ലോകത്തെ കൊറോണ വൈറസ് കാര്‍ന്നു തിന്നുമ്പോള്‍ ഏവരും പ്രാര്‍ഥനയിലാണ്. ഈ അവസരത്തില്‍ കൊറോണയില്‍ നിന്ന് രോഗമുക്തി നേടിയ ആളുകളുടെ വാക്കുകള്‍ ശ്രദ്ധയോടെ ശ്രവിക്കുകയാണ് മറ്റുള്ളവര്‍. ഇപ്പോഴിതാ നോര്‍ത്ത് വെയില്‍സ് സ്വദേശിയും ചൈനയിലെ വുഹാനില്‍ ജോലി ചെയ്ത് ജീവിക്കുകയും ചെയ്യുന്ന കോണോര്‍ റീഡ് എന്ന 25 കാരന് തന്റെ കൊറോണ നരകയാതനകള്‍ വെളിപ്പെടുത്തി മുന്നോട്ട് വന്നിരിക്കുന്നു. മരണമുഖത്തു നിന്നും അദ്ഭുതകരമായാണ് താന്‍ രക്ഷപ്പെട്ടതെന്ന് റീഡ് വെളിപ്പെടുത്തുന്നു. നവംബറില്‍ കൊറോണ ബാധിച്ച റീഡ് ഈ രോഗം ബാധിച്ച ആദ്യ ബ്രിട്ടീഷുകാരനുമാണ്. നോര്‍ത്ത് വെയില്‍സിലെ ലാന്‍ഡുഡ്നോ സ്വദേശിയാണ് ഈ ചെറുപ്പക്കാരന്. നവംബര്‍ 25നാണ് റീഡിന് രോഗം ബാധിക്കുന്നത്. ഈ സമയത്ത് താന്‍ തുടര്‍ച്ചയായി മൂക്ക് ചീറ്റിയിരുന്നുവെന്നും കണ്ണുകള്‍ വിളറാന്‍ തുടങ്ങിയിരുന്നുവെന്നും എന്നാലും തനിക്ക് ജോലി ചെയ്യാന്‍ സാധിച്ചിരുന്നുവെന്നും വുഹാനിലെ സ്കൂളിലെ മാനേജരായ റീഡ് ഓര്‍ക്കുന്നു. കൊറോണയുടെ ഉത്ഭവകേന്ദ്രമായ വുഹാനിലാണ് കഴിഞ്ഞ ഏഴ്…
Read More