2024ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഒരുക്കങ്ങള്‍ മിക്ക പാര്‍ട്ടികളും തുടങ്ങിക്കഴിഞ്ഞു. ഭരണകക്ഷിയായ ബിജെപി വളരെ ക്രിയാത്മകമായ പ്രവര്‍ത്തനമാണ് ലോകസഭാ തെരഞ്ഞെടുപ്പ് മുമ്പില്ക്കണ്ട് നടത്തുന്നത്. എന്നാല്‍ മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനാകട്ടെ ആശങ്കയൊഴിഞ്ഞിട്ടുമില്ല. ഭാരത് ജോഡോ യാത്രയിലൂടെ രാഹുല്‍ ഗാന്ധി ആവേശം ഉയര്‍ത്തുന്നുണ്ടെങ്കിലും അത് എത്രകണ്ട് വോട്ടായി മാറുമെന്നത് സംബന്ധിച്ച് ഒരു ധാരണയുമില്ല. 2014ല്‍ മോദി പ്രഭാവത്തോടെ അധികാരത്തില്‍ വന്ന ബിജെപി 2019ല്‍ ശക്തി വര്‍ധിപ്പിച്ചപ്പോള്‍ 2014ലെ 44 സീറ്റ് 52 ആയി വര്‍ധിപ്പിക്കാനായത് മാത്രമായിരുന്നു കോണ്‍ഗ്രസിന് ആശ്വസിക്കാനുണ്ടായ വക. പഴയ ശക്തികേന്ദ്രമായ യുപിയിലും ബംഗാളിലും ഇന്ന് യാതൊരു പ്രതീക്ഷയ്ക്കും വകയില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്. ബിഹാറിലും മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്ഥമല്ല. നിലവില്‍ ഭരണത്തിലുള്ള വലിയ സംസ്ഥാനമായ രാജസ്ഥാനില്‍പ്പോലും വലിയ പ്രതീക്ഷയില്ലെന്നതാണ് വാസ്തവം. കോണ്‍ഗ്രസിലെ ചേരിപ്പോരും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായേക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. കോണ്‍ഗ്രസ് രണ്ടക്കം കടക്കാന്‍ സാധ്യതയുള്ള ഏക സംസ്ഥാനമായാണ് കേരളത്തെ…
Read MoreTag: congress
അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ലെന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന് കെ സുധാകരൻ
തിരുവനന്തപുരം: മന്ത്രിസഭയിലേക്ക് സജി ചെറിയാന്റെ മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം; അധികാരമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ ആവില്ല എന്ന നിലയിലേക്ക് സിപിഎം നേതാക്കൾ അധ:പതിച്ചെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. പിണറായി വിജയനെന്ന വ്യക്തിയുടെ താത്പര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന ഭക്തജനക്കൂട്ടമായി സിപിഎം മാറിയെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുധാകരൻ വിമർശിച്ചു. സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് പുറത്തായത് ഇന്ത്യൻ ഭരണഘടനയെ നിന്ദ്യമായ ഭാഷയിൽ അവഹേളിച്ചതിനാണ്. അവഹേളനത്തിന് തെളിവില്ലെന്ന് പറഞ്ഞ വെളിവില്ലാത്ത കേരള പോലീസും ഭരണകൂടവും നാടിന് അപമാനമാണ്. രാജ്യത്തിന്റെ അടിസ്ഥാന ശിലയായ ഭരണഘടനയുടെ നേർക്ക് കൊഞ്ഞനം കുത്തിക്കൊണ്ട് സ്വാർഥ താല്പര്യങ്ങളുടെ പേരിലാണ് സജി ചെറിയാനെ പിണറായി വിജയൻ തിരിച്ചെടുക്കുന്നത്. രാജ്യത്തിനോട് നിർവ്യാജമായ കൂറും സ്നേഹവും ബഹുമാനവും വിശ്വസ്തതയും കാത്തുസൂ ക്ഷിക്കുന്ന ഒരു ഭാരതീയനും ഈ സത്യപ്രതിജ്ഞയെ അംഗീകരിക്കുവാനോ ന്യായീകരിക്കുവാനോ സാധ്യമല്ല. നവമാധ്യമങ്ങളിലടക്കം കേരളത്തിലുടനീളം കോണ്‍ഗ്രസ് പ്രവർത്തകർ ഈ…
Read More‘കുഞ്ഞാലിക്കുട്ടിക്കെതിരേ ആരോപണം ഉന്നയിച്ചിട്ടില്ല’; താൻ പറഞ്ഞതിൽ നിന്ന് ഒരു വാചകത്തിന് അമിത പ്രാധാന്യം നൽകി പെരുപ്പിച്ചു; മാധ്യമങ്ങളെ വിമർശിച്ച് കെ. സുധാകരൻ
തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് താൻ കുഞ്ഞാലിക്കുട്ടിക്കെതിരെ ആരോപണം നടത്തിയെന്ന് മാധ്യമങ്ങൾ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. ഫേസ്ബുക്കിലാണ് കെ.സുധാകരൻ മാധ്യമങ്ങളെ വിമർശിക്കുന്നത്. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെതിരെ ദുര്‍ബലവകുപ്പുകള്‍ ചുമത്താന്‍ പി.കെ.കുഞ്ഞാലിക്കുട്ടി ഇടപെട്ടെന്ന കണ്ണൂരിലെ അഭിഭാഷകന് ടി.പി.ഹരീന്ദ്രന്റെ വെളിപ്പെടുത്തല്‍ ഗൗരവമേറിയ കാര്യമെന്നായിരുന്നു നേരത്തെ സുധാകരന് പ്രതികരിച്ചത്. ഇതിൽ ഗൗരവമായ ആരോപണം എന്ന വാചകത്തിന് മാധ്യമങ്ങൾ അമിത പ്രാധാന്യം നല്‍കിയെന്നും പറയുന്ന കാര്യത്തിന്റെ അന്തസ്സത്ത നോക്കാതെ വ്യാജ വാർത്ത ഉണ്ടാക്കുന്നുവെന്നും സുധാകരന് ആരോപിച്ചു. “കോൺഗ്രസ് സ്ഥാപക ദിനാഘോഷത്തിൽ പങ്കെടുക്കാൻ കണ്ണൂർ ഡിസിസിയിൽ എത്തിയപ്പോൾ അഭിഭാഷകനായ ടി.പി.ഹരീന്ദ്രന്റെ ആരോപണത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോൾ ഇതു സംബന്ധമായ വിഷയത്തെക്കുറിച്ച് അറിയില്ലെന്നും ഗൗരവകരമായ വിഷയമായതിനാൽ പഠിച്ചിട്ട് പ്രതികരിക്കാം എന്നും പറഞ്ഞിരുന്നു. എന്നാൽ അതിലെ ഗൗരവം എന്ന പദം അമിത രാഷ്ട്രീയ പ്രാധാന്യത്തോടെ വിവാദം ഉണ്ടാക്കാൻ ഉപയോഗിക്കുകയായിരുന്നു.…
Read Moreകെപിസിസി നേതൃത്വം അത്രപോരാന്നുതോന്നു..! പാര്‍ട്ടിയുടെ പോക്ക് അപകടത്തിലേക്ക്; ഇപ്പോഴത്തെ അവസ്ഥയ്ക്കുള്ള കാരണം ചൂണ്ടിക്കാട്ടി ഉണ്ണിത്താൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പോക്ക് അപകടത്തിലേക്ക്. നേ തൃത്വത്തിനെതിരെ ഗുരുതര ആരോപണമുന്നയിച്ച് രാജ്മോഹന്‍ ഉണ്ണിത്താന് എംപി. ഉത്തരവാദികള്‍ ഇപ്പോഴത്തെ നേതൃത്വമാണെന്നും ഉണ്ണിത്താന് കുറ്റപ്പെടുത്തി. കോൺഗ്രസിന്റെ പോക്ക് അപകടത്തിലേക്കാണെന്ന് പറയാതെ നിർവാഹമില്ല. കെപിസിസി പുനഃസംഘടന പൂർത്തിയാക്കാൻ ഒന്നരവർഷമായിട്ടും സാധിച്ചിട്ടില്ല. ഡിസിസി അധ്യക്ഷൻമാരെ നിയമിച്ചു എന്നാൽ ഡിസിസികൾ പുനഃസംഘടിപ്പിച്ചില്ല. ബ്ലോക്ക് പ്രസിഡന്റുമാരേയും മണ്ഡലം പ്രസിഡന്റുമാരേയും ഇതുവരെ പുനഃസംഘടിപ്പിക്കാൻ സാധിച്ചിട്ടില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ഇതിന്റെയെല്ലാം ബന്ധപ്പെട്ടവർ അടിയന്തരമായി പുനഃസംഘടന പൂർത്തിയാക്കണം. ഇല്ലെങ്കിൽ കാര്യങ്ങൾ അപകടത്തിലാവും. പാർട്ടിയുടെ താഴെത്തട്ട് വരെയുള്ള പുനഃസംഘടന പൂർത്തിയാക്കിയേ മതിയാവൂ. ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം നിലവിലെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വമാണ്. നേതൃത്വത്തിൽ ആരൊക്കെ ഉൾപ്പെടുന്നോ അവരെല്ലാം ഈ അവസ്ഥയ്ക്ക് മറുപടി പറഞ്ഞേ മതിയാവൂ എന്നും ഉണ്ണിത്താൻ ആവശ്യപ്പെട്ടു.
Read Moreകോവിഡ് നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ഭാരത് ജോഡോ യാത്ര മുന്നോട്ട് ! കോവിഡ് മാനദണ്ഡത്തില്‍ ദുരൂഹതയെന്ന് നിതീഷ് കുമാര്‍…
കോവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തി ഭാരത് ജോഡോ യാത്ര ഹരിയാനയില്‍. കേന്ദ്ര ആരോഗ്യ മന്ത്രിയുടെ കോവിഡ് നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ചാണ് ഹരിയാനയില്‍ യാത്ര ആരംഭിച്ചിരിക്കുന്നത്. മാസ്ക് ധരിക്കുകയോ ആളകലം പാലിക്കുകയോ ചെയ്യാതെയാണ് യാത്ര. ഭാരത് ജോഡോ യാത്രയില്‍ കോവിഡ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിക്കും അശോക് ഗെലോട്ടിനും ആരോഗ്യമന്ത്രി കത്തയയ്ക്കുകയും ചെയ്തു. മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കണമെന്നും വാക്സീന് എടുത്തവരെ മാത്രമേ യാത്രയില്‍ പങ്കെടുപ്പിക്കാവൂ എന്നും അദ്ദേഹം നിര്‍ദേശിച്ചു. അല്ലാത്തപക്ഷം യാത്ര മാറ്റി വയ്ക്കണമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ ഭാരത് ജോഡോ യാത്രയോട് ബിജെപിക്കും കേന്ദ്രസര്‍ക്കാരിനും ഇഷ്ടക്കേടാണെന്നും ഗുജറാത്തില്‍ പ്രധാനമന്ത്രി നടത്തിയ റാലിയില്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെട്ടോ എന്നും കോണ്‍ഗ്രസ് ചോദിച്ചു. ബിജെപി നേതാക്കളുടെ പ്രചരണ പരിപാടികള്‍ക്കൊന്നും ബാധകമല്ലാത്ത കോവിഡ് മാനദണ്ഡം രാഹുല്‍ ഗാന്ധിയുടെ യാത്രയ്ക്കു…
Read Moreഎട്ടിൽ വാസ്തുദോഷം, ഒൻപതിൽ തീരുമോ? ഇലക്ഷനിൽ ജയിക്കാന്‍ ഓഫീസിലേക്കുള്ള പടികളുടെ എണ്ണം കൂട്ടി കന്നഡ ഡിസിസി!
മംഗളൂരു: പാര്‍ട്ടി ജില്ലാ ആസ്ഥാനത്തേക്കുള്ള പടികളുടെ എണ്ണവും തെരഞ്ഞെടുപ്പ് വിജയവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ..? ഉ ണ്ടെന്നാണ് കര്‍ണാടകയിലെ ഒരു വാസ്തുജ്യോതിഷിയുടെ പക്ഷം. എന്നാല്‍, പിന്നെ ഇനി വാസ്തുദോഷം കൊണ്ടുകൂടി തെരഞ്ഞെടുപ്പ് തോല്ക്കേണ്ടെന്നു കരുതി ഓഫീസ് കെട്ടിടത്തിന് പുതുതായി ഒരു പടികൂടി നിര്‍മിച്ചിരിക്കുകയാണ് ദക്ഷിണ കന്നഡ ഡിസിസി. ഡിസിസി ഓഫീസിലേക്ക് കയറിച്ചെല്ലാന്‍ എട്ട് പടികളാണ് ഇതുവരെ ഉണ്ടായിരുന്നത്. ഇത് വാസ്തുശാസ്ത്രപരമായി ദോഷമാണെന്നും പടികളുടെ എണ്ണം ഒറ്റ സംഖ്യയാകുന്നതാണ് ശുഭകരമെന്നുമായിരുന്നു ജ്യോതിഷിയുടെ നിര്‍ദേശം. ഇതോടെ ഏറ്റവും താഴെയായി ഒരു പടി കൂടി നിര്‍മിച്ച് എണ്ണം ഒന്പതാക്കുകയായിരുന്നു.ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണവും എട്ടാണെന്നതാണ് രസകരമായ കാര്യം. അത് മാറ്റണമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തന്നെ വിചാരിക്കണമല്ലോ. കേരള അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന ഉറച്ച കോട്ടയായ മംഗളൂരു മണ്ഡലത്തില്‍ മാത്രമാണ് കഴിഞ്ഞതവണ കോണ്‍ഗ്രസ് ജയിച്ചത്. ബാക്കിയുള്ള പരമ്പരാഗത ശക്തികേന്ദ്രങ്ങളില്‍ പോലും പരാജയം ഏറ്റുവാങ്ങേണ്ടിവന്നു.…
Read Moreമെസ്സി ജനിച്ചത് അസമില്‍ ! വൈറലായതിനു പിന്നാലെ ട്വീറ്റ് മുക്കി കോണ്‍ഗ്രസ് എംപി…
ഫുട്ബോള്‍ ലോകകപ്പ് നേടിയ അര്‍ജന്റീനയുടെ നായകനും ഇതിഹാസ താരവുമായ ലയണല്‍ മെസ്സി അസം സ്വദേശിയെന്ന് ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ് എംപി. അസമിലെ ബാര്‍പേട്ട ലോക്സഭ മണ്ഡലത്തില്‍ നിന്നുള്ള എംപി അബ്ദുള്‍ ഖലീഹ് ആണ് ട്വീറ്റിലൂടെ ഇങ്ങനെ അഭിപ്രായപ്പെട്ടത്. ‘ലോകകപ്പ് നേടിയതിന് നിങ്ങളെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുന്നു. മെസ്സീ, നിങ്ങളുടെ അസം ബന്ധത്തില്‍ ഞങ്ങള്‍ അഭിമാനിക്കുന്നു’ എന്ന് കോണ്‍ഗ്രസ് എംപി ട്വീറ്റ് ചെയ്തു. ഇതേത്തുടര്‍ന്ന് മെസ്സിയുടെ അസം ബന്ധം എന്താണെന്ന ഒരാളുടെ ചോദ്യത്തിനാണ്, മെസ്സി ജനിച്ചത് അസമിലാണെന്നായിരുന്നു കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖലീഹ് മറുപടി നല്‍കിയത്. എന്നാല്‍ അമളി പിണഞ്ഞത് മനസ്സിലാക്കിയ കോണ്‍ഗ്രസ് എംപി പിന്നീട് ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഇതിനോടകം എംപിയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ട്വീറ്റിന് നിരവധി പ്രതികരണങ്ങളാണ് വന്നു കൊണ്ടിരിക്കുന്നത്. അതെ സര്, മെസ്സി എന്റെ ക്ലാസ്മേറ്റ് ആയിരുന്നുവെന്നാണ് ഒരാളുടെ പ്രതികരണം. ലോകകപ്പു നേടിയ…
Read More“എക്സ്” മാറി “വൈ’ വരുമ്പോൾ യോഗ്യത മാത്രമായിരിക്കണം മാനദണ്ഡം; പുനസംഘടന ഗ്രൂപ്പിന് അതീതമായിരിക്കുമെന്ന് കെ മുരളീധരൻ
തിരുവനന്തപുരം: സംസ്ഥാനത്തെ കോൺഗ്രസ് പുനഃസംഘടന ഗ്രൂപ്പിന് അതീതമായി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച് കെ. മുരളീധരൻ എംപി. പാർട്ടിയുടെ താഴേത്തട്ടിൽ പുനഃസംഘടന പൂർണമായി നടപ്പിലാക്കുമെന്നും അദേഹം അറിയിച്ചു. ബൂത്ത് തലം മുതൽ മുകളിലേക്ക് പൂർണമായ നേതൃമാറ്റം ഉണ്ടാകുമെന്ന് പറഞ്ഞ മുരളീധരൻ, യോഗ്യതയുള്ളവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് അഭിപ്രായപ്പെട്ടു. “എക്സ്’ മാറി “വൈ’ വരുമ്പോൾ യോഗ്യത മാത്രമായിരിക്കണം മാനദണ്ഡമെന്ന് അദേഹം കൂട്ടിച്ചേർത്തു.
Read Moreബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രസ് ഇന്ദ്രൻസിനെപ്പോലെയായെന്ന പരിഹാസവുമായി മന്ത്രി വി.എൻ. വാസവൻ
തിരുവനന്തപുരം: ഹിന്ദി സിനിമയിലെ അമിതാഭ് ബച്ചന്റെ പൊക്കമുണ്ടായിരുന്ന കോൺഗ്രനസ് ഇപ്പോൾ ഇന്ദ്രൻസിനെ പോലെ ആയെന്ന പരിഹാസവുമായി വിഎൻ വാസവൻ. ബോഡി ഷെയിമിംഗ് പരാമർശവുമായി സാംസ്കാരിക മന്ത്രി വി.എൻ. വാസവൻ. നിയമസഭാ സമ്മേളനത്തിനിടെയായിരുന്നു മന്ത്രിയുടെ അധിക്ഷേപം. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യം നിങ്ങളുടെ കൈയിൽ ഭരണം തന്നതാണ്. ഇപ്പോൾ എവിടെയെത്തി. കുളിപ്പിച്ചു കുളിപ്പിച്ചു കൊച്ചില്ലാതായി എന്നു പറഞ്ഞാൽ മതിയെന്നും വാസവൻ പരിഹസിച്ചു.
Read More“ഓപറേഷൻ താമര”…അട്ടിമഫി നീക്കം മുന്നിൽ കണ്ട് ഹിമാചൽ എംഎൽഎമാരെ രാജസ്ഥാനിലേക്കു മാറ്റാൻ കോൺഗ്രസ്
ന്യൂഡൽഹി: ഹിമാചലിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് എംഎൽഎമാരെ രാജസ്ഥാനിലേക്കു മാറ്റാൻ കോൺഗ്രസ്. ബിജെപിയുടെ അട്ടിമറിനീക്കം മുന്നിൽ കണ്ടാണ് കോൺഗ്രസ് നേതൃത്വത്തിന്റെ നീക്കം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനും മുതിര്‍ന്ന നേതാവ് ഭൂപീന്ദര്‍ സിംഗ് ഹൂഡയ്ക്കുമാണ് “ഓപ്പറേഷന് താമര’ തകര്‍ക്കാൻ പാർട്ടി ചുമതല നൽകിയിരിക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എമാരെ ബസുകളില്‍ രാജസ്ഥാനിലേക്ക് മാറ്റാനാണു നീക്കം. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വദ്ര ഹിമാചലിലെ സ്ഥിതിഗതികള്‍ നേരിട്ടു നിരീക്ഷിച്ചുവരികയാണ്. പ്രിയങ്ക ഇന്ന് ഷിംലയില്‍ എത്തും. വോട്ടെണ്ണൽ പുരോഗമിക്കുന്പോൾ 11 മണിക്കു ലഭിക്കുന്ന റിപ്പോർട്ടനുസരിച്ച് കോൺഗ്രസ് 34 സീറ്റിലും ബിജെപി 31 സീറ്റിലും ലീഡ് ചെയ്യുകയാണ്. മൂന്നു സീറ്റിൽ സ്വതന്ത്രർ ലീഡ് ചെയ്യുന്നു. സ്വതന്ത്രർ നിർണായകശക്തിയാകുമെന്ന് സൂചനകളുമുണ്ട്.
Read More