കോളജില്‍ സംഘടിപ്പിച്ച സെമിനാറില്‍ മുസ്ലിംമത പ്രാര്‍ഥന നടത്തിയതിന്റെ പേരില്‍ പ്രിന്‍സിപ്പലിനെതിരേ കേസ്. മഹാരാഷ്ട്രയിലെ മാലേഗാവ് മഹാരാജ സയജിറാവു ഗയ്ഖ്വാദ് ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. സുഭാഷ് നികത്തിന് എതിരെയാണ് നടപടി. കോളജില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് സെമിനാറിനിടെയാണ് സംഭവം. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം നേതാവ് ഡോ. അപൂര്‍വ ഹിറായിയുടെ ഉടമസ്ഥതയിലുള്ളതാണ് കോളജ്. പ്രതിരോധ മേഖലയിലെ സാധ്യതകളെ കുറിച്ച്, സത്യ മാലിക് സേവാ ഗ്രൂപ്പ് എന്ന സന്നദ്ധ സംഘടനയാണ് പരിപാടി സംഘടിപ്പിച്ചത്. അനീസ് ഡിഫന്‍സ് കരിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അനീസ് കുട്ടി ആയിരുന്നു മുഖ്യ അതിഥി. പരിപാടി തുടങ്ങുന്നതിന് തൊട്ടുമുന്‍പായി മുസ്ലിം പ്രാര്‍ത്ഥന പാരായണം നടത്തി. ഇതേത്തുടര്‍ന്ന് പരിപാടിയിലേക്ക് പുറത്തുനിന്ന് ചിലരെത്തി പ്രതിഷേധിക്കുകയായിരുന്നു. ഇസ്ലാം മതം പ്രചരിപ്പിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍, പരിപാടി സംഘടിപ്പിച്ച സംഘടന സ്ഥിരമായി നടത്തുന്ന പ്രാര്‍ത്ഥനാ ഗീതമാണ്…
Read MoreTag: college
ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയെ സഹപാഠിയെക്കൊണ്ട് ബലമായി ചുംബിപ്പിച്ച് സീനിയേഴ്സ് ! സംഭവം സര്‍ക്കാര്‍ കോളജില്‍…
റാഗിംഗിനിടെ കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠിയെ കൊണ്ട് ബലമായി ചുംബിപ്പിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍. ഒഡീഷയിലെ ഗഞ്ചാം ജില്ലയിലുള്ള സര്‍ക്കാര്‍ കോളേജിലാണ് സംഭവം. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ പോലീസ് കേസെടുത്തു. കുറ്റക്കാരായ അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പന്ത്രണ്ടോളം വിദ്യാര്‍ത്ഥികളെ കോളേജ് അധികൃതര്‍ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞമാസമാണ് സംഭവം നടന്നതെന്നാണ് പുറത്തുവരുന്ന വിവരം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് ബലമായ ചുംബനത്തിനിരയായത്. പെണ്‍കുട്ടിയെ ചുംബിക്കുന്നത് തടയാന്‍ ശ്രമിച്ച മറ്റൊരു സഹപാഠിയെ സീനിയേഴ്സ് വടി കൊണ്ട് തല്ലുകയും ചെയ്തു. എന്നാല്‍ സംഭവം കണ്ടു നിന്ന ചില പെണ്‍കുട്ടികള്‍ തടയുന്നതിന് പകരം പരിഹസിച്ച് ചിരിക്കുകയായിരുന്നെന്നും വിവരമുണ്ട്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കിയതെന്ന് പ്രിന്‍സിപ്പല്‍ പ്രതികരിച്ചു. പ്രശ്നക്കാരെ കോളേജില്‍ നിന്ന് പുറത്താക്കിയെന്നും, പരീക്ഷ എഴുതാനുള്ള അനുവാദം നല്‍കില്ലെന്നും അധികൃതര്‍ പറഞ്ഞു.
Read Moreകുറ്റവാളിയുടെ മകള്‍ അങ്ങനെ പഠിച്ച് ഡോക്ടറാകേണ്ട ! തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്തീന്‍കുട്ടിയുടെ മകളെ കോളജില്‍ പ്രവേശിക്കുന്നതില്‍ നിന്നും പ്രിന്‍സിപ്പാള്‍ വിലക്കി
എടപ്പാള്‍ തീയറ്റര്‍ പീഡനക്കേസിലെ പ്രതി മൊയ്തീന്‍കുട്ടിയുടെ മകളെ കോളജില്‍ പ്രവേശിക്കുന്നതില്‍ നിന്നും പ്രിന്‍സിപ്പാള്‍ വിലക്കി. പിതാവ് തടവുകാരനായതിന്റെ പേരിലാണ് മകളെ പെരുമ്പിലാവ് പിഎസ്എം ദന്തല്‍ കോളേജില്‍ പ്രവേശിക്കുന്നതിന് പ്രിന്‍സിപ്പാള്‍ വിലക്കേര്‍പ്പെടുത്തിയത്. അതേസമയം, കോളേജ് അധികാരിയായ പ്രിന്‍സിപ്പാളിനെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.പ്രിന്‍സിപ്പാള്‍ ഡോ താജുരാജ് രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടു. എടപ്പാളിലെ ഒരു പ്രമുഖ തീയ്യേറ്ററിലുണ്ടായ ബാലപീഡനത്തില്‍ മെയ് 12ന് മൊയ്തീന്‍കുട്ടി അറസ്റ്റിലായിരുന്നു. ഈ സംഭവത്തിന് ശേഷമാണ് കോളജില്‍ പെണ്‍കുട്ടിയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ‘കുറ്റവാളിയുടെ മകളാ’യതു കൊണ്ട് കോളജില്‍ വരേണ്ടതില്ലെന്നും പരീക്ഷയ്ക്ക് ഹാജരായാല്‍ മതിയെന്നും പ്രിന്‍സിപ്പാള്‍ തന്റെ ഭാര്യയെ ഫോണ്‍ വഴി അറിയിച്ചതായി മൊയ്തീന്‍ കുട്ടി നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു. അതേസമയം, പരീക്ഷയ്ക്ക് വന്നാല്‍ മതിയെന്നായിരുന്നു കോളജ് അധികൃതര്‍ കുട്ടിയെ അറിയിച്ചത്. ജൂണ്‍ 25ന് കോളജില്‍ ഫീസടയ്ക്കാന്‍ ചെന്നപ്പോള്‍ അതുവാങ്ങാന്‍ പ്രിന്‍സിപ്പല്‍ വിസമ്മതിച്ചു.…
Read Moreഉള്ളിലുള്ള സങ്കടക്കടലിനെ വകഞ്ഞുമാറ്റി നീനു വീണ്ടും കോളജിലേക്ക് ! ബൈക്കില്‍ കോളജില്‍ കൊണ്ടു വിട്ടത് കെവിന്റെ പിതാവ് ജോസഫ്; സിവില്‍ സര്‍വീസ് കോച്ചിംഗ് പുനരാരംഭിക്കണം…
ഉള്ളിലുള്ള സങ്കടങ്ങളെ വകഞ്ഞുമാറ്റി നീനു വീണ്ടും ജീവിതത്തിലേക്ക്. കെവിന്റെ മരണം സംഭവിച്ച് 17-ാം ദിവസമായിരുന്നു ഇന്ന്. രാവിലെ കെവിന്റെ അച്ഛന്‍ ജോസഫ് ബൈക്കില്‍ നീനുവിനെ മാന്നാനം കോളജില്‍ കൊണ്ടു പോയി വിടുകയായിരുന്നു. രാവിലെ എണീറ്റ് പ്രാര്‍ത്ഥിച്ചു, പിന്നെ കെവിന്റെ ചിത്രത്തിനു മുന്നില്‍ ഇത്തിരിനേരം. കോളേജിലേക്കു പൊയ്‌ക്കോട്ടെ എന്നൊന്നും അവനോട് ചോദിക്കാനുണ്ടായിരുന്നില്ല. കാരണം പഠിക്കാനും സ്വന്തം കാലില്‍നിന്ന ശേഷം കല്യാണം കഴിക്കാം എന്നുമൊക്കെയുള്ള സ്വപ്നം അവള്‍ക്കു നല്‍കിയതു തന്നെ കെവിനായിരുന്നല്ലോ. നിറഞ്ഞ സന്തോഷത്തോടെ അവന്‍ തന്റെ യാത്ര കാണുന്നുണ്ടെന്ന് നീനു പറഞ്ഞു. കെവിന്റെ ചേച്ചി കൊടുത്ത ഡ്രസ്സ് ധരിച്ചു കഴിഞ്ഞപ്പോഴേക്കും അമ്മ മേരി പൊതിച്ചോറുമായെത്തി. അതു വാങ്ങുമ്പോഴും എന്തിനെന്നറിയാതെ ഒന്നു വിതുമ്പി. അച്ഛന്റെ ബൈക്കിനു പിന്നില്‍ കയറി ആദ്യമായി പുറംലോകത്തേക്ക്.. കെവിന്റെ മരണം കഴിഞ്ഞ ശേഷം ആദ്യമായാണ് നീനു പുറം ലോകത്തേക്കു ഇറങ്ങുന്നത്. ഗാന്ധി നഗര്‍ പോലീസ് സ്‌റ്റേഷനിലോട്ടായിരുന്നു.…
Read More