ലോക്ക് ഡൗണ്‍ കാലത്ത് രാജ്യത്ത് കോണ്ടം വില്‍പ്പന കുതിച്ചുയരുന്നതായി റിപ്പോര്‍ട്ട്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം കോണ്ടം വില്‍പനയില്‍ 50 ശതമാനം വര്‍ധനവ് ഉണ്ടായെന്നാണ് വ്യാപാരികള്‍ പറയുന്നത്. ലോക്ക് ഡൗണിന്റെ ഭാഗമായി ആളുകള്‍ വീട്ടില്‍ ഇരിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് കോണ്ടം വില്‍പ്പനയില്‍ വര്‍ധനവ് ഉണ്ടായത്. സാധാരണ മൂന്ന് ഉറകള്‍ വീതമുള്ള ചെറിയ പാക്കറ്റുകള്‍ക്കായിരുന്നു ആവശ്യക്കാര്‍ കൂടുതല്‍. എന്നാല്‍ ഇപ്പോള്‍ ആ ട്രെന്‍ഡ് മാറി വലിയ പാക്കറ്റുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയും. 10 മുതല്‍ 20 എണ്ണം ഉറകള്‍ വീതമുള്ള വലിയ പാക്കറ്റുകളുടെ വില്‍പ്പനയാണ് വര്‍ധിച്ചിരിക്കുന്നതെന്നും വ്യാപാരികള്‍ പറയുന്നു. കോണ്ടം വില്പനയില്‍ വര്‍ധനവുണ്ടായതോടെ കൂടുതല്‍ സംഭരണത്തിനുള്ള ശ്രമത്തിലാണ് വ്യാപാരികള്‍.
Read More