ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നു ! കോമയില്‍ നിന്ന് എഴുന്നേറ്റപ്പോള്‍ പെണ്‍കുഞ്ഞിന്റെ അമ്മയായതിന്റെ സന്തോഷത്തില്‍ പതിനെട്ടുകാരി…

നല്ല തലവേദനയും ബോധക്ഷയവും മൂലം കിടപ്പിലായ യുവതിയ്ക്ക് നാലു ദിവസത്തിനു ശേഷമാണ് ബോധം വീണ്ടുകിട്ടിയത്. അപ്പോഴാണ് അവള്‍ ഒരു ഞെട്ടിക്കുന്ന സത്യമറിഞ്ഞത് താനൊരു അമ്മയായിരിക്കുന്നു. ഇംഗ്ലണ്ടിലെ ഒല്‍ഥാമിലാണ് സംഭവം. പതിനെട്ടുകാരിയായ എബണി സ്റ്റീവന്‍സണ്‍ എന്ന യുവതിയാണ് അപ്രതീക്ഷിതമായി അമ്മയായതില്‍ അത്ഭുതപ്പെട്ടിരിക്കുന്നത്. തനിക്കു സുഖമില്ലെന്നു തോന്നിയപ്പോള്‍ ബെഡില്‍ കിടന്നതു മാത്രമേ എബണിക്ക് ഓര്‍മയുള്ളു, പിന്നീടവള്‍ എഴുന്നേല്‍ക്കുമ്പോള്‍ പൂര്‍ണ ആരോഗ്യവതിയായ ഒരു പെണ്‍കുഞ്ഞും കൂടെയുണ്ട്. ആദ്യമൊക്കെ ആശുപത്രി അധികൃതര്‍ക്ക് അബദ്ധം പറ്റിയതാകുമെന്നാണ് എബണി ചിന്തിച്ചിരുന്നത്. കാരണം ആര്‍ത്തവം മുറതെറ്റാതെ വന്നിരുന്നു. ഗര്‍ഭത്തിന്റേതായ അവശതകളോ എന്തിനധികം വലിയ വയറുപോലും ഇല്ലായിരുന്നുവെന്ന് എബണി ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇരട്ടഗര്‍ഭപാത്രം പേറിയിരുന്ന യൂട്ട്രസ് ടിഡെല്‍ഫിസ് എന്ന അവസ്ഥയായിരുന്നു എബണിക്ക്. തുടര്‍ച്ചയായി തലചുറ്റലും ബോധക്ഷയവുമൊക്കെ ഉണ്ടായതോടെ എബണിയുടെ അമ്മ എമര്‍ജന്‍സി നമ്പര്‍ വിളിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോഴാണ് എബണിയുടെ ഒരു ഗര്‍ഭപാത്രത്തില്‍ കുഞ്ഞ്…

Read More

വര്‍ഷങ്ങളായി അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പതുകാരനെ ഒന്ന് കൊന്നു തരൂവെന്ന് പിതാവ് കോടതിയില്‍ ! എന്നാല്‍ കുഞ്ഞിന് ചികിത്സ വിധിച്ച് കോടതി; ഒടുവില്‍ വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിച്ച് മകന്‍ ജീവിതത്തിലേക്ക് മടങ്ങിയെത്തി…

ചെന്നൈ: ജനിതക പ്രശ്‌നങ്ങള്‍ മൂലം വര്‍ഷങ്ങളായി അബോധാവസ്ഥയില്‍ കഴിയുന്ന ഒമ്പതുവയസുകാരന്‍ മകനെ ദയാവധത്തിനു വിധേയമാക്കണമെന്ന ആവശ്യവുമായാണ് ആ പിതാവ് കോടതിയിലെത്തിയത്. എന്നാല്‍ കോടതി അക്ഷരാര്‍ഥത്തില്‍ അയാളെ ഞെട്ടിച്ചു. അബോധാവസ്ഥയില്‍ തുടരുന്ന മകന്‍ ഒടുവില്‍ വൈദ്യശാസ്ത്രത്തെപ്പോലും അമ്പരപ്പിച്ചു കൊണ്ട് പരസഹായമില്ലാതെ എഴുന്നേറ്റിരുന്നു, വെളിച്ചത്തോടും നിര്‍ദേശങ്ങളോടും പ്രതികരിച്ചു. മകന്റെ ദുരിതം ഇനിയും കാണാനാകാതെ ഒന്നു കൊന്നുതരൂ എന്ന് വിലപിച്ച പിതാവിന്റെ കണ്ണീരിന് ഒടുവില്‍ അറുതിയാവുകയായിരുന്നു. അച്ഛന്റെ ഹര്‍ജിയില്‍ കോടതി നടത്തിയ ഇടപെടലാണ് കുട്ടിക്ക് ചികിത്സ ഉറപ്പുവരുത്തുകയും ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുകയും ചെയ്തത്. അപൂര്‍വ മസ്തിഷ്‌കരോഗത്തെ തുടര്‍ന്ന് ഈ കുഞ്ഞു ആണ്‍കുട്ടി അബോധാവസ്ഥയിലേക്ക് വീണുപോവുകയായിരുന്നു. മാസം പതിനായിരം രൂപയിലേറെ വരുന്ന ചികിത്സാ ചെലവ് ഈ പിതാവിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. തുടര്‍ന്നാണ് ഒന്‍പതുവയസുകാരന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിലേക്ക് പിതാവിന്റെ ഹര്‍ജി എത്തുന്നത്. ദിവസം പത്തും ഇരുപതും തവണ അപസ്മാരമുണ്ടാകുകയും ചികിത്സകളൊന്നും ഫലം…

Read More