കൊച്ചിയില്‍ കാറില്‍ 19കാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ രാജസ്ഥാന് സ്വദേശിനി ഡിംപിള്‍ ലാമ്പയ്ക്ക് വ്യക്തമായ പങ്കെന്ന് കണ്ടെത്തല്‍.. ഇവരുടെ ഫോണ്‍ കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ചപ്പോള്‍, പ്രതികള്‍ പലതവണ തമ്മില്‍ ആശയവിനിമയം നടത്തിയതായി കണ്ടെത്തി. ഡിംപിളടക്കം എല്ലാപ്രതികള്‍ക്കും കേസില്‍ കൃത്യമായ പങ്കാളിത്തമുണ്ടെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ കഴിഞ്ഞ ദിവസമാണ് കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടത്. പ്രതികള്‍ക്കൊപ്പം പോലീസ് തെളിവെടുപ്പിനായി എറണാകുളത്തെ ബാറിലെത്തിയിരുന്നു. കാക്കനാട്ടെ താമസസ്ഥലത്തെത്തിക്കാമെന്ന് പറഞ്ഞ് പ്രതികള്‍ പെണ്‍കുട്ടിയെ കാറില്‍ കയറ്റിയത് ഈ ബാറില്‍ നിന്നായിരുന്നു. കടവന്ത്ര, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു. ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. കേസിലുള്‍പ്പെട്ട കൊടുങ്ങല്ലൂര്‍ സ്വദേശികള്‍ക്കെതിരേ മറ്റു കേസുകള്‍ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ലഹരികച്ചവടക്കാരുമായുള്ള ബന്ധമടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബാറില്‍ തെളിവെടുപ്പ് നടത്തിയിരുന്നു. ബാറിനോട്…
Read MoreTag: conspiracy
ഹാര്‍ഡ് ഡിസ്ക് കായലില്‍ ഇട്ടെന്നു പറയുന്നത് നുണക്കഥയോ ! മത്സ്യത്തൊഴിലാളികളുടെ വാദത്തിനു പിന്നിലും അട്ടിമറി ശ്രമമെന്നു സംശയം…
മുന്‍ മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവായ ഹാര്‍ഡ് ഡിസ്ക്ക് നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് കായലില്‍ എറിഞ്ഞുവെന്നായിരുന്നു ആദ്യം പുറത്തു വന്ന വിവരങ്ങള്‍. ഇതേത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഹാര്‍ഡ് ഡിസ്ക് വലയില്‍ കുരുങ്ങിയെന്നും തിരികെ കായലിലിട്ടെന്നും പറഞ്ഞ മത്സ്യത്തൊഴിലാളികളുടെ വാദം കളവാണെന്നാണ് പുതിയ നിഗമനം. യഥാര്‍ഥ ഡിവിആര്‍ ഒളിപ്പിച്ചിരിക്കാമെന്നും ഇത് വിദേശത്തേക്ക് കടത്താനും സാധ്യത ഏറെയാണെന്നും പോലീസ് അനുമാനിക്കുന്നു. വിഐപിയെ രക്ഷിക്കാനാണ് ഈ ഹാര്‍ഡ് സിസ്കുകള്‍ മാറ്റിയത്. നാടകം കളിച്ച് അത് കായലില്‍ എറിഞ്ഞുവെന്ന് വരുത്തുകയായിരുന്നു നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടില്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. ഈ ഹാര്‍ഡ് ഡിസ്ക് ഉപയോഗിച്ച് ഭാവിയില്‍ വിഐപിയെ ബ്ലാക് മെയില്‍ ചെയ്യാനും കഴിയും. ഈ വാര്‍ത്തയ്ക്ക് പിന്നാലെയാണ് മത്സ്യത്തൊഴിലാളിയുടെ അവകാശ വാദം എത്തിയത്. ഇതിന് പിന്നിലും ചില ഉന്നതരാണെന്നാണ് സൂചന. ഹാര്‍ഡ് ഡിസ്ക്…
Read More