കാലം ഇത്രയധികം പുരോഗമിച്ചിട്ടും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്തൃവീട്ടില്‍ പീഡിപ്പിക്കപ്പെടുന്ന നിരവധി സ്ത്രീകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. എന്നാല്‍ ചിലര്‍ ഇത്തരം അനാചാരങ്ങള്‍ക്കെതിരേ പ്രതികരിക്കുന്ന ചിലരെങ്കിലും ഉണ്ടെന്നത് പ്രതീക്ഷയുടെ തിരിനാളമാണ്. ഇത്തരത്തില്‍ ഭര്‍ത്തൃവീട്ടിലെ സ്ത്രീധന പീഡനത്തോടു പൊരുതി വിജയം കൈവരിച്ച ഒരു വനിതയുടെ കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അതെ സ്ത്രീധനത്തിന്റെ പേരില്‍ ഉപേക്ഷിച്ച ഭര്‍ത്താവിന് ഭാര്യയുടെ ജീവിതം കൊണ്ടുള്ള മറുപടിയാണ് ഇപ്പോള്‍ ഏവരും ഏറ്റെടുത്തിരിക്കുന്നത്. ഗുജറാത്തിലെ അംറേലിയിലാണ് കോമള്‍ എന്ന പെണ്‍കുട്ടി ജനിച്ചത്. അച്ഛന്റെയും അമ്മയുടെയും പൊന്നോമന പുത്രിയായിരുന്നു കോമള്‍.പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി സിവില്‍ സര്‍വീസ് എന്ന ലക്ഷ്യത്തോടെ മുന്നോട്ട് പോകുന്ന സമയത്താണ് കോമളിന് നല്ലൊരു വിവാഹ ആലോചന വരുന്നത്. തരക്കേടില്ലാത്ത ആലോചന ആയത് കൊണ്ടും പഠനം മുന്നോട്ട് കൊണ്ടുപോകന്‍ കഴിയും എന്നുള്ളതുകൊണ്ടും ആ വിവാഹം വീട്ടുകാര്‍ തീരുമാനിക്കുകയായിരുന്നു. ഉയര്‍ന്ന കുടുംബം ആയത്കൊണ്ട് മാത്രം കാര്യമുണ്ടായിരുന്നില്ല ,…
Read More