ലോകത്തെയാകെ കൊറോണ പിടിച്ചുകുലുക്കുമ്പോള്‍ കേരളത്തിനും കനത്ത അടിയാണ് കിട്ടിയിരിക്കുന്നത്. കേരളത്തില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തതോടെ വിനോദസഞ്ചാരികള്‍ വ്യാപകമായി യാത്ര കാന്‍സല്‍ ചെയ്യുകയാണ്. സംസ്ഥാന ടൂറിസം വകുപ്പിന് അടക്കം വലിയ ഭീഷണിയാണ് വൈറസ് ബാധ മൂലം നേരിടുന്നത്. ഇതിനിടെ വൈറസ് ഭീതിയില്‍ മിക്കയിടങ്ങളിലും വിവാഹങ്ങള്‍ നടത്തുന്നത് അടക്കം മാറ്റിവെക്കേണ്ട സാഹചര്യവും സംജാതമായിരിക്കുകയാണ്. ഇതിനിടെ ഇന്നലെ നടക്കേണ്ടിയിരുന്ന വിവാഹ ചടങ്ങിലെ താലികെട്ടും അനുബന്ധചടങ്ങുകളും കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ച സംഭവവും ഉണ്ടായിരിക്കുകയാണ്. തൃശ്ശൂരിലെ ഒരു വിവാഹമാണ് ഇത്തരത്തില്‍ മാറ്റിവച്ചത്. മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന ചടങ്ങുകളും സദ്യയും മാറ്റമില്ലാതെ നടന്നപ്പോള്‍ വരനുംവധുവും ചടങ്ങിനെത്തിയില്ല. കടങ്ങോട് പഞ്ചായത്തിലാണു വരന്റെ വീട്. ചൈനയിലെ ഒരു കമ്പനിയില്‍ ജോലിക്കാരനായ വരന് വിവാഹത്തിനായി രണ്ടാഴ്ച മുന്‍പാണു നാട്ടിലെത്തിയത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് 1000 കിലോമീറ്റര്‍ അകലെയാണു വരന് ജോലി ചെയ്യുന്നത്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലാതിരുന്നതിനാല്‍…
Read MoreTag: corona virus
വെറുതെ പാവം കൊറോണയെ സംശയിച്ചു ! ഒരു വൈറസും മനുഷ്യശരീരത്തില്‍ രോഗമുണ്ടാക്കില്ല; പുതിയ വ്യാജ പ്രചരണങ്ങളുമായി ജേക്കബ് വടക്കാഞ്ചേരി രംഗത്ത്
വൈറസുകള്‍ക്ക് ജീവന് അപഹരിക്കാനുള്ള കഴിവില്ലെന്നും കൊറോണ വൈറസിനെ ഇന്നേവരെ ആരും കണ്ടിട്ടില്ലെന്നുമുള്ള വ്യാജ പ്രചരണങ്ങളുമായി ജേക്കബ് വടക്കാഞ്ചേരി രംഗത്ത്. കൊറോണയുടെ പേരില്‍ നടക്കുന്നത് ചിലരുടെ തിരക്കഥയാണെന്നും, ഈ അണുക്കളെ കൊല്ലണമെന്നാവശ്യപ്പെടുന്നവര്‍ പോലും കൊറോണ വൈറസിനെ കണ്ടിട്ടില്ലെന്നും ജേക്കബ് വടക്കഞ്ചേരി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. കൊറോണ വൈറസിനെതിരെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെയും മുന്‍കരുതലുകളെയും അറിയിപ്പുകളെയും അപ്പാടെ പരിഹസിച്ചാണ് ജേക്കബ് വടക്കഞ്ചേരിയുടെ വീഡിയോ. ഒരു വൈറസും ബാക്ടീരിയയും ശരീരത്തില്‍ രോഗങ്ങളുണ്ടാക്കുന്നില്ലെന്നാണ് ജേക്കബ് വടക്കാഞ്ചേരി പറയുന്നത്. എന്തുകൊണ്ടാണ് ഇത്തരം വൈറസുകള്‍ മനുഷ്യന് മാത്രം വരുന്നതെന്നും വടക്കാഞ്ചേരി ചോദിക്കുന്നു. പ്രകൃതി ചികിത്സ, ആയുര്‍വേദം, ഹോമിയോതുടങ്ങിയ ചികിത്സാ രീതികളുണ്ടായിട്ടും അലോപ്പതി ചികിത്സ മാത്രം സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നതിനു പിന്നില്‍ ചില ലക്ഷ്യങ്ങളുണ്ടെന്നും ജേക്കബ് വടക്കഞ്ചേരി ആരോപിക്കുന്നു. ഭരണകൂടങ്ങള്‍ക്ക് ലഭിച്ച പുതിയ തരം ജൈവായുധമാണ് കൊറോണ. ജൈവായുധത്തിന്റെ പേരിലുള്ള യുദ്ധമാണ് നടക്കുന്നതെന്നും ജേക്കബ് വടക്കഞ്ചേരി പറയുന്നു.
Read Moreയഥാര്‍ഥത്തില്‍ ചൈനയെ ബാധിച്ചിരിക്കുന്ന ശാപം എന്ത് ! കൊറോണയ്ക്കു പിന്നാലെ പക്ഷിപ്പനിയും ചൈനയില്‍ അതിവേഗം പടരുന്നുവെന്ന് റിപ്പോര്‍ട്ട്
ചൈനയെ ബാധിച്ചിരിക്കുന്ന ശാപം എന്തെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. കൊറോണ വൈറസിനു പിന്നാലെ ചൈനയില്‍ പക്ഷിപ്പനിയും പടര്‍ന്നു പിടിക്കുന്നതായാണ് റിപ്പോര്‍ട്ട്. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് എച്ച്5എന്‍1 (പക്ഷിപ്പനി) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാന്‍ സമീപമുള്ള പ്രവിശ്യയാണ് ഹുനാന്‍. ഷുവാങ്കിംഗ് ജില്ലയിലെ ഷായാങ് നഗരത്തിലുള്ള ഒരു ഫാമിലാണ് പക്ഷിപ്പനി പടര്‍ന്നുപിടിച്ചിരിക്കുന്നതെന്ന് ചൈനയിലെ കൃഷി ഗ്രാമ വികസന മന്ത്രാലയം അറിയിച്ചു. ഈ ഫാമില്‍ 7850 കോഴികളാണ് ഉണ്ടായിരുന്നത്. ഇതില്‍ 4500 എണ്ണം ചത്തു. പക്ഷിപ്പനി അതിവേഗം പടരുന്നത് കണക്കിലെടുത്ത് പ്രവിശ്യയിലുള്ള 17,828 ഫാമുകളിലുള്ള കോഴികളെ കൊന്നൊടുക്കിയതായും മന്ത്രാലയം അറിയിച്ചു. മനുഷ്യരിലേക്ക് രോഗം പടര്‍ന്നതായി ഇതുവരെ റിപ്പോര്‍ട്ടില്ല. ഇതിനകം 304 പേരാണ് ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച് മരണപ്പെട്ടത്. മാരകമായ കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ നിന്ന് ആറുമണിക്കൂര്‍ യാത്ര ചെയ്താല്‍ എത്താവുന്ന ദൂരത്തിലാണ് ഷായാങ്…
Read Moreവ്യവസായിയുടെ മകള്‍ കൊറോണ ബാധിതയെന്ന് വാട്സ് ആപ്പിലൂടെ പ്രചരിപ്പിച്ചു ! പഴയന്നൂരില്‍ യുവതി അറസ്റ്റിലായതിങ്ങനെ…
വാട്സ് ആപ്പിലൂടെ വ്യാജ പ്രചരണം നടത്തിയ യുവതി അറസ്റ്റില്‍. വ്യവസായിയുടെ മകള്‍ക്ക് കൊറോണ ബാധയുണ്ടെന്ന വ്യാജ സന്ദേശം പ്രചരിപ്പിച്ചതിനാണ് യുവതിയെ പോലീസ് അറസ്റ്റു ചെയ്തത്.പഴയന്നൂരിലാണ് സംഭവം. ആരോ പറഞ്ഞു കേട്ട വ്യാജ വാര്‍ത്ത സത്യമെന്ന് ധരിച്ച് യുവതി വാര്‍ത്ത പ്രചരിപ്പിക്കുകയായിരുന്നു. പ്ലസ്ടു സഹപാഠികളുടെ വാട്സാപ്പ് ഗ്രൂപ്പിലാണ് കഴിഞ്ഞ ദിവസം വാര്‍ത്ത പങ്കുവെച്ചത്. ഇതോടെ വാര്‍ത്ത സോഷ്യല്‍ മീഡിയകളില്‍ തീ പോലെ പടര്‍ന്നു. ഇന്നലെ വ്യാപാരിയുടെ കടയിലെ ജീവനക്കാരന്റെ ഫോണിലും സന്ദേശം എത്തി. ഇയാളുടെ മൊഴി പ്രകാരമാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത യുവതിയെ ജാമ്യത്തില്‍ വിട്ടു.
Read Moreകൊറോണ വൈറസിനെ നേരിടാന്‍ വന്‍ തുക സംഭാവനയായി നല്കി ശതകോടീശ്വരന്‍ ! ആലിബാബയുടെ സ്ഥാപകന്‍ ജാക് മാ നല്‍കിയത് 102.87 കോടി രൂപ
ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ലോകത്തെയാകെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്. ദിനം പ്രതി നിരവധിയാളുകളാണ് മരിച്ചു വീഴുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളും മുന്നൊരുക്കങ്ങളും ചൈനയില്‍ സജീവമാണ്. ഇതിനിടയില്‍ കൊറോണ വൈറസിനെ നേരിടാന്‍ ഒരു വാക്സിന് കണ്ടെത്താന്‍ വന്‍തുക സംഭാവന ചെയ്തിരിക്കുകയാണ് ഇ കൊമേഴ്സ് കമ്പനി അലിബാബയുടെ സ്ഥാപകനും ചൈനയിലെ ഏറ്റവും ധനികനുമായ ജാക്ക് മാ. തന്റെ ഫൗണ്ടേഷനിലൂടെ 100 ദശലക്ഷം യുവാന്‍ (ഏകദേശം 102.87 കോടി രൂപ) ആണ് ജാക് മാ സംഭാവന നല്‍കിയത്. രണ്ട് ചൈനീസ് സര്‍ക്കാര്‍ ഗവേഷണ സ്ഥാപനങ്ങള്‍ക്കായി ശതകോടീശ്വരന്‍ 40 ദശലക്ഷം യുവാന്‍ നീക്കിവച്ചിട്ടുണ്ടെന്ന് ജാക്ക് മാ ഫൗണ്ടേഷന്റെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. ശേഷിക്കുന്ന ഫണ്ടുകള്‍ ‘പ്രതിരോധത്തിനും ചികിത്സയ്ക്കും’ സഹായിക്കുന്നതിന് ഉപയോഗിക്കുമെന്ന് ഫൗണ്ടേഷന് അറിയിച്ചു. വൈറസ് ബാധയുടെ പ്രഭവകേന്ദ്രമായ വുഹാനും ഹുബെ പ്രവിശ്യയ്ക്കും മെഡിക്കല്‍ ഉപകരണങ്ങളും മറ്റു സുരക്ഷാ വസ്തുക്കളും…
Read Moreഎന്തും നേരിടാൻ സജ്ജം ! വിദഗ്ധരായ അഞ്ചു ഡോക്ടർമാർ, മുപ്പതോളം ജീവനക്കാർ; മെഡിക്കൽ കോളജ് മുഴുവൻ കൊറോണ പ്രതിരോധത്തിന് തയാർ; വ്യാജസന്ദേശം പ്രചരിപ്പിച്ചാൽ കർശന നടപടി
തൃശൂർ: കൊറോണ വൈറസ് ബാധ തൃശൂരിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഏത് അടിയന്തിര സാഹചര്യം നേരിടാനും തൃശൂർ മെഡിക്കൽ കോളജ് സജ്ജമായി. വിദഗ്ധരായ അഞ്ചു ഡോക്ടർമാരുടെ നേതൃത്വത്തിൽ മുപ്പതോളം പേരടങ്ങുന്ന സ്പെഷ്യൽ ടീം കൊറോണ ചികിത്സക്ക് മാത്രമായി മെഡിക്കൽ കോളജിലുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും ഡോക്ടർമാരും കൊറോണ വൈറസ് ബാധയെ നേരിടാനുള്ള പരിശീലനം നേടിക്കഴിഞ്ഞു. ആശുപത്രിയിലെ നൂറു കണക്കിന് ജീവനക്കാർക്ക് ഇന്നുരാവിലെ ആരോഗ്യവകുപ്പ് സെക്രട്ടറിയുടേയും മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തിൽ പ്രത്യേക സ്യൂട്ട് ധരിക്കേണ്ടതിനെപറ്റിയും അത് എങ്ങിനെ അഴിച്ചുമാറ്റണമെന്നതിനെക്കുറിച്ചും മാസ്ക് എങ്ങിനെ ധരിക്കണമെന്നതിനെക്കുറിച്ചുമെല്ലാം പരിശീലനം നൽകി. കമ്യൂണിറ്റി മെഡിസിന്റെ ആഭിമുഖ്യത്തിൽ ഡോ.സൂര്യകല, ഡോ.അലോക്, ഡോ.സിതാര എന്നിവർ ജീവനക്കാർക്ക് പരിശീലനത്തിന് നേതൃത്വം നൽകി. ആരോഗ്യവകുപ്പിന്റെ ജീവനക്കാർ മുഴുവൻ സമയവും മെഡിക്കൽ ടീമിനൊപ്പമുണ്ട്. മെഡിക്കൽ കോളജിൽ പേ വാർഡിലുള്ളവരെ ഒഴിപ്പിച്ചാണ് ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചത്. ഇരുപത് മുറികളാണ് ഐസൊലേഷൻ…
Read Moreകരുതലോടെ നേരിടാം! കൊറോണയെ പേടിക്കണോ? എന്താണ് പുതിയ കൊറോണ വൈറസ് ? രോഗം പടരുന്നത് എങ്ങനെ? നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി രാഷ്ട്രദീപിക
? എന്താണു പുതിയ കൊറോണ വൈറസ് ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാനിൽ കഴിഞ്ഞ ഡിസംബറിൽ കണ്ടെത്തിയതാണ് ഈ പുതിയ വൈറസ്. 2019-എൻസിഒവി (പുതിയ കൊറോണ വൈറസ് 2019) എന്നാണു ശാസ്ത്രലോകം ഇപ്പോൾ നല്‍കിയിരിക്കുന്ന പേര്. ? കൊറോണ വൈറസുകൾ മുന്‍പ് ഉണ്ടായിരുന്നോ ഉണ്ടായിരുന്നു. സാർസ് (സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം) മെർസ് (മിഡിൽ ഈസ്റ്റേൺ റെസ്പിരേറ്ററി സിൻഡ്രം) എന്നിവയ്ക്കു കാരണം കൊറോണ വൈറസുകളാണ്. അവയിൽനിന്നു വ്യത്യസ്തമായ ഇനം കൊറോണ വൈറസാണ് ഇപ്പോഴത്തെ രോഗകാരണം. ? രോഗബാധയുടെ പ്രാരംഭലക്ഷണങ്ങൾ കടുത്ത പനി, ചുമ, ശ്വാസതടസം. രോഗം മൂർച്ഛിച്ചാൽ ആന്തരാവയവങ്ങൾ തകരാറിലാവും. ? എന്താണു ചികിത്സ ഇപ്പോൾ ചികിത്സ ഇല്ല. ഫ്ളൂവിന്റെ ലക്ഷണങ്ങളാണു കാണുന്നതെങ്കിലും ഫ്ളൂവിനെതിരായ ആന്റിബയോട്ടിക്കുകൾ വൈറസ് ഫലമായുള്ള ഈ രോഗത്തിനു ഫലപ്രദമല്ല. ആശുപത്രിയിൽ ശ്വാസകോശത്തിനും മറ്റ് ആന്തരാവയവങ്ങൾക്കും അണുബാധയും പ്രശ്നങ്ങളും വരാതിരിക്കാനുള്ള ചികിത്സയാണു നടത്തുക. ശരീരത്തിന്റെതന്നെ…
Read Moreആശങ്കപ്പെടേണ്ടന്ന് പറയുമ്പോഴും ജില്ലയിൽ കൊറോണ നിരീക്ഷണത്തിൽ 56 പേർ; നാലുപേർ ആശുപത്രിയിൽ; വിദഗ്ദ്ധ സജ്ജീകരണങ്ങളുമായി മെഡിക്കൽ കോളജ്
സ്വന്തം ലേഖകൻ തൃശൂർ: ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് പറയുന്പോഴും ജില്ലയിൽ കൊറോണ നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിൽ വർധന. തിങ്കളാഴ്ച 35 പേരായിരുന്നു തൃശൂരിൽ നിരീക്ഷണത്തിലുണ്ടായിരുന്നതെങ്കിൽ ചൊവ്വാഴ്ച ഇവരുടെ എണ്ണം 56 ആയി. ഇതിൽ നാലുപേർ ആശുപത്രിയിൽ ചികിത്സയിലും ബാക്കി 52 പേർ വീടുകളിൽ നിരീക്ഷണത്തിലുമാണ്. രോഗബാധിത പ്രദേശങ്ങളിൽ നിന്ന് എത്തിയവരാണ് നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാലക്കാട് ജില്ലയിൽ ഇന്നലെ 38 പേരാണ് നിരീക്ഷണത്തിലുള്ളത്. ആരും ആശുപത്രിയിൽ ചികിത്സയിലില്ല. കോഴിക്കോട് 115 പേരും എറണാകുളത്ത് 96 പേരും മലപ്പുറത്ത് 68 പേരും നിരീക്ഷണത്തിലുണ്ട്. സംസ്ഥാനത്ത് ആശുപത്രികളിൽ കഴിയുന്ന ഏഴിൽ നാലുപേരും തൃശൂരിലാണ്. എറണാകുളത്ത് രണ്ടുപേരും മലപ്പുറത്ത് ഒരാളും ചികിത്സയിലുണ്ട്. കൊറോണ ചികിത്സക്ക് മെഡിക്കൽ കോളജ് റെഡി മുളങ്കുന്നത്തുകാവ്: കൊറോണ വൈറസ് ബാധയുടെ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജിലും വിദഗ്ധ ചികിത്സക്ക് സജ്ജീകരണങ്ങൾ ഒരുക്കി. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ മുകൾനിലയിൽ പ്രത്യേക ഐസൊലേഷൻ…
Read Moreകൊറോണ വൈറസ് പടര്‍ന്നു പിടിക്കാന്‍ ഏറ്റവും സാധ്യതയുള്ള നഗരം ബാങ്കോങ്ക് ! 20 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടിക പുറത്ത്; പട്ടികയില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ ഇവയൊക്കെ…
കൊറോണ വൈറസിന്റെ അതിവേഗത്തിലുള്ള വ്യാപനത്തിന് ഏറ്റവും സാധ്യതയുള്ള നഗരം തായ്ലന്ഡ് തലസ്ഥാനമായ ബാങ്കോക്ക് എന്ന വെളിപ്പെടുത്തലുമായി ശാസ്ത്രജ്ഞര്‍. സമീപഭാവിയില്‍ ഈ വൈറസ് ലോകമെമ്പാടും പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോസ് ആഞ്ചലസും ന്യൂയോര്‍ക്കും സാധ്യതാ ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ടോപ് 20 ലിസ്റ്റില്‍ യുകെയാണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ ഇടയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ളതെന്നും എന്നും ഗവേഷകര്‍ പറയുന്നു. ഹോങ്കോങും സോളും ടോക്കിയോയും സിങ്കപ്പൂരും ഹൈ റിസ്ക് നഗരങ്ങളാണ്. അമേരിക്കയിലേക്കും യുകെയിലേക്കും യുഎഇയിലേക്കും പടരാന്‍ ഞൊടിയിട മതിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കൊറോണ വൈറസ് പകരാന്‍ ഇടയുള്ള 20 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇടംപിടിച്ചിട്ടില്ല എന്ന വാര്‍ത്ത ആശ്വാസം പകരുകയാണ്. ഹോങ്കോങ് ആണ് കൊറോണ വൈറസ് പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ ലിസ്റ്റില്‍ രണ്ടാമതായി ഇടം പിടിച്ചത്. തായ്പേയ്, ദക്ഷിണകൊറിയ, ജപ്പാന്,…
Read Moreകൊറോണ കൂടുതൽ രാജ്യങ്ങളിലേക്ക്; വുഹാനിൽ 32 മലയാളി വിദ്യാർഥികൾ കുടുങ്ങി; വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറു കടന്നു
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധ കൂടുതൽ രാജ്യങ്ങളിലേക്കു പടരുന്നു. ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ കാനഡ, ശ്രലങ്ക, കംബോഡിയ, വിയറ്റ്നാം, ജർമനി തുടങ്ങിയ രാജ്യങ്ങളിലേക്കും വ്യാപിച്ചു കഴിഞ്ഞു. വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറു കടന്നു. ചൈനയിൽ മാത്രം 4500 പേർക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം ചൈനയിലെ വുഹാനിൽ കുടങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ മടക്കിയെത്തിക്കാൻ പ്രത്യേക വിമാനം അയയ്ക്കാൻ കേന്ദ്രസർക്കാർ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് സർക്കാർ ചൈനയുടെ സഹായം തേടും. ഇതേക്കുറിച്ച് ചർച്ച ചെയ്യാൻ ഡൽഹിയിൽ കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നിരുന്നു. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാൻ ഉൾപ്പെടെയുള്ള പ്രവിശ്യകളിൽ കഴിയുന്നവരെ മടക്കിയെത്തിക്കാനാണ് ശ്രമം. വുഹാൻ പ്രവിശ്യയിൽ 34 മലയാളികൾ ഉൾപ്പെടെ 64 ഇന്ത്യൻ വിദ്യാർഥികൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്. ഗതാഗത സൗകര്യം നിലച്ചതോടെ അവർ പ്രതിസന്ധിയിലായി. ഇവരെ ഉടനെ മടക്കിക്കൊണ്ടു വരാൻ ആവശ്യമായ നടപടി…
Read More