ന്യൂഡൽഹി: കോൺഗ്രസ് വിട്ട കപിൽ സിബലിനെപ്പോലുള്ളവർ തിരികെ പാർട്ടിയിലേക്ക് വരുന്നത് അനുവദിക്കാമെങ്കിലും ജ്യോതിരാദിത്യ സിന്ധ്യയും ഹിമന്ത് ബിശ്വ ശർമയെപ്പോലുള്ളവരെ അനുവദിക്കാനാകില്ലെന്നു കോൺഗ്രസിന്റെ മാധ്യമവിഭാഗം മേധാവി ജയ്റാം രമേശ്. സിന്ധ്യ “24 കാരറ്റ് വഞ്ചകൻ’ ആണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് വിട്ട ആരെങ്കിലും തിരിച്ചുവരാൻ സന്നദ്ധത കാണിച്ചാൽ അവരെ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജയ്റാം രമേശ്. കപിൽ സിബലിനെപ്പോലുള്ളവർ പാർട്ടി വിട്ടശേഷം മാന്യമായ നിശബ്ദത പാലിച്ചിട്ടുണ്ട്. അവർ തിരികെ വരുന്നത് അനുവദിക്കാം. എന്നാൽ ജ്യോതിരാദിത്യ സിന്ധ്യയും ഹിമന്ത് ബിശ്വ ശർമയെപ്പോലുമുള്ളവരുടെ കാര്യം അങ്ങനെയല്ല. സിബലിനെപ്പോലെയുള്ള നേതാക്കളെ സ്വാഗതം ചെയ്യാമെന്നാണ് ഞാൻ കരുതുന്നത്.എന്നാൽ പാർട്ടി വിടുകയും പാർട്ടിയെയും നേതൃത്വത്തെയും നശിപ്പിക്കാനായി ശ്രമിച്ചവരെയും തിരികെ സ്വാഗതം ചെയ്യേണ്ടതില്ല – ജയ്റാം രമേശ് പറഞ്ഞു.
Read MoreTag: congress
ആർക്കും വിലക്കില്ല; പാർട്ടിക്ക് ഒരു നയവും സംഘടനാപരമായ നടപടിക്രമങ്ങളുമുണ്ടെന്ന് ഓർമിപ്പിച്ച് നാട്ടകം സുരേഷ്
കോട്ടയം: ശശി തരൂരിന്റെ സമ്മേളനങ്ങളിൽ ആർക്കും വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും എല്ലാവർക്കും സമ്മേളനത്തിൽ പങ്കെടുക്കാമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് രാഷ് ട്രദീപികയോടു പറഞ്ഞു. സംഘടനാപരമായ രീതയിലല്ല സമ്മേളനം സംഘടിപ്പിച്ചത്. ഡിസിസി നേതൃത്വവുമായി സമ്മേളനത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. അതിനാൽ താൻ പങ്കെടുക്കുന്നില്ല. തന്നെ ക്ഷണിച്ചിട്ടുമില്ല. എന്നാൽ ആരു പങ്കെടുക്കുന്നതിലും വിരോധമില്ല. ശശി തരൂർ കോണ്‍ഗ്രസിന്റെ നേതാവാണ്. അദ്ദേഹം ജില്ലയിൽ എത്തുന്നതിൽ സന്തോഷമേയുളളു. എന്നാൽ പാർട്ടിക്ക് ഒരു നയവും സംഘടനാപരമായ നടപടിക്രമങ്ങളുമുണ്ട്. ഇതു പാലിക്കാതെയാണ് സമ്മേളനം. അതിനാലാണ് പങ്കെടുക്കാത്തതെന്ന് നാട്ടകം സുരേഷ് പറഞ്ഞു. അച്ചടക്കസമിതിക്ക് പരാതി നൽകികോട്ടയം: ശശി തരൂരിനെതിരേ പാർട്ടി അച്ചടക്കസമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനു പരാതി നൽകിയെന്നു ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. എഐസിസിസിക്കും പരാതി നൽകും. തരൂർ അച്ചടക്ക ലംഘനം നടത്തിയിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിനെതിരേ പരാതി ലഭിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമായ ചട്ടക്കൂടിൽ നിന്നുകൊണ്ടല്ല പരിപാടികൾ. ജില്ലാ കോണ്‍ഗ്രസ്…
Read Moreഗ്രൂപ്പില്ലാതെ എന്തോന്ന് വലതുപക്ഷം; വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ച് ഈരാറ്റുപേട്ടയിൽ ഫ്ളക്സ്; കോട്ടയത്ത് കോൺഗ്രസിൽ ചേരിതിരിവ് രൂക്ഷമാകുന്നു
കോട്ടയം: ശശി തരൂരിന്റെ പേരിൽ ഉയർന്ന വിവാദത്തിൽ കോട്ടയം ജില്ലയിലെ കോൺഗ്രസിൽ ചേരിതിരിവ് രൂക്ഷമാകുന്നു. ഈരാറ്റുപേട്ടയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ് ഉയർന്നതാണ് ഒടുവിലത്തെ സംഭവം. തരൂർ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെപിസിസി വിചാർ വിഭാഗ് മണ്ഡലം കമ്മിറ്റിയുടെ പേരിലാണു ബോർഡ് സ്ഥാപിച്ചത്.കോണ്‍ഗ്രസ് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ഇന്നലെ തിരുവനന്തപുരത്ത് യോഗം ചേർന്നു കഴിഞ്ഞദിവസങ്ങളിൽ ഉയർന്ന ശശി തരൂർ വിഷയങ്ങളെപ്പറ്റി ചർച്ച നടത്തിയിരുന്നു. റിപ്പോർട്ട് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് ഇന്നു നൽകുമെന്നാണു കരുതുന്നത്. ഇതിനിടയിലാണു ഈരാറ്റുപേട്ടയിൽ വി.ഡി. സതീശന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ് ഉയർന്നത്. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധങ്ങൾ ജില്ലയിൽ നിർജീവമാണെന്നുള്ള ആരോപണം ഇതൊടൊപ്പം ഒരുവിഭാഗം ഉയർത്തുന്നുണ്ട്.
Read Moreഐക്യമത്യം മഹാബലം..! അഭിപ്രായ വ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ല; കോൺഗ്രസിന് വേണ്ടത് പരിപൂർണ്ണ ഐക്യമെന്ന് ചെന്നിത്തല
തിരുവനന്തപുരം: എല്ലാ നേതാക്കൾക്കും പ്രവർത്തിക്കാൻ കോൺഗ്രസിൽ അവസരമുണ്ട്. കേരളത്തിലെ കോൺഗ്രസിന് വേണ്ടത് പരിപൂർണ ഐക്യമാണെന്നും പരിപാടികളിൽ പങ്കെടുക്കുന്നതിന് ആർക്കും വിലക്കോ തടസമോയില്ലെന്നും രമേശ് ചെന്നിത്തല. നേതാക്കൾ പരിപാടിയിൽ പങ്കെടുക്കുന്നത് ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ചാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാവരും ഒന്നിച്ച് പ്രവർത്തിച്ച് മുന്നോട്ട് പോകണം. എല്ലാവര്ക്കും അവരവരുടേതായ പ്രാധാന്യവുമുണ്ട്. അഭിപ്രായ വ്യത്യാസങ്ങൾക്ക് പാർട്ടിയിൽ സ്ഥാനമില്ല. ഒറ്റക്കെട്ടായി നേതാക്കൾ മുന്നോട്ട് പോകണം. എൽഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധതക്കെതിരെ ഒറ്റക്കെട്ടായി സമരം നയിക്കേണ്ട സമയമാണിതെന്നും ചെന്നിത്തല വ്യക്തമാക്കി.
Read Moreശബരീനാഥിന് കീഴ്വഴക്കങ്ങളെ സംബന്ധിച്ച് അറിയില്ല; രാഷ്ട്രീയത്തിലേക്ക് പെട്ടെന്ന് വന്നയാൾ; അറിവ് കുറവ് ഉണ്ടെങ്കിൽ പഠിക്കട്ടെയെന്ന് നാട്ടകം സുരേഷ്
കോട്ടയം: ശബരീനാഥൻ കോൺഗ്രസ് രാഷ്ട്രീയത്തിൽ വന്നിട്ട് എത്ര നാളായി എന്ന് എല്ലാവർക്കുമറിയാം. ശബരീനാഥിന് കീഴ്വഴക്കങ്ങളെ സംബന്ധിച്ച് അറിയില്ല. കെ.എസ്. ശബരീനാഥനെതിരെ രൂക്ഷവിമർശനവുമായി കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. ഒരു ടാറ്റ കമ്പനി ജീവനക്കാരനിൽ നിന്നും പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ശബരീനാഥ്. അറിവ് കുറവ് ഉണ്ടെങ്കിൽ പഠിക്കണമെന്നും വിമർശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായി ഏറെ നാൾ പ്രവർത്തിച്ച ആളാണ് താനെന്നും സുരേഷ് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് പരിപാടികളൊക്കെ കോൺഗ്രസ് നേതൃത്വവുമായി ആലോചിച്ചാണ് നടത്താറുള്ളത്. യൂത്ത് കോൺഗ്രസിന്റെ തരൂർ പരിപാടിയെ സംബന്ധിച്ച് ഡിസിസിയെ അറിയിച്ചിട്ടില്ല. യൂത്ത് കോൺഗ്രസിന്റെ ജില്ലാ കമ്മിറ്റിയിൽ പോലും അത്തരമൊരു പരിപാടി ആലോചിച്ചിട്ടില്ലെന്നും സുരേഷ് പറഞ്ഞു. ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കണമെന്ന് ശാഠ്യം പിടിക്കാൻ പാടില്ലെന്ന കെ.എസ്. ശബരീനാഥന്റെ പരാമർശത്തോടായിരുന്നു നാട്ടകം സുരേഷിന്റെ പ്രതികരണം.
Read Moreവി.ഡി. സതീശനെ ട്രോളി കെ. മുരളീധരൻ; ‘ആളുകളെ വിലകുറച്ചു കണ്ടാൽ മെസിയുടെ അവസ്ഥയാകും; തലയിലൂടെ മുണ്ടിട്ട് നടക്കേണ്ടി വരുമെന്ന പരിഹാസവും
കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി. ശതീശന്റെ ബലൂൺ വിമർശനത്തിനെതിരേ കെ. മുരളീധരന്റെ പരിഹാസം. ആളുകളെ വിലകുറച്ചു കണ്ടാൽ ഇന്നലെ മെസിക്ക് സംഭവിച്ചത് പോലെയാകുമെന്നായിരുന്നു മുരളീധരൻ. പലരെയും വില കുറച്ചു കണ്ടാൽ പിന്നീട് തലയിലൂടെ മുണ്ടിട്ട് നടക്കേണ്ടി വരുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസ് പാർട്ടിയിൽ എല്ലാവർക്കും അവരുടേതായ റോൾ ഉണ്ട്. അതുകൊണ്ടു തന്നെ ആരെയും നിസാരവത്ക്കരിക്കേണ്ടതില്ല. ഇന്ദിരാഗാന്ധിയുടെ കാലം മുതൽ കോൺഗ്രസ് ശീലമാക്കിയ രീതിയാണിത്. ഓരോരുത്തരും അവരുടെ റോൾ ചെയ്യുന്പോഴാണ് പാർട്ടി മുന്നോട്ട് നീങ്ങുകയെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. ശശി തരൂർ കേരളത്തിൽ സന്ദർശനം നടത്തുന്നത് വിഭാഗീയതയുടെ ഭാഗമായല്ല. പാർട്ടി വേദികളിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടത്.പാർട്ടിയുടെ ക്ഷണം കിട്ടിയിട്ടാണ് അദ്ദേഹം ഇവിടെ എത്തിയത്. കോഴിക്കോട്ട് നിശ്ചയിച്ച പരിപാടി നടന്നില്ലായിരുന്നെങ്കിൽ കോൺഗ്രസിന് വലിയ ക്ഷീണമായി മാറുമായിരുന്നുവെന്നും മുരളീധരൻ വ്യക്തമാക്കി.
Read Moreകെ.സി-വി.ഡി കൂട്ടുകെട്ടിനെതിരേ എംപിമാര്‍; മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചവരാണ് തരൂരിന്റെ വിലക്കിന് പിന്നിലെന്ന് തുറന്നടിച്ച് കെ മുരളീധരൻ
കോഴിക്കോട്: മലബാര്‍ പര്യടനത്തില്‍നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിലക്കിയതിനെത്തുടര്‍ന്നു കോണ്‍ഗ്രസ് നേതൃത്വം പ്രതിരോധത്തിൽ. കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനു പുതിയ മാനം നല്കാന് ഈ വിവാദം വഴിവച്ചു. ശശി തരൂരിന് അനുകൂലമായി കെ. മുരളീധരന് എംപിയും പരസ്യമായി രംഗത്തെത്തിയതോടെ തരൂര്‍ ഒറ്റയ്ക്കല്ലെന്ന പ്രതീതി അണികളില്‍ സുഷ്ടിക്കാനായി. കോഴിക്കോട്ടെ പരിപാടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തവും നേതൃത്വത്തെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചു.പാര്‍ട്ടി പരിപാടികളില്‍നിന്ന് തരൂരിനെ വിലക്കിയതിന്റെ പേരുദോഷം കെ.സി. വേണുഗോപാലിനെയും അലട്ടുന്നുണ്ട്. തരൂരിന്റെ സ്വീകാര്യത തങ്ങളുടെ രാഷ്ട്രീയ ഭാവിക്ക് വിലങ്ങുതടിയാവുമെന്ന ഭയം മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. കെ.സി. വേണുഗോപാലിനെയും വി.ഡി. സതീശനെയും ഉന്നംവച്ചാണ് മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചവരാണ് വിലക്കിന് പിന്നിലെന്ന മുരളീധരന്റെ പരാമര്‍ശം വന്നത്. എം.കെ. രാഘവന് എംപി തുടക്കം മുതല്‍ തന്നെ തരൂരിനൊപ്പമാണ്.
Read Moreഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം ദേശീയ നേതൃത്വം; കേരളത്തിലെ യാത്രയെ സിപിഎം നേതാക്കൾ പരിഹസിച്ചത് വെറുതേയായി…
തിരുവനന്തപുരം: കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം. സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലാണ് ഭാരത് ജോഡോ യാത്രയെ അഭിനന്ദിച്ച് പരാമർശമുള്ളത്. ഭാരത് ജോഡോ യാത്രയ്ക്ക് തെക്കേ ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ടിലാണ് രാഹുലിന്റെ യാത്രയെ പുകഴ്ത്തുന്ന ഭാഗമുള്ളത്. രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരിയിൽനിന്നു ശ്രീനഗർ വരയുള്ള നൂറ്റമ്പത് ദിവസത്തെ ഭാരത് ജോഡോ യാത്രയ്ക്ക് തെക്കെ ഇന്ത്യയിൽനിന്നു നല്ല പ്രതികരണമാണ് ലഭിച്ചത്. ഇനി ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശങ്ങളിലെ ജനങ്ങളിൽനിന്നു യാത്രയ്ക്ക് ഏത് രീതിയിലുള്ള പ്രതികരണമാകും ലഭിക്കുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്- റിപ്പോർട്ടിൽ പറയുന്നു. കേരളത്തിലെ സിപിഎം നേതാക്കൾ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചത് കണക്കാക്കാതെയാണ് കേന്ദ്രകമ്മിറ്റി റിപ്പോർട്ടിൽ മറിച്ചുള്ള അഭിപ്രായം ഉൾപ്പെടുത്തിയത്. ഭാരത് ജോഡോ യാത്ര കണ്ടെയ്നർ…
Read Moreഇനി ചെരിപ്പിടുന്നത് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയതിനു ശേഷം മാത്രം ! ഭീഷ്മശപഥവുമായി ഭാരത് ജോഡോ യാത്രയില്‍ യുവാവ്…
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തുടരുകയാണ്. നിരവധി ആളുകള്‍ യാത്രയെ അനുഗമിക്കുന്നുമുണ്ട്. എന്നാല്‍ യാത്രയില്‍ പങ്കെടുക്കുന്ന ഒരു യുവാവ് നടത്തിയ കഠിനമായ ഒരു ശപഥമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആയതിനു ശേഷം മാത്രമേ ഇനി ചെരിപ്പിടൂ എന്നാണ് യുവാവിന്റെ ശപഥം. ഹരിയാന സ്വദേശി പണ്ഡിറ്റ് ദിനേശ് ശര്‍മയാണ് ഇത്തരമൊരു ഉറച്ച ശപഥമെടുത്തത്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ചെരുപ്പിടാതെയാണ് ദിനേശ് ശര്‍മ പദയാത്രയില്‍ നടക്കുന്നത്. രാഹുലിന്റെ ചിത്രമുള്ള വസ്ത്രവും പതാകയും വീശിയ ദിനേശ് ശര്‍മ ഭാരത് ജോഡോ യാത്രയുടെ ഉദ്ഘാടന പൊതുസമ്മേളനത്തില്‍ എല്ലാവരുടെയും ശ്രദ്ധാ കേന്ദ്രമായിരുന്നു. പദയാത്രയെ വരവേല്‍ക്കാന്‍ തെരുവുകളില്‍ തിങ്ങിനിറഞ്ഞ ആളുകള്‍ക്കിടയിലും നൃത്തവും മുദ്രാവാക്യവുമായി ആവേശം തീര്‍ക്കുകയാണ് ഇദ്ദേഹം. ടാറിട്ട റോഡിലെ പൊള്ളുന്ന ചൂട് മറികടക്കാന്‍ പലരും ഷൂസും സോക്ക്സുമെല്ലാം ഇട്ട് നടക്കുമ്പോഴാണ് നഗ്ന…
Read Moreഗോവയില്‍ കോണ്‍ഗ്രസിനെ വിഴുങ്ങി ബിജെപി ! ആകെയുള്ള 11 എംഎല്‍എമാരില്‍ പ്രതിപക്ഷ നേതാവടക്കം എട്ടു പേര് ബിജെപിയിലേക്ക്…
ഗോവയില്‍ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയില്‍ അവസാന ആണിയടിച്ചു കൊണ്ട് പ്രതിപക്ഷ നേതാവുള്‍പ്പെടെ എട്ട് എംഎല്‍എമാര്‍ ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സദാനന്ദ് ഷേത് തനവാഡെയാണ് ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയെ ബിജെപിയില്‍ ലയിപ്പിക്കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ട്. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത് അടക്കമാണ് ബിജെപിയില്‍ ചേരുന്നത്. ഗോവയില്‍ നിലവില്‍ കോണ്‍ഗ്രസിന് 11 എംഎല്‍എമാരാണ് ഉള്ളത്. ഇതില്‍ എട്ടുപേര്‍ പോകുന്നതോടെ അംഗസംഖ്യ മൂന്നായി ചുരുങ്ങും. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയിലാണ് കോണ്‍ഗ്രസ് ഗോവയില്‍ വീണ്ടും തിരിച്ചടി നേരിടുന്നത്. നേരത്തെയും ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചെക്കേറിയതിനെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളെ കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം എംഎല്‍എമാരെ ആരാധനാലയങ്ങളില്‍ എത്തിച്ചും പ്രതിജ്ഞ എടുപ്പിച്ചിരുന്നു.
Read More