മലയാള സിനിമയിലെ താരരാജാവാണ് മോഹന്‍ലാല്‍. ലാലേട്ടന്റെ ഹീറോയിസം പ്രകടമാകുന്ന ചിത്രങ്ങളാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടമെങ്കിലും ഒരു കാലത്ത് താരത്തിന്റേതായി പുറത്തു വന്നത് നിരവധി കോമഡി ഹിറ്റുകളാണ്. ബോയിംഗ് ബോയിംഗ്, പൂച്ചയ്ക്കൊരു മൂക്കൂത്തി, വെള്ളാനകളുടെ നാട് എന്നിങ്ങനെ പോകുന്നു അത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി കോമഡി ചിത്രങ്ങളില്‍ മോഹന്‍ലാല്‍ എത്താറില്ല. ലാല്‍ അതിന്റെ കാരണം വെളിപ്പെടുത്തുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു ചാനലിനു മുമ്പ് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ വീണ്ടും വൈറലാകുന്നത്. കാലഘട്ടത്തിന് അനുസരിച്ച് സിനിമകള്‍ മാറണമെന്ന അഭിപ്രായമാണ് തനിക്കുളളതെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. പണ്ട് താനും പ്രിയദര്‍ശനും ചെയ്ത സിനിമകള്‍ ഇപ്പോഴത്തെ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നു പോലും സംശയമാണ്. അപ്പോള്‍ നമ്മള്‍ വേറൊരു തരം ഹ്യൂമറിലേക്ക് പോകേണ്ടി വരും. ഹലോ എന്ന സിനിമ ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു എന്നു കരുതി വീണ്ടും അങ്ങനെ ചെയ്താല്‍ വിജയിക്കണം എന്നില്ലെന്ന്…
Read MoreTag: comedy
ലഹരിപാനീയം വില്‍ക്കുന്നവരെ പിടിക്കാന്‍ അടിച്ചു പൂസായി എത്തിയ അസി. എക്‌സൈസ് എസ്‌ഐയെ നാട്ടുകാര്‍ കുടുക്കി; കോമഡി സിനിമയെ അനുസ്മരിപ്പിക്കുന്ന സംഭവം നടന്നത് പൂക്കാട്ടുപടിയില്‍
ആലുവ: ഇതാണ് കോമഡി. ലഹരിപാനീയം വില്‍ക്കുന്നവരെ പിടിക്കാന്‍ അടിച്ചു പൂക്കുറ്റിയായെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥനെ നാട്ടുകാര്‍ പിടികൂടിയാല്‍ പിന്നെ എന്തു പറയണം. അനധികൃതമായി ലഹരി പാനീയം വില്‍ക്കുന്നുവെന്ന വിവരത്തെത്തുടര്‍ന്നാണ് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നന്ദകുമാര്‍ പൂക്കാട്ടുപടിയിലെത്തുന്നത്. തിങ്കളാഴ്ച വൈകിട്ട് ആറ് മണിയോടെ പൂക്കാട്ടുപടി വയര്‍ റോപ്‌സ് ജംഗ്ഷനിലെ ഹോട്ടലില്‍ എക്സൈസ് സി.ഐയുടെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡ് പരിശോധനക്കെത്തിയത്. ഹോട്ടലില്‍ വില്‍ക്കുന്ന മുന്തിരി ജ്യൂസില്‍ ലഹരിയുണ്ടെന്നും ഇതിനെതിരെ കേസെടുക്കുമെന്നും പറഞ്ഞാണ് സ്‌ക്വാഡ് സിഐ ഉള്‍പ്പെടെയുള്ള അഞ്ചംഗ എക്‌സൈസ് സംഘം പരിശോധനക്കെത്തിയത്. ഇതിനിടയില്‍ പരിശോധനാ സംഘത്തിലെ ഒരാള്‍ മദ്യലഹരിയാണെന്ന വിവരം എങ്ങനെയോ ചോര്‍ന്നു. ഇത് പിടിവള്ളിയാക്കിയ ഹോട്ടലുടമയ്‌ക്കൊപ്പം നാട്ടുകാരും കൂടി ചേര്‍ന്നതോടെ എക്‌സൈസുകാരുടെ പണി പാളിയെന്നു പറഞ്ഞാല്‍ മതിയല്ലോ. തുടര്‍ന്ന് നാട്ടുകാര്‍ തന്നെയാണ് എടത്തല പോലീസില്‍ വിവരമറിയിച്ചത്. സംഭവസ്ഥലത്തെത്തിയ പോലീസ് നടത്തിയ പരിശോധനയില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ മദ്യപിച്ചിരുന്നതായി തെളിയുകയും ചെയ്തു. സംഭവത്തില്‍…
Read More