കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനുള്ള സാധ്യത തെളിഞ്ഞെങ്കിലും എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ സംബന്ധിച്ചു ചര്‍ച്ചകള്‍ മുറുകുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സംബന്ധിച്ച് ഉമ്മന്‍ ചാണ്ടി കുടുംബത്തിലേക്ക് ചര്‍ച്ചകള്‍ നീണ്ടെങ്കിലും മറിയം, അച്ചു ഉമ്മന്‍ എന്നിവര്‍ സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാട് വ്യക്തമാക്കിയതോടെ ചാണ്ടി ഉമ്മനിലേക്ക് മാത്രമായി ചുരുങ്ങി. ഇതിന് കോണ്‍ഗ്രസ്, യുഡിഎഫ് നേതൃത്വം പിന്തുണ നല്‍കിയതോടെ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഏറെക്കുറെ തീരുമാനമായി. ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായയില്‍ മണ്ഡലം നിലനിര്‍ത്താമെന്ന മോഹമാണ് ചാണ്ടി ഉമ്മനിലേക്ക് യുഡിഎഫിനെ എത്തിച്ചത്. എല്‍ഡിഎഫില്‍ സിപിഎമ്മിനാണ് പുതുപ്പള്ളി മണ്ഡലം. കഴിഞ്ഞ തവണ മത്സരിച്ച ജയ്ക് സി. തോമസ്, റെജി സഖറിയ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. കഴിഞ്ഞ രണ്ടു തവണ മത്സരിച്ച ജയ്ക് സി. തോമസ് കഴിഞ്ഞ തവണ നേടിയ വോട്ട് വലിയ നേട്ടമായി കണ്ട് വീണ്ടും രംഗത്തിറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.…
Read MoreTag: congress
മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും ! ബിജെപി തകര്‍ന്നടിയും; അഭിപ്രായ സര്‍വെയില്‍ പറയുന്നത്…
നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശില്‍ ഭരണകക്ഷിയായ ബിജെപിയ്ക്ക് അടിപതറുമെന്നും കോണ്‍ഗ്രസ് അവിടെ അധികാരത്തിലെത്തുമെന്നും അഭിപ്രായ സര്‍വെ ഫലങ്ങള്‍. 130 മുതല്‍ 135 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണു ലോക്പോള്‍ നടത്തിയ സര്‍വേ പ്രവചിക്കുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് 90 മുതല്‍ 95 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. ബിഎസ്പി രണ്ടു വരെ സീറ്റുകളും മറ്റുള്ളവര്‍ അഞ്ചുവരെ സീറ്റുകളും നേടുമെന്നും സര്‍വെയില്‍ പറയുന്നു. സംസ്ഥാനത്തെ 230 മണ്ഡലങ്ങളില്‍ നിന്നായി 1,72,000 വോട്ടര്‍മാരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്. ഒരു നിയമസഭാ മണ്ഡലത്തില്‍നിന്ന് 750 വോട്ടര്‍മാരെയാണ് സര്‍വെയുടെ ഭാഗമാക്കിയത്. ജൂണ്‍ 13 മുതല്‍ ജൂലൈ 15 വരെയായിരുന്നു സര്‍വെ നടത്തിയത്. 40 മുതല്‍ 43 ശതമാനം വരെ വോട്ടുവിഹിതമാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. 38 മുതല്‍ 41 ശതമാനം വരെ വോട്ടുവിഹിതം ബിജെപിക്കും മറ്റുള്ളവര്‍ക്ക് 13 ശതമാനം വരെ വോട്ടുവിഹിതവും പ്രവചിക്കുന്നു.…
Read Moreലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പുതുപ്പള്ളിയിൽ സെമിഫൈനൽ? കോൺഗ്രസ് സ്ഥാനാർഥിയാരെന്ന സൂചന ഇങ്ങനെ
എം. സുരേഷ്ബാബുതിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലാകും. പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഒഴിവ് വന്നതായി കേരള നിയമസഭ വിജ്ഞാപനമിറക്കിയിട്ടുണ്ട്. വിജ്ഞാപനം സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി. അദ്ദേഹമാണ് ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യുക. ഇനി ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കണം. നവംബർ, ഡിസംബർ മാസങ്ങളിലായി ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്പോൾ പുതുപ്പള്ളിയിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. അടുത്തവർഷം ഏപ്രിലോ മേയിലോ ആകും ലോക്സഭാ തെരഞ്ഞെടുപ്പ്.രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ നടക്കുക. പി.ടി. തോമസ് അന്തരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പി.ടി. തോമസിന്റെ ഭാര്യ ഉമാതോമസ് വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് സീറ്റ് നിലനിർത്തിയിരുന്നു. ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവിനെ ജനങ്ങൾ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന…
Read Moreകസ്റ്റഡിയില്‍ എടുത്ത കെഎസ്യു പ്രവര്‍ത്തകരെ ലോക്കപ്പ് തുറന്ന് ഇറക്കിക്കൊണ്ടുപോയി കോണ്‍ഗ്രസ് നേതാക്കള്‍
പോലീസ് കസ്റ്റഡിയില്‍ എടുത്ത കെഎസ്യു പ്രവര്‍ത്തകരെ സ്റ്റേഷനില്‍ കയറി ഇറക്കിക്കൊണ്ടുപോയി കോണ്‍ഗ്രസ് നേതാക്കള്‍. കാലടി പോലീസ് സ്റ്റേഷനിലാണ് ഇന്ന് രാവിലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ബെന്നി ബഹനാന് എംപിയും എംഎല്‍എമാരായ റോജി എം ജോണും സനീഷ് ജോസഫുമാണ് പോലീസ് സ്റ്റേഷനിലെത്തി കെഎസ്യു പ്രവര്‍ത്തകരെ മോചിപ്പിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് ഏഴു വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കാലടി ശ്രീശങ്കര കോളജിലെ വിദ്യാര്‍ഥികളെയാണ് കസ്റ്റഡിയിലെടുത്തത്. വിദ്യാര്‍ഥി സംഘര്‍ഷവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കെഎസ്യു പ്രവര്‍ത്തകരെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേഷനില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ റോജി ജോണ്‍ എംഎല്‍എ ലോക്കപ്പില്‍ നിന്ന് വിദ്യാര്‍ഥികളെ പുറത്തിറക്കുകയും ചെയ്തു. വിദ്യാര്‍ഥികളെ സെല്ലില്‍ നിന്നും പുറത്തിറക്കിയതില്‍ തെറ്റില്ലെന്ന് റോജി എം ജോണ്‍ പ്രതികരിച്ചു. തന്റെ പ്രവര്‍ത്തി മറ്റുള്ളവര്‍ വിലയിരുത്തട്ടെ. വലിയ കുറ്റവാളികളോട് എന്ന പോലെയാണ് വിദ്യാര്‍ഥികളോട്…
Read Moreനിങ്ങളുടെ അമ്മ പറഞ്ഞത്, അവര്‍ പറഞ്ഞിട്ട് കേള്‍ക്കുന്നില്ലെന്നാണ് ! രാഹുലിനോട് കല്യാണം കഴിക്കാന്‍ പറഞ്ഞ് ലാലു
കല്യാണം കഴിക്കാതെ നടക്കുന്നവര്‍ക്ക് സ്വസ്ഥത കൊടുക്കാത്ത സമൂഹമാണ് നമ്മുടേത്. നൂറുകൂട്ടം ചോദ്യങ്ങളുമായി പലരും ബാച്ചിലര്‍മാരുടെ പിറകെ കൂടാറുണ്ട്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ആളുകള്‍ വെറുതെ വിടുന്നില്ല. പൊതുജനങ്ങളും രാഷ്ട്രീയ എതിരാളികളുമെല്ലാം ഇക്കാര്യം പറയാറുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളില്‍ ഒരാളായ ആര്.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവാണ് ഇപ്പോള്‍ രാഹുലിനോട് ഇത്തരമൊരു ചോദ്യം ചോദിച്ചിരിക്കുന്നത്. പ്രതിപക്ഷ ഐക്യസമ്മേളനത്തിനു ശേഷമായിരുന്നു ആ ചോദ്യം. ഇനിയും വൈകിയിട്ടില്ലെന്നും കല്യാണം കഴിക്കണമെന്നും രാഹുലിനോട് പറഞ്ഞ ലാലു, താടി വടിച്ചുകളയാനും നേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും കൂട്ടച്ചിരിക്കിടെ പറഞ്ഞു. താങ്കള്‍ പറയുന്ന സാഹചര്യത്തില്‍ അത് നടക്കുമെന്നായിരുന്നു 53കാരനായ രാഹുലിന്റെ ചിരിയോടെയുള്ള പ്രതികരണം. രാഹുലിന്റെ പ്രവര്‍ത്തനങ്ങളെ ആവോളം പുകഴ്ത്തിയശേഷമാണ് ലാലു, ‘കല്യാണം കഴിക്കൂ, ഞങ്ങള്‍ക്ക് നിങ്ങളുടെ കല്യാണ ഘോഷയാത്രയില്‍ പങ്കെടുക്കണം’ എന്നു പറഞ്ഞത്. ‘കല്യാണം കഴിക്കാനാഗ്രഹിക്കുന്നുണ്ടോ, ഇനിയും സമയമുണ്ട്. നിങ്ങളുടെ അമ്മ പറഞ്ഞത് അവര്‍…
Read Moreസാമ്പത്തിക തട്ടിപ്പുകേസ്; ആവശ്യമെങ്കിൽ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറി നിൽക്കുമെന്ന് കെ. സുധാകരൻ
കൊച്ചി: തട്ടിപ്പ് കേസിലെ അറസ്റ്റിന് പിന്നാലെ ആവശ്യമെങ്കിൽ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറിനിൽക്കുമെന്ന പ്രതികരണവുമായി കെ. സുധാകരൻ. അധ്യക്ഷസ്ഥാനത്തുനിന്ന് മാറിനിൽക്കുന്ന കാര്യം പാർട്ടിയിൽ ചർച്ച ചെയ്യുകയാണ്. അന്വേഷണത്തെ നേരിടും. നിരപരാധിയെന്ന വിശ്വാസം തനിക്കുണ്ട്. കോടതിയിൽനിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരൻ പറഞ്ഞു. അതേസമയം, മോൻസൻ മാവുങ്കൽ സാമ്പത്തിക തട്ടിപ്പ് കേസിൽ സുധാകരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ഇന്ന് സംസ്ഥാന വ്യാപകമായി കെപിസിസി കരിദിനം ആചരിക്കും. ബൂത്ത്തലം മുതൽ പന്തം കൊളുത്തി പ്രകടനം അടക്കമുള്ള സമരപരിപാടികൾ നടക്കും. പ്രതിഷേധ പ്രകടനങ്ങളിൽ പ്രവർത്തകർ സംയമനം പാലിക്കണമെന്ന് കെപിസിസി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്
Read Moreഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കണം ! മധ്യപ്രദേശിലും രാജസ്ഥാനിലും തങ്ങളും മാറി നില്‍ക്കാമെന്ന് ആപ്പ്
ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് മത്സരിക്കാതിരുന്നാല്‍ മധ്യപ്രദേശിലും രാജസ്ഥാനിലും തെരഞ്ഞെടുപ്പില്‍ നിന്ന് തങ്ങളും വിട്ടു നില്‍ക്കാമെന്ന് ആംആദ്മി പാര്‍ട്ടി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണ് ആപ്പ് ഈ നിര്‍ദ്ദേശം മുന്നോട്ടു വച്ചത്. എഎപി മന്ത്രി സൗരഭ് ഭരദ്വാജാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം പറഞ്ഞത്. നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായാല്‍ രാജ്യം രാജവാഴ്ചയിലേക്കു മാറുമെന്നും ഭരണഘടന മാറ്റാനും ജീവനുള്ള കാലത്തോളം രാജാവായി സ്വയം അവരോധിക്കാനും മോദി ശ്രമിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു. സിബിഐയേയും ഇ.ഡി.യെയും ഇന്‍കംടാക്സിനെയും ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ കുടുക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. 2015, 2020 തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് പൂജ്യം സീറ്റുകളില്‍ ഒതുങ്ങിയതും എഎപിയുടെ വക്താവ് കൂടിയായ അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഓര്‍ഡിനന്‍സ് വിഷയത്തില്‍ കോണ്‍ഗ്രസ് മറുപടിക്കായി കാത്തിരിക്കെയാണ് എഎപിയുടെ ഈ നീക്കം. ഏറ്റവും പഴക്കം ചെന്ന പാര്‍ട്ടിയായ കോണ്‍ഗ്രസിനു ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി നേതാക്കള്‍…
Read Moreപൊറുക്കില്ല കേരളം..!സി. ദിവാകരന്റെ വെളിപ്പെടുത്തലില്‍ സമഗ്രമായ അന്വേഷണം വേണം; ഉമ്മന്‍ ചാണ്ടിക്ക് പിന്തുണയുമായി കോണ്‍ഗ്രസിന്റെ ജനകീയ സദസ്
കോട്ടയം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പിന്തുണയുമായി കോട്ടയത്ത് കോണ്‍ഗ്രസിന്റെ ജനകീയ സദസ്. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും സിപിഐ നേതാവുമായി സി. ദിവാകരന്റെ വെളിപ്പെടുത്തലില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടും കേരളത്തിന്റെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്യാനായി സിപിഎം നടത്തിയ ഹീനമായ പ്രവൃത്തികളില്‍ സിപിഎം നേതൃത്വം കേരളസമൂഹത്തോട് മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു കോണ്‍ഗ്രസ് ജില്ലാ നേതൃത്വം ജനകീയ സദസ് സംഘടിപ്പിച്ചത്. സോളാര്‍ കേസില്‍ ജുഡീഷറിയെ കളങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ടാണ് ജസ്റ്റീസ് ശിവരാജന് തയാറാക്കിയതെന്നു ജനകീയ സദസ് ഉദ്ഘാടനം ചെയ്ത യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് പറഞ്ഞു. കേസിന്റെ വസ്തുതകള്‍ കണ്ടെത്തേണ്ട കമ്മീഷന് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഗൂഢാലോചനയ്ക്ക് വിധേയനായി. സോളാര്‍ കേസില്‍ അന്വേഷണ കമ്മീഷനായിരുന്ന ജസ്റ്റീസ് ശിവരാജന് അഞ്ചുകോടി കൈക്കൂലിയായി കൈപ്പറ്റിയെന്ന സിപിഐ നേതാവും മുന്‍ മന്ത്രിയുമായിരുന്ന സി. ദിവാകരന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍…
Read Moreഗ്രൂപ്പ് പോര്, നേതാക്കളെ പൂട്ടാന്‍ കേസ്; വിഷമവൃത്തത്തില്‍ കോണ്‍ഗ്രസ്
സിജോ പൈനാടത്ത് കൊച്ചി: ഇടവളേയ്ക്കുശേഷം ഗ്രൂപ്പു രാഷ്ട്രീയം പരസ്യമായി തലപൊക്കിയതും പ്രധാന നേതാക്കളെ പൂട്ടാന്‍ സര്‍ക്കാര്‍ കേസുകള്‍ കടുപ്പിച്ചതും സംസ്ഥാനത്തു കോണ്‍ഗ്രസിനെ അസാധാരണമായ വിഷമവൃത്തത്തിലാക്കുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്കുശേഷം പാര്‍ട്ടിയ്ക്കു പുതിയ പ്രതിഛായ നല്‍കാനുള്ള ശ്രമങ്ങളുമായി മുന്നിലുള്ള പ്രബല നേതാക്കള്‍ക്കെതിരേയുള്ള കേസിനെ ഒറ്റക്കെട്ടായി പ്രതിരോധിക്കുന്നത് ഗ്രൂപ്പ് പോരിനിടയില്‍ അത്ര എളുപ്പമാവില്ലെന്നതാണ് സ്ഥിതി സങ്കീര്‍ണമാക്കുന്നത്. പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പ്രളയ പുനരധിവാസ പദ്ധതിയായ പുനര്‍ജനിയില്‍ സാമ്പത്തികമായ ക്രമക്കേടു നടന്നെന്ന ആരോപണത്തിലാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ വിജിലന്‍സ് കേസിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. കേന്ദ്രാനുമതിയില്ലാതെ വിദേശത്തുനിന്നു പണം പിരിച്ചെന്നാണ് ആരോപണം. ആരോപണത്തില്‍ കഴമ്പില്ലെന്നു സതീശന് നേരത്തെ വിശദീകരിച്ചിട്ടുള്ളതാണ്. എങ്കിലും വിജിലന്‍സ് കേസുമായി മുന്നോട്ടു പോകാനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ആരോപണങ്ങളില്‍ എന്തെങ്കിലും വസ്തുതയുണ്ടെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണു സര്‍ക്കാര്‍ നീക്കം. മോന്സന് മാവുങ്കല്‍ മുഖ്യപ്രതിയായ…
Read Moreആർഎസ്എസിനു ഭൂമി ! പരിശോധിക്കുമെന്നു കർണാടക മന്ത്രി
ബംഗളൂരു: ആർഎസ്എസിനും പരിവാർസംഘടനകൾക്കും കർണാടകയിലെ മുൻ ബിജെപി സർക്കാർ നൂറുകണക്കിന് ഏക്കർ ഭൂമി പതിച്ചുനൽകിയ നടപടി കോൺഗ്രസ് സർക്കാർ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു. മുൻ ബിജെപി സർക്കാരിന്റെ ചില ടെൻഡറുകൾ റദ്ദാക്കിയെന്നും ബാക്കിയുള്ളവ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളിൽനിന്ന് ഒന്നും ഒളിക്കുന്നില്ല. ഇതിനെതിരേ നടപടി സ്വീകരിക്കും- മന്ത്രി പറഞ്ഞു. 108 ആംബലൻസ്, ഡയാലിസിസ് യൂണിറ്റ് കോൺട്രാക്ട് ടെൻഡറുകളും പരിശോധിക്കുമെന്നു മന്ത്രി പറഞ്ഞു. അണ്ണാ ഡിഎംകെ മുൻ എംപി ബിജെപിയിൽ ചെന്നൈ: മുൻ അണ്ണാ ഡിഎംകെ രാജ്യസഭാംഗം വി. മൈത്രേയൻ ബിജെപിയിൽ ചേർന്നു. മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റ അനുയായി ആയിരുന്ന മൈത്രേയനെ കഴിഞ്ഞ വർഷം അണ്ണാ ഡിഎംകെയിൽനിന്നു പുറത്താക്കിയിരുന്നു. മൂന്നു തവണ രാജ്യസഭാംഗമായ നേതാവാണ് മൈത്രേയൻ. ഇന്നലെ ഡൽഹിയിൽ ബിജെപി നേതാക്കളായ അരുൺ സിംഗ്, സി.ടി. രവി എന്നിവരുടെ സാന്നിധ്യത്തിലാണ് മൈത്രേയൻ ബിജെപി അംഗത്വമെടുത്തത്.
Read More