മലയാള സിനിമയില്‍ ധാരാളം നായികമാര്‍ വന്നുപോകുന്നുണ്ടെങ്കിലും മലയാളികളുടെ ഹൃദയം കീഴടക്കുന്നവര് നന്നേ കുറവാണ്. അത്തരത്തില്‍ മലയാളികള്‍ അംഗീകരിച്ച ചുരുക്കം ചില നടിമാരില്‍ ഒരാളായിരുന്നു മീര ജാസ്മിന്. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നടിയ്ക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല ഈ അവസരത്തില്‍ മീര എവിടെ എന്നുള്ള ചോദ്യമാണ് മലയാള സിനിമാപ്രേമികള്‍ എല്ലാവരും ചോദിക്കുന്നത്. മലയാളത്തില്‍ തിളങ്ങിയ താരത്തിന് തമിഴില്‍ നിന്നുള്‍പ്പെടെ അവസരങ്ങളെത്തി. എന്നാല്‍ വ്യക്തി ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ മീരയെ അലട്ടി. മീരയും സംവിധായകന് ലോഹിതദാസും തമ്മില്‍ അരുതാത്ത ബന്ധമുണ്ടെന്ന് വാര്‍ത്തകള്‍ വന്നതോടെ നടിയുടെ ജീവിതത്തിന്റെ താളം തെറ്റാന്‍ തുടങ്ങി. മീര പ്രൊഫഷണല്‍ അല്ലെന്ന് സിനിമാ ലോകം മുദ്രകുത്തി. ചിലര്‍ അഹങ്കാരിയെന്ന വിശേഷണമാണ് മീരയ്ക്ക് നല്‍കിയത്. എന്നാല്‍ പിന്നീട് നടി മാന്‍ഡലിന്‍ വിദഗ്ധന്‍ രാജേഷുമായി പ്രണയത്തിലാണെന്നും രണ്ട് വര്‍ഷമായി ഇരുവരും ഒരുമിച്ച് താമസിക്കുകയാണെന്നും വാര്‍ത്തകള്‍ വന്നു. പല അഭിമുഖങ്ങളിലും…
Read More