മുഗള്‍ ഭരണകാലത്ത് മുസ്ലിം ഭരണാധികാരികള്‍ കാണിച്ച ദയ കൊണ്ടാണ് ഇപ്പോഴും ഹിന്ദുക്കള്‍ ഈ രാജ്യത്ത് നിലനില്ക്കുന്നതെന്ന രീതിയില്‍ വിവാദ പരാമര്‍ശവുമായി കര്‍ണാടക മുന്‍ ജില്ലാ ജഡ്ജി വസന്ത മുളസവലകി. അന്ന് മുസ്ലിങ്ങള്‍ എതിര്‍ത്തിരുന്നെങ്കില്‍ ഇന്ത്യന്‍ ഒരു ഹിന്ദു പോലും ബാക്കിയുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ‘മുഗള്‍ ഭരണ കാലത്ത് ഹിന്ദുക്കള്‍ക്കെതിരെ മുസ്ലിങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരു ഹിന്ദു പോലും ഇവിടെ കാണില്ലായിരുന്നു. അവര്‍ക്ക് വേണമെങ്കില്‍ എല്ലാ ഹിന്ദുക്കളേയും കൊല്ലാമായിരുന്നു. ആയിരം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുസ്ലിങ്ങള്‍ ഇപ്പോഴും ന്യൂനപക്ഷമായി തുടരുകയാണ്’- മുന്‍ ജഡ്ജി വ്യക്തമാക്കി. കര്‍ണാടകയിലെ വിജയപുര സിറ്റിയില്‍ ഒരു സെമിനാറില്‍ സംസാരിക്കവേയാണ് മുന്‍ ജഡ്ജിയുടെ വിവാദ പരാമര്‍ശങ്ങള്‍. ഭരണഘടാന ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കപ്പെട്ടോ എന്നതായിരുന്നു സെമിനാറിന്റെ വിഷയം. ‘മുസ്ലിങ്ങള്‍ അതു ചെയ്തു ഇതു ചെയ്തു എന്ന് ഇപ്പോള്‍ ആളുകള്‍ പറയുന്നുണ്ട്. അവര്‍ ഒരു കാര്യം മനസിലാക്കേണ്ടത് 700 വര്‍ഷത്തോളം ഇവിടെ മുഗളന്മാര്…
Read MoreTag: controversial speech
രാഷ്ട്രപതിയെ കാണാന്‍ എങ്ങനെയുണ്ട്? തൃണമൂല്‍ നേതാവിന്റെ വിവാദ പ്രസംഗം; വീഡിയോ…
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ആക്ഷേപകരമായി പരാമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ബംഗാള്‍ മന്ത്രിയുമായ അഖില്‍ ഗിരി നടത്തിയ പ്രസംഗം വന്‍വിവാദത്തില്‍. രാഷ്ട്രപതിയെ കാണാന്‍ എങ്ങനെയുണ്ട് എന്ന ചോദ്യമാണ് വിവാദമായത്. പ്രസംഗത്തിനെതിരേ ബിജെപി രംഗത്തുവന്നു. ബിജെപി നേതാവ് സുവേന്ദു അധികാരിക്കെതിരെയായിരുന്നു പ്രസംഗമെങ്കിലും ഇടയ്ക്ക് മന്ത്രി രാഷ്ട്രപതിയെ പരാമര്‍ശിക്കുകയായിരുന്നു. തങ്ങള്‍ ആളുകളെ കാണാന്‍ എങ്ങനെയുണ്ടെന്നു നോക്കിയല്ല വിലയിരുത്തുന്നത് എന്നായിരുന്നു അഖില്‍ ഗിരി പറഞ്ഞത്. ”എന്നെ കാണാന്‍ ഭംഗിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹം എത്ര സുന്ദരനാണ്! കാണാന്‍ എങ്ങനെയുണ്ടെന്നു നോക്കിയല്ല ഞങ്ങള്‍ ആളുകളെ വിലയിരുത്തുന്നത്. രാഷ്ട്രപതി പദവിയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. എങ്ങനെയുണ്ട് നമ്മുടെ രാഷ്ട്രപതി കാണാന്‍? ” ഇങ്ങനെയായിരുന്നു അഖില്‍ ഗിരിയുടെ പരാമര്‍ശം. ഗിരിയുടെ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ പ്രചരിച്ചതിനു പിന്നാലെ വിമര്‍ശനവുമായി ബിജെപി നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് വന്നിട്ടുണ്ട്.
Read More