തെന്നിന്ത്യന്‍ സിനിമയിലെ ആക്ഷന്‍ റാണിയായി ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു നടി വാണി വിശ്വനാഥ്. മലയാളത്തിലൂടെ അഭിനയത്തില്‍ കരിയര്‍ തുടങ്ങിയ വാണി വിശ്വനാഥ് മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. മംഗല്യ ചാര്‍ത്ത് എന്ന സിനിമയിലൂടെ അരങ്ങേറിയ വാണി വിശ്വനാഥിന് പിന്നീട് വെച്ചടി വെച്ചടി കയറ്റമായിരുന്നു. കരുത്തുറ്റ കഥാപാത്രങ്ങള്‍ കൊണ്ട് നിരവധി വേഷങ്ങള്‍ മലയാള സിനിമയില്‍ കൈകാര്യം ചെയ്ത നടി ആരാധകരുടെ ഉള്ളില്‍ സ്ഥാനം പിടിച്ചത് വളരെ പെട്ടന്നായിരുന്നു. മലയാള സിനിമയിലെ തന്നെ വില്ലന്‍ നടന് ആയിരുന്ന ബാബുരാജിനെ ആണ് വാണി വിശ്വനാഥ് വിവാഹം ചെയ്തത്. നേരത്തെ ബാബുരാജ് മറ്റൊരു വിവാഹം ചെയ്തിരുന്നു. അതില്‍ രണ്ട് മക്കളുണ്ട്. വാണിക്കും ബാബുരാജിനും രണ്ടുമക്കളാണുള്ളത്. മൂത്തമകള്‍ എംബിബിഎസിന് പഠിക്കുകയാണ്. രണ്ടാമത്തെ മകന് ഹൈ സ്കൂളിലാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്…
Read MoreTag: come back
സാമൂഹിക പ്രസക്തിയുള്ള വേഷമാണ് അതുകൊണ്ട് ഈ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു തോന്നി ! ഇത്രയും നാള് എവിടെയായിരുന്നുവെന്ന് വെളിപ്പെടുത്തി ഇന്ദ്രജ…
ഓര്‍മയില്ലേ ആ പൂച്ചക്കണ്ണിയായ പെണ്‍കുട്ടിയെ… മമ്മൂട്ടിച്ചിത്രം ക്രോണിക് ബാച്ച്ലറിലെ പ്രതിനായിക ഭവാനിയെ അത്ര പെട്ടെന്ന് മലയാളികള്‍ മറക്കില്ല. ‘ഇന്‍ഡിപെന്‍ഡന്‍സ്’, ‘ഉസ്താദ്’, ‘എഫ്ഐആര്‍’, ‘ശ്രദ്ധ’, ‘ബെന്‍ ജോണ്സണ്’, ‘വാര് ആന്‍ഡ് ലവ്’ തുടങ്ങി നിരവധി മലയാളസിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന ഇന്ദ്രജ 12 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. നവാഗത സംവിധായകന് ഉണ്ണികൃഷ്ണന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാനപ്പെട്ടൊരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് ഇന്ദ്രജയുടെ തിരിച്ചുവരവ്. ‘ട്വല്‍ത്ത് സി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ആശ പൈ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജ അവതരിപ്പിക്കുന്നത്. ‘കരിയറില്‍ നീണ്ട ഇടവേളയൊന്നും ഞാനെടുത്തിരുന്നില്ല. തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിക്കുന്നുണ്ടെങ്കിലും മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. സാമൂഹിക പ്രസക്തിയുള്ള ഒരു കഥാപാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഈ അവസരം നഷ്ടപ്പെടുത്തേണ്ടെന്നു തോന്നി,’ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ…
Read Moreനല്ല കഥകളുമായി സമീപിക്കുന്നവരോടു പോലും എനിക്ക് നോ പറയേണ്ടി വന്നു ! സിനിമയിലേക്ക് തിരിച്ചു വരാത്തതിന്റെ കാരണം വെളിപ്പെടുത്തി ശോഭന…
മലയാള സിനിമയിലെ എന്നല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച അഭിനേത്രികളില്‍ ഒരാളാണ് ശോഭന. എന്നാല്‍ കുറേ നാളായി താരം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്. ഇതിനിടയില്‍ ശോഭന വെള്ളിത്തിരയിലേക്ക് തിരികെയെത്തുന്നതായുള്ള വാര്‍ത്തകളും പുറത്തു വന്നിരുന്നു. എന്നാല്‍ നടി ഇതേക്കുറിച്ച് പ്രതികരണങ്ങളൊന്നും നടത്തിയില്ല. എന്നാല്‍ ഇപ്പോള്‍ ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ നടി സിനിമയിലേക്കുള്ള തിരിച്ചുവരവിനെ സംബന്ധിച്ച ആരാധകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്. താരം പറയുന്നതിങ്ങനെ…കുറേയധികം സിനിമകളിലേക്ക് ഓഫറുകള്‍ വരുന്നുണ്ട്. അവയില്‍ പല കഥകളും വളരെ നല്ലതുമാണ്. സിനിമയുടേത് ഒരു വേറിട്ട സമയക്രമമാണ്. എന്റെ ഡേറ്റുകളുമായി എപ്പോഴും ക്ലാഷ് ആവുകയാണ് പതിവ്. വിദേശത്തെ വേദികളിലേക്ക് പ്രോഗ്രാം അവതരിപ്പിക്കാനായി ആറുമാസം അല്ലെങ്കില്‍ ഒരു കൊല്ലം മുമ്പ് ഒക്കെ ബുക്ക് ചെയ്തിരിക്കും. ഒരു സിനിമയ്ക്ക് വേണ്ടി അതെത്ര നല്ലതായാലും അത് ക്യാന്‍സല്‍ ചെയ്യാന്‍ എനിക്ക് സാധിക്കാറില്ല. ഇപ്പോള്‍ നല്ല കഥകളുമായി…
Read Moreകൊച്ചുമകളുടെ മുടിവെട്ടിന് തിരുപ്പതിയിലേക്ക് പോയ ബാലന് ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ടു; ഒന്നരവര്‍ഷം ഭിക്ഷാടകനെപ്പോലെ അലഞ്ഞു; വരാപ്പുഴ സ്വദേശി ബാലന്റെ ജീവിതം സിനിമാക്കഥയെ വെല്ലുന്നത്…
വരാപ്പുഴ: തിരുപ്പതി ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോയ ബാലന് തിരികെയെത്തിയത് ഒന്നര വര്‍ഷത്തിനു ശേഷം.വരാപ്പുഴ തുണ്ടത്തുംകടവ് തുണ്ടിപറമ്പില്‍ കൃഷ്ണന്റെ മകന് ടി.കെ. ബാലന് (56) ആണ് ഇന്നലെ സ്വന്തം വീട്ടില്‍ എത്തിയത്. 2016ലെ ദീപാവലി ദിനത്തിലാണു ബാലന് കുടുംബവുമായി തിരുപ്പതിയില്‍ പോയത്. ബാലന്റെ മകള്‍ അശ്വതിയുടെ കുട്ടി ഗൗരി നന്ദനയുടെ മുടിവെട്ടിക്കലിനായി കുടുംബമൊത്തു തിരുപ്പതിയില്‍ എത്തി ദര്‍ശനത്തിനുശേഷം വഴി തെറ്റുകയായിരുന്നു. തിരുപ്പതിയിലെത്തിയ ബാലന് മാനസിക നില തെറ്റിയതിനെത്തുടര്‍ന്നാണ് ഒറ്റപ്പെട്ടത്. പിന്നീട് കുടുംബത്തെ അന്വേഷിച്ചു നടന്നെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ ഭിക്ഷയാചിച്ചു ജീവിതം തള്ളി നീക്കി. മലയാളം മാത്രം അറിയുന്ന ബാലന് മലയാളിയെ തേടി അലഞ്ഞുവെങ്കിലും കണ്ടെത്തിയില്ല. ഒടുവില്‍ കോവിലിനു സമീപം കഴിഞ്ഞുകൂടി. തിരുപ്പതിയില്‍ കുടുംബം ഭക്ഷണം കഴിക്കാന്‍ ഇരുന്ന സ്ഥലത്തുനിന്നാണു ബാലനെ കാണാതായത്. രണ്ടു ദിവസം അവിടെ തങ്ങി കുടുംബം അന്വേഷണം നടത്തിയിരുന്നു. ഇടയ്ക്ക്…
Read Moreമരിച്ച യുവതിയുടെ മൃതദേഹം സംസ്കരിക്കുകയും കൊലക്കേസില്‍ ഭര്‍ത്താവിനെതിരേ കേസെടുക്കുകയും ചെയ്തു; കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ മരിച്ചെന്നു കരുതിയ യുവതി കാമുകനൊപ്പം തിരിച്ചെത്തി…
നോയ്ഡ: മരിച്ചയാള്‍ മടങ്ങിയെത്തുക അതും കാമുകന്റെ കൂടെ. മരണം സ്ഥിരീകരിച്ച് മൃതദേഹം ഏറ്റുവാങ്ങി അന്ത്യകര്‍മ്മങ്ങളും നടത്തിയഏതാനും ദിവസം കഴിഞ്ഞപ്പോള്‍ അതാ കഥാനായിക കാമുകനൊപ്പം ജോളിയായി തിരിച്ചു വന്നിരിക്കുന്നു. നോയ്ഡയില് നടന്ന സംഭവത്തില്‍ 25 കാരി മകള്‍ നീതു മരിച്ചതായി ഉറപ്പാക്കി മൃതദേഹം ഏറ്റുവാങ്ങി മതാചാര പ്രകാരം സംസ്ക്കരിച്ച രാജ്-സര്‍വേശ് സക്സേന ദമ്പതികള്‍ക്കാണ് ദു:ഖത്തിനിടയില്‍ മകളെ തിരിച്ചു കിട്ടിയത്. ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നീതുവിന്റെ ഭര്‍ത്താവിനെതിരേ കൊലപാതകക്കുറ്റത്തിന് കേസെടുക്കുകയും ചെയ്തിരുന്നു. നീതു തിരിച്ചെത്തിയതോടെ സംസ്കരിച്ച മൃതദേഹം ആരുടേതാണെന്ന് അറിയാനുള്ള അന്വേഷണത്തിലായി പോലീസ്. ഏപ്രില്‍ 24 നായിരുന്നു സെക്ടര്‍ 115 എഫ്.എന്‍.ജി. എക്സ്പ്രസ് വേയില്‍ മുഖം പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. 18 ദിവസമായി മകളെ കാണ്മാനില്ലെന്ന് രാജും സര്‍വേശും പരാതി നല്‍കിയതിന്റെ പിറ്റേന്നായിരുന്നു ഇത്. പോലീസ് ഇരുവരേയും മൃതദേഹം തിരിച്ചറിയാന്‍ വിളിച്ചു. കാലും കയ്യും…
Read More