കോട്ടയം: കോവിഡ് 19 ബാധയെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വൃദ്ധ ദമ്പതികള്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ഇന്ന് വൈകുന്നേരമാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയത്. ഇവരെ ചികിത്സിച്ച നഴ്സും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ഇറ്റലിയില്‍ നിന്ന് വന്ന സ്വന്തം കുടുംബാംഗങ്ങളില്‍ നിന്നും രോഗം പിടിപെട്ട പത്തനംതിട്ട റാന്നി സ്വദേശികളായ തോമസ് (93) മറിയാമ്മ (88) ദമ്പതികളാണ് കൊറോണ രോഗബാധയില്‍ നിന്ന് മോചിതരായത്. കേരളത്തിന് ഇത് അഭിമാനനിമിഷമാണ്. ലോകത്ത് തന്നെ 60 വയസിന് മുകളില്‍ കോവിഡ് 19 ബാധിച്ചവരെ ഹൈ റിസ്കിലാണ് പെടുത്തിയിരിക്കുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ക്ക് പുറമേയാണ് കൊറോണ വൈറസ് കൂടി ഇവരെ ബാധിച്ചത്. ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇവരെയാണ് മരണക്കയത്തില്‍ നിന്നും കോട്ടയം മെഡിക്കല്‍ കോളജിലെ വിദഗ്ധ ചികിത്സയിലൂടെ ജീവത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. ഇതോടെ പത്തനംതിട്ടയിലെ അഞ്ച് അംഗ കുടുംബം രോഗമുക്തരായി. ഫെബ്രുവരി…
Read MoreTag: corona virus
കൊറോണയെ ഭയക്കേണ്ട, ജാഗ്രത മതി; ജനങ്ങളെ ബോധവത്ക്കരിക്കാൻ പാട്ടുപാടി പാട്ടിലാക്കാൻ പോലീസ്
പത്തനംതിട്ട: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ ഫ്ളാറ്റുകളിലും മറ്റും താമസിക്കുന്നവരെ ബോധവതകരിക്കുന്നതിനും ആത്മവിശ്വാസം പകരുന്നതിനുമായി പത്തനംതിട്ട പോലീസ് സബ് ഡിവിഷന്റെ നേതൃത്വത്തില്‍ നടത്തിയ ഗാനമേള ശ്രദ്ധേയമായി. പത്തനംതിട്ട കലാസ്റ്റാര്‍ മ്യൂസിക്കിലെ ഗായകരേയും പോലീസിലെ കലാകാരന്മാരെയും ഉള്‍പ്പെടുത്തിയാണ് ഗാനമേള അവതരിപ്പിച്ചത്. ഇതോടനുബന്ധിച്ച് പത്തനംതിട്ട ഡിവൈഎസ്പി കെ.സജീവ് കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് സന്ദേശം നല്കി. ട്രാഫിക് എസ്ഐ സുരേഷ് കുമാര്‍, എസ്ഐ സദാശിവന്, എസ്ഐ ഹരീന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍ ശ്രീരാജ് എന്നിവര്‍ പങ്കെടുത്തു.
Read Moreകൈകോർക്കാം, പൊതുസ്ഥലത്തു ചെന്നു തുമ്മാം, രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോൾ പുഴുക്കുത്തായി ചിലർ; വൈറസ് പടർത്താൻ ആഹ്വാനം ചെയ്ത് ഇൻഫോസിസ് ജീവനക്കാരനെ പുറത്താക്കി കമ്പനി
ബംഗളൂരു: കൊറോണ വൈറസ് പടർത്താൻ ആഹ്വാനം ചെയ്ത് സമൂഹമാധ്യമത്തിൽ കുറിപ്പിട്ട ഇൻഫോസിസ് ജീവനക്കാരൻ ബംഗളൂരുവിൽ അറസ്റ്റിലായി. ഇൻഫോസിസ് ജീവനക്കാരനായ മുജീബ് മുഹമ്മദ് (25) ആണ് അറസ്റ്റിലായത്. ഫേസബുക്കിലാണ് മുജീബ് കുറിപ്പിട്ടത്. കൈകോർക്കാം. പൊതുസ്ഥലത്തു ചെന്നു തുമ്മാം. വൈറസ് പടർത്താം-ഇതായിരുന്നു മുജീബിന്റെ കുറിപ്പ്. സംഭവത്തെ തുടർന്ന് മുജീബിനെ ഇൻഫോസിസ് പുറത്താക്കി. മുജീബിന്റെ സമൂഹമാധ്യമത്തിലെ കുറിപ്പ് ഇൻഫോസിസിന്റെ പെരുമാറ്റച്ചട്ടത്തിനും സാമൂഹിക പ്രതിബദ്ധതയ്ക്കും എതിരാണ്. ഇൻഫോസിസിന് അത്തരം പ്രവൃത്തികളോട് സഹിഷ്ണുതയില്ലാത്ത നയമാണ് സ്വീകരിക്കുന്നത്. അതനുസരിച്ച് മുജീബിനെ ജോലിയിൽനിന്നും പിരിച്ചുവിട്ടതായി കമ്പനി അറിയിച്ചു. കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവെന്ന തരത്തിൽ ഓഡിയോ സന്ദേശം പ്രചരിപ്പിച്ചുവെന്ന കേസിൽ നാഗ്പുരിൽ മൂന്നുപേർ അറസ്റ്റി ലായിരുന്നു. അമിത് പ്രാഥ്വി, ജയ് ഗുപ്ത, ദിവ്യാൻഷു മിശ്ര എന്നിവരാണ് പിടിയിലായത്. ഇവരിൽ ഒരാൾ നഗരത്തിലെ ക്ലബ് ഉടമയാണെന്ന് പോലീസ് പ റഞ്ഞു. കഴിഞ്ഞ 24 നാണ് ഓഡിയോ സന്ദേശം…
Read Moreഎല്ലാവർക്കും നന്ദി; എല്ലാവരും ഒറ്റക്കെട്ടായി നിന്നാൽ നമുക്ക് ഈ വിപത്തിനെ ചെറുക്കാം; കോവിഡ് 19 രോഗത്തിൽ നിന്നും മോചിതരായ ചെങ്ങളത്തെ ദമ്പതികൾ രാഷ്ട്രദീപികയോട് സംസാരിക്കുന്നു….
ഗാന്ധിനഗർ: കോവിഡ് 19 രോഗബാധിതരായ തങ്ങളെ അർപ്പണബോധത്തോടെ ചികിത്സിച്ചു രോഗതിതരാക്കിയ ഡോക്ടർമാർ, നഴ്സുമാർ, മറ്റ് ജീവനക്കാർ, ആശുപത്രി അധികൃതർ, ആരോഗ്യവകുപ്പ് അധികൃതർ, ആരോഗ്യപ്രവർത്തകർ എന്നിവർക്ക് നന്ദി രേഖപ്പെടുത്തുന്നുവെന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവദന്പതികൾ. രോഗവിവരം ദിവസേന വിളിച്ച് അന്വേഷിച്ചു കൊണ്ടിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഎം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ, തോമസ് ചാഴികാടൻ എംപി, നവജീവൻ ട്രസ്റ്റി പി.യു. തോമസ്, ദൃശ്യ-അച്ചടി മാധ്യമ പ്രവർത്തകർ എന്നിവർക്കും ഈ അവസരത്തിൽ നന്ദി രേഖപ്പെടുത്തുന്നു. ലോക വ്യാപകമായി കോവിഡ് 19 വ്യാപിക്കുന്നതിനാൽ നമ്മുടെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ എടുത്തിരിക്കുന്ന കർശന നടപടികൾ ജനം അംഗീകരിച്ചാൽ നമുക്ക് ഈ വിപത്തിനെ ചെറുക്കാൻ കഴിയുമെന്നാണ് സ്വന്തം അനുഭവത്തിൽനിന്നു മനസിലാക്കുന്നതെന്ന് നഴ്സുമാരായ ഈ ദന്പതികൾ പറയുന്നു. ഏറ്റവും ജനപ്പെരുപ്പമുള്ള ഇന്ത്യ പൊതുനന്മയ്ക്കായി തുടക്കത്തിലേ കർക്കശമായ നിലപാട് സ്വീകരിച്ചത്…
Read Moreവ്യാജ ചികിത്സയിൽ അറസ്റ്റിലായ മോഹൻ വൈദ്യർ ജയിലിൽ കോവിഡ് നിരീക്ഷണത്തിൽ; ഇന്ന് ആരോഗ്യവകുപ്പിന്റെ പരിശോധ ; ജയില്‍ മാറ്റാന്‍ സാധ്യത
തൃശൂര്‍: കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്ന വ്യാജ വൈദ്യന് മോഹനന് വൈദ്യരെ ഇന്ന് ആരോഗ്യവകുപ്പ് ജയിലിലെത്തി പരിശോധിക്കും. കോവിഡ് നിരീക്ഷണത്തില്‍ വിയ്യൂര്‍ ജയിലില്‍ കഴിയാന്‍ തടവുകാരെ അനുവദിക്കില്ല. അതിനാല്‍ വൈദ്യരെ പരിശോധിച്ച് ആലുവയിലേക്ക് മാറ്റുമെന്നാണ് സൂചന. വിയ്യൂര്‍ ജയിലില്‍ നിരീക്ഷണത്തില്‍ തുടരുന്ന ഇയാളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള പോലീസിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം പരിഗണിക്കുമ്പോഴായിരുന്നു ഇയാള്‍ കോവിഡ് 19 നിരീക്ഷണത്തിലാണെന്ന ജയില്‍ ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് പരിഗണിച്ചത്. ഇതനുസരിച്ച് കസ്റ്റഡി അപേക്ഷ കോടതി കോടതി തള്ളി. മോഹനന് വൈദ്യര്‍ക്കൊപ്പം പാര്‍പ്പിച്ചിരുന്ന തടവുകാരെ നിരീക്ഷണത്തിനായി ആലുവയിലേക്ക് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു ഈ സാഹചര്യത്തിലാണ് മോഹനന് വൈദ്യരെ വിശദമായി പരിശോധിച്ച് കോവിഡ് നിരീക്ഷണത്തിലാണെങ്കില്‍ ആലുവയിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നത്. ഇക്കഴിഞ്ഞ 19നാണ് വ്യാജ ചികില്‍സ നടത്തിയ കേസില്‍ മോഹനന് വൈദ്യരെ പട്ടിക്കാട് ആയുര്‍വേദ റിസോര്‍ട്ടില്‍ ചികില്സിക്കുന്നതിനിടയില് പീച്ചി പോലീസ് അറസ്റ്റ് ചെയ്തത്. ഡിഎംഒയുടെ റിപ്പോര്‍ട്ട് പ്രകാരമാണ്…
Read Moreശാരീരികമായി അകലം പാലിക്കുക..! കോവിഡ്-19 ചെറുപ്പക്കാരെയും കൊല്ലും; ലോകാരോഗ്യ സംഘടന മുന്നറിയിപ്പിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെ…
ജനീവ: കോവിഡ്-19 ബാധിച്ചാൽ ചെറുപ്പക്കാരും മരിക്കുമെന്നു ലോകാരോഗ്യ സംഘടന. ചെറുപ്പക്കാർക്ക് മരണസാധ്യത കുറവെന്ന പ്രചാരണം തെറ്റാണെന്നു വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ ഡയറക്ടർ ജനറൽ ടെദ്രോസ് അദാനം പറഞ്ഞു. മുതിർന്നവർക്കാണ് രോഗം വരാൻ സാധ്യത കൂടുതൽ. എന്നുവച്ച് ചെറുപ്പക്കാർക്കു രോഗം വന്നുകൂടാ എന്നില്ല. ചെറുപ്പക്കാരെയും രോഗം ബാധിക്കും. നിരവധി ആഴ്ചകൾ ആശുപത്രിയിൽ കഴിയേണ്ടിവരും. ചിലപ്പോൾ മരണവും സംഭവിച്ചേക്കാമെന്ന് ടെദ്രോസ് മുന്നറിയിപ്പ് നൽകി. സാമൂഹികമായി അകലം പാലിക്കുന്ന എന്നതിലുപരി ശാരീരികമായി അകലം പാലിക്കുക എന്നതാണ് കോവിഡ്-19 രോഗബാധയെ പ്രതിരോധിക്കാൻ ഏറ്റവും ഉത്തമമായ മാർഗമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Moreകോവിഡ് നിയന്ത്രണം ഉണ്ടായിട്ടും അമ്പലപ്പുഴ ആറാട്ടിന് ഭക്തജന തിരക്ക്
അന്പലപ്പുഴ: അപൂർവ കാഴ്ചയായി അന്പലപ്പുഴ ക്ഷേത്രത്തിലെ ആറാട്ട്. കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെങ്കിലും ഭഗവാന്റെ ആറാട്ട് ദർശിക്കാൻ നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങളാണ് എത്തിയത്. പതിവിനു വിപരീതമായി അഞ്ച് ആനകൾക്ക് പകരം ഒരാന മാത്രമാണ് ആറാട്ട് ചടങ്ങിൽ പങ്കെടുത്തത്. അന്പലപ്പുഴ വിജയകൃഷ്ണനാണ് തിടന്പെഴുന്നെള്ളിച്ചത്. ടപ്പന്തൽ വരെ മൂന്നാനകൾ ആറാട്ടു ചടങ്ങിൽ പങ്കെടുത്തു. ഇരട്ടക്കുളങ്ങര ക്ഷേത്രത്തിൽ നിന്നും രാത്രി ഒന്‍പതോടെ ആറാട്ട് തിരിച്ചെഴുന്നെള്ളി. പടിഞ്ഞാറെ നടയിൽ പുത്തൻ കുളത്തിനു സമീപത്തു നിന്നും മൂന്നാനകളുടെ അകന്പടിയോടെയാണ് ആറാട്ട് തിരികെ ക്ഷേത്രത്തിലേക്കു എഴുന്നള്ളിയത്. ഭക്തർക്ക് പറ നിറക്കാനുള്ള സൗകര്യം ക്ഷേത്രത്തിലൊരുക്കിയിരുന്നു. പ്രധാനപ്പെട്ട കേന്ദ്രങ്ങളിലെ സ്വീകരണവും ഇത്തവണ ഒഴിവാക്കിയിരുന്നു.
Read Moreകോവിഡ്-19 അമേരിക്കയിൽ 22 ലക്ഷം പേരുടെ ജീവനെടുക്കുമെന്ന് പഠന റിപ്പോർട്ട്
ലണ്ടൻ: കോവിഡ്-19 അമേരിക്കയിൽ 22 ലക്ഷം പേരുടെ ജീവനെടുക്കുമെന്ന് പഠനറിപ്പോർട്ട്. ലണ്ടൻ ഇംപീരിയൽ കോളജ് മാത്തമാറ്റിക്കൽ ബയോളജി പ്രഫസർ നീൽ ഫെർഗൂസണിന്റെ നേതൃത്വത്തിൽ നടത്തിയ പഠന റിപ്പോർട്ടിലാണ് ഇത്തരത്തിൽ മുന്നറിയിപ്പ് നൽകുന്നത്. പ്രധാനമായും ഇറ്റലിയിൽനിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയാറാക്കിയത്. ഇപ്പോൾ കൃത്യമായ മുൻകരുതൽ നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ അമേരിക്കയിൽ 22 ലക്ഷവും ബ്രിട്ടനിൽ അഞ്ചു ലക്ഷവും മരിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറീസ് ജോണ്സണ് മുൻകരുതൽ നടപടികൾ ഉൗർജിതമാക്കി. ആളുകളുടെ ഒത്തുചേരൽ ഉൾപ്പെടെ സർക്കാർ വിലക്കിയിട്ടുണ്ട്. ബ്രിട്ടനിൽ ഇതിനകം 55,000 പേർക്ക് കൊറോണ രോഗം ബാധിച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണു ബ്രിട്ടീഷ് സർക്കാരിന്റെ മുഖ്യ ശാസ്ത്ര ഉപദേഷ്ടാവ് സർ പാട്രിക് വാലൻസിന്റെ വിലയിരുത്തൽ. ഇതിൽ 20,000 പേർ വരെ മരണമടഞ്ഞേക്കാമെന്നും വാലൻസ് പറഞ്ഞു. കൊറോണ വ്യാപനം തടയുന്നതിനു ലക്ഷ്യമിട്ട് ജോണ്സൻ ഭരണകൂടം ഒട്ടേറെ നടപടികൾ…
Read Moreവണ്ടാനം മെഡിക്കൽ കോളജിൽ നിന്നു മുങ്ങിയ വിദേശ ദമ്പതികളെ കൊച്ചി എയർപോർട്ടിൽ നിന്നും പിടികൂടി; വൈറസ് പരിശോധനയ്ക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു
അന്പലപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിൽ നിന്നു മുങ്ങിയ വിദേശ ദന്പതികളെ കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജാശുപത്രിയിൽ എത്തിയതിനു ശേഷം ചികിൽസ തേടാതെ മുങ്ങിയ ഇവരെ നെടുന്പാശേരി എയർപോർട്ടിൽ നിന്നാണ് പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് യുകെ സ്വദേശികളായ യുവാവും യുവതിയും കൊറോണ രോഗലക്ഷണങ്ങളുമായി ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ എത്തിയത്. എന്നാൽ ഐസൊലേഷൻ വാർഡിലേക്ക് മാറ്റുന്നതിന് മുന്‍പ് ഇരുവരും ആശുപത്രിയിൽ നിന്നും കടക്കുകയായിരുന്നു. വിദേശികൾ വിളിച്ചതനുസരിച്ച് ഓട്ടം പോയ മെഡിക്കൽ കോളജാശുപത്രി പരിസരത്തെ ടാക്സി ഡ്രൈവറും ചികിത്സ തേടി. ഇദ്ദേഹം ഇപ്പോൾ നിരീക്ഷണത്തിലാണ്. ആശുപത്രി ജീവനക്കാരുടെ അനാസ്ഥയും ഉത്തരവാദിത്വമില്ലായ്മയുമാണ് വിദേശികൾ ആശുപത്രിയിൽ നിന്ന് കടന്നു കളയാൻ കാരണമായതെന്ന് ആരോപണമുയർന്നിട്ടുണ്ട്.
Read Moreകൊറോണ ഭീതിക്കൊപ്പം ഇരുട്ടടിയായി ഇന്ധനവിലയും; പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപ വർധിപ്പിച്ച് കേന്ദ്ര സർക്കാർ; ലക്ഷ്യം രണ്ടായിരം കോടിയുടെ അധിക വരുമാനം?
ന്യൂഡൽഹി: കൊറോണ മൂലം നടുവൊടിഞ്ഞ ജനത്തിന് ഇരുട്ടടി നൽകി ഇന്ധനവില കേന്ദ്രസർക്കാർ വർധിപ്പിച്ചു. പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നു രൂപയാണ് വർധിപ്പിച്ചത്. എക്സൈസ് തീരുവ ലിറ്ററിന് മൂന്നു രൂപ വർധിപ്പിച്ച് കേന്ദ്രം വിജ്ഞാപനമിറക്കി. രാജ്യാന്തരവിപണിയിൽ ക്രൂഡോയിൽ എക്കാലത്തേയും കുറഞ്ഞ നിരക്കിലായിരിക്കുമ്പോഴാണ് വരുമാനം വർധിപ്പിക്കാനുള്ള കേന്ദ്ര നീക്കം. തീരുവ വർധിപ്പിച്ചതോടെ രണ്ടായിരം കോടിയുടെ അധിക വരുമാനമാണ് കേന്ദ്രം ലക്ഷ്യംവയ്ക്കുന്നത്. എണ്ണയുടെ പ്രത്യേക തീരുവ രണ്ടു രൂപയും റോഡ് സെസ് ഒരു രൂപയുമായാണ് വർധിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ അസംസ്കൃത എണ്ണയുടെ വില 64 ഡോളർ ആയിരുന്നെങ്കിൽ ഇന്ന് 31 ഡോളറായി താഴേക്ക് കൂപ്പുകുത്തിയിരിക്കുകയാണ്. എന്നാൽ ഇതിന് ആനുപാതികമായി എണ്ണ വില കുറയ്ക്കാൻ കമ്പനികൾ തയാറായിട്ടില്ല. ജനുവരിയിലെ വിലയിൽനിന്ന് ഏകദേശം ആറു രൂപയുടെ കുറവ് മാത്രമാണ് ഉണ്ടായിരിക്കുന്നത്. 2005-06 ൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 35 ഡോളറായിരുന്ന സമയത്ത് രാജ്യത്ത്…
Read More