ന്യൂഡൽഹി: കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ആഘോഷങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാനങ്ങൾ. ഡൽഹി, മഹാരാഷ്ട്ര, ഉത്തർപ്രദേശ്സം, ഹരിയാന സ്ഥാനങ്ങളാണ് ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിൽ ഹോളി, ഷബ്-ഇ-ബാരാത്ത്, നവരാത്രി എന്നീ ആഘോഷങ്ങൾ പൊതുസ്ഥലത്ത് നടത്തുന്നതിന് വിലക്കേർപ്പെടുത്തി. നിയന്ത്രണം കൃത്യമായി പാലിക്കുന്നുണ്ടോയെന്ന് എല്ലാ ജില്ലാ മജിസ്ട്രേറ്റുമാരും പോലീസ് ഉദ്യോഗസ്ഥരും ഉറപ്പുവരുത്തണമെന്നും ഡൽഹി ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റി അറിയിച്ചു. ഡൽഹിയിലെ വിമാനത്താവളങ്ങളിലും, റെയിൽവെ, സ്റ്റേഷനുകളിലും, ബസ് സ്റ്റേഷനുകളിലും പരിശോധന നടത്തുമെന്നും വ്യക്തമാക്കി. മുംബയ് നഗരത്തിൽ പൊതു-സ്വകാര്യ ഇടങ്ങളിൽ ഹോളി ആഘോഷം നിരോധിച്ച് ബൃഹാൻ മുംബൈ കോർപ്പറേഷൻ ഉത്തരവിറക്കി. യുപിയിൽ മുൻകൂർ അനുമതിയില്ലാതെ ഹോളി ആഘോഷങ്ങൾ നടത്തരുതെന്ന് നിർദേശമുണ്ട്. പത്തു വയസിന് താഴെയുള്ള കുട്ടികളും 60 വയസിന് മുകളിലുള്ളവരും ആഘോഷങ്ങളിൽ പങ്കെടുക്കരുതെന്ന് യുപി സർക്കാർ അറിയിച്ചു. സർക്കാരിന്റെ അനുമതിയോടെ നടത്തുന്ന ആഘോഷങ്ങളിൽ സാമൂഹിക അകലം കർശനമായി പാലിക്കണമെന്നും…
Read MoreTag: corona virus
ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ 12.83 ലക്ഷം കോവിഡ് രോഗികള്‍; 446 കോവിഡ് മരണങ്ങൾ
കൊച്ചി: ജില്ലയില്‍ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത് 1,28,396 പേര്‍ക്ക്. ഇതില്‍ 125125 പേര്‍ക്ക് രോഗം ഭേദമായപ്പോള്‍ 2797 പേര് നിലവില്‍ കോവിഡ് ചികിത്സയിലുണ്ട്. 446 കോവിഡ് മരണങ്ങളാണ് ഒരു വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 2020 മാര്‍ച്ച് 20ന് ആറു പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തതാണ് ജില്ലയില്‍ കോവിഡ് പിടിമുറുക്കുന്നത്. ആ മാസം 28ന് ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 106 പേര്‍ക്കാണ് കോവിഡ് 19 രോഗം സ്ഥിരീകരിച്ചത്. കേരളത്തിന് പുറത്തുനിന്നെത്തിയ ഏഴുപോരൊഴികെ 99 പേര്‍ക്കും രോഗം ഉണ്ടായത് സമ്പര്‍ക്കത്തിലൂടെയാണ്. ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ഉണ്ടായി.
Read Moreരാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് വൈറസ്; വിദേശത്തു നിന്ന് എത്തുന്നവർ മോളിക്കുലർ പരിശോധന നടത്തണം; പുതിയ മാർഗനിർദേശങ്ങളുമായി കേന്ദ്രം
ന്യൂഡൽഹി: രാജ്യത്ത് ജനിതക മാറ്റം വന്ന കോവിഡ് വൈറസിന്റെ വകഭേദങ്ങൾ ഉണ്ടെന്ന റിപ്പോർട്ടിനു പിന്നാലെ ജാഗ്രത നിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദേശത്തു നിന്ന് രാജ്യത്തേക്ക് എത്തുന്നവർ മോളിക്കുലർ പരിശോധനയ്ക്ക് വിധേയരാകണമെന്ന് കേന്ദ്രം നിർദേശിച്ചു. യുകെ, ഗൾഫ്, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്കാണ് ഈ നിർദേശം ബാധകമാവുക. ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ വകഭേദം കണ്ടെത്തുന്നുതിനാണ് പരിശോധന. ഈ മാസം 23 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നും കേന്ദ്രം അറിയിച്ചു.പരിശോധനയ്ക്കുള്ള തുക യാത്രക്കാർ തന്നെ വഹിക്കണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Read Moreചൈനയില്‍ ഐസ്ക്രീമിലും കൊറോണ വൈറസ് ! ആയിരക്കണക്കിന് ഐസ്ക്രീം പായ്ക്കറ്റുകള്‍ പിടിച്ചെടുത്തു നശിപ്പിച്ചു; കൊറോണയുടെ വ്യാപനരീതിയെക്കുറിച്ചുള്ള ആശങ്കകള്‍ ഉയരുന്നു…
ലോകത്തെ കൂടുതല്‍ ഭീതിയിലാഴ്ത്തി ഐസ്ക്രീമിലും കൊറോണ വൈറസിന്റെ സാന്നിധ്യം. ചൈനയിലാണ് സംഭവം. ഇതേത്തുടര്‍ന്ന് ആയിരക്കണക്കിന് ഐസ്ക്രീം പായ്ക്കറ്റുകള്‍ അധികൃതര്‍ പിടിച്ചെടുത്തു നശിപ്പിച്ചു. ഐസ്ക്രീം നിര്‍മിച്ച കമ്പനിയിലെ ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക് മാറ്റുകയും ചെയ്തു. വടക്കന്‍ ടിയാന്‍ജിന്‍ മുനിസിപ്പാലിറ്റി പ്രദേശത്ത് നിന്നാണ് ഇത്തരത്തിലുള്ള ആദ്യ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ടിയാന്‍ജിന്‍ ഡാകിയോഡാവോ ഫുഡ് കമ്പനി നിര്‍മിച്ച ഐസ്ക്രീമുകളുടെ ബാച്ചുകളിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐസ്ക്രീമിന്റെ 2,089 ബോക്സുകള്‍ കമ്പനി നശിപ്പിച്ചു. എന്നാല്‍ കമ്പനിയുടെ 4836 ഐസ്ക്രീം ബോക്സുകളില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഐസ്ക്രീം വാങ്ങിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇവരോട് അവരുടെ ആരോഗ്യ വിവരങ്ങള്‍ പങ്കുവെയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്തകള്‍ വന്നതോടെ കമ്പനിയിലെ 1600 ഓളം ജീവനക്കാരെ ക്വാറന്റീനിലേയ്ക്ക് മാറ്റുകയും കോവിഡ് പരിശോധനകള്‍ക്ക് വിധേയമാക്കുകയും ചെയ്തു. ഇവരില്‍ 700 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. 962 പേരുടെ…
Read Moreകൊറോണ വൈറസിന്റെ ‘കൊടുംഭീകര’ വേര്‍ഷന്‍ ബ്രിട്ടനില്‍ ! പലഭാഗങ്ങളിലും അതിവേഗം പടരുന്നു; ജനിതക വ്യതിയാനം സംഭവിച്ച വൈറസ് കൂടുതല്‍ അപകടകാരിയാകുന്നു…
ലോകത്ത് നാശം വിതച്ചുകൊണ്ട് കൊറോണ വൈറസ് മുന്നേറുമ്പോള്‍ പുറത്തു വരുന്നത് കൂടുതല്‍ അതീവ ഗൗരവതരമായ ഒരു വാര്‍ത്തയാണ്. വൈറസിന്റെ ഒരു പുതിയ വകഭേദം ബ്രിട്ടനിലാകെമാനം അതിവേഗം വ്യാപിക്കുകയാണെന്നാണ് പുതിയ വിവരം. ഇത് മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ അപകടകാരിയാണെന്നാണ് വിവരം. ലണ്ടന്‍, കെന്റ്, എസ്സെക്സിന്റെ ചില ഭാഗങ്ങള്‍, ഹെര്‍ട്ട്ഫോര്‍ഡ്ഷയര്‍ എന്നിവ ഉള്‍പ്പെടെ അറുപതോളം വ്യത്യസ്ത ഇടങ്ങളിലാണ് വൈറസിനെ പുതിയ വകഭേദം രോഗം വിതയ്ക്കുന്നത്. പുതിയ കൊറോണ വൈറസ് വകഭേദം ബാധിച്ച ആയിരത്തിലധികം കേസുകള്‍ കണ്ടെത്തിയിട്ടുണ്ട്.ലോകാരോഗ്യ സംഘടനയെ ഇതിനെ കുറിച്ച് അറിയിച്ചിട്ടുണ്ടെന്നും യുകെയിലെ ശാസ്ത്രജ്ഞര്‍ വിശദമായ പഠനം നടത്തുകയാണെന്നും ബ്രിട്ടനിലെ ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് അറിയിച്ചു. വൈറസിന്റെ പുതിയ വകഭേദത്തെ തിരിച്ചറിയാന്‍ നിലവിലുള്ള സ്രവ പരിശോധനകള്‍ തന്നെ മതിയാകുമെന്ന് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ പ്രഫ. ക്രിസ് വൈറ്റി പറഞ്ഞു. വൈറസിന്റെ സ്പൈക്ക് പ്രോട്ടീനാണ് പുതിയ വകഭേദത്തില്‍…
Read Moreതിരുവനന്തപുരം അടച്ചു: ട്രിപ്പിൾ ലോക്ഡൗണ്‍ നിലവിൽ വന്നു; അവശ്യസാധനങ്ങൾ പോലീസ് വീടുകളിലെത്തിക്കും; മരുന്ന് കടകൾ തുറന്ന് പ്രവർത്തിക്കും
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ട്രിപ്പിൾ ലോക്ഡൗണ്‍ നിലവിൽ വന്നു. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗതമുൾപ്പെടെ നിരോധിച്ചു. മരുന്ന് കടകൾ മാത്രമാണ് പ്രവർത്തിക്കുക. സെക്രട്ടറിയേറ്റ് അടക്കം നഗരം ഒരാഴ്ച അടച്ചിടും. അവശ്യസാധനങ്ങൾ പോലീസ് വീടുകളിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. തലസ്ഥാനത്ത് സ്ഥിതി കൈവിട്ടുപോകാനിടയുണ്ടെന്ന ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പിനെ തുടർന്നാണ് ട്രിപ്പിൾ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. സന്പർക്കത്തിലൂടെയുള്ള രോഗികളുടെ കണക്ക് കൂടി വന്നതോടെ ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗമാണ് ട്രിപ്പിൾ ലോക്ക് ഡൗണ്‍ തീരുമാനമെടുത്തത്. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്ന് നിർദേശിച്ചിട്ടുണ്ട്. നഗരത്തിൽ പ്രവേശിക്കാൻ ഒറ്റവഴി മാത്രമാണുള്ളത്. ബാക്കി റോഡുകൾ മുഴുവൻ അടച്ചു. പൊതുഗതാഗതത്തിനും സ്വകാര്യവാഹനങ്ങൾക്കും അനുമതി ഇല്ല. അതേസമയം, ആശുപത്രികൾ എല്ലാം പ്രവർത്തിക്കുമെന്നും മെഡിക്കൽ ഷോപ്പുകൾക്കും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും പ്രവർത്തന അനുമതി ഉണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഒൗദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് തന്നെ ഓഫീസാക്കി പ്രവർത്തിക്കും. പെട്രോൾ…
Read Moreആശങ്കയേറ്റി കോവിഡ് ; വൈറസ് വായുവിലൂടെ ബാധിച്ചേക്കുമെന്ന് വിദഗ്ധർ; ഡബ്ല്യുഎച്ച്ഒ മാർഗനിർദേശം പുറപ്പെടുവിക്കണമെന്ന് ആവശ്യം
വാഷിംഗ്ടണ്‍ ഡിസി: ആഗോളജനതയുടെ ആശങ്കയേറ്റി കോവിഡ് വൈറസ് സംബന്ധിച്ച പുതിയ റിപ്പോർട്ടുകൾ. കോവിഡ് വായുവിലൂടെ പകരാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇത് പരിഗണിച്ച് ലോകാരോഗ്യ സംഘടന പുതിയ മാർഗ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും വിദ്ഗധരുടെ സംഘം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് 32 രാജ്യങ്ങളിൽ നിന്നുള്ള 239 വിദഗ്ധ ഡോക്ടർമാർ ലോകാരോഗ്യ സംഘടനയ്ക്ക് കത്തയച്ചുവെന്നും ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നു. അടുത്ത ദിവസങ്ങളിൽ തന്നെ ഈ കത്ത് പ്രസിദ്ധീകരിക്കപ്പെടുമെന്നാണ് വിവരം. അതേസമയം ഇത് സംബന്ധിച്ച് ശാസ്ത്രീയമായ തെളിവുകളെക്കുറിച്ച് സമഗ്രമായ പഠനം ആവശ്യമാണെന്നും ഇത് മുൻനിർത്തി ലോകാരോഗ്യ സംഘടന കോവിഡ് പ്രോട്ടോക്കോൾ കൂടുതൽ കർശനമാക്കണമെന്നുമാണ് വിദഗ്ധ സംഘത്തിന്റെ ആവശ്യം. നിലവിൽ, കോവിഡ് ബാധിതനുമായുള്ള സന്പർക്കം മൂലമോ, അയാൾ സ്പർശിച്ച പ്രതലത്തിലൂടെയോ ആകും പ്രധാനമായും വൈറസ് പടരുക എന്നാണ് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. മാസങ്ങളായി കോവിഡ് വായുവിലൂടെ…
Read Moreവവ്വാലുകളില്‍ പുതിയ ആറു തരം കൊറോണ വൈറസുകളെ കണ്ടെത്തി ! അതീവ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍; ഗവേഷകര്‍ പറയുന്നതിങ്ങനെ…
വവ്വാലുകളില്‍ പുതിയ ആറു തരം കൊറോണ വൈറസുകളെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. പ്ലൊസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. മ്യാന്മാറില് നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. പൊതുജനാരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന പകര്‍ച്ചവ്യാധികള്‍ കണ്ടെത്തുന്നതിനും തടയുന്നതിനുമുള്ള ആഗോള ശ്രമങ്ങളെ അറിയിക്കാനും ഈ റിപ്പോര്‍ട്ട് സഹായകമാകുമെന്ന് പറയുന്നു. ഇന്ത്യയില്‍ കേരളമുള്‍പ്പടെയുള്ള നാലു സംസ്ഥാനങ്ങളിലെ വവ്വാലുകളില്‍ നടത്തിയ പഠനത്തില്‍ കൊറോണ വൈറസ് കണ്ടെത്തിയിരുന്നു. വവ്വാലുകളുടെ തൊണ്ടയില്‍ നിന്നും മലാശയത്തില്‍ നിന്നുമാണ് സ്രവ സാംപിളുകള്‍ സ്വീകരിച്ചത്. വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് അതീവ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആറിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വവ്വാലുകളില്‍ കൂടുതല്‍ പഠനം ആവശ്യമാണെന്നും വൈറസ് സ്ഥിരീകരിച്ച മേഖലകളില്‍ മനുഷ്യരിലും വളര്‍ത്തുമൃഗങ്ങളിലും ആന്റിബോഡി സര്‍വേ നടത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. അമേരിക്കയിലെ സ്മിത്സോണിയന്റെ നാഷണല്‍ സൂ ആന്‍ഡ് കണ്‍സര്‍വേഷന്‍ ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ പറയുന്നതനുസരിച്ച്, മനുഷ്യ ആരോഗ്യത്തിന് ഉണ്ടാകുന്ന അപകടസാധ്യതകളെക്കുറിച്ച്…
Read Moreജാഗ്രതയോടെ, കോവിഡ് 19 വിമുക്തരായ വയോധിക ദമ്പതികളും നഴ്സും മെഡിക്കൽ കോളജിലെത്തി; ഇനി ഹോം ക്വാറന്റിന്റെ ആവശ്യമില്ലെന്ന് ഡോക്ടർമാർ
ഗാന്ധിനഗർ: കോവിഡ് 19 രോഗം ഭേദപ്പെട്ട്, കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിവിട്ട വയോധികരായ ദന്പതികളും ഇവരുടെ ബന്ധുക്കളായ യുവദന്പതികളും സ്റ്റാഫ് നഴ്സ് രേഷ്മയും തുടർ പരിശോധനയ്ക്ക് മെഡിക്കൽ കോളജിലെത്തി. റാന്നി ഐത്തല തട്ടയിൽ തോമസ് എബ്രഹാം (93), ഭാര്യ മറിയാമ്മ തോമസ് (88) ഇവരുടെ കൊച്ചുമകൾ കോട്ടയം തിരുവാർപ്പ് ചെങ്ങളം കുമരംകുന്നേൽ റീന (28) ഭർത്താവ് റോബിൻ (35), സ്റ്റാഫ് നഴ്സ് രേഷ്മ എന്നിവരെ ഇന്നു രാവിലെ 11ന്് പകർച്ചവ്യാധി വിഭാഗം മേധാവിയും ഇവരുടെ ചികിത്സയ്ക്ക് നേതൃത്വം നൽകുകയും ചെയ്ത ഡോ.ആർ.സജിത്കുമാർ പരിശോധിച്ചു. കോവിഡ് 19 സംബന്ധമായി ഇനി ഹോം ക്വാറന്റിന്റെ ആവശ്യമില്ലെന്നും വയോധികരുടെ മറ്റ് അസുഖങ്ങൾക്ക് തുടർചികിത്സയും നിർദ്ദേശിച്ചു. എന്നാൽ യുവദന്പതികൾ രോഗം ഭേദപ്പെടുകയും മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാലും ക്വാറന്റയിൻ കാലാവധി പൂർണമായും പൂർത്തീകരിച്ചതിനാലും ഇനി മുതൽ പൊതു സമൂഹവുമായി ഇടപെടുന്നതിന് ബുദ്ധിമുട്ടില്ല. പക്ഷേ,…
Read Moreകോവിഡ് 19 പരിശോധനയ്ക്കുള്ള സ്രവശേഖരത്തിൽ നിന്ന് ഡോക്ടർമാർ തന്ത്രപൂർവം പിന്മാറുന്നു; അതും നഴ്സുമാർക്ക്; പരാതിയുമായി കോട്ടയം ജില്ലാ ആശുപത്രിയിലെ നഴ്സുമാർ
കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയിൽ കോവിഡ് 19 പരിശോധനയ്ക്കുള്ള സ്രവം ശേഖരിക്കുന്നതിൽനിന്നു ഡോക്ടർമാർ പിന്മാറി, നഴ്സുമാർ സ്രവശേഖരണം നടത്തുന്നതു ശരിയാകുന്നില്ലെന്ന് പരിശോധനാ ലാബുകൾ. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽനിന്നു ശേഖരിക്കുന്ന സ്രവങ്ങളുടെ പരിശോധനാ ഫലം പലപ്പോഴും തെറ്റുന്നു. കോവിഡ് 19 പരിശോധനയ്ക്കുള്ള സ്രവം ഡോക്ടർമാർ ശേഖരിക്കണമെന്നാണ് നിർദേശം. ജില്ലാ ആശുപത്രിയിലെ ഡോക്ടർമാർ പിന്മാറിയതോടെ സ്രവം ശേഖരിക്കേണ്ട ചുമതല രോഗികളുടെ രക്തസാന്പിൾ എടുക്കാൻ ചുമതലപ്പെട്ട നഴ്സുമാർക്കായി. കോവിഡ് 19 പരിശോധനകൾക്കു നിയോഗിക്കപ്പെട്ടിരിക്കുന്ന ഡോക്ടർമാരുടെ ഭാഗത്തുനിന്നുമുണ്ടാകുന്ന കൃത്യവിലോപത്തിനെതിരെ പ്രതിഷേധം ശക്തമാണ്. കോട്ടയം ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ സ്രവം ശേഖരിക്കുന്നതിനായി മൂന്നു ഡോക്ടർമാരെ ചുമതലപ്പെടുത്തി ആശുപത്രി സൂപ്രണ്ട് ഉത്തരവിറക്കിയിട്ടുണ്ടെങ്കിലും ഉത്തരവ് പാലിക്കാൻ ഡോക്ടർമാർ തയാറാകുന്നില്ലെന്നും ആരോപണമുണ്ട്. സ്രവ പരിശോധനയ്ക്കായി രോഗികൾ എത്തുന്പോൾ ഡോക്ടർമാർ നിസാര കാരണങ്ങൾ പറഞ്ഞ് ഒഴിവാകുകയാണ്. പലപ്പോഴായി ഇത് ആവർത്തിക്കപ്പെട്ടതോടെ നഴ്സുമാർ പരാതിയുമായി രംഗത്തെത്തി. തുടർന്ന് നഴ്സിംഗ്…
Read More