നിലവാരമില്ലാത്ത ടൈല്‍ നല്കി ഉപഭോക്താവിന് നഷ്ടം വരുത്തി വച്ച ഡീലറും നിര്‍മാണ കമ്പനിയും നഷ്ടപരിഹാരം നല്‍കണമന്ന് എറണാകുളം ജില്ലാ ഉപഭോക്തൃഫോറം വിധി. ദിവസങ്ങള്‍ക്കകം നിറം മങ്ങിയ ബാത്ത് റൂം ടൈല്‍ മാറ്റി സ്ഥാപിക്കുന്നതിന് 60,000 രൂപ നഷ്ടപരിഹാരം നല്‍കാനാണ് വിധി. നിലവാരമില്ലാത്ത ടൈലുകളാണ് പരാതിക്കാരനായ ജോര്‍ജ് ജോസഫിനു ലഭിച്ചതെന്ന് അഡ്വ. ഡി ബി ബിനുവിന്റെ നേതൃത്വത്തിലുള്ള ഫോറം വിധിന്യായത്തില്‍ പറഞ്ഞു. ഇതു ചൂണ്ടിക്കാട്ടിയപ്പോള്‍ പരാതി പരിഹരിച്ചു നല്‍കുന്നതിലും വീഴ്ച വരുത്തിയതായി ഫോറം കണ്ടെത്തി. ബാത്ത് റൂം വോള്‍ ടൈലും ഫ്ളോര്‍ ടൈലുമാണ് പരാതിക്കാരന് വാങ്ങിയത്. വാങ്ങുന്ന സമയത്ത് ഇതിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഡീലറോട് ആരാഞ്ഞിരുന്നു. മികച്ച ഗുണനിലവാരമുള്ളതാണെന്നും അല്ലാത്തപക്ഷം മാറ്റിനല്‍കുമെന്നും ഡീലര്‍ ഉറപ്പു പറഞ്ഞതായി ജോര്‍ജ് ജോസഫ് അറിയിച്ചു. എന്നാല്‍ പുതിയ ടൈല്‍ പാകി ദിവസങ്ങള്‍ക്കകം തന്നെ നിറം മങ്ങുകയായിരുന്നു. ഇക്കാര്യം ഡീലറെ അറിയിച്ചപ്പോള്‍ ഫോട്ടോ എടുത്തു നല്കാന്…
Read More