ജയ്പൂർ: രാജസ്ഥാനിൽ പ്രീവെഡിംഗ് വീഡിയോ കാരണം പണികിട്ടിയിരിക്കുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്. പ്രതിശ്രുത വധുവിനൊപ്പമുള്ള വീഡിയോയിൽ യൂണിഫോമിലെത്തിയതാണ് ധൻപാൽ സിംഗ് എന്ന ൻസ്പെക്ടർക്ക് വിനയായത്. ഹെൽമെറ്റില്ലാതെ ഇരുചക്ര വാഹനമോടിച്ചെത്തുന്ന പെണ്‍കുട്ടിയെ ഡ്യൂട്ടിയിലുള്ള ധൻപാൽ തടയുന്നു. രക്ഷപെടാനായി പെണ്‍കുട്ടി ധൻപാലിന്റെ പോക്കറ്റിൽ കൈക്കൂലിയായി പണം നൽകി പോകുന്നു. എന്നാൽ പിന്നീടാണ് തന്റെ പോക്കറ്റിൽ കിടന്ന പഴ്സുമായാണ് പെണ്‍കുട്ടി പോയതെന്ന കാര്യം പോലീസുകാരന് മനസിലായത്. പിന്നീട് ഇരുവരും വീണ്ടും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതുമാണ് ഈ പ്രീ വെഡ്ഡിംഗ് വീഡിയോയുടെ ഉള്ളടക്കം. മൂന്ന് മാസം മുൻപ് ചിത്രീകരിച്ച വീഡിയോ കഴിഞ്ഞ ദിവസമാണ് ധൻപാൽ യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. വീഡിയോ പോസ്റ്റ് ചെയ്യുന്പോൾ പെണ്‍കുട്ടി ധൻപലിന്റെ ഭാര്യയായിക്കഴിഞ്ഞിരുന്നു. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ ധൻപാലിന് പണികിട്ടി. പോലീസ് യൂണിഫോമിൽ ധൻപാൽ കൈക്കൂലി വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട മേലധികാരികൾ അദ്ദേഹത്തോട് വിശദീകരണം തേടി. ഇതിലൂടെ യുവാവ് പോലീസ്…
Read MoreTag: cop
പോലീസുകാര്‍ക്ക് എന്തുമാകാമോ ? വിവാഹിതനാണെന്ന കാര്യം മറച്ചുവച്ച് സഹപ്രവര്‍ത്തകയെ നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്തു; കോണ്‍സ്റ്റബിള്‍ ഒളിവില്‍
മുംബൈ:വിവാഹ വാഗ്ദാനം നല്കി സഹപ്രവര്‍ത്തകയെ നിരവധി തവണ ലൈംഗികമായി ചൂഷണം ചെയ്ത പോലീസ് കോണ്‍സ്റ്റബിള്‍ ഒളിവില്‍. മുംബൈയിലെ ഖര് പോലീസ് സ്റ്റേഷന് കോണ്‍സ്റ്റബിളായ 37കാരന് ശിവാനന്ദ ബരചരെയാണ് സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച ശേഷം ഒളിവില്‍ പോയത്. സെഷന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ശിവാനന്ദ ഒളിവില്‍ പോയിരിക്കുകയാണ്. ഭൊയ്വാഡ പോലീസാണ് കേസ് അന്വേഷിക്കുന്നത്. പരാതിക്കാരിയുടെ ഗൈഡായിരുന്നു ശിവാനന്ദയെന്ന് പോലീസ് വ്യക്തമാക്കുന്നു. പോലീസ് പരീക്ഷ വിജയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് യുവതിയെ പ്രതി ആദ്യം പീഡിപ്പിക്കുന്നത്. തുടര്‍ന്ന് പലപ്രാവശ്യം വിവാഹവാഗ്ദാനം നല്കി ശിവാനന്ദ യുവതിയെ ലൈംഗികമായി പീഡിപ്പിച്ചു. താന്‍ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ചാണ് പ്രതി യുവതിയുമായി അടുത്തത്. തുടര്‍ന്ന് വളരെ വൈകിയാണ് ശിവാനന്ദ് വിവാഹിതനാണെന്ന് യുവതി മനസിലാക്കിയത്. ശിവാനന്ദയില്‍ നിന്നും താന്‍ ഗര്‍ഭം ധരിക്കുകയും ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തെന്ന് യുവതി പറയുന്നു. പിന്നീടാണ് ഇയാള്‍ വിവാഹിതനാണെന്ന വിവരം താന്‍ ആറിയുന്നതെന്നും യുവതി പറയുന്നു.…
Read Moreഎന്തൊരു മാറ്റം !പൊണ്ണത്തടി കൊണ്ട് പോലീസുകാര്‍ക്കാകെ അപമാനമായി മാറിയ ആളുടെ ഇന്നത്തെ രൂപമാറ്റത്തിന്റെ പിന്നിലുള്ളത്…
പോലീസ് ഉദ്യോഗസ്ഥരെന്നു കേള്‍ക്കുമ്പോള്‍ മനസില്‍ വരുക നല്ല ആരോഗ്യ ദൃഢഗാത്രരായ, സിക്സ് പാക്ക് ബോഡിയുള്ള പുരുഷന്മാരെയാണ്. തീപ്പൊരി ഡയലോഗുകളിലൂടെയും ആക്ഷന്‍ രംഗങ്ങളിലൂടെയുമൊക്കെ കോരിത്തരിപ്പിച്ച പൊലീസ് കഥാപാത്രങ്ങളും ഏറെയുണ്ട്. എന്നാല്‍ നിത്യജീവിതത്തിലെ പൊലീസുകാരെല്ലാം അത്തരക്കാരാണോ? അല്ലേയല്ല. അവരില്‍ വണ്ണം കുറഞ്ഞവരും അമിതവണ്ണക്കാരുമൊക്കെയുണ്ടാകും. അത്തരത്തിലൊരാളായിരുന്നു മധ്യപ്രദേശുകാരനായ പൊലീസ് ഇന്‍സ്പെക്ടര്‍ ദൗലത് റാം ജോഗത്ത്. വണ്ണം മൂലം മര്യാദയ്ക്കൊന്നു നടക്കാന്‍ പോലും കഴിയാതിരുന്ന അദ്ദേഹത്തിന് ഇപ്പോള്‍ ഞെട്ടിക്കുന്ന രൂപമാറ്റമാണ് സംഭവിച്ചിരിക്കുന്നത്. എഴുത്തുകാരി ശോഭാ ഡെയുടെ ഒരു ട്വീറ്റാണ് ഈ പോലീസുകാരനെ ഇരുത്തി ചിന്തിപ്പിച്ചത്. പൊലീസുകാരുടെയിടയിലെ അമിതവണ്ണത്തെ പരിഹസിച്ച് 2017, ഫെബ്രുവരിയില്‍ ശോഭ ട്വീറ്റ് ചെയ്തത് ദൗലത്തിന്റെ ചിത്രം ഉള്‍പ്പെടുത്തിയായിരുന്നു. ട്വീറ്റുകളും മറുട്വീറ്റുകളുമായി പൊണ്ണത്തടിയനായ പൊലീസുകാരന്റെ ചിത്രം വൈറലായി. പൊലീസുകാരുടെ അനാരോഗ്യത്തെക്കുറിച്ച് സമൂഹത്തെ അറിയിക്കാന്‍ വേണ്ടി ശോഭാ ഡെ ചെയ്ത ട്വീറ്റാണെങ്കിലും പരിഹാസം കൊണ്ടത് ദൗലത്തിന്റെ മനസിലാണ്. ഇതോടെ ഏതുവിധേനയും തടി കുറയ്ക്കാന്‍…
Read Moreദിലീപേട്ടാ പെട്ടു….പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന്റെ പണിപോയി ; നാലാം ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിക്കാനൊരുങ്ങി ദിലീപ്
കൊച്ചി: ”ദീലീപേട്ടാ പെട്ടു”” എന്ന ശബ്ദസന്ദേശം പള്‍സര്‍ സുനിക്കു വേണ്ടി ദിലീപിന് അയച്ച പോലീസുകാരന് ഒടുവില്‍ ശരിക്കും പെട്ടു. ഇയാളെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നു സസ്പെന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം, അറസ്റ്റിലായ കളമശേരി എ.ആര്.ക്യാമ്പിലെ സി.പി.ഒ. അനീഷിനാണ് സസ്പെന്ഷന് ലഭിച്ചത്. പ്രതിയെ സഹായിച്ചതിനും തെളിവുനശിപ്പിച്ചതിനും പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്ത അനീഷിനെ ജാമ്യത്തില്‍ വിട്ടിരുന്നു. പള്‍സറിനെ ചോദ്യം ചെയ്യാന്‍ പോലീസ് ക്ലബിലേക്ക് കൊണ്ടു വരുമ്പോഴായിരുന്നു സംഭവം. ഇയാളുടെ സഹായത്തോടെ കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലും സംവിധായകന് നാദിര്‍ഷയെയും സുനി ബന്ധപ്പെട്ടു. അനീഷിന്റെ ഫോണ്‍ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാല്‍, സിംകാര്‍ഡ് അനീഷ് നശിപ്പിച്ചു. തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുന്ന വേളയില്‍ തനിക്കു തെറ്റുപറ്റിയതായി അറിയിച്ച് അനീഷ് അന്വേഷണസംഘത്തെ സമീപിക്കുകയും മാപ്പപേക്ഷ നല്‍കുകയും ചെയ്തിരുന്നു. മാപ്പപേക്ഷയിലെ വിവരങ്ങളും ഫോണ്‍വിളിയുടെ രേഖകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കുകയും ഇയാളുടെ രഹസ്യമൊഴി മജിസ്ട്രേറ്റിനു…
Read Moreഇതാണ് തിണ്ണമിടുക്ക്;കേരളാ പോലീസ് ഉന്‍ ഊരില്‍ വെക്ക്; കുറ്റാലം കാണാന്‍ പോയ കേരളാ പോലീസുകാരന് തമിഴ് പോലീസിന്റെ വക ക്രൂരമര്‍ദ്ദനം; പിന്നാലെ കള്ളക്കേസും
തിരുവനന്തപുരം: തമിഴ്നാട്ടിലെ കുറ്റാലം കാണാന്‍ പോയ കേരളാ പോലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും തമിഴ് പോലീസിന്റെ വക അതിക്രൂര മര്‍ദ്ദനം.ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ വിതുര പൊലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ നവാസിനും കുടുംബത്തിനും ആണ് ചെങ്കോട്ടയില്‍ വച്ച് തമിഴ്നാട് പോലീസിന്റെ ക്രൂര മര്‍ദ്ദനവും കേസും നേരിടേണ്ടി വന്നത്. ഇതു സംബന്ധിച്ച് തമിഴ്നാട് ഡിജിപിയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മീഷനും നവാസ് നല്കിയ പരാതിയില്‍ പറയുന്നത് ഇപ്രകാരമാണ്. ചെങ്കോട്ടയിലെ വിവാഹം കഴിഞ്ഞ് കുറ്റാലം പോയം ശേഷം കുടുംബത്തോടൊപ്പം മടങ്ങവെ വണ്ടിയിലുണ്ടായിരുന്ന കൈക്കുഞ്ഞിന് പാല് വാങ്ങാന്‍ ചെങ്കോട്ട റഹ്മത്ത് ഹോട്ടലില്‍ ഇറങ്ങിയിതാണ് ഞങ്ങളുടെ കുടംബത്തിന്റെ തലവര മാറ്റി മറിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് അഴിക്കോട് സ്വദേശി കൂടിയായ ഞാന്‍ പാല് വാങ്ങാന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ എത്തിയ മഫ്ടി പൊലീസുകാരന് എന്റെ പതിമൂന്ന് വയസുള്ള മകനോടു വണ്ടി എടുത്തു മാറ്റാന്‍ പറഞ്ഞു. ഉടന്‍…
Read Moreപകല്‍ മുഴുവന്‍ ഘോരവനത്തിലൂടെ കറക്കം; കൂട്ടുകാര്‍ കാട്ടാനകളും രാജവെമ്പാലകളും; അന്തിയാവുമ്പോള്‍ പുഴകടന്ന് തീരത്തെ വീട്ടിലെത്തി സുഖമായുറങ്ങും; കോണ്‍സ്റ്റബിളിനെ പഞ്ഞിക്കിട്ട ശേഷം മുങ്ങിയ ബോണിയുടെ നാലുമാസത്തെ ജീവിതം ഇങ്ങനെ…
കോതമംഗലം:കാടാറുമാസം നാടാറുമാസം എന്നൊക്കെ പുരാണത്തിലേ കേട്ടിട്ടുള്ളൂ. എന്നാല്‍ ഇങ്ങനെയൊരു സെറ്റപ്പ് ആര്ക്കുമാവാമെന്നു കാട്ടിത്തരുകയാണ് കോണ്‍സ്റ്റബിളിനെ അടിച്ച് അവശനാക്കിയതിനു ശേഷം മുങ്ങിയ കേസിലെ പ്രതി ബോണി. ഡ്യൂട്ടിയിലായിരുന്ന പോലീസ് കോണ്‍സ്റ്റബിളിനെ അടിച്ച് വീഴ്ത്തിയ കേസിലെ ഒന്നാം പ്രതി കുട്ടമ്പുഴ കൂവപ്പാറ മോളേക്കുടി ബോണി(32)യെ ഇന്നലെ രാത്രിയാണ് കുട്ടമ്പുഴ പൊലീസ് സാഹസീകമായി പിടികൂടിയത്. സ്റ്റേഷന് പരിധിയിലെ വടക്കേമണികണ്ഠംചാലില് പെരിയാര്‍ തീരത്ത് പ്രദേശവാസിയായ രമണന്റെ വീട്ടില്‍ നിന്നാണ് ഏറെ സാഹസപ്പെട്ട് കുട്ടമ്പുഴ എസ് ഐ ബ്രജുകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. നാലുമാസത്തോളം പോലീസിനെ വട്ടം ചുറ്റിച്ച ഇയാളുടെ ജീവിതം അക്ഷരാര്‍ഥത്തില്‍ എല്ലാ സാഹസികതകളും നിറഞ്ഞതായിരുന്നു. ഇയാളുടെ ജീവിതരീതി കണ്ടറിഞ്ഞ പോലീസുകാര്‍ വരെ അന്തംവിട്ടു. പകല്‍ മുഴുവന്‍ വനവാസം. രാത്രി പുഴകടന്നെത്തി തീരത്തെ വീട്ടില്‍ സുഖവാസം.ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇതായിയിരുന്നു ബോണിയുടെ ജീവിതം. സദാസമയവും കാട്ടാനകള്‍ തമ്പടിച്ചിട്ടുള്ള പ്രദേശത്ത് രാജവെമ്പാലകളുടെ…
Read Moreവഴി യാത്രികനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ പോലീസുകാരന്റെ ശ്രമം; കുടുക്കിയത് സിസിടിവി
മുംബൈ: വഴിയാത്രക്കാരനെ വണ്ടിയിടിപ്പിച്ചു കൊല്ലാന്‍ പോലീസുകാരന്റെ ശ്രമം. മുംബൈയിലെ തിരക്കേറിയ മാര്‍ക്കറ്റിലാണ് സംഭവം. രമേഷ് അവാതെ എന്ന കോണ്‍സ്റ്റബിളാണ് കാല്‍നട യാത്രക്കാരനെ തന്റെ ഇന്നോവാ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചത്. അതുല്‍ പെതെ എന്ന യാത്രക്കാരനാണ് പോലീസുകാരന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. കാറിന്റെ ബോണത്തില് പിടിച്ചു കൊണ്ട് കുറച്ച് ദൂരം ഓടിയ അതുല്‍ പിന്നീട് ബോണറ്റിലേക്ക് തെറിച്ചു വീണു. അതുല്‍ കടം വാങ്ങിയ മൂന്ന് ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതക ശ്രമം. മാര്‍ക്കറ്റിലെ വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് രമേഷിനെ തിരിച്ചറിയാന്‍ സഹായിച്ചത്. മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റ് വിജയ് സലാക്സറിന്റെ മുന്‍ ഡ്രൈവര്‍ കൂടിയാണ് കോണ്‍സ്റ്റബിള്‍ രമേഷ് അവാതെ. കൊലപാതക ശ്രമത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയി
Read More