തിരുവനന്തപുരം : കൊറോണ വൈറസ് ബാധയെക്കുറിച്ച് ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും രോഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് പൂര്‍ണ സജ്ജമാണെന്നും ആരോഗ്യമന്ത്രി കെകെ ഷൈലജ. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ഇക്കാര്യത്തിൽ വലിയ തോതിലുള്ള ശ്രദ്ധ വേണമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നല്ല മുന്നൊരുക്കം ആരോഗ്യ വകുപ്പ് ചെയ്തിട്ടുണ്ട്. ഏത് സാഹചര്യമുണ്ടായാലും നേരിടാന്‍ നമ്മള് ഒരുങ്ങിയിട്ടുണ്ട്. ചൈനയിലുള്ള മലയാളികളുടെ സുരക്ഷയും ചികിത്സയും ഉറപ്പാക്കാൻ നോർക്ക വഴി മുഖ്യമന്ത്രി ഇടപെട്ടിട്ടുണ്ട്. നിലവില്‍ സംസ്ഥാനത്തു 288 പേര് നിരീക്ഷണത്തിലുണ്ട്. ഇതില്‍ ഏഴ് പേരാണ് ലക്ഷണം കാണിച്ചിട്ടുള്ളത്. ഇവർ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഏഴു പേരിൽ അഞ്ച് പേരുടെ പരിശോധന ഫലം നെഗറ്റീവ് ആണ്. രണ്ട് പേരുടെ ഫലം ഇന്നു ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയിൽ മൂന്നും, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശൂർ ജില്ലകളിൽ ഒരാൾ വീതവും ആണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. കണ്ണൂർ…
Read MoreTag: corona virus
കൊറോണ ദുരന്തം ചൈന ഇരന്നു വാങ്ങിയതോ ? വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലോകത്താകമാനമുള്ള വൈറസുകളെ സൂക്ഷിച്ചത് മുന്നറിയിപ്പുകള്‍ അവഗണിച്ച്
നിരവധി ആളുകളെ കൊന്നൊടുക്കിയ കൊറോണ വൈറസ് ദുരന്തം ചൈന വില കൊടുത്തു വാങ്ങിയതോ എന്ന ചോദ്യമുയരുന്നു. വുഹാനിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് വൈറസ് പുറത്തു ചാടിയത്. 2017ലാണ് വുഹാനില്‍ ലാബ് ആരംഭിക്കുന്നത്. ഇവിടെ ഗവേഷണത്തിനായി ലോകമെമ്പാടു നിന്നും അപകടം പിടിച്ച വൈറസുകളെ വാങ്ങിക്കൊണ്ട് വന്ന് ഈ ലാബില്‍ സൂക്ഷിച്ചിരുന്നു. ഇവയില്‍ ഏതെങ്കിലും ചാടിപ്പോയാല്‍ പണിയാകുമെന്ന് അമേരിക്ക അന്നേ മുന്നറിയിപ്പു നല്‍കിയിരുന്നതാണ് എന്നാല്‍ എന്നും അമേരിക്കയെ വെല്ലുവിളിച്ചിരുന്ന ചൈന ഈ മുന്നറിയിപ്പ് പാടെ അവഗണിച്ചു. ഇത്തരത്തില്‍ ചാടിപ്പോയ വൈറസില്‍ നിന്നാണ് പുതിയ കൊറോണ വൈറസിന്റെ ഉത്ഭവം എന്നാണ് സംശയിക്കപ്പെടുന്നത്. സാര്‍സ്,മെര്‍സ് തുടങ്ങിയ കൊറോണ വൈറസുകള്‍ ഈ ലാബില്‍ നിന്നും രക്ഷപ്പെടാന്‍ സാധ്യതയേറെയാണെന്ന മുന്നറിയിപ്പ് ഏറെ മുമ്പ് തന്നെ വിദഗ്ദ്ധര്‍ ഉയര്‍ത്തിയിരുന്നുവെങ്കിലും ചൈന ഇത് അവഗണിക്കുകയായിരുന്നുവെന്ന ആരോപണവും ഇപ്പോള്‍ ശക്തമാവുകയാണ്. മാരകമായ വൈറസുകളെ കുറിച്ച് ഗവേഷണം നടത്തുന്നതിനായി സ്ഥാപിച്ച അഞ്ച്…
Read Moreകൊറോണ വൈറസ്: ജാഗ്രതയോടെ സംസ്ഥാനം, കോട്ടയത്ത് ഒരാൾ നിരീക്ഷണത്തിൽ
കോട്ടയം: കൊറോണ വൈറസ് ബാധയ്ക്കെതിരെ സംസ്ഥാനം ജാഗ്രതയോടെ മുന്നോട്ട്. കോട്ടയത്ത് ഒരാൾ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ചൈനയിലെ വുഹാനിൽ നിന്ന് വന്ന മെഡിക്കൽ വിദ്യാർഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവർ നിലവിൽ പൂർണ ആരോഗ്യവതിയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. കൊറോണ വൈറശ് ബാധയ്ക്കെചിരെ സംസ്ഥാനം അതീവ ജാഗ്രതയോടെയാണ് മുന്നോട്ട് പോകുന്നെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കഴിഞ്ഞ ദിവസങ്ങളൽ വ്യക്തമാക്കിയിരുന്നു. ചൈനയിൽ വൈറസ് ബാധിച്ച് ഇതുവരെ 25 പേരാണ് മരണത്തിനു കീഴടങ്ങിയത്. 830 പേർക്ക് വൈറസ് ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ജപ്പാൻ, ദക്ഷിണകൊറിയ, അമേരിക്ക, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളും വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഈ രാജ്യങ്ങളിലേക്ക് ചൈനയിലെ വുഹാനിൽ നിന്ന് മടങ്ങിയവരിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Read Moreആശ്വാസ സന്ദേശമെത്തി; സൗദിയിൽ മലയാളി നഴ്സിൽ കണ്ടെത്തിയത് ചൈനീസ് കൊറോണ വൈറസ് അല്ല; യുവതിയുടെ നില മെച്ചപ്പെടുന്നതായി റിപ്പോർട്ട്
റിയാദ്: സൗദി അറേബ്യയിൽ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ച മലയാളി നഴ്സിൽ കണ്ടെത്തിയത് ചൈനയിൽ ബാധിച്ച തരത്തിലുള്ള കൊറോണ വൈറസ് അല്ല. 2012-ൽ സൗദിയിൽ റിപ്പോർട്ട് ചെയ്തതിനു സമാനമായ കൊറോണ വൈറസാണ് നഴ്സിൽ കണ്ടെത്തിയിരിക്കുന്നതെന്ന് സയന്റഫിക് റീജണൽ ഇൻഫെക്ഷൻ കമ്മിറ്റി സ്ഥിരീകരിച്ചു. യുവതിയുടെ നില മെച്ചപ്പെടുന്നതായും കമ്മിറ്റി അറിയിച്ചു. കേരളത്തിൽ നിന്നുള്ള മലയാളി നഴ്സിന് സൗദി അറേബ്യയിൽ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ അറിയിച്ചിരുന്നു. അസുഖ ബാധിതയായ നഴ്സ് സൗദിയിലെ അസീർ നാഷണൽ ആശുപത്രിയിൽ ചികിത്സയിലാണ്. വൈറസ് ബാധ സ്ഥിരീകരിക്കുന്ന ആദ്യ ഇന്ത്യക്കാരിയാണ് സൗദിയിലെ അൽ ഹയാത് ആശുപത്രിയിൽ ജോലി ചെയ്യുന്ന കേരളത്തിൽ നിന്നുള്ള ഈ നഴ്സ്. മലയാളികൾ ഉൾപ്പടെ നൂറോളം നഴ്സുമാരെ പരിശോധനയ്ക്കു വിധേയമാക്കിയതിൽ ഒരാൾക്കു മാത്രമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയിൽ സ്ഥിരീകരിച്ച കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 17 പേരാണ്…
Read Moreആശങ്ക പടർത്തി കൊറോണ, ഇന്ത്യയിൽ ആശങ്കയില്ല; രോഗ ലക്ഷണങ്ങളെക്കുറിച്ചറിയാം
ചൈനയിലെ വുഹാൻ നഗരത്തിൽ പടർന്ന പുതിയ വൈറസ് ബാധ വിദേശത്തേക്കും വ്യാപിച്ചു. ചൈനയിൽ മാത്രം 17 പേരുടെ മരണത്തിനിടയാക്കിയ കൊറോണ വൈറസ് ഇതിനകം ആയിരക്കണക്കിനു പേരിൽ പടർന്നെന്നു സംശയിക്കപ്പെടുന്നു. ലോകാരോഗ്യസംഘടന വൈറസ് ബാധയെപ്പറ്റി മുന്നറിയിപ്പ് നൽകി. യുഎസിൽ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്തു. ചൈനയിൽ നിന്നെത്തിയ യാത്രക്കാരനാണ് രോഗം സ്ഥിരീകരിച്ചത്. ചൈനയിൽ 543 പേർക്കു വൈറസ് ബാധയുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. യഥാർഥ എണ്ണം ഇതിന്റെ പതിന്മടങ്ങു വന്നേക്കും. 2,200 പേർ നിരീക്ഷണത്തിലാണ്. ലണ്ടൻ ഇംപീരിയൽ കോളജിലെ പകർച്ചവ്യാധി പഠന വിഭാഗത്തിന്റെ വിലയിരുത്തലിൽ 1700-ലേറെപ്പേർക്ക് ഇതിനകം രോഗം ബാധിച്ചിട്ടുണ്ട്. ചൈനയുടെ മറ്റ് പ്രദേശങ്ങളിലും തായ്ലൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൃത്യമായ മരുന്നുകളും വാക്സിനും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ ഈ വൈറസും വലിയ അപകടകാരിയായി മാറിയേക്കാം എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്… രാജ്യാന്തര…
Read Moreകൊറോണ വൈറസ് ബാധ; സൗദിയിൽ മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ; ഏറ്റുമാനൂർ, കറുകച്ചാൽ,. പത്തനംതിട്ട, കോന്നി സ്വദേശികൾ
പത്തനംതിട്ട: കൊറോണ വൈറസ് ബാധ ഭീഷണിയായ പശ്ചാത്തലത്തിൽ സൗദിയിൽ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളികളായ നഴ്സുമാർ നിരീക്ഷണത്തിൽ. സൗദിയിലെ അൽ ഹയത് നാഷണൽ ആശുപത്രിയിലെ നഴ്സായ ഫിലിപ്പീൻ സ്വദേശിക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയിരുന്നതായി പറയുന്നു. ഇവരെ ചികിത്സിച്ച മലയാളികളായ നഴ്സുമാരെയാണ് ആശുപത്രിയുടെ നിരീക്ഷണ വാർഡിലേക്കു പ്രവേശിപ്പിച്ചത്. ഏറ്റുമാനൂർ, കറുകച്ചാൽ, പത്തനംതിട്ട, കോന്നി സ്വദേശികളായ നഴ്സുമാർ ഇക്കൂട്ടത്തിൽ ഉണ്ട്. എന്നാൽ ഇവർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. വിഷയം ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് ആന്‍േറാ ആന്റണി എംപി പറഞ്ഞു. ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ആശുപത്രിയിൽ രോഗബാധിതയായി എത്തിയതായി പറയുന്ന ആളെ ചികിത്സിച്ച നഴ്സുമാരെ നിരീക്ഷണവിധേയമായി പ്രത്യേക വാർഡിലേക്ക് മാറ്റിയിട്ടേയുള്ളൂവെന്നും എംപി പറഞ്ഞു. സൗദി ആശുപത്രിയുമായി ബന്ധപ്പെട്ടു വിശദവിവരങ്ങൾ ആരാഞ്ഞുവരികയാണ്. വൈറസ് ബാധ ഭയന്ന് ആശുപത്രിയിലേക്ക് മറ്റു ജീവനക്കാർ കഴിഞ്ഞദിവസങ്ങളിൽ ജോലിക്കെത്തിയിരുന്നില്ലെന്ന് പറയുന്നു.…
Read Moreകൊറോണ വൈറസ് ചൈനയില്‍ തീ പോലെ പടര്‍ന്നു പിടിക്കുന്നു ! അമേരിക്കയിലും വൈറസ് ബാധ; കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം
ചൈനയില്‍ കൊറോണ വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.വിദേശത്തു നിന്ന് എത്തുവര്‍ക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും നിരീക്ഷണം ശക്തമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ചൈനയില്‍ പോയി തിരിച്ചു വന്നവര്‍ അതത് ജില്ലാ മെഡിക്കല്‍ ഓഫീസറുമായി ബന്ധപ്പെടണം. എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ പ്രത്യേകമായി നിരീക്ഷിക്കുന്നതാണ്. രോഗബാധ പ്രതിരോധിക്കാനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ചൈനയില്‍ ഇതിനോടകം വൈറസ് ബാധിച്ച് ഒമ്പതു പേര് മരിച്ചു. മുന്നൂറിലേറെ പേര് ചികിത്സയിലുണ്ട്. ബുധനാഴ്ച അമേരിക്കയിലും ഒരാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. നേരത്തെ കൊച്ചി അടക്കമുള്ള രാജ്യത്തെ അഞ്ച് വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരിശോധന കര്‍ശമാക്കാന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് വൈറസ് ബാധയില്‍ കേരളത്തിലും ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചത്.
Read More