18 വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സ്കൂള്‍ അദ്ധ്യാപകന് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. കമ്പ്യൂട്ടര്‍ അദ്ധ്യാപകനായ പ്രതിക്കൊപ്പം നിന്നതിന് സ്കൂള്‍ ഹെഡ്മാസ്റ്ററിനും ഒരു ടീച്ചര്‍ക്കുമെതിരേ കേസെടുത്തതായും പോലീസ് പറഞ്ഞു. മൂന്ന് പ്രതികള്‍ക്കുമെതിരെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം, പോക്സോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഷാജഹാന്‍പൂരിലെ തില്‍ഹാര്‍ പോലീസാണ് കേസെടുത്തിരിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ശിശുക്ഷേമ സമിതിയെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും പോലീസ് സൂപ്രണ്ട് എസ് ആനന്ദ് പറഞ്ഞു. കമ്പ്യൂട്ടര്‍ അധ്യാപകന് തന്റെയും മറ്റ് വിദ്യാര്‍ത്ഥികളെയും ശരീരത്തില്‍ അനാവശ്യമായി സ്പര്‍ശിക്കാറുണ്ടെന്ന് ഒരു വിദ്യാര്‍ത്ഥിനി രക്ഷിതാവിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ മറ്റ് വിദ്യാര്‍ത്ഥിനികളുടെ രക്ഷിതാക്കളെയും കൂട്ടി സ്കൂളില്‍ എത്തി. ഇവര്‍ നടത്തിയ പരിശോധനയില്‍ ടോയ്ലറ്റില് നിന്ന് ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ കണ്ടെടുക്കുകയും ചെയ്തു. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
Read MoreTag: condom
ആരുടെയോ കോണ്ടം ലീക്കായി ഉണ്ടായ പ്രതിഭാസം ! അശ്ലീല കമന്റിന് ചുട്ടമറുപടിയുമായി ദുര്‍ഗ കൃഷ്ണ…
കുറഞ്ഞ ചിത്രങ്ങളിലൂടെത്തന്നെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ താരമാണ് ദുര്‍ഗ്ഗാ കൃഷ്ണ.വിമാനം എന്ന സിനിമയിലൂടെ ആണ് താരത്തിന്റെ അരങ്ങേറ്റം. പിന്നീട് ഏതാനും സിനിമകളില്‍ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ഉടല് എന്ന സിനിമയില്‍ താരം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പ്രേക്ഷക പ്രശംസയും രൂപകപ്രശംസയും ഒരുപോലെ പിടിച്ചുപറ്റിയ കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ഇത്. സമൂഹമാധ്യമങ്ങളില്‍ താരം വളരെ സജീവമാണ്. തന്റെ പുതിയ വിശേഷങ്ങള്‍ എല്ലാം തന്നെ താരം ആരാധകരെ അറിയിക്കാറുണ്ട്. കഴിഞ്ഞദിവസം താരം ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അമ്മയ്ക്ക് മൂക്കുത്തി ഇട്ടു കൊടുക്കുന്ന വീഡിയോ ആയിരുന്നു താരം പങ്കുവെച്ചത്. ഇതിന് താഴെ ആയിരുന്നു ഒരു വ്യക്തിമോശം കമന്റ് ഇട്ടത്. അയാള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടി താരം നല്‍കുകയും ചെയ്തു. ഒറിജിനല്‍ അക്കൗണ്ടില്‍ നിന്നുമല്ല ഇയാള്‍ ഈ കമന്റ് ഇട്ടിരിക്കുന്നത്. ഫേക്ക് അക്കൗണ്ട് വഴിയാണ് ഇയാള്‍ ഈ കമന്റ്…
Read Moreപെണ്‍കുട്ടികള്‍ കോണ്ടം എപ്പോഴും കൈയ്യില്‍ കരുതണം, എപ്പോഴാണ് ആവശ്യം വരുന്നതെന്ന് പറയാന്‍ പറ്റില്ല ! വിവാദ പരാമര്‍ശവുമായി യുവനടി
ചുരുങ്ങിയ ചിത്രങ്ങളിലൂടെത്തന്നെ ബോളിവുഡിന്റെ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് നുസ്രത്ത് ബറൂച്ച. 2006 മുതല്‍ ബോളിവുഡില്‍ സജീവമായ നടി തെലുങ്കും തമിഴും അടക്കമുള്ള തെന്നിനത്യന്‍ സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ താരം നടത്തിയ ഒരു പരാമര്‍ശമാണ് വിവാദമാകുന്നത്.സാനിട്ടറി പാഡ് കൈയില്‍ എപ്പോഴും കരുതുന്നത് പോലെ ഇനി മുതല്‍ പെണ്‍കുട്ടികള്‍ കോണ്ടവും എപ്പോഴും ബാഗില്‍ സൂക്ഷിക്കണമെന്നാണ് താരം പറഞ്ഞത്. ഇത് കൊണ്ടുള്ള ആവശ്യം എപ്പോഴാണ് വരുന്നതെന്ന് പറയാന്‍ സാധിക്കില്ലെന്നും നുസ്രത്ത് കൂട്ടിച്ചേര്‍ത്തു. തന്റെ പുതിയ ചിത്രമായ ജന്‍ഹിത് മേ ജാരിയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലാണ് നുഷ്രത്ത് വിവാദപരമായ പരാമര്‍ശം നടത്തിയത്. പുരുഷന്മാര്ക്ക് കോണ്ടം ഒരിക്കല്‍ ഉപയോഗിച്ചില്ല എന്ന് വച്ച് പ്രത്യേകിച്ച് ദോഷമൊന്നും വരാന്‍ പോകുന്നില്ല. എന്നാല്‍ സ്ത്രീകളുടെ കാര്യം അങ്ങനെയല്ലെന്നും നുസ്രത്ത് പറഞ്ഞു. പെണ്‍കുട്ടി ഗര്‍ഭിണിയായാല്‍ അവളുടെ ശരീരത്തില്‍ വലിയ ഹോര്‍മോണ്‍ വ്യതിയാനം സംഭവിക്കുമെന്നും ഗര്‍ഭച്ഛിദ്രം ഒരു പ്രതിവിധി…
Read Moreഒരിക്കലും നടക്കാത്ത മനോഹര സ്വപ്നം ! ഒളിമ്പിക്സ് വില്ലേജിലെ ‘ലൈംഗികബന്ധം’ ഒഴിച്ചു കൂടാനാവാത്തത് ! തുറന്നു പറച്ചിലുമായി മുന്‍ വനിതാ താരം…
ഏത് ഒളിമ്പിക്സ് നടന്നാലും ഗെയിംസ് വില്ലേജിലെ ലൈംഗികബന്ധങ്ങളെപ്പറ്റിയുള്ള വാര്‍ത്തകള്‍ പുറത്തു വരാറുണ്ട്. പല താരങ്ങളെയും പരിശീലകര്‍ ഗെയിംസിന്റെ സമയത്ത് ലൈംഗികബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് വിലക്കാറുമുണ്ട്. ഇത്തവണത്തെ ഒളിമ്പിക്സിന് താരങ്ങള്‍ തമ്മിലുള്ള ലൈംഗികബന്ധം തടയുന്നതിനു വേണ്ടിയുള്ള കിടക്കകള്‍ സംഘാടകര്‍ നിര്‍മ്മിച്ചത് വാര്‍ത്ത ആയിരുന്നു. സംഘാടകര്‍ പിന്നീട് ഇത് നിഷേധിക്കുകയും കട്ടിലുകള്‍ക്ക് മതിയായ ഭാരം താങ്ങാനുള്ള ശേഷിയുണ്ടെന്ന് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതേ സംഘാടകര്‍ പിന്നീട് ഗെയിംസ് വില്ലേജില്‍ കോണ്ടം വിതരണം ചെയ്തത് വിവാദത്തിനിടയാക്കിയിരുന്നു. കോവിഡ് സമയത്ത് കളിക്കാര്‍ തമ്മില്‍ ശാരീരീക അകലം പാലിക്കണമെന്ന് കര്‍ശനമായി പറയുകയും എന്നാല്‍ ആയിരക്കണക്കിന് കോണ്ടം ഒളിംപിക് വില്ലേജില്‍ വിതരണം ചെയ്യുകയും ചെയ്ത സംഘാടകരുടെ നടപടിയായിരുന്നു വിവാദങ്ങള്‍ക്ക് കാരണം. ഒളിമ്പിക്സില്‍ ലൈംഗികബന്ധത്തിന് ഇത്രയേറെ പ്രാധാന്യം വരുന്നതെങ്ങനെയെന്ന് ഒരു മുന്‍ ഒളിമ്പ്യന്‍ തന്നെ ഇപ്പോള്‍ പറഞ്ഞിരിക്കുകയാണ്. ജര്‍മനിയുടെ മുന്‍ ലോംഗ്ജംപ് താരവും ഒളിമ്പ്യനുമായ സൂസന് ടൈഡ്കെ…
Read Moreഓണ്‍ലൈന്‍ കോണ്ടം വില്‍പ്പന കേരളത്തില്‍ പൊടിപൊടിക്കുന്നു ! ഏറ്റവും കൂടുതല്‍ കോണ്ടം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നത് ഈ രണ്ടു ജില്ലകള്‍…
ഓണ്‍ലൈനിലൂടെ കോണ്ടം ഓര്‍ഡര്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ടയര്‍ ത്രീ പട്ടികയില്‍ വരുന്ന നഗരങ്ങളിലാണ് ഓണ്‍ലൈന്‍ വഴി ഏറ്റവും കൂടുതല്‍ കോണ്ടം വില്‍പ്പന നടന്നതെന്ന് റിപ്പോര്‍ട്ട്. ഇ-കൊമേഴ്സ് സൈറ്റായ സ്നാപ്ഡീല്‍ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തങ്ങള്‍ക്ക് ലഭിച്ച ഓര്‍ഡറുകളില്‍ 56 ശതമാനം ആളുകളും ടയര്‍ ത്രി പട്ടികയില്‍ ഉള്‍പ്പെടുന്ന നഗരങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മെട്രോ-ഇതര നഗരങ്ങളില്‍ നിന്ന് മാത്രം ഓണ്‍ലൈനായി കോണ്ടം വാങ്ങുന്നവരുടെ എണ്ണത്തില്‍ 30 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. പത്തില്‍ എട്ട് എന്ന നിരക്കിലാണ് നോണ്‍-മെട്രോ നഗരങ്ങളില്‍ നിന്ന് വരുന്ന ഓര്‍ഡറുകള്‍. ഓണ്‍ലൈന്‍ കോണ്ടം വില്പനയില് മുന്‍നിരയിലുള്ള ടയര്‍ ത്രീ നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍ നിന്ന് എറണാകുളവും മലപ്പുറവുമുണ്ട്. ഇതിനുപുറമേ ഇംഫാല്‍, ഹിസാര്‍, ഉദയ്പൂര്‍, മോഗ, സില്ചാര്, ഷില്ലോങ്, കാണ്‍പൂര്‍, അഹമ്മദ് നഗര്‍ എന്നിവിടങ്ങളില്‍ നിന്നാണ് കോണ്ടത്തിനായി…
Read Moreകാറില്‍ കോണ്ടം ഇല്ലെങ്കില്‍ വന്‍പിഴ ഒടുക്കേണ്ടി വരും ! പ്രചരണത്തെത്തുടര്‍ന്ന് കേട്ടപാതി കേള്‍ക്കാത്ത പാതി കോണ്ടം വാങ്ങിക്കൂട്ടി ടാക്സി ഡ്രൈവര്‍മാര്‍…
മോട്ടോര്‍ വാഹന നിയമ ഭേദഗതിയ്ക്ക് പിന്നാലെ വ്യാപിക്കുന്നത് നിരവധി കുപ്രചാരണങ്ങള്‍. വാട്സാപ്പ് അടക്കമുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഇത്തരം വ്യാജസന്ദേശങ്ങള്‍ വിശ്വസിച്ച് അബദ്ധം പറ്റിയവരാണ് ഡല്‍ഹിയിലെ ടാക്സി ഡ്രൈവര്‍മാര്‍. ടാക്സി വാഹനങ്ങളിലെ ഫസ്റ്റ് എയ്ഡ് കിറ്റുകളില്‍ ഇനിമുതല്‍ കോണ്ടവും സൂക്ഷിക്കണമെന്നായിരുന്നു ഡല്‍ഹിയിലെ ടാക്സി ഡ്രൈവര്‍മാര്‍ക്കിടയില്‍ പ്രചരിച്ച വ്യാജസന്ദേശം. ഫസ്റ്റ് എയ്ഡ് കിറ്റില്‍ കോണ്ടം ഇല്ലെങ്കില്‍ വന്‍തുക പിഴയിടുമെന്നും ഡല്‍ഹിയിലെ ഒരു ടാക്സി ഡ്രൈവര്‍ക്ക് കാറില്‍ കോണ്ടം സൂക്ഷിക്കാത്തതിനാല്‍ പിഴ അടക്കേണ്ടിവന്നതായും സന്ദേശം പ്രചരിച്ചിരുന്നു. കേട്ടപാതി കേള്‍ക്കാത്ത പാതി ഡല്‍ഹിയിലെ ടാക്സി ഡ്രൈവര്‍മാരെല്ലാം കോണ്ടം വാങ്ങാന്‍ നെട്ടോട്ടമായി. പോലീസ് ഈടാക്കിയേക്കാവുന്ന വന്‍പിഴ പേടിച്ചാണ് കോണ്ടം വാങ്ങിവെച്ചതെന്നായിരുന്നു ഇവരുടെ പ്രതികരണം. എന്നാല്‍ എന്തിനാണ് കോണ്ടം സൂക്ഷിക്കുന്നതെന്ന ചോദ്യം ആരും ഉന്നയിച്ചില്ലെന്നും കേട്ടപാടെ കോണ്ടം വാങ്ങിവെക്കുകയായിരുന്നെന്നും ഡ്രൈവര്‍മാര്‍ പറഞ്ഞു. അതേസമയം, മോട്ടോര്‍ വാഹന നിയമത്തില്‍ ഇത്തരമൊരു നിബന്ധനയെക്കുറിച്ച് പ്രതിപാദിക്കുന്നില്ലെന്നും, ഫസ്റ്റ് എയ്ഡ്…
Read Moreമറക്കല്ലേ കോണ്ടം നല്ലതിന്… ലൈംഗികബന്ധത്തില്‍ സുരക്ഷ ഉറപ്പുവരുത്താന്‍ ഗുണകരം; ഉപയോഗിക്കാന്‍ ഒരു താല്പര്യവുമില്ലാത്തത് ഇന്ത്യക്കാര്‍ക്കെന്ന് സര്‍വേ ഫലം
ലൈംഗികരോഗങ്ങളെയും അവിചാരിത ഗര്‍ഭധാരണത്തെയും തടയാന്‍ കോണ്ടം ഫലപ്രദമാണ്. എന്നാല്‍ ഇത്തരം ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിക്കുന്നത് ഇന്ത്യയിലെ പുരുഷന്മാര്ക്ക് ഇഷ്ടമല്ലെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെട്ടത്. 94.4 ശതമാനം പുരുഷന്മാര്ക്കും കോണ്ടം ഉപയോഗിക്കാന്‍ ഇഷ്ടമല്ലെന്നാണ് സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നത്. ലൈംഗിക സുരക്ഷയ്ക്ക് വേണ്ടിയാണ് കോണ്ടം ഉപയോഗിക്കുന്നതെന്ന് ഇവര്‍ക്കൊക്കെ അറിയാമെന്നും സര്‍വേയില്‍ പറയുന്നു. ഇന്ത്യയിലെ 95 ശതമാനം ദമ്പതികളും കോണ്ടം ഉപയോഗിക്കുന്നില്ല. പ്രത്യുത്പാദനശേഷി മുന്നിട്ടു നില്ക്കുന്ന 49 വയസ് വരെയുള്ള കാലയളവില്‍ പെട്ടവരാണ് ഇവരെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇന്ത്യയില്‍ കോണ്ടത്തിന്റെ പരസ്യങ്ങളുടെ എണ്ണത്തില്‍ വരെ ഗണ്യമായ കുറവുണ്ടായതായും സര്‍വേ പ്രതിപാദിക്കുന്നുണ്ട്. പല തരം ഫ്ളേവറുകളില്‍ കോണ്ടം വിപണിയിലെത്തിക്കാന്‍ വിവിധ ബ്രാന്‍ഡുകള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത്തരം തന്ത്രങ്ങളൊന്നും ഇവിടെ അനുകൂലഫലം കാണുന്നില്ലെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരില് 97.9 ശതമാനത്തിനും…
Read More