കോട്ടയം: കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ പ്രഖ്യാപനത്തില്‍ ജില്ലയില്‍ തര്‍ക്കം. ഇതോടെ സംസ്ഥാനതലത്തില്‍ കെപിസിസി പുന: സംഘടനാ സമിതി അംഗീകരിച്ച പ്രസിഡന്റുമാരെ പ്രഖ്യാപിച്ചപ്പോള്‍ കോട്ടയം ലിസ്റ്റ് പുറത്തുവിടാതെ കെപിസിസി മാറ്റിവച്ചു. ഒമ്പതു നിയോജക മണ്ഡലങ്ങളിലായി 18 ബ്ലോക്ക് കമ്മിറ്റികളാണ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിക്കുള്ളത്. ഇതില്‍ ചങ്ങനാശേരി ഈസ്റ്റ്, വെസ്റ്റ് ബ്ലോക്ക് കമ്മിറ്റികളിലെ പ്രസിഡന്റുമാരെ ചൊല്ലിയുള്ള തര്‍ക്കമാണ് ജില്ലയിലെ ലിസ്റ്റ് പുറത്തുവിടാന്‍ കെപിസിസിയെ വിസമ്മതിച്ചത്. വര്‍ഗീസ് ആന്റണി, ജോസഫ് തൃക്കൊടിത്താനം എന്നിവരുടെ പേരുകളാണ് ഇവിടെ സജീവമായിട്ടുണ്ടായിരുന്നത്. ഇപ്പോള്‍ ഭാരവാഹികളായിരുന്ന മുഴുവന്‍ ആളുകളെയും മാറ്റി പുതുമുഖങ്ങള്ക്കാണു പ്രാതിനിധ്യം നല്‍കിയിരിക്കുന്നത്. ജില്ലയില്‍ നിന്നുള്ള ലിസ്റ്റ് കെപിസിസി പുനഃസംഘടന സമിതി അംഗീകരിച്ചെങ്കിലും ജില്ലയില്‍ നിന്നുള്ള ഒരു സംസ്ഥാന നേതാവ്, നേതൃത്വത്തിലെ ചിലരുമായി ചേര്‍ന്ന് നടത്തിയ നീക്കമാണ് പുനഃസംഘടനയില്‍ കല്ലുകടിയായി മാറിയത്. കോട്ടയം വെസ്റ്റ് ബ്ലോക്കില്‍ യുവജന നേതാവും ജില്ലാ പഞ്ചായത്തംഗവുമായ പി.കെ. വൈശാഖിന്റെ പേരാണ്…
Read MoreTag: congress
പൊങ്ങച്ചക്കാരനായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി ; പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്ന് കെ സുധാകരൻ
തിരുവനന്തപുരം: പൊങ്ങച്ചക്കാരനായ പ്രാഞ്ചിയേട്ടനെപ്പോലെ മുഖ്യമന്ത്രി പിണറായി വിജയന് മാറിയതുമൂലമാണ് അമേരിക്കയില്‍ അദ്ദേഹത്തോടൊപ്പമിരിക്കാന്‍ രണ്ടു കോടിയിലധികം രൂപ ഈടാക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരന്. ലളിത ജീവിതവും ഉയര്‍ന്ന ചിന്തയും ഉയര്‍ത്തിപ്പിടിച്ച കേരളത്തിലെ ഒരു മുഖ്യമന്ത്രിയും ഇങ്ങനെയൊരു സാഹചര്യം ഉണ്ടാകാന്‍ അനുവദിച്ചിട്ടില്ലെന്ന് സുധാകരന് പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മടിയില്‍വരെ സാധാരക്കാരായ ആളുകള്‍ കയറിയിരുന്ന ചരിത്രമാണുള്ളത്. അടിസ്ഥാനവര്‍ഗത്തിന്റെ നേതാവായി അവകാശപ്പെടുന്ന പിണറായി വിജയന് ഉമ്മന്‍ ചാണ്ടിയെ കണ്ടുപഠിക്കണമെന്നും സുധാകരന് പറഞ്ഞു. പ്രവാസികളോട് അങ്ങേയറ്റം ആദരവുള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. എന്നാല്‍ പ്രവാസികളിലെ ഏതാനും സമ്പന്നന്മാര് പിണറായി ഭക്തിമൂത്ത് കാട്ടിക്കൂട്ടുന്ന പേക്കൂത്തകളോടാണ് എതിര്‍പ്പുള്ളതെന്ന് സുധാകരന് വിശദീകരിച്ചു.
Read Moreകോട്ടയം നഗരസഭ യുഡിഎഫ് ഭരിക്കും; സുകന്യ സന്തോഷിന്റെ സന്തോഷം കെടുത്തി യുഡിഎഫിന്റെ സൂസന് കെ. സേവ്യര്‍
കോട്ടയം: കോട്ടയം ജില്ലയില്‍ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരിടത്ത് യുഡിഎഫും വിജയിച്ചു. കോട്ടയം മുനിസിപ്പാലിറ്റിയിലെ 38-ാം വാര്‍ഡായ പുത്തന്‍തോടില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ സൂസന് കെ. സേവ്യര്‍ 75 വോട്ടിന്റ ഭൂരിപക്ഷത്തിനു വിജയിച്ചു. എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി സുകന്യ സന്തോഷിനെയാണ് പരാജയപ്പെടുത്തിയത്. 596 വോട്ടുകള്‍ യുഡിഎഫിനും 521 വോട്ടുകള്‍ എല്‍ഡിഎഫിനും ലഭിച്ചു. കോട്ടയം നഗരസഭയിൽ യുഡിഎഫിന് 21ഉം എൽഡിഎഫിന് 22ഉം സീറ്റുകളാണ് ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെയാണ് കോട്ടയത്ത് യുഡിഎഫ് ഭരണം നിലനിർത്തിയിരുന്നത്. നിലവിൽ ഇരുമുന്നണിക്കും 22 സീറ്റ് വീതമായി. നഗരഭരണം നടത്തുന്ന യുഡിഎഫിനു ആശ്വാസമായി ഇന്നത്തെ വിജയം.പൂഞ്ഞാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ പെരുനിലത്ത് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ ബിന്ദു അശോകന് 12 വോട്ടിന് വിജയിച്ചു. 15 വര്‍ഷമായി പി.സി. ജോര്‍ജിന്റെ പാര്‍ട്ടി കൈവശം വച്ചിരുന്ന സീറ്റാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. ബിന്ദു അശോകന് 264 വോട്ട്…
Read Moreയൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനം: തേക്കിൻകാട് മൈതാനത്ത് ഡി.കെ. ശിവകുമാറും
തൃശൂര്‍: തൃശൂരില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തില്‍ കര്‍ണാടക ഉപ മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന പൊതുസമ്മേളനത്തിലാണ് ശിവകുമാർ പങ്കെടുക്കുന്നത്. തേക്കിന്‍കാട് മൈതാനത്ത് വൈകുന്നേരം മൂന്നിന് ചേരുന്ന പൊതുസമ്മേളനത്തിൽ എഐസിസി സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് എന്നിവർ പങ്കെടുക്കും. വെള്ളിയാഴ്ചയാണ് പ്രതിനിധി സമ്മേളനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 750 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തോടനുബന്ധിച്ച് ബുധനാഴ്ച പഴയകാല പ്രവര്‍ത്തകരുടെ കുടുംബ സംഗമം സംഘടിപ്പിച്ചിരുന്നു.
Read Moreസിദ്ധരാമയ്യ തന്നെ കർണാടക മുഖ്യമന്ത്രി; ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയാകും; സത്യപ്രതിജ്ഞ ശനിയാഴ്ച
ന്യൂഡൽഹി: കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഡി.കെ. ശിവകുമാർ ഉപമുഖ്യമന്ത്രിയാകും. കോൺഗ്രസ് ഹൈക്കമാൻഡിന്റെ നേതൃത്വത്തിൽ രാത്രി വൈകി നീണ്ട മാരത്തൺ ചർച്ചകൾക്കൊടുവിലാണ് മുഖ്യമന്ത്രിസ്ഥാനം സംബന്ധിച്ച് തീരുമാനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യാഴാഴ്ച രാവിലെ തീരുമാനം മാധ്യമങ്ങളോട് പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇന്നു വൈകിട്ട് ഏഴിന് ബംഗളൂരുവിൽ ചേരുന്ന നിയമസഭാകക്ഷിയോഗം സിദ്ധരാമയ്യയെ നേതാവായി തെരഞ്ഞെടുക്കും. സത്യപ്രതിജ്ഞ ശനിയാഴ്ച നടത്താനും തീരുമാനമായി. എല്ലാ എംഎൽഎമാരോടും യോഗത്തിനെത്താൻ ഡി.കെ. ശിവകുമാർ നിർദേശം നൽകി. വകുപ്പ് വിഭജനം സംബന്ധിച്ച തീരുമാനവും ഇരുപക്ഷവും തമ്മിലുള്ള സമവായത്തിലൂടെ നടപ്പാക്കുമെന്നാണ് വിവരം.
Read Moreകോട്ടയത്ത് യൂത്തന്മാരുടെ അടി; സമ്മേളനം മരവിപ്പിച്ചു; മെംബര്‍ഷിപ്പ് കാമ്പയിന്റെ അടിസ്ഥാനത്തില്‍ പുതിയ ജില്ലാ കമ്മിറ്റി
കോട്ടയം: പ്രകടനത്തിനിടയില്‍ അടിയില്‍ കലാശിച്ച യൂത്ത് കോണ്‍ഗ്രസ് ജില്ലാ സമ്മേളനം സംസ്ഥാന നേതൃത്വം മരവിപ്പിച്ചു. സംസ്ഥാന സമ്മേളനത്തിനു ശേഷം മെംബര്‍ഷിപ്പ് കാമ്പയിന്റെ അടിസ്ഥാനത്തില്‍ പുതിയ ജില്ലാ കമ്മിറ്റി നിലവില്‍ വരും. അതുവരെ ഒരു പരിപാടിയും നടത്തേണ്ടന്നാണ് സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്ന നിര്‍ദേശം. എന്നാല്‍ തൃശൂരില്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തില്‍ ജില്ലയില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും. ശനിയും ഞായറും കോട്ടയത്തു നടത്താനിരുന്ന ജില്ലാ സമ്മേളനമാണ് ശനിയാഴ്ച വൈകിട്ടു യുവജനറാലിയെത്തുടര്ന്നുള്ള പൊതുസമ്മേളനത്തിൽ അടിയില്‍ കലാശിച്ചത്. ഇതേത്തുടര്‍ന്ന് ഇന്നലെ നടക്കേണ്ട പ്രതിനിധി സമ്മേളനം വേണ്ടന്നു വച്ചു. പ്രതിനിധി സമ്മേളത്തിനായി 200 പേര്‍ക്കു ഭക്ഷണം ക്രമീകരിച്ചിരുന്നു. ഭക്ഷണം പിന്നീട് അനാഥാലയത്തില്‍ വിതരണം ചെയ്തു. ഡിസിസിയിലെ ഒരു വിഭാഗവും യൂത്ത് കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ശനിയാഴ്ച വാക്കേറ്റത്തിലും സംഘര്‍ഷത്തിലും കലാശിച്ചത്. യുവജന റാലി സമാപനത്തിനുശേഷമാണ് സംഘര്‍ഷമുണ്ടായത്. പൊതുസമ്മേളനത്തില്‍ ആന്റോ ആന്റണി എംപി പ്രസംഗിക്കുന്നതിനിടയില്‍…
Read Moreകര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയാഹ്ലാദത്തിനിടെ ‘പാക്കിസ്ഥാന് സിന്ദാബാദ്’ മുദ്രാവാക്യം ! പോലീസ് കേസെടുത്തു…
കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ ‘പാകിസ്ഥാന് സിന്ദാബാദ്’ മുദ്രാവാക്യം മുഴങ്ങിക്കേട്ടത് വിവാദമാകുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് കേസെടുത്തു. ബെലഗാവിയിലെ തിലക്വാദി പോലീസ് സ്റ്റേഷന് പരിധിയിലെ ഒരു വോട്ടെണ്ണല്‍ കേന്ദ്രത്തിന് പുറത്ത് അജ്ഞാതരായ ചില ആളുകള്‍ പാകിസ്ഥാന് സിന്ദാബാദ് മുദ്രാവാക്യം വിളിക്കുകയായിരുന്നു. കോണ്‍ഗ്രസ് അനുഭാവികള്‍ പാര്‍ട്ടിയുടെ വിജയം ആഘോഷിക്കുന്നതിനിടെയായിരുന്നു സംഭവം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ, പ്രതികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനാ പ്രവര്‍ത്തകരും പോലീസ് സ്റ്റേഷന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി. ഐപിസി സെക്ഷന്‍ 153 പ്രകാരം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreപ്രിയങ്ക ഗാന്ധി ഹനുമാന് ക്ഷേത്രത്തിൽ; എഐസിസി ഓഫീസിന് മുന്നിൽ ആഘോഷവും യാഗവും
ഷിംല: കര്‍ണാടകയില്‍ വോട്ടെണ്ണല്‍ നടക്കുന്നതിനിടെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ഷിംലയിലെ ജഖുവിലെ ഹനുമാന് ക്ഷേത്രത്തിലെത്തി. ഇന്നു രാവിലെയാണ് പ്രിയങ്ക ഇവിടെ എത്തിയത്. രാജ്യത്തിന്റെയും കര്‍ണാടകയുടെയും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി പ്രാര്‍ഥിക്കാനാണ് പ്രിയങ്ക എത്തിയതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞത്. നേരത്തെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഹനുമാന് ക്ഷേത്രത്തില്‍ എത്തിയിരുന്നു. ഹുബ്ബള്ളിയിലെ ഹനുമാന് ക്ഷേത്രത്തിലാണ് ബൊമ്മെ ദര്‍ശനം നടത്തിയത്. തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ബജ്റംഗ് ദളിനെ നിരോധിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് നടത്തിയതോടെ ഹനുമാന് പ്രതിഷ്ഠയെ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ പ്രചാരണം സംസ്ഥാനത്ത് ശക്തമായിരുന്നു. ഹനുമാന് ചാലിസ ചൊല്ലി കോണ്‍ഗ്രസിനെതിരേ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ പ്രചാരണം നടത്തിയിരുന്നു.എഐ സിസി ഓഫീസിന് മുന്നിൽ ആഘോഷവും യാഗവും ന്യൂഡൽഹി: കർണാടകയിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ ഡൽഹിയിലെ എഐസിസി ഓഫീസിന് മുന്നിൽ ആഘോഷവും യാഗവും. ലീഡ്…
Read More“കൈ” ഉയർത്തി കർണാടക..! വീശിയടിച്ച കോൺഗ്രസ് തരംഗത്തിൽ തകർന്ന് വീണ് ബിജെപി; കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകരുടെ ആഘോഷം
ബംഗളൂരു: കർണാടകയിൽ കോൺഗ്രസ് തരംഗം. ലീഡ് നിലയിൽ കേവല ഭൂരിപക്ഷം കടന്ന് കോൺഗ്രസ് മുന്നേറുകയാണ്. 11 6സീറ്റിൽ കോൺഗ്രസ് ലീഡ് ചെയ്യുമ്പോൾ 78 സീറ്റിലേക്ക് ബിജെപി കൂപ്പുകുത്തി. ഇതോടെ ഡൽഹിയിൽ കോൺഗ്രസ് ആസ്ഥാനത്ത് പ്രവർത്തകർ ആഘോഷം തുടങ്ങി. സംസ്ഥാനത്തെ എല്ലാ മേഖലയിലും കോൺഗ്രസ് മുന്നേറ്റമാണ് കാണാൻ കഴിയുന്നത്. മധ്യ കർണാടക, ഹൈദരാബാദ് കർണാടക, തീരദേശ കർണാടക, ബംഗളൂരു നഗരമേഖല എന്നിവിടങ്ങളിൽ ബിജെപിയെ ജനം കൈവിട്ടു. അതേസമയം, ത്രിശങ്കുഫലത്തിൽ കണ്ണുവച്ച ജെഡിഎസ് പ്രതീക്ഷിച്ച നേട്ടം കൈവരിച്ചില്ല. കോൺഗ്രസ് പടയോട്ടത്തിൽ ജെഡിഎസ് തകർന്നടിയുകയായിരുന്നു. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയിൽ കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിട്ട് നിൽക്കുകയാണ്.
Read More”കൈ വിടില്ല”..! ലീഡേഴ്സ് മീറ്റിലെ പാർട്ടി തീരുമാനം അനുസരിക്കും; ലോക്സഭയിലേക്കു മത്സരിക്കുമെന്ന് കെ. മുരളീധരൻ
കോഴിക്കോട്: ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.ഇന്നലെ ചേർന്ന ലീഡേഴ്സ് മീറ്റില്‍ സിറ്റിംഗ് എംപിമാർ മത്സരിക്കണമെന്നാണ് നിർദേശം.സിറ്റിംഗ് എംപിമാർ മത്സരിച്ചില്ലെങ്കിൽ പരാജയം ഭയന്ന് ആണെന്ന സന്ദേശം നൽകും. നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ല. പാര്‍ട്ടിയിലെ പുനഃസംഘടന 30ന് പൂർത്തിയാക്കുമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. വയനാട്ടില്‍ രണ്ട് ദിവസങ്ങളിലായി നടന്ന ലീഡേഴ്സ് മീറ്റിലാണ് ലോക്സഭയിലേക്ക് മത്സരിക്കാനില്ലെന്ന് കെ. മുരളീധരനും ടി.എന്‍. പ്രതാപനും പ്രഖ്യാപിച്ചത്. ഇത് വികാരനിര്‍ഭര രംഗങ്ങള്‍ക്കിടയാക്കി.വി.ഡി. സതീശനും ബെന്നി ബഹനാനും വൈകാരികമായി നടത്തിയ പ്രസംഗത്തെ തുടർന്ന് ഇരു നേതാക്കളും പാർട്ടി തീരുമാനം അനുസരിക്കുമെന്ന് പറഞ്ഞു മയപ്പെടുകയായിരുന്നു. ബിജെപിയെ മുഖ്യശത്രുവായി കാണുന്ന രാഷ്ട്രീയനയരേഖയ്ക്ക് കെപിസിസി നേതൃയോഗം അംഗീകാരം നൽകി. അഞ്ചുമാസം നീളുന്ന രാഷ്ട്രീയ കർമപരിപാടികൾക്കും വയനാട്ടിൽ ചേർന്ന ലീഡഴ്സ് മീറ്റ് രൂപം നൽകി.
Read More