ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിന് എട്ടു ദിനം മാത്രം ശേഷിക്കേ പ്രചാരണം കൂടുതൽ കടുപ്പത്തിലേക്ക്. കോൺഗ്രസും ബിജെപിയും പ്രകടന പത്രികകൾ പുറത്തിറക്കി. സംവരണ പരിധി ഉയർത്തുമെന്നു കോൺഗ്രസ് പ്രകടന പത്രികയിൽ വാഗ്ദാനംചെയ്തു. 50 ശതമാനത്തിൽനിന്നു 70 ശതമാനമാക്കിയാണ് സംവരണ പരിധി ഉയർത്തുന്നത്. മുസ് ലിം സംവരണം റദ്ദാക്കിയത് പുനഃസ്ഥാപിക്കുമെന്നും പ്രകടന പത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നു. ലിംഗായത്ത്, വൊക്കലിഗ സംവരണം ഉയർത്തും. എസ് സി സംവരണം 15 ശതമാനത്തില്‍നിന്നു 17 ഉം എസ് ടി സംവരണം മൂന്നില്‍നിന്ന് ഏഴും ശതമാനമാക്കും. സംസ്ഥാനത്തെ സാമൂഹ്യ – സാമ്പത്തിക സെൻസസ് പുറത്തുവിടും. എസ് സി-എസ് ടി വിഭാഗങ്ങളിലെ പിയുസി മുതൽ മുകളിലേക്ക് പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും സൗജന്യ ലാപ് ടോപ് നല്‍കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. ആദ്യ 200 യൂണിറ്റ് വൈദ്യുതി എല്ലാ വീടുകളിലും സൗജന്യം, തൊഴിൽരഹിതരായ എല്ലാ സ്ത്രീകൾക്കും 2000 രൂപ…
Read MoreTag: congress
സീറ്റില്ല ! മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ് സാവടി ബിജെപി വിട്ടു; കോണ്‍ഗ്രസിലേക്കെന്ന് സൂചന…
കര്‍ണാടകയിലെ പ്രമുഖ ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മണ് സാവടി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചന. നിയമസഭ തെരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി പ്രാഥമികാംഗത്വത്തില്‍ നിന്ന് സാവടി രാജിവെച്ചു. ഭാവി കാര്യങ്ങള്‍ തീരുമാനിക്കാനായി സാവടി അനുയായികളുടെ യോഗം വിളിച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ലക്ഷ്മണ് സാവടി കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്. അതേസമയം പാര്‍ട്ടിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് സാവടിയുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സതീഷ് ജാര്‍ക്കിഹോളി പറഞ്ഞു. തെരഞ്ഞെടുപ്പ് വേളയില്‍ സ്ഥാനാര്‍ത്ഥിമോഹികള്‍ പാര്‍ട്ടിയിലേക്ക് വരുന്നത് സ്വാഭാവികമാണ്. കോണ്‍ഗ്രസിന്റെ മൂന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക നാളെ പുറത്തിറക്കുമെന്നും സതീഷ് ജാര്‍ക്കിഹോളി പറഞ്ഞു. അതാനിയില്‍ നിന്നും മൂന്നു തവണ എംഎല്‍എയായിരുന്നു മുതിര്‍ന്ന നേതാവായ ലക്ഷ്മണ് സാവടി. ഇന്നലെ പുറത്തിറക്കിയ സ്ഥാനാര്‍ത്ഥി പട്ടിക പ്രകാരം അതാനിയില്‍ മഹേഷ്…
Read Moreഅനിലിന്റെ തീരുമാനം വേദനയുണ്ടാക്കുന്നത്; “മരിക്കുന്നത് വരെ കോൺഗ്രസ് പ്രവർത്തകനായിരിക്കും’; വികാരാധീനനായി ആന്റണി
തിരുവനന്തപുരം: അനിലിന്റെ തീരുമാനം വേദനയുണ്ടാക്കുന്നത്; അനിൽ ആന്റണിയുടെ ബിജെപി പ്രവേശനത്തിൽ വികാരാധീനനായി എ.കെ. ആന്റണി. മരിക്കുന്നത് വരെ താൻ കോൺഗ്രസ് പ്രവർത്തകനായി തുടരും. ബിജെപി – ആർഎസ്എസ് എന്നിവർക്കെതിരെ അവസാന ശ്വാസം വരെ ശബ്ദമുയർത്തും. അനിലിന്റേത് തികച്ചും തെറ്റായ തീരുമാനമായിപ്പോയെന്ന് പ്രസ്താവിച്ച ആന്റണി, തന്റെ കൂറ് എല്ലാ കാലത്തും ഗാന്ധി കുടുംബത്തോടായിരിക്കുമെന്ന് അറിയിച്ചു. തനിക്ക് വയസ് 82 ആയെന്നും എത്ര നാൾ ജീവിച്ചിരിക്കുമെന്ന് ഉറപ്പില്ലെന്നും പറഞ്ഞ ആന്റണി, അനിലുമായി ബന്ധപ്പെട്ട കൂടുതൽ ചർച്ചയ്ക്കും ചോദ്യത്തിനും തയാറല്ലെന്ന് പറഞ്ഞു. ഇന്ത്യുടെ ആണിക്കല്ല് ബഹുസ്വരത, മതേതരത്വം എന്നിവയാണ്; അധികാരമേറ്റ ശേഷം രാജ്യം പ്രാണവായു പോലെ കാത്തുസൂക്ഷിച്ച ഈ നയങ്ങളെ ദുർബലപ്പെടുത്താൻ നരേന്ദ്ര മോദി സർക്കാർ ശ്രമിച്ചു. നാനാത്വത്തിൽ ഏകത്വത്തിന് പകരം എല്ലാ രംഗത്തും ഏകത്വം അടിച്ചേൽപ്പിക്കുന്നു. രാജ്യത്തിന്റെ ഐക്യം ദുർബലമാകുന്നു, സാമുദായിക സഹകരണം ദുർബലമാകുന്നു. സ്വാതന്ത്ര്യസമരം മുതൽ ഒരു വിവേചനവുമില്ലാതെ…
Read Moreചരിത്രസംഭവമായി കെപിസിസിയുടെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷം ; ശതാബ്ദി ആഘോഷിക്കാന്‍ ഏറ്റവും അര്‍ഹത കോണ്‍ഗ്രസുകാര്‍ക്കെന്ന് വി.ഡി. സതീശന്
വൈക്കം: കെപിസിസിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം ചരിത്രസംഭവമായി. അടുത്തനാളില്‍ വൈക്കം കണ്ടിട്ടില്ലാത്തവിധം വലിയ ജനസഞ്ചയമാണ് കായലോര ബീച്ചിലേക്ക് ഒഴുകിയെത്തിയത്. ത്രിവര്‍ണ പതാകകള്‍ കായല്‍ കാറ്റില്‍ പാറിപ്പറന്ന സമ്മേളനവേദിയിൽ ഉച്ചകഴിഞ്ഞ് മൂന്നിനു ജനസഞ്ചയം നിറഞ്ഞു കവിഞ്ഞു. സത്യഗ്രഹത്തിൽ പങ്കെടുത്ത കോൺഗ്രസ് നേതാവായിരുന്ന ടി.കെ. മാധവന്റെ പേരിട്ടിരുന്ന നഗറിൽ പന്തല്‍ കവിഞ്ഞുള്ള ആളുകള്‍ക്ക് കാണുന്നതിനായി വലിയ സ്ക്രീനുകളുകളും സ്ഥാപിച്ചിരുന്നു. കെപിസിസി പ്രസിഡന്റ് അധ്യക്ഷനായ വേദിയില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കളെല്ലാമുണ്ടായിരുന്നു. കെപിസിസി ഭാരവാഹികള്‍, എംപിമാര്‍ എന്നിവരും വേദിയില്‍ സ്ഥാനംപിടിച്ചു. കോണ്‍ഗ്രസ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തിലെത്തിയ മല്ലികാര്‍ജുന ഖാര്‍ഗെയെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ് വേദിയിലേക്ക് ആനയിച്ചത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പമാണ് ഖാര്‍ഗെ വേദിയിലെത്തിയത്. വേദിയിലെത്തുന്നതിനു മുമ്പായി…
Read Moreകോൺഗ്രസിന്റെ വൈക്കം സത്യഗ്രഹവേദിയിൽ അയിത്തം..! ശതാബ്ദി വേദിയില്‍ തന്നെ മനഃപൂര്‍വം അവഗണിച്ചെന്ന് കെ.മുരളീധരന്
തിരുവനന്തപുരം: വൈക്കം സത്യഗ്രഹ ശതാബ്ദി വേദിയില്‍ തന്നെ മനഃപൂര്‍വം അവഗണിച്ചെന്ന് കെ.മുരളീധരന് എംപി. പാര്‍ട്ടിക്ക് തന്റെ സേവനം വേണ്ടെങ്കില്‍ അറിയിച്ചാല്‍ മതി. ഒരാള്‍ ഒഴിവായാല്‍ അത്രയും നല്ലതെന്നാണ് അവരുടെയൊക്കെ മനോഭാവമെന്നും അദ്ദേഹം വിമര്‍ശിച്ചു. വേദിയില്‍ ഉണ്ടായിരുന്നത് മൂന്ന് മുന്‍ കെപിസിസി പ്രസിഡന്റുമാരാണ്. രമേശ് ചെന്നിത്തലയ്ക്കും, എം.എം.ഹസനും സംസാരിക്കാന്‍ അവസരം നല്കി, തനിക്ക് മാത്രമാണ് അവസരം നല്‍കാതിരുന്നതെന്ന് മുരളീധരന് തുറന്നടിച്ചു. പരിപാടി സംബന്ധിച്ച് കോണ്‍ഗ്രസ് മുഖപത്രമായ വീക്ഷണം പുറത്തിറക്കിയ സപ്ലിമെന്റിലും തന്റെ പേര് വച്ചില്ല. അവഗണനയുടെ കാരണം എന്താണെന്ന് തനിക്കറിയില്ല. സ്വരം നന്നായിരിക്കുമ്പോള്‍ തന്നെ പാട്ട് നിര്‍ത്താന്‍ താന്‍ തയാറാണ്. പാര്‍ട്ടിക്ക് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ അറിയിച്ചാല്‍ മതി താന്‍ മാറി നിന്നോളാമെന്ന് കെ.സി.വേണുഗോപാലിനെയും, കെ.സുധാകരനെയും അറിയിച്ചെന്നും മുരളീധരന് കൂട്ടിചേര്‍ത്തു.
Read Moreഞാന്‍ പാര്‍ലമെന്റിനകത്തോ പുറത്തോ ആകട്ടെ അതൊരു വിഷയമല്ല; ഞാൻ ഇനിയും രാജ്യത്തിനായി പോരാട്ടം തുടരു മെന്ന് രാഹുൽ ഗാന്ധി
ന്യൂഡൽഹി: അയോഗ്യതയ്ക്കും ഭീഷണിക്കും തന്നെ നിശബ്ദമാക്കാനാകില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഞാന്‍ പാര്‍ലമെന്റിനകത്തോ പുറത്തോ ആകട്ടെ അതൊരു വിഷയമല്ല. ഞാൻ ഇനിയും രാജ്യത്തിനായി പോരാട്ടം തുടരും. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുക എന്നതാണ് എന്റെ പ്രധാന കർത്തവ്യം’ രാഹുൽ ജനാധിപത്യത്തിന് മേലുള്ള കടന്നുകയറ്റമാണ് മോദി സർക്കാർ നടപ്പാക്കുന്നത്. തന്നെ നിശബ്ദമാക്കാൻ ആർക്കും സാധി ക്കില്ല. ജയിലിലടച്ചാലും ചോദ്യം ചോദിക്കുക തന്നെ ചെയ്യുമെന്നും രാഹുൽ ഡൽഹിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തിൽ ചില ചോദ്യങ്ങൾ താൻ പാർലമെന്റിൽ ചോദിച്ചു. അന്ന് മുതലാണ് തനി ക്കെ തിരേ മോദി സർക്കാർ തിരിയുന്നത്. ജനാധിപത്യത്തിന് വേണ്ടിയാണ് താൻ പോരാടുന്നത്. പറയുന്നത് എല്ലാം സത്യമാണ്. മോദിയുടെ കണ്ണുകളിൽ താൻ ഭയം കാണുന്നു. അദാനിയുടെ ഷെല്‍ കമ്പനികളിലേക്ക് പോയ 20,000 കോടി രൂപ ആരുടേതാണെന്നും രാഹുൽ ചോദിച്ചു. പാർലമെന്റിൽ…
Read Moreകൊച്ചി നഗരസഭ സമരത്തിനിടെ ആക്രമണം; നാല് പേർക്കെതിരേ വധശ്രമത്തിന് കേസ്;യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകൻ കസ്റ്റഡിയിൽ
കൊച്ചി: കൊച്ചി കോര്പറേഷന് ഉപരോധത്തിനിടെയുണ്ടായ സംഘര്‍ഷത്തിൽ കോര്പറേഷന് സെക്രട്ടറിയേയും ജീവനക്കാരെയും മര്‍ദിച്ച സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലു പേര്‍ക്കെതിരേ വധശ്രമത്തിന് പോലീസ് കേസെടുത്തു. ഇതില്‍ ഒരു കോര്പറേഷന് ജീവനക്കാരനും ഉള്‍പ്പെടുന്നതായി പോലീസ് പറഞ്ഞു. കോര്പറേഷന് സെക്രട്ടറി ബാബു അബ്ദുല്‍ ഖദീറിന്റെ പരാതിയിലാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഒരു യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ എറണാകുളം സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ലാല്‍ വര്‍ഗീസാണ് കസ്റ്റഡിയിലുള്ളത്. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് അറിയുന്നത്. നഗരസഭ ഉപരോധത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെ 500 പേര്‍ക്കെതിരേ സെന്‍ട്രല്‍ പോലീസ് കേസെടുത്തു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയത്, അന്യായമായി സംഘം ചേര്‍ന്നത്, മാര്‍ഗതടസമുണ്ടാക്കിയത് എന്നിവയുള്‍പ്പടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഏതാനും ദിവസം മുമ്പു നടന്ന താലൂക്ക് ഓഫീസ് മാര്‍ച്ചില്‍ അക്രമം നടത്തിയ കേസില്‍ ഉള്‍പ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ജെറിന് ജെസിനെ…
Read More‘നിങ്ങൾക്കു വേണ്ടെങ്കിലും ഞങ്ങൾക്കു വേണം ഈ നേതാവിനെ’; കെ. മുരളീധരനെ പിന്തുണച്ച് ഫ്ലക്സ് ബോർഡ്
കോഴിക്കോട്: കെ. മുരളീധരനെ പിന്തുണച്ച് കോഴിക്കോട് നഗരത്തിൽ ഫ്ലക്സ് ബോർഡുകൾ. “നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങൾക്ക് വേണം ഈ നേതാവിനെ’ എന്നെഴുതിയ ഫ്ലക്സ് ബോർഡുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കോൺഗ്രസ് പോരാളികൾ എന്ന പേരിലാണ് ബോർഡുകൾ. നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്ന് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് കെ. മുരളീധരൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അച്ചടക്കം പാലിക്കണമെന്നു ചൂണ്ടിക്കാട്ടി കെപിസിസി അധ്യക്ഷന്റെ മുന്നറിയിപ്പ് നോട്ടീസ് കിട്ടിയതിന് പിന്നാലെയാണു താൻ ഇനി ഒരു മത്സരത്തിനുമില്ലെന്ന് മുരളി പ്രഖ്യാപിച്ചത്. തർക്കം പരിഹരിച്ചുവെന്നും ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിച്ചെന്നും ഹൈക്കമാന്‍ഡ് അവകാശപ്പെടുമ്പോഴാണ് താഴെത്തട്ടില്‍ പ്രവര്‍ത്തകര്‍ ഫ്ളക്സുകളായി രംഗത്തെത്തിയിരിക്കുന്നത്.
Read Moreവാക്കുകൾകൊണ്ട് പോരാടി പിണറായിയും സതീശനും; മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള വാക്പോരിന് സാക്ഷ്യം വഹിച്ച് സ്പീക്കർ വിളിച്ചു ചേർത്ത യോഗം. കഴിഞ്ഞ ദിവസത്തെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സ്പീക്കർ വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിൽ എല്ലാ വിഷയത്തിലും അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാൻ ആകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതാണ് പ്രതിപക്ഷ നേതാവിനെ ചൊടിപ്പിച്ചത്. അടിയന്തര പ്രമേയ നോട്ടീസ് അനുവദിച്ചില്ലെങ്കിൽ സഭ നടക്കില്ല എന്ന് വി.ഡി.സതീശൻ തിരിച്ചടിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് വൈകാരികമായും പ്രകോപനപരവുമായി സംസാരിക്കുന്നത് എന്തിനെന്ന് മുഖ്യമന്ത്രി ചോദിച്ചു. ചോദ്യത്തിന് ആരാണ് ബാലൻസ് തെറ്റി സംസാരിക്കുന്നത് എന്നാണ് വി.ഡി.സതീശൻ മറുപടിയായി പറഞ്ഞത്. എംഎൽഎ മാത്യു കുഴൽ നാടൻ സംസാരിച്ചപ്പോൾ എത്ര തവണ മുഖ്യമന്ത്രി ഇടപെട്ടു എന്നും വി.ഡി.സതീശൻ ചോദിച്ചു. മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയം: വി.ഡി. സതീശൻതിരുവനന്തപുരം: മുഖ്യമന്ത്രിക്ക് അടിയന്തര പ്രമേയ ചർച്ചകളെ ഭയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.…
Read Moreഎംപി കോക്കസ്… കോൺഗ്രസിൽ പുനഃസംഘടനാ ലിസ്റ്റ് മാറിമറിയും; പിടിച്ചിടത്തുകെട്ടി എംപിമാർ
കോഴിക്കോട്: പാര്‍ട്ടിയെ പിടിച്ചിടത്തുകെട്ടി കോണ്‍ഗ്രസ് എംപിമാരുടെ ‘ശക്തിപ്രകടനം’. വിശദീകരണം ചോദിച്ച കെപിസിസി നേതൃത്വത്തെ സമവായ ചര്‍ച്ചയിലേക്ക് എത്തിച്ച എം.കെ. രാഘവനും കെ. മുരളീധരനും പാര്‍ട്ടിയില്‍ തങ്ങള്‍ക്കുള്ള പിന്തുണ ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. ഇതോടെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുന്നോട്ടുള്ള പോക്കില്‍ എംപി കോക്കസ് തുടര്‍ന്നും ഉണ്ടാകുമെന്നുറപ്പായി. കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷമിറപ്പിക്കുന്ന രീതിയാണ് വിശദീകരണ നോട്ടീസ് ലഭിച്ചതുമുതല്‍ എംപിമാര്‍ സ്വീകരിച്ചത്. ഇതിന് എംപിമാരുടെയടക്കം പാര്‍ട്ടിയില്‍ ഗ്രൂപ്പുകള്‍ക്കതീതമായ പിന്തുണ ലഭിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരനോടും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോടുമുള്ള എതിര്‍പ്പ് ഇതിനു കാരണമായി. എഐസിസി നേതൃത്വം ഇടപെട്ടതോടെയാണു സംസ്ഥാന നേതൃത്വത്തിന് വിശദീകരണം ചോദിച്ചത് തെറ്റായിപ്പോയെന്ന രീതിയിലേക്ക് എത്തേണ്ടിവന്നത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പുവരെയെങ്കിലും എംപിമാരുടെ അഭിപ്രായങ്ങള്‍ക്ക് സംസ്ഥാന നേതൃത്വത്തിന് ഇനി ചെവി കൊടുക്കേണ്ടിവരും. സ്ഥിതിഗതികള്‍ മാറിമറിഞ്ഞതോടെ കോൺഗ്രസ് പുനഃസംഘടനയിലും ഇതിന്റെ മാറ്റൊലികളുണ്ടാകും. പുനഃസംഘടനയിൽ കെ. സുധാകരന് പൂർണാധികാരം നൽകില്ലെന്നും അന്തിമ…
Read More