വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ തുക വര്‍ധിപ്പിക്കേണ്ടി വരുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. നിലവിലെ കണ്‍സെഷന്‍ തുക കുട്ടികള്‍ക്ക് നാണക്കേടാണെന്നും പലരും അഞ്ച് രൂപ കൊടുത്ത് കഴിഞ്ഞാല്‍ ബാക്കി വാങ്ങാറില്ലെന്നും മന്ത്രി പറഞ്ഞു. പത്ത് വര്‍ഷത്തിന് മുമ്പാണ് വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ തുക രണ്ട് രൂപയാക്കിയത്. എന്നാല്‍ ഇത് ഇന്ന് വിദ്യാര്‍ഥികള്‍ക്ക് തന്നെ മനപ്രയാസമുണ്ടാക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസുടമകള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. കണ്‍സെഷന്‍ ചാര്‍ജ് വര്‍ദ്ധനയ്‌ക്കെതിരെ വിദ്യാര്‍ഥി സംഘടനകള്‍ വിമര്‍ശനമുയര്‍ത്തുന്നതിനിടെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. ചാര്‍ജ് വര്‍ധന പൊതുജനാഭിപ്രായം കൂടി തേടിയ ശേഷമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ധനവില വര്‍ധനയെപറ്റി വാര്‍ത്തകള്‍ വരുന്നുണ്ട്. ബള്‍ക്ക് പര്‍ച്ചേസ് ചെയ്തവര്‍ക്ക് വില കൂട്ടിയതിനെതിരേ സുപ്രീം കോടതിയെ സമീപിച്ചതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ബസുടമകള്‍ അനിശ്ചിതകാല…
Read More