വൻകുടലിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങളുടെ ഭാഗമായി പലരിലും മലബന്ധവും വയറിളക്കവും മാറിമാറി കാണാറുണ്ട്. അർശസ് വേറെ ഒരു പ്രശ്നമാണ്. ഈ പ്രശ്നങ്ങൾ വളരെ ലളിതമായി ചികിത്സിച്ചു സുഖപ്പെടുത്താൻ കഴിയുന്നവയാണ്, പ്രതിരോധിക്കുവാനും. ഇങ്ങനെയുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നത് പ്രായം കൂടിയവരിലാണ്. ഈ പ്രശ്നങ്ങൾക്കു ചികിത്സ ചെയ്യാനായി കൂടുതൽ പേരും ഡോക്ടർമാരെ കാണാൻ പോകാറില്ല. മരുന്നുകടകളിൽ പോയി വിവരം പറഞ്ഞ് മരുന്നുകൾ വാങ്ങി കഴിക്കുകയാണ് ചെയ്യുന്നത്. സത്യം പറഞ്ഞാൽ ഇതിന് മരുന്നുകൾ കഴിക്കേണ്ട ആവശ്യം ഇല്ല. ആഹാരത്തിലും ശീലങ്ങളിലും ചില മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതിയാകും. രക്തം പോകുന്നത്…മലബന്ധവും മലത്തോടൊപ്പം രക്തം കാണുന്നതിനും ഒരു പ്രധാന കാരണം ആഹാരത്തിൽ നാരുകൾ കുറയുന്നതാണ്. നാരുകൾ ഇല്ലാത്ത ആഹാരം കഴിക്കുന്നത് മലത്തിന്റെ അളവ് കുറയാൻ കാരണമാകും. മലവിസർജനത്തിന് പ്രയാസം അനുഭവപ്പെടുകയും ചെയ്യും. മലം പുറത്തു പോകുന്നതിനു വേണ്ടി വയറിലെ പേശികൾ അമർത്തിയും മറ്റും…
Read MoreTag: Constipation
മലബന്ധവും ആരോഗ്യപ്രശ്നങ്ങളും (2)എണ്ണ കൂടിയാലും പച്ചക്കറി കുറഞ്ഞാലും സംഭവിക്കുന്നത്…
കൃത്യനിഷ്ഠ ഇല്ലാത്തതും ആരോഗ്യത്തിന് നല്ലതല്ലാത്തതുമായ ആഹാരശീലവും അടുക്കും ചിട്ടയും ഇല്ലാത്ത ജീവിതരീതിയുമാണ് മലബന്ധം ഉണ്ടാകാനുള്ള പ്രധാന കാരണം. മിക്കവാറും എല്ലാ ആഹാര പദാർഥങ്ങളിലും പ്രകൃതിദത്തമായി തന്നെ കുറേ നാരുകൾ അടങ്ങിയിട്ടുണ്ടായിരിക്കും. ആഹാര പചന പ്രക്രിയ ശരിയായ രീതിയിൽ നടക്കുന്നതിനും കുടലുകളുടെ ചലനം ഭംഗിയായി നടക്കുന്നതിനും ഈ നാരുകൾ വഹിക്കുന്ന പ്രാധാന്യം എടുത്തുപറയേണ്ടതാണ്. ഇന്ന് പല ആഹാരങ്ങളിലും ഈ നാരുകൾ ഇല്ല എന്നതാണ് സത്യം. വളരെയേറെ പേരിൽ മലബന്ധം കാണുന്നതിനുള്ള പ്രധാന കാരണവും അതാണ്. ചില മരുന്നുകൾ…പ്രായം കൂടുന്നത്, കൂടുതൽ സമയം ഇരുന്ന് ജോലി ചെയ്യുന്നത്, മാനസികമായി ഉണ്ടാകുന്ന തളർച്ച, വൈകാരിക പ്രശ്നങ്ങൾ, ചില മരുന്നുകളുടെ ദൂഷ്യ ഫലങ്ങൾ, ചില മരുന്നുകളുടെ അമിത ഉപയോഗം എന്നിവ മലബന്ധം ഉണ്ടാകുന്നതിനുള്ള വേറെ കാരണങ്ങളാണ്. രോഗമല്ല, രോഗലക്ഷണമാണ്മലബന്ധം എന്നത് ഒരു രോഗമല്ല. അത് ഒരു രോഗലക്ഷണമാണ്. ദഹനപ്രക്രിയയിൽ ഉണ്ടാകുന്ന ചില പ്രശ്നങ്ങൾ,…
Read Moreമലബന്ധവും ആരോഗ്യപ്രശ്നങ്ങളും (1)നാരുകൾ അടങ്ങിയ ആഹാരം ഒഴിവാക്കിയാൽ സംഭവിക്കുന്നത്
ഒരുപാടുപേരിൽ കണ്ടുവരുന്ന ഗൗരവമുള്ള ഒരു ആരോഗ്യ പ്രശ്നമാണു മലബന്ധം (constipation). വളരെയധികം പേരിൽ ദഹനേന്ദ്രിയ വ്യൂഹത്തിലുണ്ടാക്കുന്ന വല്ലാത്ത ഒരു അസ്വസ്ഥതയാണ് ഇത്. മലബന്ധം അനുഭവിക്കുന്നവരിൽ ദിവസവും മലശോധന ഉണ്ടാവുകയില്ല. അഥവാ ശോധന ഉണ്ടെങ്കിൽത്തന്നെ അതു തൃപ്തികരമായ അവസ്ഥയിൽ ആയിരിക്കുകയും ഇല്ല. പല രോഗങ്ങളുടെയും ഒരു കാരണം മലബന്ധം ആയിരിക്കും. മലബന്ധത്തിന്റെ ഫലമായി ആരോഗ്യത്തിന് നല്ലതല്ലാത്ത ചില പ്രവർത്തനങ്ങൾ ശരീരത്തിൽ സംഭവിക്കുകയും അതിന്റെ ഫലമായി ശരീരത്തിന്റെ സഹജമായ രോഗപ്രതിരോധ ശേഷി നശിക്കുകയും ചെയ്യുന്നതാണ്. അപ്പെൻഡിസൈറ്റിസ്, വാതരോഗങ്ങൾ, ഉയർന്ന രക്തസമ്മർദം, കാൻസർ എന്നിവ ഇങ്ങനെ ഉണ്ടാകാൻ സാധ്യതയുള്ള രോഗങ്ങളിൽ പ്രധാനപ്പെട്ടവയാണ്. ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിൽ…മലം പുറത്തുപോകുന്നതിന് ഏറെ പ്രയാസപ്പെടുന്നതാണ് മലബന്ധം മൂലം ഉണ്ടാകുന്ന പ്രധാനപ്പെട്ട പ്രശ്നം. മലം കട്ടിയാകുന്നതായിരിക്കും പലപ്പോഴും അതിന് കാരണമാകാറുള്ളത്. അതിന്റെ ഫലമായിട്ടാണ് പലരിലും മലദ്വാരത്തിൽ കഠിനമായ വേദനയുണ്ടാകുന്നതും മലത്തോടൊപ്പം രക്തം പോകുന്നതും. ചിലരിലെങ്കിലും ചിലപ്പോൾ മലബന്ധത്തിന്റെ…
Read More