കോതമംഗലം: പീഡനക്കേസിലെ പ്രതിയും കോണ്‍ഗ്രസ് പഞ്ചായത്തംഗവുമായ കോണ്‍ഗ്രസ് നേതാവ് രക്ഷപ്പെട്ടത് പോലീസിന്റെ കഴിവുകേടെന്ന് എല്‍ഡിഎഫ്. കോതമംഗലം എസ്ഐ പ്രതിയ്ക്ക് ചില കോണ്‍ഗ്രസ് നേതാക്കളുടെ സമ്മര്‍ദഫലമായി പ്രതിയ്ക്ക് രക്ഷപെടാന്‍ അവസരമുണ്ടാക്കിക്കൊടുത്തത് കോതമംഗലം എസ്ഐയാണെന്ന തരത്തിലാണ് പ്രചാരണം മുറുകുന്നത്. നെല്ലിക്കുഴിയില്‍ അര്‍ദ്ധരാത്രിയില്‍ അയല്‍വീട്ടിലേക്ക് പോകുകയും പരിക്കേറ്റ നിലയില്‍ തിരിച്ചെത്തുകയും ചെയ്തതിനെത്തുടര്‍ന്നാണ് പഞ്ചായത്ത 14-ാം വാര്‍ഡംഗം ഷാജഹാന് വട്ടക്കുഴിയെ പൊലീസ് ഇടപെട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് പോലീസ് പോയതിനു ശേഷം ഇയാള്‍ മുങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് നെല്ലിക്കുഴി പഞ്ചായത്ത് എല്‍ ഡി എഫ് നേതൃത്വം കോതമംഗലം പൊലീസിനെതിരെ ശക്തമായി രംഗത്തെത്തിയത്. ഗുരുതര കുറ്റകൃത്യം ചെയ്തിട്ടും പൊലീസ് സ്വീകരിച്ച നിരുത്തരവാദപരമായ സമീപനമാണ് നാട്ടിലെ സ്ത്രീലമ്പടന്‍ കൂടിയായ മെമ്പര്‍ക്ക് ഒളിവില്‍ പോകാന്‍ അവസരമൊരുക്കിയതെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു. അയല്‍വീട്ടിലെ സ്ത്രീയുടെ മൊഴിപ്രകാരം ഭവനഭേദനത്തിനും സ്ത്രീത്വത്തെ അപമാനിച്ചതിനും ജാമ്യമില്ലാ വകുപ്പകളിട്ട് ഷാജഹാനെ പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്നും അറസ്റ്റുചെയ്തെന്നും പൊലീസ് കസ്റ്റഡിയില്‍…
Read More