തിരുവനന്തപുരം: ഞാണ്ടൂര്കോണത്തുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു. അംബേദ്കര്‍ നഗര്‍ സ്വദേശികളായ രാഹുല്‍, അഭിലാഷ്, രാജേഷ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയിലാണ് സംഭവം. കഴുത്തിലും കൈയിലും വെട്ടേറ്റ രാഹുലിന്റെ നില ഗുരുതരമാണ്. മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. ലഹരി വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. അംബേദ്കര്‍ നഗര്‍ സ്വദേശികളായ പ്രമോദ്, പ്രശാന്ത്, ബെന്റന്‍, കാള രാജേഷ് എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് കഴക്കൂട്ടം പോലീസ് പറയുന്നത്. പുറത്തു നിന്നുള്ളവര്‍ ലഹരി വില്പനക്കായി രാത്രി കാലങ്ങളില്‍ ഇവിടെയെത്തുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായെന്നും ഇതാണ് സംഘര്‍ഷത്തിലേക്കും ആക്രമണത്തിലേക്കുമെത്തിയതെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം. രാഹുല്‍ ഒഴികെയുള്ള മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. മൂവരെയും കഴക്കൂട്ടം പോലീസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More