നാല് ദിവസം പ്രായമുള്ള നവജാത ശിശുവിനെ ചവിട്ടിക്കൊന്ന് പോലീസുകാരന്റെ ക്രൂരത. ജാര്‍ഖണ്ഡിലെ ഗിരിദിഹ് ജില്ലയില്‍ ബുധനാഴ്ചയാണ് സംഭവം. ജില്ലയിലെ കൊസോഗൊന്ഡോഡിഗി ഗ്രാമത്തില്‍ കുട്ടിയുടെ മുത്തച്ഛനായ ഭൂഷണ് പാണ്ഡെയ്ക്കെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന്, ദിയോരി പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സംഗം പഥക്കും സംഘവും പ്രതിയെ അന്വേഷിച്ച് വീട്ടിലെത്തി. പോലീസിനെ കണ്ട് ഭയന്നതോടെ ഭൂഷന്റെ കുടുംബാംഗങ്ങളെല്ലാം നവജാതശിശുവിനെ വീട്ടില്‍ തനിച്ചാക്കി ഇറങ്ങിപോകുകയായിരുന്നു. പോലീസുകാര്‍ വീടിന്റെ മുക്കിലും മൂലയിലും തിരച്ചില്‍ നടത്തുമ്പോള്‍ നാല് ദിവസം പ്രായമുള്ള തന്റെ കുട്ടി അകത്ത് ഉറങ്ങുകയായിരുന്നുവെന്ന് കുട്ടിയുടെ അമ്മ നേഹ ദേവി പറഞ്ഞു. മുറിയില്‍ ഉറങ്ങിക്കിടന്ന നവജാതശിശുവിനെ പോലീസുകാരന് ചവിട്ടി വീഴ്ത്തുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് സഞ്ജയ് റാണ പറഞ്ഞു. സംഭവത്തില്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് അന്വേഷണത്തിന് ഉത്തരവിട്ടു. കുട്ടിയെ പോലീസുകാരന് ചവിട്ടിക്കൊന്നതായി മരിച്ച നവജാതശിശുവിന്റെ…
Read MoreTag: cop
തെളിവെടുപ്പിനിടെ പോക്സോ കേസ് ഇരയോട് ലൈംഗികാതിക്രമം കാട്ടി ! എ.എസ്.ഐയ്ക്കെതിരേ പോക്സോ കേസ്…
പോക്സോ കേസ് ഇരയോട് തെളിവെടുപ്പിനിടെ അതിക്രമം കാട്ടിയ എ.എസ്.ഐയ്ക്കെതിരെ പോക്സോ കേസ്. എ.എസ്.ഐ ടി.ജി ബാബുവിനെതിരെയാണ് പോക്സോ നിയമപ്രകാരം കേസെടുത്തത്. വയനാട് എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ഡി.ഐ.ജിയാണ് നടപടി സ്വീകരിച്ചത്. ഇദ്ദേഹത്തെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. ഊട്ടിയില്‍ തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് ഇരയ്ക്കു നേരെ ഇയാള്‍ അതിക്രമം കാട്ടിയത്. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്കുട്ടിയോടാണ് എ.എസ്.ഐ മോശമായി പെരുമാറിയത്. തെളിവെടുപ്പില്‍ ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ക്കെതിരെയും അച്ചടക്ക നടപടിയുണ്ടാകും. അമ്പലവയല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ നാല് കേസുകളില്‍ ഇരയാണ് പെണ്‍കുട്ടി. ജൂലായ് 26നാണ് എഎസ്ഐയ്ക്കെതിരായ കേസിനാസ്പദമായ സംഭവം നടന്നത്. തെളിവെടുപ്പിനിടെ അപമര്യാദയായി പെരുമാറുകയും ഫോട്ടോ എടുക്കുകയും ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് കേസ്. ഷെല്‍ട്ടര്‍ ഹോമില്‍ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യം തുറന്നുപറഞ്ഞത്.
Read Moreമാലക്കള്ളന് ഓടി കാട്ടില്‍ കയറി ! പിന്നാലെ പോയ പോലീസുകാരനെ പാമ്പുകടിച്ചു…
കള്ളനെ പിടികൂടുന്നതിനിടെ പോലീസുകാരന് പാമ്പുകടിയേറ്റു. മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ അശ്വിനാണ് പാമ്പുകടിയേറ്റത്. വ്യാഴാഴ്ച രാത്രി എട്ടോടെ കീഴല്ലൂരിലായിരുന്നു സംഭവം. വഴിയാത്രക്കാരിയുടെ മാല പൊട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച കള്ളനെ പിടികൂടാന്‍ ശ്രമിക്കുന്നനിടയില്‍ അശ്വിന് പാമ്പുകടിയേല്‍ക്കുകയായിരുന്നു. റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ മൂന്നു പവന്റെ മാല ബൈക്കിലെത്തിയ രണ്ടംഗസംഘം പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ മോഷ്ടാക്കളെ പോലീസിനു മുമ്പില്‍ പെടുകയായിരുന്നു. ഒരാളെ പോലീസ് പിടികൂടിയെങ്കിലും മറ്റെയാള്‍ കാടിനുള്ളിലേക്ക് രക്ഷപ്പെടുകയായിരുന്നു. ഇയാളെ നാട്ടുകാരും പോലീസും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് പിടികൂടാനായത്. ഇയാളെ പിടികൂടുന്നതിനിടെയാണ് പോലീസുകാരന് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ പൊലീസുകാരനെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreമാങ്ങാക്കള്ളന് ‘പീഡനവീരന്’ ! മാങ്ങാ മോഷ്ടിച്ച പോലീസുകാരന് വിവാഹ വാഗ്ദാനം നല്കി നഴ്സിനെ പീഡിപ്പിച്ച കേസിലെ പ്രതി; പിടികൂടാനാവാതെ പോലീസ്…
കേരള പോലീസിനാകെ നാണക്കേടുണ്ടാക്കിയ മാങ്ങാക്കള്ളനായ പോലീസുകാരന് ഷിഹാബിനെ പിടികൂടാനാകാതെ വലഞ്ഞ് പോലീസ്. ഏതു പ്രതിയെയും ഇരുട്ടിവെളുക്കുന്നതിനു മുമ്പ് പൊക്കാന്‍ കഴിവുള്ള പൊലീസുകാരുള്ള നാട്ടില്‍ മാങ്ങാക്കള്ളന് ഒളിവില്‍ കഴിയുന്നത് ചില ഏമാന്മാരുടെ ഒത്താശയോടെയാണെന്ന് നാട്ടുകാര്‍ സംശയിക്കുമ്പോള്‍ അവരെ കുറ്റം പറയാനാകില്ല. മുന്‍കൂര്‍ ജാമ്യം കിട്ടിയാല്‍ മാങ്ങാകള്ളന്‍ ഉടന്‍ പൊങ്ങുമെന്ന് തീര്‍ച്ചയാണ്. അതുവരെ ഒളിവ് ജീവിതം തുടരും. ആളും പേരുമില്ലാത്ത പൊതുവഴിയില്‍ കുട്ടയില്‍ മൂടിയിട്ടിരുന്ന പത്തുകിലോ മാങ്ങാ നട്ടപ്പാതിരാക്ക് സ്കൂട്ടറിന്റെ സീറ്റിനടിയില്‍ വച്ചു വീട്ടില്‍ കൊണ്ടു പോയ പാവത്തിനെ കള്ളനെന്നു വിളിക്കാനുള്ള ഹൃദയകഠോരത തങ്ങള്‍ക്കില്ലെന്നാണ് പോലീസ് പറയുന്നത്. കോഴിയെ കട്ടത് പൊരിച്ചു തിന്നാനായിരുന്നുവെന്ന് അയ്യപ്പപ്പണിക്കരുടെ കള്ളന് പറയുന്നത് പോലെ മാങ്ങാ കട്ടത് പൂളി തിന്നാനായിരുന്നുവെന്നണ് മറുപടി. കട ഉടമ വച്ച സിസിടിവി കാമറയില്‍ നട്ടപ്പാതിരായ്ക്ക് നടത്തിയ മോഷണം പതിഞ്ഞില്ലായിരുന്നെങ്കില്‍ കുറെ പാവങ്ങളുടെ എല്ല് വെള്ളമായേനെ. മാങ്ങാമോഷണം ജാമ്യമില്ലാ വകുപ്പ് ചാര്‍ത്താവുന്ന…
Read Moreആദിവാസി യുവതിയെ പീഡിപ്പിച്ചു ! പോലീസുകാരന് സസ്പെൻഷൻ; കേസ് രജിസ്റ്റർ ചെയ്തത് സ്ഥലം എംഎൽഎയുടെ ഇടപെടലിൽ…
പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന ആദിവാസി യുവതിയുടെ പരാതിയിൽ പോലീസ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്നും സസ്പെൻഡ് ചെയ്തു. രാജസ്ഥാനിലെ ഉദയ്പുർ ജില്ലയിലാണ് സംഭവം. ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തിൽ പരാതിക്കാരിയായ യുവതിയെയും മാതാപിതാക്കളെയും മറ്റൊരാളെയും കോൺസ്റ്റബിൾ ജിതേന്ദ്രയും പനാർവ പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ രാജ്കുമാറും സ്വകാര്യവാഹനത്തിൽ ഗുജറാത്തിലേക്ക് കൊണ്ടുപോയിരുന്നു. കാണാതായ പെൺകുട്ടിയെക്കുറിച്ച് ഇവർക്ക് അറിയാമെന്നാണ് പോലീസ് സംശയിച്ചത്. ഗുജറാത്തിലേക്ക് പോകുന്നതിന് മുൻപ് യുവതിയെയും മാതാപിതാക്കളെയും പോലീസ് പോസ്റ്റിൽ താമസിപ്പിച്ചിരുന്നു. ഇവിടെ വച്ചാണ് പീഡനം നടന്നതെന്ന് പെൺകുട്ടി ആരോപിക്കുന്നു. തുടർന്ന് ഗുജറാത്തിൽ നിന്നും മടങ്ങിയെത്തിയ ഇവർ സംഭവത്തെക്കുറിച്ച് നാട്ടുകാരെ അറിയിച്ചു. ഇതിനുപിന്നാലെ പോലീസ് സ്റ്റേഷനിലെത്തി പീഡന പരാതി നൽകി. പോലീസ് ആദ്യം കേസെടുക്കാൻ തയാറായിരുന്നില്ല. തുടർന്ന് സ്ഥലം എംഎൽഎ ബാബുലാലിന്റെ ഇടപെടലിലാണ് കേസ് രജിസ്റ്റർ ചെയ്യാൻ പോലീസ് തയാറായത്.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസ് കോൺസ്റ്റബിൾ ജിതേന്ദ്രയെ…
Read Moreപ്രവര്‍ത്തിക്കുക അല്ലെങ്കില്‍ മരിക്കുക ! പോലീസുകാരനെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി;കൊടുംകാട്ടിലൂടെ നടന്ന് മാവോയിസ്റ്റ് കേന്ദ്രത്തിലെത്തി ഭര്‍ത്താവിനെ മോചിപ്പിച്ച് ഭാര്യ…
മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയ ഭര്‍ത്താവിനെ മാവോയിസ്റ്റ് കേന്ദ്രത്തിലെത്തി മോചിപ്പിച്ച ഭാര്യയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഛത്തീസ് ഗഢില്‍ നടന്ന സംഭവത്തില്‍ സുനിതാ കട്ടാം എന്ന യുവതിയാണ് നാലു ദിവസം കൊടുംകാട്ടിലൂടെ നടന്ന് മാവോയിസ്റ്റ് കേന്ദ്രത്തിലെത്തി ഈ സാഹസിക പ്രവര്‍ത്തി നടത്തിയത്. കൊടും കാട്ടിലൂടെ നാലു ദിവസത്തോളം നടന്ന് തട്ടിക്കൊണ്ടു പോയ മാവോയിസ്റ്റ് സംഘത്തെ കണ്ടെത്തി അവരുമായി സംസാരിച്ചായിരുന്നു ഭര്‍ത്താവിനെ മോചിപ്പിച്ചത്. എന്തിനായിരുന്നു ഇത്രയൂം വലിയ സാഹസം കാട്ടിയത് എന്ന ചോദ്യത്തിന് സങ്കടപ്പെട്ട് ഇരിക്കാതെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നായിരുന്നു ഇവരുടെ മറുപടി. ഭോപ്പാല്‍ ബീജാപുര പട്ടണം പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായിരുന്നു 48 കാരനായ സന്തോഷ് കട്ടാം. മെയ് ആദ്യ ആഴ്ച ഗൊറാനാ ഗ്രാമത്തില്‍ നിന്നുമായിരുന്നു ഇയാളെ തട്ടിക്കൊണ്ടു പോയത്. മെയ് നാലിന് പച്ചക്കറി വാങ്ങാന്‍ പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയ ആള് പിന്നെ തിരിച്ചുവന്നില്ല. സാധാരണഗതിയില്‍ എവിടെയെങ്കിലൂം പോയാല്‍…
Read Moreകാക്കിക്കുള്ളിലെ കലാകാരന് ! കിടിലന്‍ റാപ്പ് സോങ്ങുമായി പോലീസുകാരന്; അടിപൊളി വീഡിയോ വൈറലാകുന്നു…
ഏറ്റവും കര്‍ക്കശക്കാരായ ആളുകള്‍ എന്നാണ് പോലീസുകാരെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആളുകളോട് സ്നേഹത്തോടെ സംസാരിക്കുകയും ഇടപഴകുകയും ചെയ്യുന്ന നിരവധി പോലീസുകാരും നമ്മുടെ ഇടയിലുണ്ട്. ഇതില്‍ പലതും കാക്കിക്കുള്ളില്‍ ഒരു കലാഹൃദയം ഉണ്ടെന്ന് തെളിയിക്കുന്നവയും ആയിരുന്നു. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. ജമ്മു കാഷ്മീരിലെ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ ആണ് വീഡിയോയിലെ താരം. വളരെ മനോഹരമായ രീതിയില്‍ റാപ്പ് അവതരിപ്പിക്കുകയാണ് ഈ കോണ്‍സ്റ്റബിള്‍. മുകേഷ് സിംഗ് എന്ന പോലീസുകാരനാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മുപ്പത് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. വീഡിയോ പുറത്തു വന്നതോടെ നിരവധി ആളുകളാണ് പോലീസുകാരനെ അഭിനന്ദിച്ചു രംഗത്തു വന്നിരിക്കുന്നത്.
Read Moreകോവിഡ് ബാധിച്ച കുടുംബം എസ്പി ഓഫീസിലുമെത്തി ! വീട്ടിലെത്തി അന്വേഷണം നടത്തിയ മൂന്നു പോലീസുകാര്‍ ഉള്‍പ്പെടെ 14 പേര് നിരീക്ഷണത്തില്‍…
കോവിഡ്-19 സ്ഥിരീകരിച്ച മൂന്നുപേരുമായി അടുത്തിടപഴകിയെന്നു സംശയിക്കുന്ന 14 പേര് നിരീക്ഷണത്തില്‍. മൂന്നു പോലീസുകാരും ഇതില്‍ ഉള്‍പ്പെടുന്നു. മകന്റെ ഇറ്റലിയിലെ പെര്‍മിറ്റ് പുതുക്കുന്നതിനും മറ്റുമായി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിനായി കുടുംബം പത്തനംതിട്ട എസ്പി ഓഫിസിലെത്തി അപേക്ഷ നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഇവരുടെ റാന്നിയിലെ വീട്ടിലെത്തി അന്വേഷണവും നടത്തിയിരുന്ന സ്പെഷ്യല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരായ മൂന്നുപേരാണ് നിരീക്ഷണത്തിലുള്ളത്. നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ഇവരെ കോട്ടയത്തുള്ള ബന്ധുക്കളാണ് വിമാനത്താവളത്തില്‍ നിന്നു കൂട്ടിക്കൊണ്ടു റാന്നിയിലെ വീട്ടിലെത്തിച്ചത്. ഈ കുടുംബവും നിരീക്ഷണത്തിലാണ്. ഇവര്‍ പുനലൂരില്‍ ബന്ധുവീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുത്തുവെന്നുള്ള സൂചനകളുമുള്ളതിനാല് ഇതും ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ദോഹയില്‍നിന്ന് ക്യൂആര്‍ 514 വിമാനത്തിലാണ് ഫെബ്രുവരി 29ന് കുടുംബം കൊച്ചിയിലെത്തി. വിമാനത്താവളത്തില്‍നിന്ന് ടാക്സിയിലാണ് ഇവര്‍ നാട്ടിലേക്കു പോയത്. അന്ന് ടാക്സി ഓടിച്ചിരുന്ന ഡ്രൈവറെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 29ന് നാട്ടിലെത്തിയ കുടുംബം മാര്‍ച്ച് ആറുവരെയുള്ള കാലയളവില്‍…
Read Moreകളിയ്ക്കാവിള എസ്എസ്ഐയുടെ കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തില്‍ തന്നെ ! പ്രതികള്‍ക്ക് സഹായം ചെയ്തത് വിതുരയില്‍ താമസിക്കുന്ന സെയ്താലി; ലുക്ക് ഔട്ട് നോട്ടീസുകള്‍ പലയിടത്തും കീറിയതോടെ പോലീസ് ആശങ്കയില്‍…
കളിയിക്കാവിളയില്‍ എഎസ്ഐ വില്‍സണെ വെടിവച്ചുകൊന്ന കേസില്‍ പ്രതികള്‍ക്കായി തെരഞ്ഞില്‍ ഊര്‍ജിതമാക്കി തമിഴ്നാട് ക്യൂബ്രാഞ്ചും കേരള പൊലീസും. പ്രതികള്‍ക്കായി പതിച്ച പതിച്ച ലുക്ക് ഔട്ട് നോട്ടീസുകള്‍ പലയിടത്തും കീറിക്കളഞ്ഞതായി കണ്ടത് അന്വേഷണ സംഘത്തെ കൂടുതല്‍ ജാഗ്രതയിലാക്കി. സംഭവത്തിന് പിന്നില്‍ തീവ്രസ്വഭാവമുള്ള സംഘടനകളുണ്ടെന്ന് നേരത്തെ സൂചന കിട്ടിയിരുന്നു. കൊലപാതകം ആസൂത്രണം ചെയ്തത് കേരളത്തിലാണെന്ന് തെളിയുകയും ചെയ്തിരുന്നു. സംഭവത്തിനു രണ്ടു ദിവസം മുമ്പ് പ്രതികള്‍ നെയ്യാറ്റിന്‍കരയിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പോലീസിനു ലഭിച്ചിട്ടുണ്ട്.ജനുവരി 7നും 8നും മുഖ്യപ്രതികളായ തൗഫീഖും, അബ്ദുള്‍ ഷമീമും നെയ്യാറ്റിന്‍കരയിലെത്തിയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. തൗഫീഖും, അബ്ദുള്‍ ഷമീമും നെയ്യാറ്റിന്‍കരയില്‍ വീട് വാടകക്കെടുത്ത് താമസിച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് തമിഴ്നാട് ക്യൂബ്രാഞ്ച് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വിതുരയില്‍ ഭാര്യവീട്ടില്‍ താമസിക്കുന്ന കളിയിക്കാവിള സ്വദേശി ഏര്‍പ്പാടാക്കിയ വീട്ടിലാണ് ഇവര്‍ താമസിച്ചതെന്നാണ് പൊലീസിന്റെ സംശയം.ഇയാള്‍ കന്യാകുമാരി സ്വദേശിയും വിതുരയില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ സെയ്താലിയാണ്. ഇയാള്‍ ഇപ്പോള്‍…
Read Moreകാവല്‍ നിന്ന പോലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മുറിയില്‍ പൂട്ടിയിട്ട് പ്രതികള്‍ കടന്നുകളഞ്ഞു ! അങ്കമാലിയില്‍ നടന്ന സംഭവം ഇങ്ങനെ…
സ്വകാര്യബസ് ആക്രമിച്ച കേസിലെ പ്രതികള്‍ പോലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കി രക്ഷപ്പെട്ടു. എറണാകുളം അയ്യമ്പുഴ സ്വദേശികളായ സോണി, സോമി എന്നിവരാണ് പൊലീസുകാരനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം മുറിയില്‍ പൂട്ടിയിട്ട് കടന്നുകളഞ്ഞത്. കഴിഞ്ഞ ദിവസം പൂതംകുറ്റി-അകനാട് റൂട്ടിലോടുന്ന ബസാണ് ഇവര്‍ ആക്രമിച്ചത്. ബസ് ജീവനക്കാരെയും യാത്രക്കാരനെയും സഹോദരങ്ങളായ ഇവര്‍ മര്‍ദ്ദിച്ചിരുന്നു. ഈ കേസില്‍ ഇവരെ നിരീക്ഷിച്ച് വരുന്നതിനിടയിലാണ് ഇരുവരും അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായതായി വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് ഇവരുടെ മുറിക്ക് കാവല്‍ ഏര്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ കാവല്‍ നിന്ന നെല്‍സണ്‍ എന്ന പോലീസുകാരനെ മര്‍ദ്ദിച്ചവശനാക്കി മുറിയില്‍ പൂട്ടിയിട്ട ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
Read More