നിര്‍ണായക തീരുമാനവുമായി ഫ്രഞ്ച് സര്‍ക്കാര്‍.അടുത്ത വര്‍ഷം മുതല്‍ ഫ്രഞ്ച് യുവതികള്‍ക്ക് സൗജന്യമായി ഗര്‍ഭനിരോധനാമാര്‍ഗങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിരിക്കുകയാണ് ഫ്രാന്‍സിലെ ആരോഗ്യ മന്ത്രി. 25 വയസ്സിന് താഴെയുള്ളവര്‍ക്ക് മെഡിക്കല്‍ അപ്പോയിന്റ്മെന്റുകള്‍, ടെസ്റ്റുകള്‍, അല്ലെങ്കില്‍ ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട മറ്റ് മെഡിക്കല്‍ നടപടിക്രമങ്ങള്‍ എന്നിവയ്ക്ക് പണം ഈടാക്കില്ലെന്ന് ഒലിവിയെ വേര പറയുന്നു. ‘ഇത് ഗര്‍ഭനിരോധനം, അതുമായി ബന്ധപ്പെട്ട പരിശോധനകള്‍, ഗര്‍ഭനിരോധനത്തിന്റെ കുറിപ്പടി തുടങ്ങി, 25 വയസ്സ് വരെ ഗര്‍ഭനിരോധനവുമായി ബന്ധപ്പെട്ട എല്ലാ പരിചരണങ്ങളും ഉള്‍ക്കൊള്ളുന്നു’ എന്ന് ഫ്രാന്‍സ് 2 ന് നല്‍കിയ അഭിമുഖത്തില്‍ മന്ത്രി പറഞ്ഞു. ഗര്‍ഭനിരോധന മാര്‍ഗങ്ങളുടെ വലിയ ചിലവ് മൂലം നിരവധി സ്ത്രീകള്‍ ഇത് ഉപയോഗിക്കുന്നതില്‍ വിമുഖത കാട്ടുന്നു. പണമില്ലാത്തതു കൊണ്ട് ആരും ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ സ്വീകരിക്കാനാവാതെ വരുന്ന അവസ്ഥയുണ്ടാവാന്‍ പാടില്ലയെന്നും വേര പറയുന്നു. എന്തുകൊണ്ടാണ് സര്‍ക്കാര്‍ 25 എന്നൊരു പ്രായപരിധി തിരഞ്ഞെടുത്തതെന്ന് ചോദിച്ചപ്പോള്‍, ഇത് കൂടുതല്‍ ആളുകള്‍ സ്വതന്ത്രമായി…
Read More