കൊച്ചി: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞവരില്‍ 14 പേരെ നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെത്തുടര്‍ന്നാണ് ഇത്രയുംപേരെ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കിയത്. അതിനിടെ, കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ ചൈനയിലെ രോഗബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങിവന്ന ഒന്‍പത് പേരെ കൂടി മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി സ്വന്തം വീടുകളില്‍ തന്നെ കഴിയാന്‍ ആവശ്യപെട്ടിട്ടുണ്ട്. ഇതോടെ, ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണം 323 ആയി. നിരീക്ഷണത്തിലുള്ളവരില്‍ രോഗലക്ഷണങ്ങള്‍ ഒന്നുമില്ലെന്നും കളമശേരി മെഡിക്കല്‍ കോളജിലെ ഐസോലേഷന് വാര്‍ഡില്‍ ആരും നിരീക്ഷണത്തിലില്ലെന്നും അധികൃതര്‍ അറിയിച്ചു. ജില്ലയില്‍നിന്നും ആലപ്പുഴ എന്‍ഐവിയിലേക്ക് ഇന്നലെ രണ്ടു സാമ്പിളുകള്‍ കൂടി അയച്ചു. അതിനിടെ, കണ്ട്രോള് റൂമിന്റെ സേവനങ്ങള്‍ ഇനി മുതല്‍ 0484 2368802 എന്ന നമ്പറില്‍ മാത്രമേ ലഭ്യമാകുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു. കൊറോണ കണ്ട്രോള് റൂമിലേക്ക് ഇന്നലെ 19 കോളുകള്‍ ലഭിച്ചു.…
Read MoreTag: corona virus
കൊറോണ: മലപ്പുറത്തു നിരീക്ഷണത്തിൽ ഒരാൾ മാത്രം; വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് കൗണ്‍സലിംഗ്
മലപ്പുറം: ജില്ലയിൽ കൊറോണ വൈറസ് മുൻകരുതൽ പ്രവർത്തനങ്ങളുടെ ഭാഗമായി മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ പ്രത്യേക നിരീക്ഷണത്തിലുള്ളത് ഒരാൾ മാത്രം. വീടുകളിൽ 268 പേരടക്കം 269 പേരാണ് ജില്ലയിലിപ്പോൾ പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതുവരെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്ന 42 പേരിൽ 41 പേരെ വൈറസ് ബാധിയില്ലെന്നു സ്ഥിരീകരിച്ചതോടെ പ്രത്യേക നിരീക്ഷണത്തിൽ നിന്നൊഴിവാക്കി. ഇന്നലെ 22 പേരെയാണ് പ്രത്യേക നിരീക്ഷണത്തിൽ നിന്നൊഴിവാക്കിയത്. ഇതിൽ രണ്ടു പേർ മഞ്ചേരി മെഡിക്കൽ കോളജ് അശുപത്രിയിലുള്ളവരായിരുന്നു. ജില്ലയിൽ നിന്നു പരിശോധനക്കയച്ച 42 സാന്പിളുകളിൽ ഇനി ഒരെണ്ണത്തിന്റെ ഫലം മാത്രമാണ് ലഭിക്കാനുള്ളത്. രണ്ടുഘട്ട പരിശോധകൾക്കു ശേഷം ഫലം ലഭിച്ച 41 പേർക്ക് വൈറസ്ബാധയില്ലെന്നു ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. രോഗബാധ സംബന്ധിച്ചുള്ള ആശങ്കയകലുന്പോഴും ആരോഗ്യ ജാഗ്രത തുടരുകയാണ്. ചൈനയുൾപ്പെടെ വൈറസ്ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവരും അവരുമായി നേരിട്ടു സന്പർക്കം പുലർത്തിയവരുമായി ആരോഗ്യപ്രവർത്തകർ…
Read Moreകോഴിയ്ക്കും കൊറോണയോ ? ‘ബംഗളുരുവിലെ കൊറോണ ബാധിച്ചു മരിച്ച കോഴി ‘ പ്രചാരണങ്ങള്‍ക്കു പിന്നിലെ വസ്തുത ഇങ്ങനെ…
കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയിലാഴ്ത്തുമ്പോള്‍ ചില വില്ലന്മാര് വ്യാജപ്രചരണങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. അതിലൊന്നാണ് ബംഗളുരുവിലെ കൊറോണ വൈറസ് ബാധിച്ച കോഴി. തൂവലുകള്‍ വടിച്ച് നീക്കിയ കോഴിയുടെ ശരീരത്തില്‍ പുഴുക്കള്‍ അരിക്കുന്ന നിലയിലുള്ള ചിത്രമാണ് കൊറോണ ബാധിച്ച കോഴിയെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. സൗരവ് മൊണ്ടാല്‍ എന്നയാളാണ് കൊറോണ ബാധിച്ച കോഴിയെ ബെംഗലുരുവില്‍ കണ്ടെത്തിയെന്ന കുറിപ്പുമായി ചിത്രം പ്രചരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ നവംബര്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വിവിധ പേരുകളില്‍ പ്രചരിക്കുന്ന ചിത്രമാണിതെന്നാണ് ഇന്ത്യാ ടുഡേയുടെ കണ്ടെത്തല്‍. ഇന്ത്യ ടുഡേയുടം ആന്റി ഫേക്ക് ന്യൂസ് വാര് റൂമാണ് പ്രചരിക്കുന്ന ചിത്രത്തിനും കുറിപ്പിനും പരസ്പര ബന്ധമില്ലെന്ന് കണ്ടെത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന നല്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൊറോണ വൈറസ് മനുഷ്യരിലേക്ക് പകര്‍ന്നതിന് പിന്നില്‍ ഏത് ജീവിയാണെന്ന് ഇനിയും കൃത്യമാണെന്ന് കണ്ടെത്താനായിട്ടില്ല. അപ്പോഴാണ് കോഴിയെ പ്രതിയാക്കുന്നത്. എന്തായാലും നിരവധി ആളുകള്‍ തെറ്റായ വിവരങ്ങളോടു…
Read Moreകർശന നടപടിയുമായി പോലീസ്; കൊറോണയെ സംബന്ധിച്ചു വ്യാജ വാര്‍ത്ത; തൃശൂരില്‍ അച്ഛനും മകനും അറസ്റ്റില്‍
തൃശൂര്‍: കൊറോണ വൈറസ് ബാധയെ സംബന്ധിച്ചു വ്യാജവാര്‍ത്ത പ്രചരിപ്പിച്ച രണ്ടുപേര്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ ഏങ്ങണ്ടിയൂര്‍ സ്വദേശികളായ വേണുഗോപാല്‍, മകന് അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. വൈറസ് ബാധയെ സംബന്ധിച്ച് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നേരത്തെ അറിയിച്ചിരുന്നു.
Read Moreഒ.പി കൗണ്ടറും, രോഗി സന്ദർശന തിരക്കിലും വീണ്ടും കോട്ടയം മെഡിക്കൽ കോളജ്; ആശുപത്രിയിൽ കഴിഞ്ഞിരുന്നവർക്ക് കൊറോണയില്ലെന്നു സ്ഥിരീകരണം
ഗാന്ധിനഗർ: പ്രത്യേക നിരീഷണത്തിൽ കഴിഞ്ഞവരിൽ കൊറോണ രോഗമില്ലെന്നു കഴിഞ്ഞ ദിവസം കണ്ടെത്തിയതിനെ തുടർന്ന് അവർ വീടുകളിലേക്കു മടങ്ങിതിനു ശേഷം ഇന്നു മുതൽ ഒ.പി കൗണ്ടറിൽ രോഗികളുടേയും രോഗി സന്ദർശകരുടേയും തിരക്ക് ആനുഭവപ്പെട്ടു തുടങ്ങി. കൊറോണ വൈറസ് രോഗലക്ഷണമുള്ളവരെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെന്ന വാർത്ത വന്നതു മുതൽ ഒ.പി യിലെത്തുന്ന രോഗികളുടേയും രോഗി സന്ദർശകരുടേയും എണ്ണത്തിൽ വളരെ കുറവ് വന്നിരുന്നു. തിങ്കളാഴ്ചയാണു വൈക്കത്തുനിന്നും കൊറോണ രോഗലക്ഷണമുള്ള 34 വയസുള്ള യുവതിയേയും എഴു വയസുകാരി മകളേയും പ്രത്യേക ആംബുലൻസിൽ മെഡിക്കൽ കോളജിലെ നിരീക്ഷണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ഹോംങ്കോഗിൽ നിന്നും നാട്ടിലെത്തിയപ്പോൾ ഇവർക്കു പനിയും ജലദോഷവും ഉണ്ടായി. വീട്ടിൽ നിരീക്ഷണത്തിലായിരുന്നുവെങ്കിലും ശ്വാസതടസവും നേരിട്ടപ്പോഴാണ് മെഡിക്കൽ കോളജിൽ ചികിത്സ തേടുവാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചത്. തുടർന്നു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയ്ക്കുള്ള ക്രമീകരണം സജ്ജീകരിച്ചു. കൊറോണ വൈറസ് രോഗലക്ഷണമുള്ളവരുടെ ചികിത്സയ്ക്കായി മെഡിക്കൽ…
Read Moreകൊറോണ: മുൻകരുതൽ നടപടികൾ ശക്തം; കോട്ടയം ജില്ലയിൽ 89പേർ നിരീക്ഷണത്തിൽ
കോട്ടയം: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ 89 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. രോഗബാധിത പ്രദേശത്തുനിന്നും നാട്ടിലെത്തിയവരും അവരോട് സമ്പര്‍ക്കം പുലര്ത്തിയവരു മാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം എട്ടുപേരെക്കൂടി വീടുകളില്‍ താമസിപ്പിച്ച് നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണ്. പുതിയതായി ആരിലും കൊറോണ സ്ഥിരീകരിക്കുകയോ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ല. നിരീക്ഷണത്തിലുള്ളവര്‍ പൊതുജനങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കി വീടുകളില്‍ കഴിയുന്നു. ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോയെന്നു ആരോഗ്യ വിഭാഗം ശ്രദ്ധിക്കുന്നുണ്ട്. ജില്ലയിലെ ആരോഗ്യ വകുപ്പ് കൊറോണയ്ക്കെതിരേ വലിയ പ്രതിരോധമാണ് ഒരുക്കുന്നത്. കൊറോണ പ്രതിരോധ ബോധവത്കരണ പരിപാടികള്‍ പലയിടങ്ങളില്‍ സംഘടിപ്പിച്ചുവരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ ഇപ്പോള്‍ മൂന്നുപേരാണുള്ളത്. ഇവരില്‍ ആദ്യഘട്ട പരിശോധനയില്‍ വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിക്കാത്തവരാണ് രണ്ടുപേര്‍. രോഗബാധിത മേഖലയില്‍ നിന്നുമെത്തിയ നാലുപേരുടെ സാമ്പിളുകളും ഇന്നലെ പരിശോധനയ്ക്ക് അയച്ചിരുന്നു. സംശയിക്കത്തക്കവിധം വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണുന്നില്ലെങ്കിലും ഇവരോട് വീടുകളില്‍ തന്നെ കഴിയാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇവര്‍ നേരിട്ടു…
Read Moreആലപ്പുഴ മെഡിക്കൽ കോളജിലെ കൊറോണ ഐസൊലേഷന്‍ വാര്‍ഡ് ഇനി ജെ-ബ്ലോക്കില്‍; വ്യാജവാർത്ത പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ
അമ്പലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊറോണ വൈറസ് ബാധിച്ച രോഗിയെ പ്രവേശിപ്പിച്ച ഐസൊലേഷന്‍ വാര്‍ഡ് പുതിയ ബ്ലോക്കിലേക്കു മാറ്റി. ജെ-ബ്ലോക്കില്‍ നാലാം നിലയിലെ 12-ാം വാര്‍ഡിലാണ് പുതിയ ഐസൊലേഷന്‍ വാര്‍ഡ് സജ്ജമാക്കിയത്. ഇന്നലെ രാത്രി പത്തോടെ രണ്ടു പേരെയും പുതിയ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ഇതിലൊരാള്‍ക്ക് ദിവസങ്ങള്‍ക്കു മുമ്പ് രോഗം സ്ഥിരീകരിച്ചിരുന്നു. നീര്‍ക്കുന്നം എസ്ഡിവി ഗവ. യുപി സ്കൂള്‍ കെട്ടിടത്തിനു തൊട്ടരികിലായാണ് നേരത്തെ ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിച്ചിരുന്നത്. ഇതു സ്കൂളിലെ വിദ്യാര്‍ഥികളുടെ വലിയ പ്രതിഷേധത്തിനു കാരണമായിത്തീര്‍ന്നിരുന്നു. ഇവിടുത്തെ ഐസൊലേഷന്‍ വാര്‍ഡ് മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും ദേശീയപാത ഉപരോധവും നടത്തിയിരുന്നു. ഐസൊലേഷന്‍ വാര്‍ഡ് ഇവിടെ നിന്നു മാറ്റാമെന്ന് സ്ഥലത്തെത്തിയ ആര്‍ഡിഒ ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. ജെ-ബ്ലോക്കില്‍ ഐസൊലേഷന്‍ വാര്‍ഡ് ക്രമീകരിക്കാനായി രണ്ടു ദിവസം മുമ്പുതന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. നിലവില്‍ രണ്ടുപേര്‍ മാത്രമാണ്…
Read Moreകൊറോണ ബാധിച്ച് ഇതുവരെ മരിച്ചത് 24589 ആളുകളോ ? അധികൃതരുടെ അബദ്ധത്തില്‍ പുറത്തു വന്ന കണക്കുകള്‍ ലോകത്തെ ഭീതിയിലാഴ്ത്തുന്നത്
വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകത്തെയാകെ ആശങ്കയിലാക്കിയിരിക്കുന്ന നോവല്‍ കൊറോണ വൈറസ് മൂലം ജീവന് നഷ്ടപ്പെട്ടത് വിചാരിക്കുന്നതിന്റെ 50 ഇരട്ടി ആളുകള്‍ക്കോ ? ഇതുവരെ ചൈനീസ് ഗവണ്മെന്റ് നല്കുന്ന കണക്കുകള്‍ മാത്രമേ പുറംലോകത്തിനു ലഭ്യമായിരുന്നുള്ളൂ. ഇതു പ്രകാരം മരണ സംഖ്യ 600ല്‍ താഴെ മാത്രമായിരുന്നു. എന്നാല്‍ ഈ കണക്കുകളെ അപ്രസക്തമാക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചൈനയിലെ രണ്ടാമത്തെ വലിയ കമ്പനിയായ ടെന്‍സെന്റ് കഴിഞ്ഞദിവസം പുറത്തുവിട്ട കണക്കുകള്‍ ഈ സാഹചര്യത്തില്‍ ഏവരെയും ഞെട്ടിക്കുകയാണ്. ഇതുവരെ 1,54,023 പേര്‍ക്ക് വൈറസ് ബാധിച്ചുവെന്നും 24,589 പേര് മരിച്ചുവെന്നുമാണ് ശനിയാഴ്ച ടെന്‍സെന്റ് പുറത്തുവിട്ടത്. എന്നാല്‍ തെറ്റുപറ്റിയെന്ന വിശദീകരണത്തോടെ, ഈ കണക്കുകള്‍ ഉടന്‍തന്നെ പിന്‍വലിക്കുകയും ചെയ്തു. ചൈന യഥാര്‍ഥത്തില്‍ അവകാശപ്പെടുന്നതിലും എത്രയോ ഇരട്ടിയാണ് 563 പേര് മരിച്ചുവെന്നും 28,000 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചുവെന്നുമാണ് ഇന്നലെവരെയുള്ള ഔദ്യോഗികണക്ക്. ടെന്‍സെന്റ് പുറത്തുവിട്ട കണക്കുകളാണ് സത്യമെങ്കില്‍, രോഗബാധ…
Read More“പിറന്നുവീണ് 30 മണിക്കൂറിനുശേഷം നവജാതശിശുവിനു കൊറോണ സ്ഥിരീകരിച്ചു
ബെയ്ജിംഗ്: ചൈനയില്‍ നവജാതശിശുവിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. വുഹാനില്‍ ജനിച്ച കുഞ്ഞിനു 30 മണിക്കൂര്‍ കഴിഞ്ഞാണു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍. വൈറസ് ബാധിച്ച ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഈ നവജാതശിശു. പ്രസവത്തിനുമുമ്പു തന്നെ അമ്മയ്ക്കു കൊറോണ സ്ഥിരീകരിച്ചിരുന്നു. ഗര്‍ഭകാലത്തോ, പ്രസവസമയത്തോ, പ്രസവശേഷമോ ആകാം അമ്മയില്‍നിന്ന് കുഞ്ഞിനു വൈറസ് പകര്‍ന്നിരിക്കുക എന്നാണു കരുതപ്പെടുന്നത്. നോവല്‍ കൊറോണ ബാധയാണു കുട്ടിയില്‍ സ്ഥിരീകരിച്ചത്. പ്രസവത്തിലൂടെ അമ്മയില്‍നിന്നു കുഞ്ഞിനു വൈറസ് പകരില്ലെന്നാണു കരുതപ്പെട്ടിരുന്നത്. കഴിഞ്ഞ ദിവസം വൈറസ് ബാധയേറ്റ അമ്മ പ്രസവിച്ച കുഞ്ഞിനു കൊറോണ ബാധയില്ലെന്നു സ്ഥിരീകരിച്ചിരുന്നു.
Read Moreകൊറോണ ലക്ഷങ്ങളുമായി കോട്ടയം മെഡിക്കൽ കോളജിൽ ഒരാളെക്കൂടി അഡ്മിറ്റ് ചെയ്തു; ചൈനയിൽ മെഡിക്കൽ വിദ്യാർഥിയാണ് കാഞ്ഞിരപ്പള്ളി സ്വദേശി
ഗാന്ധിനഗർ: കൊറോണ ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളജിൽ ഒരാളെക്കൂടി പ്രവേശിപ്പിച്ചു. ചൈനയിൽ പഠിക്കുന്ന കാഞ്ഞിരപ്പള്ളി സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയേയാണ് ഇന്നലെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്. തൃശൂരിൽ രോഗലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്ന വിദ്യാർഥിയോടൊപ്പം എത്തിയിട്ടുള്ള വിദ്യാർഥിയെന്ന നിലയിൽ അതീവ ജാഗ്രതയോടെയാണു പരിചരിക്കുന്നത്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന വൈക്കം സ്വദേശിനിയായ വീട്ടമ്മയ്ക്കും മകൾക്കും കൊറോണ വൈറസ് രോഗബാധയില്ലെന്നു കണ്ടെത്തി. ആലപ്പുഴ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ ആദ്യപരിശോധനയിൽ വൈറസ് നെഗറ്റീവെന്ന് കണ്ടെത്തി. കാഞ്ഞിരപ്പള്ളിയിൽ നിന്നുകൊണ്ടുവന്ന വിദ്യാർഥിയെ ഐസൊലേഷൻ വിഭാഗത്തിൽ നിരീക്ഷണത്തിനാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 84പേർ വീടുകളിൽ ഇപ്പോൾ നിരീക്ഷണത്തിലുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
Read More