ഭൂമിയ്ക്കടിയില്‍ നിന്ന് നിധി കിട്ടിയ സംഭവങ്ങള്‍ ലോകത്തിന്റെ പലയിടത്തുമുണ്ടായിട്ടുണ്ട്. എന്നാല്‍ നാട്ടുകാര്‍ ചേര്‍ന്ന് ഒരു മല കുഴിച്ചപ്പോള്‍ അവിടെ നിന്നും സ്വര്‍ണം കിട്ടിയാല്‍ എന്താകും അവസ്ഥ. കോംഗോയിലെ ഒരു മലയിലാണ് സംഭവം. കുഴിച്ചു കുഴിച്ചു ചെന്നപ്പോള്‍ അതാ അവിടെ മുഴുവന്‍ സ്വര്‍ണം. പിന്നെ സ്ഥലത്തേക്ക് ജനപ്രവാഹമായി. സ്വര്‍ണ നിക്ഷേപമുണ്ടെന്ന വാര്‍ത്ത പരന്നതോടെ ആയിരക്കണക്കിനാളുകളാണ് സ്ഥലത്തെത്തി മല കുഴിക്കാന്‍ ആരംഭിച്ചത്. ഒടുവില്‍ ഗവണ്‍മെന്റിന് ആ മലയിലേക്കുള്ള വഴി തന്നെ അടയ്‌ക്കേണ്ടി വന്നു. കോംഗോയിലെ ലൂഹിഹി പര്‍വധത്തിലാണ് സ്വര്‍ണ നിക്ഷേപം കണ്ടെത്തിയത് മണ്ണ് കോരി എടുത്ത് കഴുകുമ്പോള്‍ വലിയരീതിയില്‍ ആണ് സ്വര്‍ണ്ണം ലഭിക്കുന്നത്. വിവരം അറിഞ്ഞും വിഡിയോകള്‍ പ്രചരിക്കുകയും ചെയ്തതോടെ വിവിധ ഇടങ്ങളില്‍ നിന്നും ഈ പ്രദേശത്തേക് എത്തുന്ന ആളുകളുടെ എണ്ണം കൂടി. ആളുകളുടെ എണ്ണം കൂടിയതോടെയാണ് സര്‍ക്കാര്‍ ഈ മേഖലിയെ ഖനനം വിലക്കിയത്. ഇനി ഒരു അറിയിപ്പ് ഉണ്ടാവും…
Read MoreTag: congo
മരിച്ചു കഴിഞ്ഞാല്‍ മൃതദേഹം വൈകുന്നേരം വരെ വീടിന്റെ മുന്നില്‍ വെക്കും ! രാത്രിയാകുന്നതോടെ അവരുടെ വരവായി; നരഭോജികളുടെ ഞെട്ടിക്കുന്ന കഥ…
നരഭോജികള്‍ പണ്ടുകാലങ്ങളില്‍ ജീവിച്ചിരുന്നതായി വിവരമുണ്ട്. ഇപ്പോഴും പുറംലോകത്തിന് അജ്ഞാതമായ വനാന്തര്‍ഭാഗങ്ങളില്‍ ഇത്തരം നരഭോജികള്‍ വസിക്കുന്നുണ്ടെന്നാണ് വിവരം. മദ്ധ്യ ആഫ്രിക്കയിലെ കോംഗോ രാജ്യത്തിന്റെ ഒരു ഭാഗമായ മൊബാങ്കിയില്‍ ഇത്തരം ആളുകള്‍ ഇപ്പോഴും ഉണ്ടെന്നാണ് വിവരം. ആട്-മാടുകളുടെ ഇറച്ചി പോലെയാണ് മനുഷ്യ മാംസവും ഇവര്‍ കാണുന്നത്. മനുഷ്യ ശരീരത്തെ പല ഭാഗങ്ങളായി വെട്ടിനുറുക്കി തങ്ങളുടെ കുടുംബത്തിന്റെ ആഹാരമാക്കി മാറ്റും. ഇവിടുത്തെ കുട്ടികള്‍ പോലും മനുഷ്യമാംസം ആഹാരമാക്കാറുണ്ട്. ആഫ്രിക്കയുടെ ഉള്‍ക്കാടുകളില്‍ കഴിയുന്ന ഈ നരഭോജികള്‍ മനുഷ്യ വേട്ടയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരാണ്. കോംഗോയിലെ മറ്റ് ഗോത്രവിഭാഗങ്ങള്‍ നരഭോജികളല്ല. എന്നാല്‍ ഗോത്ര വിഭാഗത്തില്‍ ആരെങ്കിലും മരിച്ച് കഴിഞ്ഞാല്‍ മൃതശരീരം വൈകുന്നേരം വരെ വീടിന്റെ മുന്നില്‍ വെയ്ക്കും. രാത്രിയാകുന്നതോടെ സംഘത്തിലെ മുതിര്‍ന്ന ആളുടെ നേതൃത്വത്തില്‍ മൃതശരീരം തൊട്ടടുത്തുള്ള കാട്ടില്‍ ഉപേക്ഷിക്കും. ഈ സമയം കാട്ടില്‍ നിന്ന് ഓരിയിടുന്ന ശബ്ദം ഉച്ചത്തില്‍ കേള്‍ക്കും. നരഭോജികള്‍ മാംസം തേടിയെത്തുന്നതിന്റെ…
Read Moreഇടിവെട്ടിയവനെ പാമ്പു കടിച്ച അവസ്ഥയില്‍ കോംഗോ നിവാസികള്‍ ! കോവിഡിനു പിന്നാലെ ആഫ്രിക്കയുടെ ഉറക്കം കെടുത്താന്‍ കൊടുംഭീകരന്‍ ‘എബോള’യും; കോംഗോയില്‍ രോഗം സ്ഥിരീകരിച്ച ഏഴു പേരില്‍ നാലുപേരും മരിച്ചു…
ലോകമെങ്ങും കോവിഡ് ഭീതിവിതയ്ക്കുമ്പോള്‍ ഇടിവെട്ടിയവനെ പാമ്പു കടിച്ച അവസ്ഥയാണ് ഇപ്പോള്‍ മധ്യ ആഫ്രിക്കന്‍ രാജ്യമായ കോംഗോയുടേത്. കോംഗോയിലെ ഇക്വാചുര്‍ പ്രവിശ്യയിലെ വംഗതയില്‍ കൊടുംഭീകരന്‍ എബോള പടരുകയാണ്. ഇതിനോടകം എബോള ബാധിച്ച ഏഴു പേരില്‍ നാലുപേരും മരണമടഞ്ഞു. ലോകരാജ്യങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ വരാനിരിക്കുന്ന ഇത്തരം വിപത്തുകളെക്കുറിച്ച് ബോധം വേണമെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ.ടെഡ്രോസ് അഥനോം ഗെബ്രെയേസസ് പറഞ്ഞു. കോവിഡിനു പുറമെയുള്ള ആരോഗ്യവിഷയങ്ങള്‍ നിരീക്ഷിക്കുന്നത് ലോകാരോഗ്യ സംഘടന തുടരുമെന്നും അദ്ദേഹം പറഞ്ഞു. 1976ലാണ് ആദ്യമായി എബോള പൊട്ടിപ്പുറപ്പെട്ടത്. ദശാബ്ദങ്ങള്‍ കൊണ്ട് നിരവധി ആളുകളുടെ ജീവനപഹരിച്ച ഈ രോഗത്തെ ലോകം കണ്ടതില്‍ വച്ചേറ്റവും മാരകമായ രോഗങ്ങളുടെ ഗണത്തിലാണ് ഉള്‍പ്പെടുത്തുന്നത്. ഇത് 11-ാം തവണയാണ് കോംഗോയില്‍ എബോള ബാധിക്കുന്നത്. 2018 ഓഗസ്റ്റില്‍ ഉണ്ടായ വൈറസ് ബാധയില്‍ ഇതുവരെ 2,243 പേര്‍ മരിച്ചു. ഇതുവരെ അത് അവസാനിച്ചതായി…
Read More