ലോകകപ്പ് ഫൈനലില്‍ കേരളം ക്രൊയേഷ്യയ്‌ക്കൊപ്പമോ ? ക്രോയേഷ്യയും കണ്‍സ്യൂമര്‍ഫെഡും തമ്മില്‍ എന്താണ് ബന്ധം ? ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ട്

തിരുവനന്തപുരം: ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ ക്രൊയേഷ്യയും ഫ്രാന്‍സും കളത്തില്‍ ഇറങ്ങുമ്പോള്‍ കേരളത്തിന്റെ പിന്തുണ ക്രൊയേഷ്യയ്‌ക്കോ ? ഈ ചോദ്യം ഉയരുന്നതിനു കാരണം കണ്‍സ്യൂമര്‍ഫെഡാണ്. കേരളത്തിലെ കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകളുടെ നിറവും ക്രൊയേഷ്യന്‍ ജഴ്‌സിയും തമ്മിലുള്ള സാദൃശ്യമാണ് ഈ ചോദ്യത്തിന് ആധാരം. രണ്ടും കണ്ടാല്‍ ഒരമ്മപെറ്റ ഇരട്ടകളാണെന്നേ പറയൂ.വെള്ള പ്രതലത്തില്‍ ചുവപ്പു കളങ്ങള്‍. അര്‍ജന്റീന, ജര്‍മനി, ബ്രസീല്‍ തുടങ്ങിയ വമ്പന്‍ ടീമുകളുടെ ഫാന്‍സുകാരില്‍ ചിലരെങ്കിലും ഇപ്പോള്‍ ക്രൊയേഷ്യയുടെ ആരാധകരാണ്. അവര്‍ കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്കും വാഹനങ്ങള്‍ക്കും മുന്നിലെത്തി സെല്‍ഫിയെടുക്കുന്നു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റുന്നു. ക്രൊയേഷ്യയുടെ ദേശീയപതാകയില്‍ തന്നെയുള്ള ഈ വെളുപ്പും ചുവപ്പും ചേര്‍ന്ന കളങ്ങളാണ് അവരുടെ ഫുട്‌ബോള്‍ ടീമിന്റെ ജഴ്‌സിയിലേയ്ക്കും പകര്‍ത്തിയത്. എന്നാല്‍, ഒന്‍പതു വര്‍ഷങ്ങള്‍ക്കു മുന്‍പ് കണ്‍സ്യൂമര്‍ഫെഡ് ഷോപ്പുകള്‍ക്കു ഈ പുതിയ നിറം വീണതിനു പിന്നില്‍ ക്രൊയേഷ്യന്‍ ബന്ധമൊന്നുമില്ല. 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ ആയിരുന്ന ഡോ. റിജി…

Read More