കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ചുള്ള പുതിയ പഠനം ഞെട്ടിക്കുന്നത്.ശ്വാസകോശത്തില്‍ നിന്ന് ദിവസങ്ങള്‍ക്കകം ഹൃദയത്തിലേക്കും തലച്ചോറിലേക്കും മറ്റ് പല പ്രധാനപ്പെട്ട അവയവങ്ങളിലേക്കും വൈറസിന് വ്യാപിക്കാനാവുമെന്നാണ് പഠനത്തില്‍ പറയുന്നത്. ഇത്തരത്തില്‍ പടരുന്ന വൈറസ് മാസങ്ങളോളം ഇവിടെ തുടരുമെന്നും പഠനം. ദീര്‍ഘകാല കോവിഡ് അടക്കമുള്ള വിഷങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്കുന്ന ഈ കണ്ടെത്തല്‍ നടത്തിയത് അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലെ ഗവേഷകരാണ്. ശ്വാസകോശത്തിന് പുറത്തും പെരുകാന്‍ വൈറസിന് സാധിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ശ്വാസകോശത്തിനുള്ളില്‍ നടക്കുന്ന അത്രയും കാര്യക്ഷമമായ പ്രതിരോധ പ്രതികരണം തലച്ചോര്‍, ഹൃദയം അടക്കമുള്ള അവയവങ്ങളില്‍ വൈറസിനെതിരെ നടക്കുന്നില്ല. ഇതാകാം മാസങ്ങളോളം വൈറസ് ഇവിടങ്ങളില്‍ തുടരാന്‍ കാരണം. കോവിഡ് മൂലം മരണമടഞ്ഞ 44 രോഗികളുടെ മൃതദേഹ പരിശോധന സമയത്ത് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച കോശ സംയുക്തങ്ങള്‍ ഗവേഷണത്തിന്റെ ഭാഗമായി പഠനവിധേയമാക്കി. രോഗികള്‍ മരണപ്പെട്ട് ഒരു ദിവസത്തിനുള്ളിലാണ് ഇവ…
Read MoreTag: corona
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് യുഎസില്‍ നിന്നെന്ന് ചൈന ! ചൈനയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ…
ലോകത്തെ കാര്‍ന്നുതിന്നു മുന്നേറുന്ന കോവിഡ്19 വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന് പല ലോകരാജ്യങ്ങളും ആരോപിക്കുമ്പോള്‍ വൈറസ് അമേരിക്കയുടെ സൃഷ്ടിയാണെന്ന വാദവുമായി ചൈന രംഗത്ത്. 2019 ഡിസംബറിനു മുന്നേ തന്നെ രോഗം യുഎസില്‍ പ്രചരിച്ചിരുന്നതായി അടുത്തിടെ പഠനത്തില്‍ കണ്ടെത്തിയിരുന്നുവെന്ന് ചൈനീസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ ചീഫ് എപ്പിഡെമിയോളജിസ്റ്റ് സെങ് ഗുവാങ് പറയുന്നു. ഇത് അന്വേഷിക്കണമെന്നാണ് ചൈനയുടെ ആവശ്യം. അടുത്തിടെ യുഎസ് നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍ഐഎച്ച്) പുറത്തുവിട്ട പഠനത്തില്‍ അഞ്ചു യുഎസ് സ്റ്റേറ്റുകളില്‍നിന്നായി ഏഴു പേര്‍ക്ക് നേരത്തെ രോഗം സ്ഥിരീകരിച്ചതായി പറയുന്നു. ഔദ്യോഗികമായി കോവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ആഴ്ചകള്‍ മുന്‍പായിരുന്നു ഇത്. നിരീക്ഷണങ്ങളും പഠനങ്ങളും ഇനി യുഎസിലേക്കു മാറ്റണം. ബയോളജിക്കല്‍ ലബോറട്ടറികളുള്ള യുഎസില്‍ ആദ്യ ഘട്ടത്തില്‍ പരിശോധന വളരെ പതുക്കെയാണ് നടന്നതെന്നും സെങ് ഗുവാങ് പറഞ്ഞു. യുഎസിലെ ജൈവായുധങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും…
Read More20,000 വര്‍ഷം മുമ്പ് ഏഷ്യയില്‍ കൊറോണ ? തെളിവുണ്ടെന്നും ഗവേഷകര്‍; പുതിയ പഠന റിപ്പോര്‍ട്ട് ലോകത്തെ ഞെട്ടിക്കുന്നത്…
കൊറോണ ലോകത്തെ കീഴടക്കിയതോടെ ഇതേപ്പറ്റിയുള്ള ഗഹനമായ പഠനങ്ങളാണ് ലോകത്ത് നടക്കുന്നത്. അക്കൂട്ടത്തില്‍ കൊറോണ വകഭേദങ്ങളെപ്പറ്റി പഠിക്കുന്ന ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ ഒരു കണ്ടെത്തലാണ് ഇപ്പോള്‍ ലോകത്തെ ഞെട്ടിക്കുന്നത്. ഏകദേശം 20,000 വര്‍ഷം മുന്‍പ് കിഴക്കന്‍ ഏഷ്യയിയില്‍ കൊറോണ വൈറസ് പിടികൂടിയിരുന്നു എന്നാണ് ഇവരുടെ പഠനം പറയുന്നത്. ഇന്ന് ജിവിച്ചിരിക്കുന്നവരുടെ ഡിഎന്‍എയിലൂടെ ഇക്കാര്യം തെളിവ് സഹിതം സ്ഥിരീകരിക്കാനാകും എന്നും ഗവേഷകര്‍ ഉറപ്പു പറയുന്നു. അന്ന് കോവിഡ് മഹാമാരി വര്‍ഷങ്ങളോളം തുടര്‍ന്നിരുന്നുവെന്നും ഇപ്പോഴത്തെ കോവിഡ് പ്രതിസന്ധി തലമുറകളിലേക്ക് പടരുമെന്നും ഇവരുടെ പഠനറിപ്പോര്‍ട്ട് പറയുന്നു. കറന്റ് ബയോളജി ജേണലിലാണ് ഗവേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Read Moreഗുജറാത്തിലെ സബര്‍മതി നദിയില്‍ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി ! വേറെ രണ്ടു തടാകങ്ങളിലും കൊറോണ; രാജ്യത്തുടനീളം പഠനം നടത്തണമെന്ന് ഗവേഷകര്‍…
നദീജലത്തില്‍ കൊറോണ ഏറെക്കാലം നില്‍ക്കുമെന്ന് സൂചന നല്കി പുതിയ പഠനം. ഗുജറാത്തിലെ സബര്‍മതി നദിയില്‍ കൊറോണ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായുള്ള വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നദീ ജലത്തിന്റെ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പഠനത്തിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. സമീപത്തെ കാന്‍ക്രിയ, ചന്ദോള തടാകങ്ങളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഗാന്ധി നഗര്‍ ഐഐടി, ജവാഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റ് സയന്‍സ് എന്നിവിടങ്ങളിലെ ഗവേഷകരാണ് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പഠനം നടത്തിയത്. രാജ്യത്തുടനീളം ഇത്തരത്തില്‍ സാമ്പിളുകള്‍ ശേഖരിച്ച് പഠനം നടത്തണമെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. നദികളിലെയും തടാകങ്ങളിലെയും വൈറസ് സാന്നിധ്യം വലിയ അപകടത്തിലേക്കു നയിക്കുമെന്ന് ഐഐടി പ്രൊഫസര്‍ മനീഷ് കുമാര്‍ വ്യക്തമാക്കി. വെള്ളത്തില്‍ വൈറസിന് കൂടുതല്‍ കാലം നിലനില്‍ക്കാനാകും എന്നത് അപകട സൂചനയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 2019 സെപ്റ്റംബര്‍ മൂന്ന് മുതല്‍ ഡിസംബര്‍ 29 വരെ…
Read Moreപറവൂരിൽ രണ്ട് ഡോസ് വാക്സിൻ എടുത്തയാൾക്കു കോവിഡ്; ലക്ഷണമായി തലവേദനയും ജലദോഷവും
പറവൂർ: രണ്ട് ഡോസ് വാക്സിൻ എടുത്തയാൾക്കു കോവിഡ് സ്ഥിരീകരിച്ചു. നഗരസഭയുടെ കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനാണു പോസിറ്റീവായത്. ജനുവരി 18ന് ആദ്യ വാക്സിനും ഫെബ്രുവരി 25ന് രണ്ടാം ഘട്ട വാക്സിനും എടുത്തു. തുടർന്നും കോവിഡ് ചികിത്സാകേന്ദ്രത്തിൽ ജോലി ചെയ്തിരുന്നു. ഈ മാസം 13നാണ് കോവിഡ് സ്ഥിരീകരിച്ചത്. തലവേദനയും ജലദോഷവുമാണു ലക്ഷണമായി ഉണ്ടായത്. നിലവിൽ ഇദ്ദേഹം താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
Read Moreകോവിഡ്: ജില്ലയില്‍ വീണ്ടും കര്‍ശന നിയന്ത്രണം ; കുട്ടികളുമായെത്തുന്ന വാഹനങ്ങള്‍ ബീച്ചിലേക്ക് കടത്തിവിടില്ല
കോഴിക്കോട്: ജില്ലയില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കാനൊരുങ്ങി പോലീസ്. ശനി, ഞായര്‍ ദിവസങ്ങളില്‍ കോഴിക്കോട് ബീച്ചിലേക്ക് പത്തുവയസില്‍ താഴെയുള്ള കുട്ടികളുമായും 60 വയസിന് മുകളിലുള്ള മുതിര്‍ന്നവരുമായും വരുന്ന വാഹനങ്ങള്‍ കടത്തിവിടില്ലെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു. ജില്ലാ കളക്ടര്‍ പുറപ്പെടുവിച്ച ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അവധി ദിവസങ്ങളില്‍ ബീച്ചിലെത്തുന്നവരുടെ തിരക്ക് അനുദിനം വര്‍ധിക്കുകയാണ്. പലപ്പോഴും യാതൊരു കോവിഡ് മാനദണ്ഡവും പാലിക്കാതെയാണ് ആളുകള്‍ ബീച്ചില്‍ ചെലവഴിക്കുന്നത്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ വീണ്ടും ശക്തമാക്കാന്‍ പോലീസ് തീരുമാനിച്ചത്.ജില്ലയില്‍ ഇന്നലെ മാത്രം 261 പേര്‍ക്കാണ് കോവിഡ് പോസിറ്റീവായത്. വിദേശത്തു നിന്ന് എത്തിയ രണ്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ രണ്ടുപേര്‍ക്കും പോസിറ്റീവായി.29 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 228 പേര്‍ക്കാണ് രോഗം ബാധിച്ചത്.
Read Moreകെന്റ് വേര്‍ഷനിലും ജനിതകമാറ്റം ! വാക്സിനുകളിലൂടെ നേടുന്ന പ്രതിരോധശേഷി അപ്രസക്തമായേക്കും; പുതിയ വിവരം ലോകത്തെ നടുക്കുന്നത്…
യുകെയിലെ കെന്റില്‍ കണ്ടെത്തിയ അതിതീവ്രവ്യാപനശേഷിയുള്ള വൈറസിനും ജനിതകമാറ്റം സംഭവിച്ചതായി വിവരം. പുതിയ ഇനം വൈറസ് ലോകത്തിനാകെ ഭീഷണിയാകാന്‍ പര്യാപ്തമാണെന്നാണ് വിവരം. വാക്സിന് വഴി നേടിയ രോഗപ്രതിരോധശേഷി പോലും പുതിയ വൈറസിനു മുമ്പില്‍ അപ്രസക്തമായേക്കാമെന്നും യുകെ ജനറ്റിക് സര്‍വൈലന്‍സ് പ്രോഗ്രാം ഡയറക്ടര്‍ ഷാരണ്‍ പീക്കോക്ക് പറയുന്നു. നിലവില്‍ യുകെയിലെമ്പാടും പുതിയ വൈറസ് വ്യാപിച്ചു കഴിഞ്ഞു. ഇത് ലോകം മുഴുവന്‍ പടരാനുള്ള എല്ലാ സാധ്യതയുമുണ്ട്. വാക്സിനേഷനെ തുരങ്കം വയ്ക്കുന്നതാണ് കെന്റ് വൈറസെന്നും പീക്കോക്കും സംഘവും വ്യക്തമാക്കുന്നു. ലോകത്ത് ഇതുവരെ 24 ലക്ഷത്തോളം ആളുകള്‍ കോവിഡ് ബാധിച്ചു മരിച്ചുവെന്നാണ് കണക്ക്. ഇതിനിടെ ലോകരാജ്യങ്ങളില്‍ പലതും വാക്സിനുകള്‍ പുറത്തിറക്കിയതോടെ ലോക ജനത ഒന്നാശ്വസിച്ചിരുന്നുവെങ്കിലും ആ ആശ്വാസങ്ങള്‍ക്ക് അല്പായുസ്സ് മാത്രമാണെന്ന സൂചന നല്‍കുന്നതാണ് പുതിയ വിവരങ്ങള്‍.
Read Moreകൊറോണ ബാധയില്‍ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കാന്‍ മരുന്ന് ? അഞ്ചു മരുന്നുകള്‍ ഫലപ്രദമെന്ന് ശാസ്ത്രജ്ഞര്‍;വിവരം ഇങ്ങനെ…
കൊറോണ വൈറസ് ബാധിക്കുന്നതില്‍ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കുന്ന മരുന്ന് കണ്ടെത്തുന്നതിനായി പഠനം. ശ്വാസകോശത്തില്‍ വൈറസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ രൂപരേഖയാണ് തയാറാക്കിയത്. യുഎസ്സിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയാണു പഠനം നടത്തിയത്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) അംഗീകരിച്ച 18 മരുന്നുകളാണ് പരീക്ഷിച്ചു നോക്കിയത്. 5 മരുന്നുകള്‍ ഏറെ ഫലപ്രദമാണെന്നു കണ്ടെത്തി. കൊറോണ വൈറസ് ശ്വാസകോശത്തില്‍ പടരുന്നത് 90% തടയാന്‍ ഈ മരുന്നുകള്‍ക്കായി. ശ്വാസകോശങ്ങള്‍ക്ക് എന്താണ് സംഭവിക്കുന്നതെന്ന് സൂക്ഷ്മ നിരീക്ഷണം നടത്തി. വൈറസ് ബാധിച്ച് ഒരു മണിക്കൂറിനു ശേഷം നിരീക്ഷണം ആരംഭിച്ചു. വൈറസ് ബാധിക്കുന്ന ഘട്ടത്തില്‍തന്നെ ശ്വാസകോശത്തെയും ബാധിക്കാന്‍ തുടങ്ങിയെന്ന് പഠനം നടത്തിയ വൈറോളജിസ്റ്റ് എല്‍ക് മുല്‍ബെര്‍ഗെര്‍ പറഞ്ഞു. വൈറസ് ശ്വാസകോശത്തിന് സാരമായ മാറ്റമുണ്ടാക്കുന്നതായും പഠനത്തില്‍ കണ്ടെത്തി. പരീക്ഷിച്ച മരുന്നുകള്‍ വൈറസ് വ്യാപനം തടയുന്നതില്‍ വിജയിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Moreകൊറോണ വൈറസിനെ കണ്ടു പിടിക്കാന്‍ നായ്ക്കള്‍ ! മണിക്കൂറില്‍ നൂറോളം പേരെ പരിശോധിക്കും; അപാര കൃത്യതയെന്ന് ശാസ്ത്രജ്ഞര്‍…
കൊറോണ വൈറസിനെ കൃത്യമായി തിരിച്ചറിയാന്‍ നായ്ക്കള്‍ക്കാവുമെന്ന് ശാസ്ത്രജ്ഞര്‍. നായ്ക്കളുടെ ഘ്രാണ ശേഷി പ്രയോജനപ്പെടുത്തി മഹാമാരിയെ നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. വിമാനത്താവളം, മാര്‍ക്കറ്റ് പോലുള്ള ഇടങ്ങളില്‍ നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തുന്നതിലൂടെ മണിക്കുറില്‍ നുറോളം ആളുകളെ നിരീക്ഷിക്കാനാകുമെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. വൈറസിനെ കണ്ടെത്താന്‍ സാധിക്കുന്ന ഏറ്റവും ചിലവുകുറഞ്ഞ മാര്‍ഗവും ഇതായിരിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. വൈറസിനെ കണ്ടെത്താനുള്ള പരിശീലനം ലോകമെമ്പാടും നായ്ക്കള്‍ക്ക് നല്‍കിവരുന്നുണ്ട്. ഇതെല്ലാം മികച്ച ഫലം കാണിക്കുന്നുണ്ടെണ് പരിശീലകര്‍ പറയുന്നത്. അതേസമയം നായ്ക്കള്‍ കൊറോണ വൈറസ് കണ്ടെത്തുമെന്നതില്‍ വിശദമായ അവലോകനങ്ങള്‍ നടത്താത്തതിനാല്‍ പരിശീലനം ഉയര്‍ത്താന്‍ സാധിക്കാത്ത സാഹചര്യവും ഉണ്ട്. ചില ഗവേഷണ സംഘങ്ങള്‍ നായ്ക്കളിലെ ഈ സവിശേഷത സംബന്ധിച്ച ഗൗരവമായ പഠനം നടത്തുന്നുണ്ട്. എന്നാല്‍ പിസിആര്‍ മെഷിനുകള്‍ക്ക് പകരം എന്ന നിലയിലേക്ക് നായ്ക്കളെ ചൂണ്ടിക്കാട്ടാന്‍ ഇവര്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അമേരിക്ക,ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ചില ഗള്‍ഫ് രാജ്യങ്ങളിലും…
Read Moreഇത് തുടക്കം മാത്രം ! വരാനിരിക്കുന്നത് കൊറോണയേക്കാള്‍ അപകടകാരികള്‍; നിരവധി ആളുകള്‍ക്ക് ജീവന് നഷ്ടമാകുമെന്ന് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്…
കൊറോണ വൈറസ് ഒടുങ്ങിയാലും ഒന്നും അവസാനിക്കില്ലെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. കൊറോണയേക്കാള്‍ മാരകമായ രോഗങ്ങള്‍ പടര്‍ന്നു പിടിക്കുമെന്നും ഇത് ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുക്കുമെന്നുമാണ് ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ഇനി വരാനിരിക്കുന്നത് മഹാമാരികളുടെ കാലമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. പകര്‍ച്ചവ്യാധികള്‍ പെരുമെന്നും ഭാവിയില്‍ ഇത് മൂലം ജീവന് നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുമെന്ന് വിദഗ്ധര്‍ അറിയിച്ചു. കോവിഡ് തന്നെ ബാധിച്ചത് കോടിക്കണക്കിന് ആളുകളിലാണ്. ലക്ഷക്കണക്കിന് ആളുകള്‍ മരിക്കുകയും ചെയ്തു. എന്നാല്‍ ഇനി വരാന്‍ പോകുന്ന പകര്‍ച്ച വ്യാധികള്‍ മൂലമുണ്ടാകുന്ന മരണങ്ങള് ഇതിലും വളരെക്കൂടുതലാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരം രോഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതിക്ക് ആഗോള തലത്തില്‍ തന്നെ മാറ്റമുണ്ടായെങ്കിലെ ഈ സാഹചര്യം ഒഴിവാക്കാനാകൂ എന്നും അവര്‍ പറയുന്നു. നിലവില്‍ രോഗങ്ങളെ കൈകാര്യം ചെയ്യുന്ന രീതി രോഗവ്യാപനം തടയാന്‍ അപര്യാപ്തമാണെന്നും അവര്‍ പറയുന്നു. മഹാമാരിയുടെ കാലഘട്ടത്തില്‍ നിന്ന് ഒളിച്ചോടുക സാധ്യമാണെങ്കിലും പ്രതിപ്രവര്‍ത്തനത്തില്‍ നിന്ന് പ്രതിരോധമെന്ന തലത്തിലേക്കാണ്…
Read More