തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. നിലവിലെ കരാർ വ്യവസ്ഥ പ്രകാരമാണ് സെപ്റ്റംബർ ഒന്നിന് ടോൾനിരക്ക് ഉയർത്തിയത്. ഇതുസംബന്ധിച്ച് ദേശീയപാത അഥോറിറ്റി വിജ്ഞാപനം പുറത്തിറക്കിയിരുന്നു. പുതിയ അറിയിപ്പ് പ്രകാരം കാർ, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങൾ എന്നിവയുടെ ഒരുവശത്തേക്കുള്ള ടോൾനിരക്കിൽ മാറ്റമില്ല. എന്നാൽ, ദിവസത്തിൽ ഒന്നിൽ കൂടുതൽ യാത്രകൾക്ക് അഞ്ച് മുതൽ 10 രൂപ വരെ വർധനയുണ്ട്. കാർ, ജീപ്പ്, വാൻ ദിവസം ഒരു വശത്തേക്ക് 90 രൂപയാണ് നിരക്ക്. ദിവസം ഒന്നിൽ കൂടുതൽ യാത്രകളുണ്ടെങ്കിൽ 140 രൂപ നൽകേണ്ടി വരും. ചെറുകിട വാണിജ്യ വാഹനങ്ങൾക്ക് ഒരുവശത്തേക്ക് 160 രൂപയാണ് ചാർജ്. ഒന്നിൽ കൂടുതൽ യാത്രകൾക്ക് ഇത് 240 രൂപയായി ഉയരും. ബസ്, ലോറി, ട്രക്ക് എന്നിവയ്ക്ക് ഒരുവശത്തേക്ക് 320 രൂപയും ഒന്നിൽ കൂടുതൽ യാത്രകൾക്ക് 480 രൂപയുമാണ് നിരക്ക്.…
Read MoreTag: congress leader
‘സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ബെസ്റ്റ് ഗേള്‍ഫ്രണ്ട്’ എന്ന് പരാമര്‍ശം ! കോണ്‍ഗ്രസ് നേതാവിനെതിരേ കേസെടുത്തു
മുഖ്യമന്ത്രി പിണറായി വിജയനെതിരേ അപകീര്‍ത്തികരമായ പരാമര്‍ശമം നടത്തിയതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്. എഐസിസി സെക്രട്ടറി വിശ്വനാഥന് പെരുമാളിനെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തത്. നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ പ്രതിയായ സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഗേള്‍ഫ്രണ്ടാണ് എന്ന് പ്രസംഗിച്ചതിനാണ് കേസ്. ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് ഡിസിസി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് വിശ്വനാഥന് പെരുമാള്‍ വിവാദ പരാമര്‍ശം നടത്തിയത്. ഐപിസി 153 പ്രകാരമാണ് പോലീസ് കേസെടുത്തത്. കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്ന നേതാവാണ് തമിഴ്നാട്ടില്‍ നിന്നുള്ള വിശ്വനാഥന് പെരുമാള്‍. പെരുമാളിന്റെ പ്രസംഗം ഇങ്ങനെ…’പിണറായി സര്, താങ്കളുടെ കേരളത്തിലെ ബെസ്റ്റ് ഗേള്‍ഫ്രണ്ടായ സ്വപ്നാ സുരേഷിന് എങ്ങനെയുണ്ട് ? മുഖ്യമന്ത്രിക്കും കാബിനറ്റിലുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കുമെതിരെ തുടര്‍ച്ചയായി വെളിപ്പെടുത്തല്‍ നടത്തുകയാണ്. ലൈംഗികപീഡന ആരോപണം വരെയുണ്ടായി. ടണ്‍ കണക്കിനു സ്വര്‍ണം കടത്തിയതു പിണറായിയുടെ ഉത്തരവാദിത്തത്തിലാണ്. ഇഡിയും സിബിഐയും ഇന്‍കം…
Read Moreവാ ഇപ്പോള്‍ തന്നെ എടുത്തേക്കാം ! പാര്‍ട്ടി അംഗത്വം നല്‍കാനായി വീട്ടിലെത്തി വീട്ടമ്മയെ കയറിപ്പിടിച്ച കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍…
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിന്റെ ഭാഗമായി പാര്‍ട്ടിയില്‍ അംഗത്വം നല്‍കാനെത്തി വീട്ടമ്മയെ കടന്നുപിടിച്ച കോണ്‍ഗ്രസ് പ്രാദേശികനേതാവ് അറസ്റ്റില്‍. കാര്‍ത്തികപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയംഗം ചിങ്ങോലി കൃഷ്ണകൃപയില്‍ ടി.പി. ബിജു(54)വിനെയാണ് കരീലക്കുളങ്ങര പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച രാവിലെ 11.30-നാണ് ബിജു പരാതിക്കാരിയുടെ വീട്ടിലെത്തിയത്. അംഗത്വത്തിനായി ഫോട്ടോ കൊടുത്തപ്പോള്‍ ഓണ്‍ലൈനാണെന്നും ഇപ്പോള്‍ത്തന്നെ ഫോട്ടോയെടുക്കണമെന്നും പറഞ്ഞു. എടുത്ത ഫോട്ടോ കാണിക്കുന്നതിനിടെ ബിജു കടന്നുപിടിച്ചതായാണ് വീട്ടമ്മയുടെ മൊഴി.
Read More