സ്വിറ്റ്സര്‍ലന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന വടക്കന്‍ ഇറ്റലിയിലെ പ്രദേശമാണ് കോമോ. അതിസുന്ദരമായ പ്രദേശമെന്ന നിലയില്‍ ഇവിടം പ്രശസ്തമാണ്. ഇവിടെ പഴയൊരു തീയറ്ററുണ്ട്. ക്രെസോനി തീയറ്റര്‍ എന്നാണ് അതിന്റെ പേര്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആ തിയറ്ററില്‍ ആദ്യകാലത്ത് നൃത്തസംഗീത പരിപാടികളായിരുന്നു നടന്നിരുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടോടെ തിയറ്റര്‍ സിനിമയുടെ പിടിയിലായി. പക്ഷേ മറ്റുള്ള തിയറ്ററുകള്‍ക്കൊപ്പം പിടിച്ചു നില്ക്കാന് സാധിക്കാത്തതു കൊണ്ടോ എന്തോ 1997ല്‍ തീയറ്റര്‍ അടയ്ക്കേണ്ടി വന്നു. ഇറ്റാലിയന്‍ സാംസ്കാരിക വകുപ്പിനെ സംബന്ധിച്ചിടത്തോളം പക്ഷേ ഏറെ വിലപിടിച്ചതായിരുന്നു ഇത്തരമൊരു സ്മാരകം. അതിനാലാണ് അവര്‍ ഈ തീയറ്റര്‍ പുതുക്കിപ്പണിയാന്‍ തീരുമാനിച്ചത്. അതിന്റെ പ്രാരംഭ നടപടികള്‍ നടക്കുമ്പോഴാണ് മണ്ണില്‍ പുതഞ്ഞു കിടക്കുന്ന ഒരു മണ്‍പാത്രം ആളുകളുടെ കണ്ണില്‍പ്പെട്ടത്. എന്നാല്‍ തുറന്നപ്പോഴാണു ഞെട്ടിപ്പോയത്. നിറയെ പളപളാ മിന്നുന്ന സ്വര്‍ണനാണയങ്ങള്‍. ഇതു കണ്ട് പുരാവസ്തു ഗവേഷകരുടെ കണ്ണുതള്ളിപ്പോയി. അക്കാര്യം തെളിയിക്കുന്നതായിരുന്നു ഇപ്പോള്‍ ലഭിച്ചിരിക്കുന്ന സ്വര്‍ണ…
Read More