തന്റെ ബാങ്ക് ലോക്കറില്‍ കണ്ടെത്തിയത് യുഎഇ കോണ്‍സല്‍ ജനറല്‍ തനിക്ക് സമ്മാനമായി നല്കിയ തുകയെന്ന് സ്വപ്ന കോടതിയില്‍. ലൈഫ് മിഷന് പദ്ധതിയുടെ കരാര്‍ ലഭിച്ച കമ്പനി, കോണ്‍സല്‍ ജനറലിന് കമ്മിഷന് നല്‍കിയിരുന്നു. ഇതിന്റെ ഒരു വിഹിതം തനിക്ക് സമ്മാനമായി ലഭിക്കുകയായിരുന്നെന്നും സ്വപ്ന കോടതിയില്‍ പറഞ്ഞു. സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷയില്‍ വാദം പുരോഗമിക്കുന്നതിനിടെയാണ് അഭിഭാഷകന് വഴി സ്വപ്ന ഇക്കാര്യം കോടതിയെ അറിയിച്ചത്. ലോക്കറില്‍ കണ്ടത് കള്ളപ്പണമല്ലാത്തതിനാല്‍ കള്ളപ്പണം വെളുപ്പിക്കലിന്റെ പേരില്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസ് നിലനില്‍ക്കില്ല എന്ന വാദമാണ് സ്വപ്നയുടെ അഭിഭാഷകന് ഇന്ന് കോടതിയില്‍ ഉയര്‍ത്തിയത്. കള്ളപ്പണമല്ലെങ്കില്‍ പിന്നെ എന്തിന് ലോക്കറില്‍ സൂക്ഷിച്ചെന്ന് കോടതി തിരിച്ചു ചോദിച്ചപ്പോള്‍ നിയമപരമായി പണം ലോക്കറില്‍ വയ്ക്കുന്നതിന് തടസമില്ലെന്നായിരുന്നു അഭിഭാഷകന്റെ മറുപടി. എന്നാല്‍ യൂണിടാക് എന്ന കമ്പനി ഉദ്യോഗസ്ഥരോട് യുഎഇ കോണ്‍സല്‍ ജനറല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ കാണാന്‍…
Read More