കോട്ടയം: കലക്ടറേറ്റ് വളപ്പിനുള്ളില്‍ കഞ്ചാവുചെടി തഴച്ചുവളരുന്നു. ബാര്‍ അസോസിയേഷന്‍ കെട്ടിടത്തിനു സമീപത്തെ പൊന്തക്കാട്ടിലാണു കഞ്ചാവു ചെടി സുഗമമായി വളരുന്നത്. കേരളം മുഴുവന്‍ കഞ്ചാവു വേട്ടയും ലഹരിവസ്തുക്കള്‍ക്കെതിരായ ബോധവല്‍ക്കരണവും നടക്കുമ്പോഴാണ് അധികൃതരുടെ തൊട്ടടുത്തു ജില്ലാ ഭരണ സിരാകേന്ദ്രത്തില്‍ കഞ്ചാവുചെടി വളരുന്നത്. ആരെങ്കിലും നട്ടു വളര്‍ത്തിയതാണോ, അതോ തനിയെ വളര്‍ന്നതാണോ എന്നതു സംബന്ധിച്ചു വിവരങ്ങളില്ല. രഹസ്യവിവരത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണു ചെടി കണ്ടെത്തിയത്. കഞ്ചാവു ചെടി നട്ടുവളര്‍ത്തുന്നതു 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. എക്‌സൈസ് സംഘത്തിന്റെ കണ്ണിലും ഇതു പെട്ടിട്ടില്ല. മൂന്നു ദിവസം മുന്‍പു കലക്ടറേറ്റ് പരിസരം ജീവനക്കാര്‍ ശുചിയാക്കിയിരുന്നു. അവരും ഇതു ശ്രദ്ധിച്ചില്ല. എന്തായാലും കളക്ടറേറ്റിനുള്ളിലുള്ള ആരെങ്കിലുമാണ് ചെടി നട്ടതെങ്കില്‍ ബഹുരസമായിരിക്കും.
Read MoreTag: collectorate
കളക്ടറേറ്റില്‍ കയറിയ കള്ളന്‍ 21,500 രൂപ കവര്‍ന്നു ; സംഭവം നടന്നത് പോലീസുകാരുടെ മൂക്കിന്‍തുമ്പത്ത്്; പോലീസുകാര്‍ പറയുന്നതിങ്ങനെ…
കണ്ണൂര്‍: കളക്ടറേറ്റിലെ നിരവധി ഓഫീസുകളില്‍ കയറിയിറങ്ങിയ കള്ളന് കിട്ടിയത് 21,500 രൂപ. കലക്ടറുടെ ഓഫീസിനു താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഭാഗ്യക്കുറി ക്ഷേമനിധി, ഗ്രാമവികസന, ദാരിദ്ര്യലഘൂകരണ ഓഫീസുകളിലും കാന്റീനിലുമാണു കള്ളന്‍ കയറിയത്. കാന്റീനിലെ മേശവലിപ്പില്‍നിന്ന് ഏകദേശം 20,000 രൂപയും ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഓഫീസില്‍നിന്ന് 1500 രൂപയും കവര്‍ന്നു. ലോട്ടറി ഓഫീസിന്റെ സമീപമാണു പോലീസ് രഹസ്യാന്വേഷണവിഭാഗം പ്രവര്‍ത്തിക്കുന്നത്. ഉത്തരമേഖലാ ഐ.ജിയുടെയും മറ്റും ആസ്ഥാനം സ്ഥിതിചെയ്യുന്നതിനു 100 മീറ്റര്‍ പരിധിക്കുള്ളിലാണു കള്ളന്‍ എത്തിയത് ഞായറാഴ്ച പുലര്‍ച്ചെയോ ഇന്നലെ പുലര്‍ച്ചെയോ ആകാം കള്ളന്‍ മോഷണം നടത്തിയതെന്ന നിഗമനത്തിലാണ് പോലീസ്. ദാരിദ്ര്യലഘൂകരണ ഓഫീസിന്റെ കമ്പ്യൂട്ടര്‍ മുറിയുടെ പൂട്ട് തകര്‍ത്തു. ഗ്രാമവികസനവകുപ്പിലെ ഫയലുകളും മറ്റ് ഉപകരണങ്ങളും വാരിവലിച്ചിട്ടു.ആര്‍.ടി. ഓഫീസിനടുത്തുള്ള മില്‍മ ബൂത്തിലും കവര്‍ച്ചാശ്രമമുണ്ടായി. കലക്ടറേറ്റിലെ സി.സി. ടിവി കാമറയില്‍ കള്ളന്റെ ദൃശ്യം പതിഞ്ഞതായി സൂചനയുണ്ട്. കാന്റീന്‍ സെക്രട്ടറി കെ. ജയയുടെ പരാതിയില്‍ പോലീസ്…
Read More