കായംകുളം കണ്ടല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 28 രൂപയുടെ തിരിമറി നടന്നതായി കണ്ടെത്തി. ഉടമകള്‍ അറിയാതെ പണയ ഉരുപ്പടികള്‍ വിറ്റതിലും മറ്റ് ഇടപാടുകളിലുമായാണ് തട്ടിപ്പ് നടന്നത്. ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറിയെയും ചീഫ് അക്കൗണ്ടിനെയും സസ്‌പെന്‍ഡ് ചെയ്തു. ക്രമക്കേട് നടത്തിയ ഭരണസമിതിയെ സിപിഎം കായംകുളം ഏരിയ നേതാക്കളില്‍ ചിലര്‍ സംരക്ഷിക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്, ക്രമക്കേടിനെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത് കായംകുളം കണ്ടല്ലൂര്‍ സഹകരണ ബാങ്കില്‍ പണയ ഉരുപ്പടികള്‍ ഉടമകള്‍ അറിയാതെ ഉരുക്കി വിറ്റു എന്ന പരാതിയിലാണ് അന്വേഷണം നടന്നത്. 28 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സെക്രട്ടറിയുടെ വീഴ്ചയാണെന്നാണ് ബാങ്ക് ഭരണസമിതി വിശദീകരിക്കുന്നത്. എന്നാല്‍ ഭരണസമിതി അറിയാതെ സ്വര്‍ണം വിറ്റഴിക്കാനാകില്ലെന്നാണ് പണയം ഉടമകളും സഹകാരികളും പറയുന്നത്. പണയം ഉരുപ്പടികള്‍ തിരിച്ചെടുത്തതായി ഇടപാടുകാരുടെ പേരിലുണ്ടാക്കിയ വ്യാജരേഖയില്‍ പകുതി പലിശനിരക്ക് രേഖപ്പെടുത്തിയാണ് അക്കൗണ്ട് ക്ലോസ് ചെയ്തിരിക്കുന്നത്. പലിശയും പിഴപ്പലിശയും അടക്കം…
Read MoreTag: cooperative bank
സീതത്തോട് സഹകരണ ബാങ്ക് അഴിമതി ! സസ്‌പെന്‍ഷനിലായ സെക്രട്ടറി വിരല്‍ ചൂണ്ടുന്നത് കോന്നി എംഎല്‍എയ്ക്കു നേരെ; ജനീഷ് കുമാറിനെതിരേ ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍…
സീതത്തോട് സഹകരണബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ സസ്‌പെന്‍ഷനിലായ മുന്‍ സെക്രട്ടറി കെയു ജോസ് ഉന്നയിക്കുന്നത് ഗുരുതര ആരോപണങ്ങള്‍. മുന്‍ഭരണസമിതിയുടെ വീഴ്ചകള്‍ മറച്ചുവെക്കാന്‍ തന്നെ ബലിയാടാക്കുകയായിരുന്നുവെന്നാണ് ജോസ് പറയുന്നത്.സാമ്പത്തിക ക്രമക്കേട് നടന്ന കാലത്ത് ബാങ്ക് സെക്രട്ടറിയുടെ സ്ഥാനത്ത് ഉണ്ടായിരുന്നില്ലെന്നും ജോസ് പറയുന്നു. ബാങ്കിന്റെ മുഴുവന്‍ കാര്യങ്ങളും സിപിഎമ്മിനും കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാറിനുമാണ് അറിയാവുന്നത്. എംഎല്‍എ അറിയാതെ ബാങ്കില്‍ ഒരു നടപടിയും നടക്കില്ലെന്നും കെ.യു ജോസ് വ്യക്തമാക്കി. സഹകരണ വകുപ്പ് ജീവനക്കാരെ സ്വാധീനിച്ച് എംഎല്‍എ തന്നെ പ്രതിയാക്കാന്‍ ശ്രമിക്കുന്നു. സസ്പെന്‍ഷന്‍ നടപടിയെ നിയമപരമായി നേരിടും. സാമ്പത്തിക ക്രമക്കേട് വിഷയം നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും കെ.യു ജോസ് കൂട്ടിച്ചേര്‍ത്തു. 2013 മുതല്‍ 2018-വരെ ബാങ്കില്‍ 1.63 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ബാങ്ക് ഭരണസമിതിയുടെ ആരോപണം. പസി.പി.എം.ആണ് ബാങ്ക് ഭരിക്കുന്നത്. ക്രമക്കേടുകള്‍ ആരോപിച്ച് കോണ്‍ഗ്രസിന്റെയും ബി.ജെ.പി.യുടെയും സമരം…
Read Moreസഹകരണബാങ്കുകള്‍ക്ക് ഇനി ‘ബാങ്ക്’ ആകാനാവില്ല ! പേരിനൊപ്പമുള്ള ബാങ്ക് ഏപ്രില്‍ ഒന്നിനു മുമ്പ് മാറ്റണം; പുതിയ ബാങ്കിംഗ് ഭേദഗതിയില്‍ പറയുന്നത്…
വരുന്ന ഏപ്രില്‍ ഒന്നിനു മുമ്പായി സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകള്‍ പേര് മാറ്റേണ്ടി വരും. പേരിനൊപ്പമുള്ള ബാങ്കിന് പകരം സൊസൈറ്റിയൊന്നോ സംഘമെന്നോ ആണ് ഇനി ചേര്‍ക്കേണ്ടത്. കേന്ദ്ര ബാങ്കിംഗ് നിയമ ഭേദഗതി സഹകരണ മേഖലയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന ആശങ്കയും ഇതോടൊപ്പമുണ്ട്. പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് ചെക്ക് ഉപയോഗിക്കാനാകില്ല. 1500ഓളം പ്രാഥമിക സഹകരണ ബാങ്കുകളാണ് സംസ്ഥാനത്തുള്ളത്. കേന്ദ്ര ബാങ്കിംഗ് നിയമഭേദഗതി ഏപ്രില്‍ 1ന് നിലവില്‍ വരുമെന്ന ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. പ്രാഥമിക സഹകരണ ബാങ്കുകളുടെ സാമ്പത്തിക നിയന്ത്രണത്തിന് പുറമേ, ഭരണപരമായ നിയന്ത്രണവും ഇതോടെ റിസര്‍വ് ബാങ്കിന് ലഭിക്കുകയാണ്. സൊസൈറ്റിയൊന്നോ സംഘമെന്നോ പേര് മാറ്റുന്നത് നിക്ഷേപകരില്‍ ആശയക്കുഴപ്പുമുണ്ടാക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. ഭരണസമിതിയിലെ പകുതിയോളം അംഗങ്ങള്‍ക്ക് പ്രൊഫഷണല്‍ യോഗ്യതയോ ബാങ്കിംഗ് പരിചയമോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇതോടെ ഭൂരിഭാഗം ഭരണസമിതികളിലും മാറ്റം അനിവാര്യമാകും. പ്രതിസന്ധി മുന്നില്‍ കണ്ട് സംസ്ഥാന സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗം…
Read More