നിലവാരമില്ലാത്ത ടൈല്‍ നല്കി ഉപഭോക്താവിന് നഷ്ടം വരുത്തി വച്ച ഡീലറും നിര്‍മാണ കമ്പനിയും നഷ്ടപരിഹാരം നല്‍കണമന്ന് എറണാകുളം ജില്ലാ ഉപഭോക്തൃഫോറം വിധി. ദിവസങ്ങള്‍ക്കകം നിറം മങ്ങിയ ബാത്ത് റൂം ടൈല്‍ മാറ്റി സ്ഥാപിക്കുന്നതിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധി. നിലവാരമില്ലാത്ത ടൈലുകളാണ് പരാതിക്കാരനായ ജോര്‍ജ് ജോസഫിനു ലഭിച്ചതെന്ന് അഡ്വ. ഡി ബി ബിനുവിന്റെ നേതൃത്വത്തിലുള്ള ഫോറം വിധിന്യായത്തില്‍ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടിയപ്പോള്‍ പരാതി പരിഹരിച്ചു നല്‍കുന്നതിലും വീഴ്ച വരുത്തിയതായി ഫോറം കണ്ടെത്തി. ബാത്ത് റൂം വോള്‍ ടൈലും ഫ്ളോര്‍ ടൈലുമാണ് പരാതിക്കാരന് വാങ്ങിയത്. വാങ്ങുന്ന സമയത്ത് ഇതിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഡീലറോട് ആരാഞ്ഞിരുന്നു. മികച്ച ഗുണനിലവാരമുള്ളതാണെന്നും അല്ലാത്തപക്ഷം മാറ്റിനല്‍കുമെന്നും ഡീലര്‍ ഉറപ്പു പറഞ്ഞതായി ജോര്‍ജ് ജോസഫ് അറിയിച്ചു. എന്നാല്‍ പുതിയ ടൈല്‍ പാകി ദിവസങ്ങള്‍ക്കകം തന്നെ നിറം മങ്ങുകയായിരുന്നു. ഇക്കാര്യം ഡീലറെ അറിയിച്ചപ്പോള്‍ ഫോട്ടോ എടുത്തു നല്കാന്…
Read MoreTag: compensation
പെറ്റ് ഫുഡ് നൽകിയില്ല ! ഓൺലൈൻ വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി
കൊച്ചി: ഉത്പന്നം യഥാസമയം ഉപഭോക്താവിന് എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ ഓൺലൈൻ വ്യാപാരി ഉപഭോക്താവിന് 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ല ഉപഭോക്തൃ കോടതി ഉത്തരവിട്ടു. പള്ളുരുത്തി സ്വദേശിയായ എൻജനിയറിംഗ് വിദ്യാർഥി ഹരിഗോവിന്ദ് സമർപ്പിച്ച പരാതിയിൽ ചെന്നൈയിലെ ജെജെ പെറ്റ് സോൺ എന്ന ഓൺലൈൻ സ്ഥാപനത്തിനെതിരേയാണ് കോടതി ഉത്തരവ്. 20,000 രൂപ പരാതിക്കാരന് നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി അധ്യക്ഷൻ ഡി.ബി. ബിനു, വി.രാമചന്ദ്രൻ , ടി.എൻ.ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് നിർദേശം നൽകി. പരാതിക്കാരൻ 5,517 രൂപ നൽകി 10 കിലോ വരുന്ന രണ്ട് പാക്കറ്റ് “പപ്പി ഡ്രൈ ഫുഡ് ” ഓൺലൈനിൽ ഓർഡർ ചെയ്തിരുന്നു. ഡെലിവറി ചാർജ് ഈടാക്കാതെ രണ്ട് ദിവസത്തിനകം ഉത്പന്നം വീട്ടിലെത്തിക്കും എന്നതാണ് എതിർ കക്ഷിയുടെ വാഗ്ദാനം. എതിർ കക്ഷിയെ പല തവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല . പണം സ്വീകരിച്ചതിനു…
Read Moreതന്നെ പ്രസവിക്കാന്‍ അമ്മയെ അനുവദിച്ചതിന് ഡോക്ടറെ കോടതി കയറ്റി യുവതി ! കോടികളുടെ നഷ്ടപരിഹാരം വിധിച്ച് കോടതി…
തനിക്ക് ജന്മംനല്കാന് അമ്മയെ അനുവദിച്ചതിന് അമ്മയുടെ ഡോക്ടറെ കോടതികയറ്റി യുവതി. യു.കെയിലാണ് സംഭവം. നട്ടെല്ലിനെ ഗുരുതരമായി ബാധിക്കുന്ന ‘സ്പൈന ബിഫിഡ’ എന്ന ആരോഗ്യ പ്രശ്നമുള്ള 20 വയസ്സുകാരി എവി ടൂംബ്സാണ് അമ്മയുടെ ഡോക്ടറെ കോടതി കയറ്റിയത്. ‘ശരീരത്തില്‍ ട്യൂബുകള്‍ ഘടിപ്പിച്ചാണ് യുവതി ജീവിക്കുന്നത്. തന്റെ അമ്മയ്ക്ക് അവരുടെ ഡോക്ടര്‍ ശരിയായ ഉപദേശം നല്കിയിരുന്നെങ്കില് താന്‍ ജനിക്കില്ലായിരുന്നുവെന്നും ഇത്തരമൊരു ജീവിതം ജീവിക്കേണ്ടി വരില്ലായിരുന്നുവെന്നും എവി ടൂംബ്സ് പറയുന്നു. തനിക്ക് ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ കഴിക്കേണ്ട ആവശ്യമില്ലെന്നും മറ്റു പ്രശ്നങ്ങളൊന്നും ഗര്‍ഭധാരണത്തില്‍ ഉണ്ടാകില്ലെന്നും ഡോക്ടര്‍ പറഞ്ഞതായി എവിയുടെ വാദത്തെ പിന്തുണച്ച് എവിയുടെ അമ്മ കോടതിയെ അറിയിച്ചു. എവിയുടെ വാദത്തെ ലണ്ടന്‍ ഹൈക്കോടതിയിലെ ജഡ്ജി റോസലിന്‍ഡ് കോ ക്യുസി പിന്തുണച്ചു. അമ്മയെ ഡോക്ടര്‍ ശരിയായി ഉപദേശിച്ചിരുന്നെങ്കില്‍ ഗര്‍ഭധാരണം വൈകുമായിരുന്നുവെന്ന് ജഡ്ജി വിധിച്ചു. ‘സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വൈകിയുള്ള ഒരു ഗര്‍ഭധാരണം ഉണ്ടാകുമായിരുന്നുവെന്നാണ് മനസിലാകുന്നത്.അങ്ങനെ…
Read Moreഎട്ടു വയസ്സുകാരിയെ പിങ്ക് പോലീസ് ചോദ്യം ചെയ്ത സംഭവം ! കുട്ടിയ്ക്ക് 50,000 രൂപ നല്കാന് തയ്യാറെന്ന് പോലീസുകാരി…
മൊബൈല്‍ മോഷണക്കുറ്റം ആരോപിച്ച് നടുറോഡില്‍ എട്ടുവയസ്സുകാരിയെ പിങ്ക് പോലീസ് ചോദ്യം ചെയ്ത് മാനസിക സമ്മര്‍ദ്ദത്തിലാക്കിയ സംഭവത്തില്‍ കുട്ടിയ്ക്ക് നഷ്ടപരിഹാരം നല്കാന് തയ്യാറെന്ന് ആരോപണ വിധേയയായ ഉദ്യോഗസ്ഥ. 50,000 രൂപ നല്‍കാമെന്നാണ് ഉദ്യോഗസ്ഥ ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനായി കുട്ടിയുടെ പിതാവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈമാറണമെന്നും ആവശ്യപ്പെട്ടു. പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ ഒന്നരലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ കോടതി ചെലവായും നല്‍കണമെന്നായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഈ തുക ആരോപണവിധേയയായ ഉദ്യോഗസ്ഥയുടെ ശമ്പളത്തില്‍ നിന്ന് ഈടാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന സര്‍ക്കാര്‍ അപ്പീലാണ് ജസ്റ്റിസ് അലക്സാണ്ടര്‍ തോമസും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും അടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുളളത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി നഷ്ടപരിഹാരത്തുക കുറയ്ക്കാനാകുമോ എന്ന് ഉദ്യോഗസ്ഥ ആരാഞ്ഞിരുന്നു. ഇതിന് സന്നദ്ധനല്ലെന്ന് കുട്ടിയുടെ പിതാവ് അറിയിച്ചിരിക്കുന്നത്. തുടര്‍ന്ന് അപ്പീല്‍ വിശദവാദത്തിനായി സെപ്റ്റംബര്‍ അവസാനം പരിഗണിക്കാന്‍ മാറ്റി. 2021 ഓഗസ്റ്റ്…
Read Moreഅച്ഛനാണ് പോലും അച്ഛന് ! മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട് എത്തിയവരോട് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ധനുഷ്…
നടന് ധനുഷിന്റെ മാതാപിതാക്കളാണെന്ന അവകാശവാദവുമായെത്തിയ മധുര സ്വദേശികള്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. എന്നാല്‍ ദമ്പതികള്‍ക്കെതിരേ ധനുഷ് തന്നെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ഇവര്‍ക്കെതിരേ 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ധനുഷ്. ധനുഷിന്റെയും പിതാവ് കസ്തൂരിരാജയുടേയും അഭിഭാഷകന് അഡ്. എസ്. ഹാജ മൊയ്ദീന് ആണ് നോട്ടീസയച്ചത്. ധനുഷിനെതിരേ തെറ്റായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും പരസ്യമായി മാപ്പ് പറയാനും ദമ്പതിമാരോട് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ പരാതി പിന്‍വലിച്ചില്ലെങ്കില്‍ നടന്റെ പ്രശസ്തി നശിപ്പിച്ചതിന് ദമ്പതിമാര്‍ 10 കോടി രൂപയുടെ മാനനഷ്ടക്കേസ് നേരിടേണ്ടിവരുമെന്ന് വക്കീല്‍ നോട്ടീസില്‍ മുന്നറിയിപ്പ് നല്കുന്നു. തങ്ങളുടെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിച്ചതിന് മാപ്പ് പറയണമെന്നും ദമ്പതിമാര്‍ പത്രക്കുറിപ്പ് ഇറക്കണമെന്നും ധനുഷും പിതാവും നേരത്തേ ആവശ്യപ്പെട്ടിരുന്നു. മധുരയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ജനിച്ച തങ്ങളുടെ മൂന്ന് മക്കളില്‍ ഒരാളാണ് ധനുഷ് എന്ന് അവകാശപ്പെട്ടായിരുന്നു റിട്ടയേര്‍ഡ് സര്‍ക്കാര്‍…
Read Moreടോയ്ലറ്റ് ഫ്ളഷിന്റെ ശബ്ദം ഉറക്കം കെടുത്തുന്നു ! അയല്‍വാസിയ്ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് എട്ടു ലക്ഷം രൂപ…
അയല്‍വാസിയുടെ ടോയ്ലറ്റ് ഫ്ളഷിന്റെ ശബ്ദം ഉറക്കം കെടുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന്ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് എട്ടു ലക്ഷം രൂപ. 2003ലാണ് ഗള്‍ഫ് ഓഫ് പോയറ്റ്സില്‍ താമസിക്കുന്ന ദമ്പതികള്‍ അയല്‍വാസിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അയല്‍വാസിയുടെ ടോയ്ലറ്റ് ഫ്ളഷിന്റെ വലിയ ശബ്ദം തങ്ങള്‍ക്ക് രാത്രിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മതിയായ ഉറക്കം ലഭിക്കുന്നില്ലെന്നുമായിരുന്നു പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി ദമ്പതികള്‍ക്ക് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് അയല്‍വാസിയോട് ഉത്തരവിട്ടത്. നാല് സഹോദരങ്ങളാണ് ദമ്പതികളുടെ അയല്‍പ്പക്കത്ത് താമസിക്കുന്നത്. ഇവരുടെ ഫ്ളാറ്റിലെ ഫ്ളഷില്‍ നിന്നാണ് ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകുന്നത്. ദമ്പതികളുടെ കിടപ്പുമുറിയുടെ എതിര്‍വശത്താണ് അയല്‍വാസിയുടെ ടോയ്ലറ്റ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ടോയ്ലറ്റ് ഉപയോഗിക്കുമ്പോഴെല്ലാം ഈ ശബ്ദം ദമ്പതികളുടെ രാത്രിയിലെ ഉറക്കത്തിന് തടസമാകുന്നുണ്ട്. മാത്രമല്ല, അവരുടെ ബെഡ്റൂം തീരെ ചെറുതായതിനാല്‍ ബെഡ് മറ്റൊരു വശത്തേക്ക് മാറ്റിയിടാനും കഴിയാത്ത അവസ്ഥയാണ്. കോടതി ഇക്കാര്യം…
Read Moreവാഴ അത്ര ചെറിയ പുള്ളിയല്ല ! ജോലി ചെയ്യുന്നതിനിടെ വാഴ ദേഹത്തു വീണു പരിക്കേറ്റു; തൊഴിലാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി…
ജോലിയ്ക്കിടെ വാഴ മറിഞ്ഞ് ദേഹത്ത് വീണ് പരിക്കേറ്റ തൊഴിലാളിയ്ക്ക് നാലു കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി. ഓസ്ട്രേലിയയിലെ കോടതിയുടേതാണ് വിധി. കുക്ക് ടൗണിനടുത്താണ് സംഭവമെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ & ആര് കോളിന്‍സ് ഫാം എന്ന തോട്ടത്തിലെ തൊഴിലാളിയായ ജെയിം ലോംഗ്ബോട്ടംഖ എന്നയാള്‍ക്കാണ് കോടതി നാല് കോടി നഷ്ടപരിഹാരം വിധിച്ചത്. തോട്ടത്തിലെ കുലകള്‍ വെട്ടിമാറ്റുന്നതിനിടെ മുന്നില്‍ കുലച്ച് നിന്ന ഒരു വലിയ വാഴ തൊഴിലാളിയുടെ മേല്‍ വിഴുകയായിരുന്നു. 2016 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. അപകടത്തില്‍ ജെയിമിന് ഗുരുതരമായി പരിക്കേറ്റു. തുടര്‍ന്ന് കമ്പനിയുടെ അശ്രദ്ധമൂലമാണ് തനിക്ക് അപകടം സംഭവിച്ചതെന്നും, അനാരോഗ്യം കാരണം ജോലി ചെയ്യാന്‍ പറ്റുന്നില്ലെന്നും, നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് തൊഴിലാളി തന്റെ ഉടമയ്ക്കെതിരെ ഒരു കേസ് ഫയല്‍ ചെയ്തു. 70 കിലോഗ്രാം തൂക്കമുള്ള വാഴക്കുലയാണ് തൊഴിലാളിയുടെ ദേഹത്ത് വീണത്. കമ്പനി ശരിയായ പരിശീലനം നല്കിയിരുന്നെങ്കില് അപകടം ഒഴിവാക്കാമായിരുന്നുവെന്നായിരുന്നു…
Read Moreവന്ധ്യംകരണ ശസ്ത്രക്രിയ പാളി ! യുവതി ഗര്‍ഭിണിയായതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പിനോട് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്; സംഭവം അടിമാലിയില്‍…
വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ഗര്‍ഭിണിയായ സംഭവത്തില്‍ ആരോഗ്യവകുപ്പ് യുവതിയ്ക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്. കൂടുതല്‍ നഷ്ടപരിഹാരം ആവശ്യമുണ്ടെങ്കില്‍ സിവില്‍ കോടതിയെ സമീപിക്കാമെന്നും മനുഷ്യാവകാശ കമ്മീഷന് ഉത്തരവില്‍ പറയുന്നു. നേരത്തെ നഷ്ടപരിഹാരമായി 30,000 രൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. ഇതിന് പുറമേ ഒരു ലക്ഷം കൂടി നല്കാന് കമ്മിഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടു. തുക രണ്ടു മാസത്തിനകം നല്‍കണം. തുക കണക്കാക്കിയതിന്റെ മാനദണ്ഡം ലഭ്യമെല്ലന്നും നല്കിയ തുക അപര്യാപ്തമാണെന്നും വിലയിരുത്തിയാണ് കമ്മിഷന്റെ ഉത്തരവ്. മൂന്ന് പെണ്‍കുട്ടികളുടെ അമ്മയായ പള്ളിവാസല്‍ സ്വദേശിനി 2012 ല്‍ ആണ് അടിമാലി താലൂക്ക് ആശുപത്രിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയ നടത്തിയത്. 2015-ല്‍ വയറുവേദനയെത്തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിയപ്പോള്‍ ഗര്‍ഭിണിയാണെന്ന് തിരിച്ചറിയുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് മെഡിക്കല്‍ ഓഫീസര്‍ക്ക് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.…
Read Moreആഹാ പഷ്ട്… പ്രളയ സഹായമായി ലഭിച്ച തുകയില്‍ ഒരു വിഹിതം തിരിച്ചടിയ്ക്കാന്‍ നോട്ടീസ്; ഏഴു ദിവസത്തിനകം തുക തിരിച്ചടച്ചില്ലെങ്കില്‍ നിയമനടപടി…
പ്രളയദുരന്തത്തിന് ഇരയായവര്‍ക്ക് സഹായ ധനമായി ലഭിച്ച തുകയില്‍ ഒരു വിഹിതം തിരിച്ചടയ്ക്കണമെന്ന അറിയിപ്പുമായി സര്‍ക്കാര്‍. പ്രളയധനസഹായമായി ലഭിച്ച തുക തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് പ്രളയബാധിതര്‍ക്ക് തഹസില്‍ദാറുടെ കത്ത് ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തുക തിരിച്ചടച്ചില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുകാട്ടി കോഴഞ്ചേരി തഹസിദാറാണ് കത്തയച്ചത്. നോട്ടീസ് ലഭിച്ചതോടെ ധനസഹായമായി ലഭിച്ച തുക വീടുപുനരുദ്ധാരണത്തിനുള്‍പ്പെടെ ചിലവഴിച്ച പ്രളയബാധിതതര്‍ വഴിമുട്ടിയ അവസ്ഥയിലാണ്. 2018ലുണ്ടായ നൂറ്റാണ്ടിലെ പ്രളയത്തില്‍ വീടുതകര്‍ന്നവര്‍ക്ക് ലഭിച്ച തുകയാണ് തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് കോഴഞ്ചേരി തഹസില്‍ദാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ധനസഹായത്തില്‍ ഇരട്ടിപ്പായി ലഭിച്ച തുക തിരിച്ചടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. പ്രളയത്തില്‍ വീട് ഭാഗികമായി തകര്‍ന്ന കോഴഞ്ചേരി സ്വദേശി ഗിരീഷ് കുമാറിന് 1,80,000 രൂപയാണ് ധനസഹായം ലഭിച്ചത്. ഇതില്‍ 60,000 രൂപ തിരിച്ചടയ്ക്കാനാണ് നിര്‍ദ്ദേശം. കോഴഞ്ചേരിയില്‍ മാത്രം 24ലധികം കുടുംബങ്ങള്‍ക്കാണ് ഇത്തരത്തില്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. ധനസഹായം വീടുപുനരുദ്ധാരണത്തിനായി ചിലവഴിക്കുകയും ചെയ്തു. തുക തിരിച്ചടയ്ക്കണമെന്ന നിര്‍ദ്ദേശം വന്നതോടെ പലരും പ്രതിസന്ധിയിലാണ്. നോട്ടീസ്…
Read Moreഐഫോണ്‍ തന്നെ സ്വവര്‍ഗാനുരാഗിയാക്കി മാറ്റിയെന്ന് യുവാവ് ! ആപ്പിളിനെതിരേ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത് 15000 ഡോളര്‍; സംഭവത്തെക്കുറിച്ച് യുവാവ് പറയുന്നതിങ്ങനെ…
ഐഫോണ്‍ ഉപയോഗിച്ചതു മൂലം താന്‍ സ്വവര്ഗാനുരാഗിയായെന്ന് ആരോപിച്ച് ആപ്പിളിനെതിരേ നിയമനടപടിയുമായി റഷ്യന്‍ യുവാവ്. ഡി.റസുമിലോവ് എന്നയാളാണ് 15000 ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആപ്പിളിനെതിരേ കേസ് കൊടുത്തിരിക്കുന്നത്. താന്‍ ‘ഗേ’ ആയി മാറാനുള്ള കാരണത്തെക്കുറിച്ച് ഇയാള്‍ പറയുന്നതിങ്ങനെ…ഒരു സ്മാര്‍ട്ഫോണ്‍ ആപ്പ് വഴി ബിറ്റ്കോയിന് വേണ്ടി തിരഞ്ഞപ്പോള്‍ പകരം കിട്ടിയത് ‘ഗേ കോയിന്’ ആണ്. ‘അനുഭവിച്ചറിയാതെ വിലയിരുത്തരുത്’ എന്ന ഒരു സന്ദേശവും ഒപ്പം ലഭിച്ചു. ‘ഞാനും ചിന്തിച്ചു, അനുഭവിച്ചറിയാതെ എനിക്കെങ്ങനെ ഒരുകാര്യത്തെ വിലയിരുത്താനാവും ? അങ്ങനെ ഞാന്‍ സ്വവര്‍ഗ ബന്ധങ്ങള്‍ക്കായി ശ്രമിച്ചു.’ ഇങ്ങനെയാണ് ഇയാള്‍ പരാതിയില്‍ പറയുന്നത്. രണ്ട് മാസത്തിന് ശേഷം താനൊരാളുമായി അടുപ്പത്തിലായി. ഇപ്പോള്‍ തനിക്കതില്‍ നിന്നും പുറത്തുകടക്കാനാവില്ലെന്നും ഇതെങ്ങനെ തന്റെ മാതാപിതാക്കളോട് പറയും എന്ന് അറിയില്ലയെന്നും ഇയാള്‍ പറയുന്നു. ആ സന്ദേശമാണ് തന്റെ ജീവിതത്തെ ഇത്രയും മോശമാക്കി മാറ്റിയത്. തന്നെ സ്വവര്‍ഗാനുരാഗത്തിലേക്ക് തള്ളിയിട്ടത് ഐഫോണ്‍ ആണ്. ഇത്…
Read More