ഗാന്ധിനഗർ: കൊറോണ രോഗ ബാധിതരെ ശുശ്രൂഷിക്കുന്നതിന്റെ പേരിൽ നാല് പുരുഷ നഴ്സുമാരെ വാടകവീട്ടിൽനിന്ന് ഇറക്കിവിട്ടു. ഇന്നലെ രാത്രിയിൽ കോട്ടയം മെഡിക്കൽ കോളജിനു സമീപമുള്ള കസ്തൂർബ ജംഗ്ഷനിലുള്ള വാടകവീട്ടിൽ നിന്നുമാണ് നഴ്സുമാരെ ഇറക്കിവിട്ടത്. നാലു നഴ്സുമാർ ഒരുമിച്ചായിരുന്നു ഈ വീട്ടിൽ താമസിച്ചിരുന്നത്. സംഭവത്തെതുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ നഴ്സുമാർക്ക് പേ വാർഡിനു മുകളിലത്തെ നില താമസ സൗകര്യത്തിനായി ഒരുക്കി നല്‍കിയിട്ടുണ്ട്. വാടക വീട്ടിൽ നിന്നും നഴ്സുമാരെ ഇറക്കിവിട്ട സംഭവം സർക്കാരിനെ അറിയിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Read MoreTag: corona virus
കോവിഡ് 19: ഇറ്റലിയിൽ നിന്നെത്തിയവരുമായി ഇടപഴകിയ 719 പേർ നിരീക്ഷണത്തിൽ; രണ്ടുവയസുള്ള കുട്ടിയെയും നിരീക്ഷണത്തിലാക്കി
പത്തനംതിട്ട: കോവിഡ് 19 സ്ഥിരീകരിച്ച ഇറ്റലിയിൽ നിന്നെത്തിയ കുടുംബവുമായി നേരിട്ടും അല്ലാതെയും ഇടപഴകിയ 719 പേരെ പത്തനംതിട്ടയിൽ നിരീക്ഷണത്തിലാക്കി. ഇവരുമായി നേരിട്ട് ഇടപഴകിയ 270 പേരെ തിരിച്ചറിഞ്ഞു. നേരിട്ട് സന്പർക്കമില്ലെങ്കിലും നിരീക്ഷണത്തിൽ കഴിയേണ്ട 449 പേരെയും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇതു കൂടാതെ 14 പേർ മറ്റുതരത്തിൽ നിരീക്ഷണത്തിലുണ്ട്. ഇത്തരത്തിൽ 733 പേരെ പത്തനംതിട്ട ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ 12 ഉം, അടൂർ ജനറൽ ആശുപത്രിയിൽ രണ്ടു പേരും കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ നാലു പേരും നിരീക്ഷണത്തിലുണ്ട്. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരിൽ ആരുടെയും ഫലം ഇന്നലെ പോസിറ്റീവായി കണ്ടിട്ടില്ലെന്ന് ജില്ലാ കളക്ടർ പി.ബി. നൂഹ് പറഞ്ഞു. നിരീക്ഷണത്തിലുള്ളവരിൽ 58 പേരെ പ്രത്യേക വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുകയാണ്.. ഇവരെ മെഡിക്കൽ വിഭാഗം പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ ആദ്യഘട്ടത്തിൽ തിരിച്ചറിഞ്ഞവരുമായി ഇടപഴകിയമറ്റുള്ളവരെയും കണ്ടെത്താനുള്ളശ്രമം നടക്കുന്നുണ്ട്. ഇത്തരത്തിൽ അന്വേഷണം പുരോഗമിക്കുന്പോൾ കൂടുതൽ…
Read Moreനഗരത്തിലെങ്ങും ഹർത്താൽ പ്രതീതി; അതീവ ജാഗ്രതയുടെ ഭാഗമായി ആരും വീടുകളിൽ നിന്നും പുറത്തിറങ്ങാത്ത അവസ്ഥ
കോട്ടയം: കോറോണ വൈറസ് വ്യാപനത്തെത്തുടർന്നു നഗരത്തിലെങ്ങും ഹർത്താൽ പ്രതീതി. ഞായറാഴ്ചവരെ സജീവമായിരുന്ന നഗരമാണ് ഇന്നലെ മുതൽ ഹർത്താൽ പ്രതീതിയിലേക്കു മാറിയിരിക്കുന്നത്. കെറോണ ബാധയെ തുടർന്നു അതീവ ജാഗ്രതയുടെ ഭാഗമായി ആരും വീടുകളിൽ നിന്നും പുറത്തിറങ്ങാത്തതാണ് നഗരത്തെ ശൂന്യമാക്കിയത്. കടകന്പോളങ്ങൽ തുറക്കുകയും സ്വകാര്യ- കഐസ്ആർടിസി വാഹങ്ങൾ ഓടുകയും ചെയ്യുന്നുണ്ട. എങ്കിലും മറ്റു സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ നഗരത്തിൽ വലിയ കുറവ് അനുഭവപ്പെടുന്നുണ്ട്. ബസുകളിൽ യാത്രക്കാരുടെ എണ്ണത്തിൽ കുറവും ഓട്ടോറിക്ഷകൾക്കു മറ്റു ടാക്സി വാഹനങ്ങൾക്കും ഓട്ടം കുറവുമാണ്. സാധാരണ ദിവസങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെടുന്ന കോട്ടയം കഐസ്ആർടിസി, നാഗന്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, തിരുനക്കരയിലെ പഴയ ബസ് സ്റ്റാൻഡ് എന്നിവടങ്ങളിൽ ഇന്നലയെും ഇന്നും ജന സാന്നിധ്യം വളരെ കുറവായിരുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഫേസ് മാസ്ക് ധരിച്ചാണ് ആളുകൾ പ്രത്യക്ഷപ്പെടുന്നത്. രോഗഭീഷണിയുള്ള സാഹചര്യത്തിൽ അതിനെ മറികടക്കാനുള്ള മുൻ കരുതലായി ഫേസ്…
Read Moreകോവിഡ്-19: രോഗലക്ഷണങ്ങള്‍ മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ നട പടിയെന്ന് കളക്ടര്‍
കൊല്ലം കോവിഡ്-19 (കൊറോണ) ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ ഉടന്‍ തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന് ജില്ലാ കളക്ടര്‍. വിവരം മറച്ചുവയ്ക്കുന്നത് കുറ്റകരമായി കണക്കാക്കും. രോഗബാധ സംശയം ഉള്ളവരുടെ അയല്പക്കക്കാരും വിവരം അറിയിക്കാന്‍ ശ്രദ്ധിക്കണം. വിദേശത്ത് നിന്ന് എത്തിയവരില്‍ നിന്നും തദ്ദേശവാസികളായ രണ്ടുപേര്‍ക്ക് രോഗം പകര്‍ന്ന സാഹചര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ട സഹചര്യമുണ്ട്. യഥാസമയം രോഗവിവരം അറിയിച്ചിരുന്നുവെങ്കില്‍ രോഗം ബാധിച്ചവരുമായി ബന്ധപ്പെട്ടവര്‍ക്ക് അസുഖം ബാധിക്കുന്നത് ഒഴിവാക്കാമായിരുന്നു. സമൂഹമാകെ രോഗബാധ സംബന്ധിച്ചു ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. വിദേശത്തു നിന്ന് വന്നവര്‍ നിര്‍ബന്ധമായും 28 ദിവസം ഗൃഹനിരീക്ഷണത്തില്‍ കഴിയണം. ശക്തമായ നിരീക്ഷണമാണ് ആരോഗ്യ വകുപ്പ് നടത്തുന്നത്. രോഗം സ്ഥിരീകരിച്ചവരുമായി ഇടപെട്ടവരുടെ വിവരശേഖരണം പുരോഗമിക്കുന്നു. പനി, ചുമ എന്നീ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ കണ്ട്രോള് റൂമുമായി ബന്ധപ്പെടണം. നിര്‍ദേശങ്ങള്‍ അനുസരിക്കാത്തവരെ പൊതുജനാരോഗ്യ നിയമമനുസരിച്ച് നിയമ നടപടിക്ക് വിധേയമാക്കി ആവശ്യമെങ്കില്‍ അറസ്റ്റ് ഉള്‍പ്പടെ നടത്തി ഐസൊലേഷന്‍…
Read Moreആശങ്ക വേണ്ട; കോട്ടയം മെഡിക്കൽ കോളജ് പൂർണ സജ്ജം
ഗാന്ധിനഗർ: കോവിഡ് -19 ബാധിച്ചവരും നീരിക്ഷണത്തിലുള്ളവരും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയാൽ ആശങ്കക്ക് ഇടനൽകാതെ പൂർണ സജ്ജമായിട്ടുണ്ടെന്നു ആശുപത്രി അധികൃതർ. റാന്നി സ്വദേശികൾ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാൻ താല്പര്യപ്പെടുന്നില്ലെങ്കിലും ഇവർ എത്തിയാൽ ഇവർക്കായി ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നിർദ്ദേശപ്രകാരം രണ്ട് ഐസലേഷൻ വാർഡും സജ്ജീകരിച്ചിട്ടുണ്ട്. ആശുപത്രിയിലെ പേ വാർഡ് ബ്ലോക്കിലെ താഴത്തെ നിലയിലാണു കൊറോണ ഐസോലേഷൻ വിഭാഗം പ്രവർത്തിക്കുന്നത്. ഈവിഭാഗത്തിൽ വെന്റിലേറ്റർ അടക്കമുള്ള പൂർണ സംവിധാനങ്ങൾ സജ്ജമാണ്. ഓരോ മുറികളിലും രോഗികൾ അല്ലങ്കിൽ നിരീക്ഷണത്തിലുള്ളവർക്കു പ്രത്യേകമായാണു ചികിത്സ സജ്ജമാക്കിയിരിക്കുന്നത്. അത്യാഹിത വിഭാഗം അടക്കമുള്ള സ്ഥലങ്ങളുമായി അകന്നു നിൽക്കുന്നതിനാലാണ് ഈ സ്ഥലം തെരഞ്ഞടുത്തത്. ഇപ്പോൾ പേ വാർഡിന്റെ രണ്ടാം ബ്ലോക്ക് പ്രവർത്തിക്കുന്നുണ്ടെങ്കിലും രോഗികൾ വർധിച്ചാൽ ഒന്നാം ബ്ലോക്കും ലഭ്യമാക്കും. വിവിധ വിഭാഗങ്ങളിലെ ഡോക്്ടർമാരുടെ സ്ഥിരം സംഘം പ്രവർത്തനങ്ങൾ വിലയിരുത്തുന്നു. നാലരവയസുള്ള കുട്ടി കൂടിയെത്തിയതിനാൽ പീഢിയാട്രിക്…
Read Moreകൊറോണ; ജില്ലയിൽ ഒമ്പതു പേർ നിരീക്ഷണത്തിൽ; സ്കൂൾ, കോളജ് വിദ്യാർഥികളുടെ യാത്രയ്ക്ക് പ്രത്യേക അനുമതി വാങ്ങണമെന്ന കളക്ടർ
പത്തനംതിട്ട: കൊറോണയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഒന്‍പതു പേർ നിരീക്ഷണത്തിലുള്ളതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. വിദേശരാജ്യങ്ങളിൽ നിന്നടക്കം വന്നവരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ മൂന്നുപേർ ആശുപത്രികളിലാണ്. ആറു പേർ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നു. ഇറ്റലിയിൽ നിന്നെത്തിയ ജില്ലക്കാരിയായ വിദ്യാർഥിനിയെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കി. രക്തസാമ്പിളുകൾ ആലപ്പുഴ, പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്ക് അയച്ചു. ആലപ്പുഴയിലെ പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും. വിദ്യാർഥിനിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും പനിയുടെ ലക്ഷണങ്ങളില്ലെന്നും ജനറൽ ആശുപത്രി സൂപ്രണ്ട് ഇൻചാർജ് ഡോ. സാജൻ മാത്യു പറഞ്ഞു. ആശങ്കപ്പെടേണ്ട സാഹചര്യമില്ല. സ്വാഭാവിക പരിശോധനയുടെ ഭാഗമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെ കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയ വിദ്യാർഥിനിയുടെ ആരോഗ്യനില അവിടെയും പരിശോധിച്ചിരുന്നു. പനിയുടെ ലക്ഷണങ്ങൾ കണ്ടില്ല. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് വിശദ പരിശോധനയ്ക്ക് വിടുകയായിരുന്നു. ആശുപത്രിയിലെ കൊറോണ വാർഡിലാണ് വിദ്യാർഥിനിയുളളത്. പത്തനംതിട്ട: രാജ്യത്ത് കൊറോണ വൈറസ് (കോവിഡ്-19)…
Read Moreകോവിഡ് 19 വ്യാപകമാകുന്നു; തൃശൂരിൽ ഐസൊലേഷൻ വാർഡ് വീണ്ടു; ജാഗ്രത ശക്തമാക്കി ആരോഗ്യവകുപ്പ്
തൃശൂർ: ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും കൊവിഡ് (കൊറോണ) കേസുകൾ വ്യാപകമായതോടെ ഇന്ത്യയിൽ ആദ്യ കൊറോണ കേസ് സ്ഥിരീകരിച്ച തൃശൂരിൽ ആരോഗ്യവകുപ്പ് ജാഗ്രതയും നീരീക്ഷണവും കൂടുതൽ ശക്തമാക്കി. ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും കൊവിഡ് ഐസൊലേഷൻ വാർഡുകൾ വീണ്ടും പ്രവർത്തനസജ്ജമാക്കി. ഗൾഫിൽ നിന്നും മറ്റും മടങ്ങിയെത്തിയ ചിലർ ഐസൊലേഷൻ വാർഡുകളിൽ നിരീക്ഷണത്തിലുണ്ട്. ഇവരുടെ സ്രവങ്ങളും മറ്റും ലാബുകളിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. പരിശോധന ഫലം വരുന്നതുവരെ ഇവരുടെ നിരീക്ഷണം തുടരും. സൗദിയിലും മറ്റും കൊവിഡ് വ്യാപിച്ചതോടെ ഗൾഫിൽ നിന്നും മടങ്ങിയെത്തുന്നവർ സ്വമേധയാ ആശുപത്രികളിൽ എത്തി പരിശോധനയ്ക്ക് വിധേയമാകുന്നുണ്ട്. ഒപികളിൽ പനിയും മറ്റുമായി എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കുന്നുണ്ടെന്നും ഇവർ യാത്ര ചെയ്തിരുന്നോ എന്നും വിദേശത്തു നിന്നും വന്നതാണോ എന്നും മറ്റും ചോദിച്ചറിയുന്നുണ്ട്. നിരീക്ഷണവും ജാഗ്രതയും പ്രതിരോധ നടപടികളും ശക്തമാണെന്നതിനാൽ ഇപ്പോൾ ആശങ്കയ്ക്ക് വകയില്ലെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
Read Moreകോവിഡ് 19 ഭീതി നിലനിൽക്കെ യാത്രക്കാരുമായി ഇറ്റാലിയന്‍ കപ്പല്‍ കൊച്ചിയില്‍; 459 യാത്രക്കാരെയിറക്കി കപ്പൽ മടങ്ങി; അധികൃതരുടെ വിശദീകരണം ഇങ്ങനെ…
കൊച്ചി: ഇറ്റാലിയന്‍ ആഡംബര കപ്പലായ കോസ്റ്റ വിക്ടോറിയ കൊച്ചി തുറമുഖത്തെത്തി. ഇന്നലെ രാവിലെ കൊച്ചിയിലെത്തിയ കപ്പല്‍ 305 ഇന്ത്യക്കാരുള്‍പ്പെടെ 459 യാത്രക്കാരെ ഇവിടെയിറക്കി. യാത്രക്കാരെ ഇറക്കിയ ശേഷം കപ്പല്‍ തിരികെപ്പോയി. എല്ലാ യാത്രക്കാരെയും പരിശോധനക്ക് വിധേയമാക്കിയതായും അടുത്തകാലത്ത് കപ്പല്‍ ഇറ്റലിയില്‍ സന്ദര്‍ശിച്ചിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. ഡല്‍ഹിയിലുള്ള 15 ഇറ്റാലിയന്‍ വിനോദസഞ്ചാരികള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കപ്പലിലുള്ള എല്ലാവരെയും കര്‍ശന പരിശോധനക്ക് വിധേയമാക്കിയിട്ടുണ്ട്.
Read Moreആഹ്ലാദിപ്പിന്‍ അറുമാദിപ്പിന്‍ ! ഇതാ കൊറോണ എത്തിപ്പോയെന്ന് പറഞ്ഞ് ആര്‍ത്തുല്ലസിച്ച് നടി ചാര്‍മി; നടിയുടെ കിളിപോയെന്ന് സോഷ്യല്‍ മീഡിയ…
കൊറോണ വൈറസ് ലോകമെമ്പാടും ഭീതി പരത്തുമ്പോള്‍ നടി ചാര്‍മി കൗര്‍ കൊറോണയെക്കുറിച്ച് പങ്കുവച്ച വീഡിയോ വിവാദമാകുന്നു. ഇന്ത്യയില്‍ രണ്ട് പുതിയ കൊറോണ കേസുകള്‍ കൂടി കണ്ടെത്തിയിരിക്കുന്നതിനെ കുറിച്ചായിരുന്നു ചാര്‍മിയുടെ വീഡിയോ. ഡല്‍ഹിയിലും തെലുങ്കാനയിലും ഓരോ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത വിവരം വീഡിയോയിലൂടെ പങ്കുവച്ച ചാര്‍മി ആര്‍ത്തുല്ലസിച്ചാണ് ‘കൊറോണ വൈറസ് എത്തി’ എന്ന് പറഞ്ഞത്. ചാര്‍മിയുടെ ഹാസ്യരൂപേണയുള്ള ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പലരും വിമര്‍ശന വിധേയമാക്കിയിരിക്കുകയാണ്. വീഡിയോ വിവാദമായതോടെ നടി ക്ഷമാപണവും നടത്തി. ”എല്ലാ കമന്റുകളും അഭിപ്രായങ്ങളും ഞാന്‍ വായിച്ചു. പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഞാന്‍ ക്ഷമ ചോദിക്കുന്നു. വളരെ സെന്‍സിറ്റീവ് ആയൊരു വിഷയത്തില്‍ ഞാന്‍ പക്വതയില്ലാതെ പ്രതികരിച്ചു, ഇനി മുതല്‍ എന്റെ പ്രതികരണങ്ങളില്‍ ജാഗ്രത പുലര്‍ത്തും,” ഇങ്ങനെയായിരുന്നു ചാര്‍മിയുടെ ക്ഷമാപണ ട്വീറ്റ്.
Read Moreകൊറോണ; ഇറ്റലിയില്‍നിന്നും കുവൈറ്റില്‍നിന്നും എത്തിയവര്‍ കൊച്ചിയില്‍ നിരീക്ഷണത്തില്‍; ജില്ലയിൽ നിരീക്ഷണത്തിലുള്ളവർ 13 പേർ മാത്രം
കൊച്ചി: കൊറോണയുമായി(കോവിഡ് 19) ബന്ധപ്പെട്ട് ജില്ലയില്‍ മൂന്നുപേര്‍ കൂടി നിരീക്ഷണത്തില്‍. ഇറ്റലിയില്‍നിന്നും എത്തിയ രണ്ടുപേരും കുവൈറ്റില്‍നിന്നും എത്തിയ ഒരാളുമാണു നിരീക്ഷണത്തിലുള്ളത്. ഇറ്റലിയില്‍നിന്നെത്തിയവര്‍ തമിഴ്നാട് സ്വദേശികളാണ്. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 13 ആയി. നിരീക്ഷണപട്ടികയില്നിന്നും ഇന്നലെ ആരെയും ഒഴിവാക്കിയിട്ടില്ലെന്നും കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ആരും നിരീക്ഷണത്തിലില്ലെന്നും അധികൃതര്‍ അറിയിച്ചു. അതിനിടെ, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ബോധവത്ക്കരണ ക്ലാസുകള്‍ നടന്നുവരികയാണ്. ഏരൂരില്‍ ഇത് സംബന്ധിച്ച ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കൊറോണ കണ്ട്രോള് റൂമിലേക്ക് ഇന്നലെ നാല് കോളുകള്‍ ലഭിച്ചതായും യാത്ര പോകാമോ എന്നും നിരീക്ഷണ കാലയളവ് സംബന്ധിച്ചു അറിയാനുമായിരുന്നു വിളികളെത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കി.
Read More