കൊറോണക്കാലത്ത് പോലീസിന് പിടിപ്പത് പണിയാണ്. ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാതെ പെരുമാറുന്ന നിരവധി ആളുകളാണ് ഓരോ ദിവസവും പോലീസിന് തലവേദനയാകുന്നത്. അതിനിടയ്ക്ക് ചില പ്രണയങ്ങളും പോലീസിനെ വലയ്ക്കുകയാണ്. അമ്മയോടു വഴക്കിട്ട ശേഷം കാമുകനെത്തേടി കേരള- തമിഴ്നാട് അതിര്‍ത്തിയിലെ കാട്ടുവഴിയിലൂടെ കിലോമീറ്ററുകള്‍ നടന്ന വിദ്യാര്‍ഥിനിയാണ് പോലീസിന്റെ വലച്ചത്. പെണ്‍കുട്ടി തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.പിന്നീട് പോലീസ് സഹായത്തോടെ കൂട്ടുകാരിയുടെ വീട്ടില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നതിങ്ങനെ… ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ദിവസങ്ങള്‍ക്കു മുമ്പാണു തമിഴ്നാട്ടില്‍ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥിനി പാറത്തോട്ടിലെ വീട്ടിലെത്തിയത്. എന്തോ കാര്യത്തിന് അമ്മയോടു പിണങ്ങിയ പെണ്‍കുട്ടി വീടു വിട്ടിറങ്ങുകയായിരുന്നു. ഇതോടെ മാതാപിതാക്കള്‍ നെടുങ്കണ്ടം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. സി.ഐ: പി.കെ.ശ്രീധരന്, കെ. ദിലീപ്കുമാര് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നല്കി. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തേവാരത്തുള്ളതായി…
Read MoreTag: corona
നിങ്ങള്‍ക്കോ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതുവരെയുള്ളൂ ഈ ചിരിയൊക്കെ ! രോഗത്തെ ചെറുക്കാന്‍ അഹോരാത്രം പൊരുതുന്നവര്‍ക്ക് അഭിവാദ്യമര്‍പ്പിക്കുന്നതില്‍ എന്താണ് തെറ്റ്; ട്രോളന്മാരെ രൂക്ഷമായി വിമര്‍ശിച്ച് സലിംകുമാര്‍;പിന്തുണയുമായി ഇന്നസെന്റും…
പ്രധാനമന്ത്രി ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് കാര്യഗൗരവം ഇല്ലാത്ത ചില രാഷ്ട്രീയ നേതാക്കളും ട്രോളന്മാര് എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ചില പ്രബുദ്ധ മലയാളികളും ഇതിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. അസ്ഥാനത്തുള്ള നിരവധി ട്രോളുകളാണ് ഇതേത്തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇത്തരം കൊറോണ ട്രോളുകളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന് സലിം കുമാര്‍. മലയാളത്തിലെ മിക്ക ട്രോളുകളിലും മുഖമായി എത്തുന്നത് സലിംകുമാറിന്റെ സിനിമാ കഥാപാത്രങ്ങളുടെ മുഖഭാവമാണ്. ഈ സാഹചര്യത്തിലാണ് സലിംകുമാര്‍ നിലപാട് വിശദീകരിക്കുന്നത്. പ്രധാനമന്ത്രിയുടെ ‘ജനതാ കര്‍ഫ്യു’ പ്രഖ്യാപനം വന്നതിനു ശേഷം ഒരുപാടു ട്രോളുകള്‍ അതേച്ചൊല്ലി ഇറങ്ങുകയുണ്ടായി. അതില്‍ കൂടുതലും എന്റെ മുഖം വച്ചുള്ള ട്രോളുകളാണു കണ്ടത്. മനസാവാചാ എനിക്കതില്‍ ബന്ധമില്ലെങ്കില്‍പോലും എനിക്ക് പശ്ചാത്താപമുണ്ട്. അത്തരം ട്രോളുകളില്‍ നിന്നെന്നെ ഒഴിവാക്കണം. ഇതൊരു അപേക്ഷയാണ്. കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ടു നിങ്ങള്‍ക്കു കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ ഈ…
Read Moreകൊറോണ ബാധിച്ചു എന്നു മനസ്സിലാക്കിയാല്‍ ജീവന് പോകുമെന്ന് ഭയപ്പെടേണ്ടതില്ല ! 80 ശതമാനം ആളുകളിലും ഇത് പെട്ടെന്ന് തന്നെ ഭേദമാകും; ചൈനയിലെ പഠനഫലം ഇങ്ങനെ…
ലോകജനതയെ ബാധിച്ചിരിക്കുന്ന മഹാമാരി കൊറോണയെക്കുറിച്ച് ചൈനയില്‍ നടത്തിയ പഠനങ്ങള്‍ ലോകത്തിന് ആശ്വാസം നല്‍കുന്നത്. ചൈനയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള കോവിഡ്19 ബാധിച്ചവരില്‍ നടത്തിയ വിവിധ പഠന റിപ്പോര്‍ട്ടുകള്‍ ജനങ്ങളുടെ ഭീതി തെല്ലൊന്ന് കുറയ്ക്കുന്നതാണ്. രോഗം ബാധിച്ച 80 ശതമാനം പേരിലും അതിന്റെ ലക്ഷണങ്ങള്‍ നേരിയ തോതില്‍ മാത്രമെ ഉണ്ടായിരുന്നുള്ളു എന്നാണ് ഈ പഠനങ്ങള്‍ വെളിവാക്കുന്നത്. പനിയോ ചുമയോ പോലുള്ള നിസാര പ്രശ്നങ്ങള്‍ മാത്രമാണ് ഒട്ടുമിക്ക ആളുകളിലും പ്രകടമാകുന്നത്. ഇത്തരക്കാര്‍ വേഗത്തില്‍ രോഗവിമുക്തരാവുകയും ചെയ്യുന്നു. രോഗബാധിതനായി പത്ത് ദിവസത്തിനുള്ളില്‍ തന്നെ രോഗം പടര്‍ത്തുവാന്‍ കഴിയാത്ത അവസ്ഥയില്‍ രോഗി എത്തുമെന്നാണ് ജര്‍മന്‍ ഗവേഷകര്‍ നടത്തിയ വിവിധ പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നാല്‍ ഗുരുതരമായ രോഗം ബാധിച്ച രോഗികളില്‍ 24 ദിവസം വരെ വൈറസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ചൈനീസ് ഗവേഷകര്‍ പറയുന്നത്. അതായത് അത്രയും നാള് അയാളില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക് പകരുവാന്‍ സാദ്ധ്യതയുണ്ടെന്നര്‍ത്ഥം.…
Read Moreപല വിമാനത്താവളങ്ങളിലും യാത്രികര്‍ക്ക് നാമമാത്ര പരിശോധന മാത്രം ! അന്യസംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുന്ന മലയാളികളുടെ എണ്ണം വര്‍ധിക്കുന്നു…
കോവിഡ് 19ന്റെ വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവളങ്ങളിലെ പരിശോധന കര്‍ശനമാക്കിയപ്പോള്‍ വിശാഖപട്ടണമുള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളിലെ പല വിമാനത്താവളങ്ങളിലും പരിശോധന നാമമാത്രം. നിരവധി മലയാളികളാണ് ഇത്തരത്തില്‍ വിദേശത്തു നിന്ന് അന്യസംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളില്‍ പറന്നിറങ്ങുന്നത്. നാട്ടിലേക്കു മടങ്ങാന്‍ അവരില്‍ ഭൂരിഭാഗവും ആശ്രയിക്കുന്നത് ബസ് അടക്കമുള്ള പൊതു ഗതാഗത മാര്‍ഗങ്ങളാണ്. വിദേശത്തുനിന്ന് എത്തിയശേഷം നിശ്ചിത ദിവസങ്ങള്‍ ക്വാറന്റീന് ചെയ്യാതെ കേരളത്തിലേക്ക് എത്തുന്നവരില്‍ കോവിഡ് ബാധിതരുണ്ടാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഇന്ത്യന്‍ നഗരങ്ങളിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിയതോടെ ക്വലാലംപുര്‍ വിമാനത്താവളത്തില്‍ കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ബുധനാഴ്ച രാത്രിയോടെ നാട്ടിലെത്തിച്ചിരുന്നു. കോവിഡ്19 വ്യാപനം തടയുന്നതിനായി ബുധനാഴ്ച വൈകിട്ട് 5.30 മുതലാണ് അഫ്ഗാനിസ്ഥാന്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയത്. പല രാജ്യങ്ങളില്‍ നിന്നായി ക്വാലലംപുര്‍ വിമാനത്താവളത്തില്‍ എത്തി അവിടെ കുടുങ്ങിപ്പോയവര്‍ പ്രത്യേക വിമാനങ്ങളില്‍ നാട്ടിലെത്തി. ഡല്‍ഹി, വിശാഖപട്ടണം വിമാനത്താവളങ്ങളിലാണ്…
Read Moreഇതാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ! സ്വന്തം ഹോട്ടലുകളെല്ലാം ആശുപത്രികളാക്കി പോര്‍ച്ചുഗീസ് സൂപ്പര്‍താരം; കൊറോണ ചികിത്സ തികച്ചും സൗജന്യം…
കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ കൈകോര്‍ത്ത് പോര്‍ച്ചുഗലിന്റെ സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും. പോര്‍ച്ചുഗലിലെ കൊറോണ ബാധിതരെ സഹായിക്കുന്നതിനായി ക്രിസ്റ്റിയാനോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി മാറ്റിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചവരെ ശുശ്രൂഷിക്കുന്നതിനായി റൊണാള്‍ഡോയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ ആശുപത്രികളാക്കി രൂപാന്തരപ്പെടുത്തുന്ന കാര്യം യുവെ വെബ്സൈറ്റും സ്പാനിഷ് ദിനപ്പത്രമായ മാര്‍സയുമാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബ്രാന്‍ഡായ ‘സിആര്‍7’ന്റെ പേരിലുള്ള ഹോട്ടലുകളാണ് ആശുപത്രികളാക്കിയത്. ഈ കേന്ദ്രങ്ങളില്‍ ചികിത്സ സൗജന്യമായിരിക്കും. ഇവിടെ സേവനം ചെയ്യുന്ന ഡോക്ടര്‍മാരുടെയും മറ്റ് സ്റ്റാഫുകളുടെയും ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍ റൊണാള്‍ഡോ വഹിക്കുമെന്നുമാണ് റിപ്പോര്‍ട്ട്. പോര്‍ച്ചുഗലില്‍ ഇതുവരെ 170-ഓളം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ കൊറോണ മരണം ഇതുവരെ ഇവിടെ രേഖപ്പെടുത്തിയിട്ടില്ല. ഇറ്റാലിയന്‍ സിരി എയില്‍ യുവെന്റസിന്റെ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിലവില്‍ പോര്‍ച്ചുഗലിലെ വീട്ടിലാണുള്ളത്. യുവന്റസിന്റെ ചില…
Read Moreവൈറ്റമിന്‍ ഡി കഴിക്കൂ കോവിഡിനെ തടയൂ ! ഈ പറയുന്നതില്‍ എന്തെങ്കിലും വാസ്തവമുണ്ടോ ? ഉത്തരം ഇങ്ങനെ…
കോവിഡ് 19 ലോകത്തെ ഭീതിയിലാഴ്ത്തി പടര്‍ന്നു പിടിക്കുമ്പോള്‍ കൃത്യമായ മരുന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നത് ആളുകളുടെ ആശങ്കയേറ്റുകയാണ്. എന്നാല്‍ വ്യാജ പ്രചാരണങ്ങള്ക്കാകട്ടെ യാതൊരു പഞ്ഞവുമില്ലതാനും. എന്നാല്‍ മദ്യം മുതല്‍ കഞ്ചാവ് വരെ കോവിഡിന് മരുന്നാണെന്ന തരത്തിലാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരണങ്ങള്‍ നടക്കുന്നത്. ഇക്കൂട്ടത്തില്‍ വിറ്റമിന്‍ ഡി(Vitamin D) യെ കുറിച്ചുള്ള പ്രചാരണവുമുണ്ട്. കൊറോണ വൈറസ് ബാധയുടെ സാധ്യത കുറയ്ക്കാന്‍ വിറ്റാമിന്‍ ഡി സഹായിക്കുമെന്നുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ വ്യാപകമായിരിക്കുന്നത്. എന്നാല്‍ ഇത്തരം വാദമുഖങ്ങളെല്ലാം തികച്ചും വ്യാജമാണെന്നും ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ ഫാക്ട് ചെക്ക് തെളിയിക്കുന്നു. തായ്ലന്ഡിലെ ഒരു ക്ലിനിക്കിന്റെ പേരിലുള്ള(Dr.dew clinic) ഫേസ്ബുക്ക് പോസ്റ്റാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായ പ്രചാരണങ്ങളിലൊന്ന്. ‘കൊറോണ വൈറസ് ബാധയില്‍ നിന്ന് വിറ്റമിന്‍ ഡി രക്ഷിക്കും’ എന്ന തലക്കെട്ടിലാണ് ഈ എഫ്ബി പോസ്റ്റ്. തായ് ഭാഷയിലുള്ള ഈ കുറിപ്പ് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും…
Read Moreഡെറ്റോള്‍ കമ്പനി വലിയ സംഭവം തന്നെ ! കൊറോണയെക്കുറിച്ച് ഡെറ്റോള്‍ കമ്പനി മുമ്പേ തന്നെ അറിഞ്ഞിരുന്നുവോ? ആ സംഭവത്തിനു പിന്നിലുള്ളത്…
ലോകത്ത് കൊറോണ വൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ ഡെറ്റോള്‍ കമ്പനി ഇക്കാര്യങ്ങള്‍ മുമ്പേ അറിഞ്ഞിരുന്നുവോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. 2019 ഒക്ടോബറില്‍ നിര്‍മിച്ച ഡെറ്റോള്‍ പായ്ക്കറ്റില്‍ ‘കൊറോണ വൈറസ്’ എന്ന് അച്ചടിച്ചതിന് പിന്നിലെ രഹസ്യം തേടി സോഷ്യല്‍ മീഡിയ പരക്കംപായാന്‍ തുടങ്ങിയിട്ട് കുറച്ചു ദിവസമായി. മാസങ്ങള്‍ക്ക് മുമ്പ് മാത്രം ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസിനെ കുറിച്ച് ഡെറ്റോള്‍ വളരെ മുമ്പു തന്നെ എങ്ങനെ അറിഞ്ഞു എന്നാണ് ആളുകള്‍ ചോദിക്കുന്നത്. ഡെറ്റോള്‍ പായ്ക്കറ്റില്‍ കൊറോണ വൈറസ് എന്ന് രേഖപ്പെടുത്തിയതിന്റെ ചിത്രങ്ങള്‍ സഹിതമാണ് സോഷ്യല്‍ മീഡയില്‍ ചര്‍ച്ചകള്‍ നടന്നത്. ചിത്രം വൈറലായതോടെ കമ്പനി വിശദീകരണവുമായി രംഗത്തെത്തി. മനുഷ്യരിലും മറ്റു ജീവജാലങ്ങളിലും ഒരുപോലെ പടരാനിടയുളള പ്രത്യേകതരം വൈറസുകളുടെ കൂട്ടം എന്നാണ് കൊറോണ വൈറസ് എന്ന വാക്ക് കൊണ്ട് അര്‍ഥമാക്കുന്നതെന്നും ലോകത്തെ ഇപ്പോള്‍ ഭീതിയിലാക്കുന്ന കൊറോണ വൈറസുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും കമ്പനി…
Read Moreകോവിഡില്‍ നിന്ന് രക്ഷനേടാന്‍ ആളുകള്‍ ശുചീകരണ ടണലുകളിലേക്ക് ഓടിക്കയറുന്നു. ! ലക്ഷക്കണക്കിന് ആളുകള്‍ കഴിയുന്നത് തടവുപുള്ളികളെപ്പോലെ; ചരിത്രത്തില്‍ ആദ്യമായി ചൈന പരാജയപ്പെടുമ്പോള്‍…
ലോകത്തെ അനിഷേധ്യ സാമ്പത്തിക ശക്തിയായി വളര്‍ന്നു വന്ന ചൈന കൊറോണ വൈറസിനു മുമ്പില്‍ അടിയറവു പറയുന്ന കാഴ്ച അതിദയനീയമാണ്. അതിജീവനത്തിനു വേണ്ടിയുള്ള പോരാട്ടത്തിലാണ് ചൈനക്കാര്‍. സാമ്പത്തികമായി തകര്‍ന്നടിഞ്ഞ ചൈനയിലെ ജനങ്ങള്‍ കോവിഡ്-19ന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ നെട്ടോട്ടമോടുകയാണ്. കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച ചൈനയില്‍ തന്നെയാണ് പല പ്രതിരോധ മാര്‍ഗങ്ങളും ആദ്യം പരീക്ഷിക്കപ്പെടുന്നത്. രോഗാണുക്കളെ പരമാവധി കൊല്ലുന്ന ശുചീകരണ ടണലുകളും രോഗാണു നാശിനികള്‍ സ്പ്രേ ചെയ്യുന്ന ട്രക്കുകളുമൊക്കെ ഇതില്‍ പെടുന്നു. പക്ഷേ, ഇതുകൊണ്ടൊന്നും കൊറോണയില്‍ നിന്നും പൂര്‍ണ്ണമായും രക്ഷപ്പെടാനാവില്ലെന്ന മുന്നറിയിപ്പും ഉയരുന്നുണ്ട്. ഓട്ടോമാറ്റിക് കാര്‍വാഷ് പോലുള്ള ഈ സംവിധാനത്തിനുള്ളില്‍ കയറി നിന്നാല്‍ മനുഷ്യന്റെ ദേഹത്തെ രോഗാണുക്കളില്‍ 99 ശതമാനവും നശിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനീസ് നഗരമായ ചോങ്ക്വിങിലാണ് ഈ ടണല്‍ സ്ഥാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് ഭീതിയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് ഈ ഉപകരണത്തെ കാണുന്നത്. ഇതു മാത്രമല്ല രോഗാണു…
Read Moreചൈനയില്‍ നിന്നും എത്തിയ കണ്ടെയ്നറിലെ പൂച്ച ചെന്നൈ തുറമുഖത്ത് ! കോവിഡ് പേടിയില്‍ ചൈനയിലേക്ക് തിരിച്ചയയ്ക്കാന്‍ അധികൃതരും സംരക്ഷിക്കാന്‍ മൃഗസ്നേഹികളും; ഇനിയെന്തെന്ന് അറിയാതെ പൂച്ചയും
ലോകം കൊറോണ ഭീതിയിലമര്ന്നിരിക്കുമ്പോള് എന്തിനെയും ഏതിനെയും സംശയത്തോടെ വീക്ഷിക്കുകയാണ് ആളുകള്‍. പല രാജ്യങ്ങളും അവരുടെ അതിര്‍ത്തികള്‍ താല്‍ക്കാലികമായി അടച്ച് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍, കൊറോണ പടര്‍ന്നതോടെ നാടു കടത്തല്‍ ഭീഷണി നേരിടുകയാണ് ഒരു പൂച്ച. ചെന്നൈയിലാണ് കോവിഡ് 19 സംശയിച്ച് പൂച്ചയെ നാടുകടത്താനൊരുങ്ങുന്നത്. 20 ദിവസം മുമ്പ് ചൈനയില്‍ നിന്നെത്തിയ ഒരു കണ്ടെയ്നറിലാണ് പൂച്ച ചെന്നൈ തുറമുഖത്തെത്തിയത്. കൊറോണ ഭീതിയെ തുടര്‍ന്നാണ് ഇതിനെ ചൈനയിലേക്ക് മടക്കി അയക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ പൂച്ചയെ നാടു കടത്താനുള്ള ശ്രമത്തിനെതിരെ മൃഗസ്നേഹികളുടെ സംഘടനയായ പെറ്റ ഇന്ത്യ രംഗത്തെത്തിയിട്ടുണ്ട്. മൃഗങ്ങളെ ആര്‍ത്തിയോടെ കൊന്നു തിന്നുന്ന ചൈനയിലേക്ക് പൂച്ചയെ നാടുകടത്താനാകില്ലെന്നും അതിനെ സ്വതന്ത്രമാക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. പൂച്ചകളില്‍ നിന്ന് കൊറോണ പകരും എന്നത് ഇതുവരെ ശാസ്ത്രീയമായ തെളിയിക്കപ്പെട്ടിട്ടില്ല എന്നും പെറ്റ അധികൃതര്‍ പറയുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്ക് കോവിഡ് 19 ബാധിക്കാനുള്ള സാധ്യതയില്ലെന്ന് നിരവധി…
Read Moreആമസോണ്‍ ജീവനക്കാരന് കോവിഡ് ! നിരവധി ആളുകള്‍ നിരീക്ഷണത്തില്‍ ; ഭീതിയില്‍ ഓണ്‍ലൈന്‍ വ്യാപാര ശൃംഗലകള്‍
ലോകത്തിന്റെ ആശങ്കകൂട്ടിക്കൊണ്ട് കൊറോണ വൈറസ് ആളിപ്പടരുകയാണ്. പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര ശൃംഗലയായ ആമസോണിന്റെ ജീവനക്കാരന് കൊറോണ ബാധിച്ചെന്ന വിവരം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വിവരം കമ്പനി സ്ഥിരീകരിക്കുകയും ചെയ്തു കഴിഞ്ഞു. ജീവനക്കാരനെ ക്വാറന്റൈന് ചെയ്തതായും ആമസോണ്‍ വ്യക്തമാക്കി. ആമസോണിലെ അമേരിക്കയിലെ ജീവനക്കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. സിയാറ്റിലിലെ ആമസോണിന്റെ സൗത്ത് ലേക്ക് യൂണിയന് ഓഫീസ് സമുച്ചയത്തില്‍ ജോലി ചെയ്തിരുന്നയാള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ജീവനക്കാരന് കൊറോണ ബാധയുണ്ടെന്ന കാര്യം പുറത്തറിയിച്ചത് ആമസോണ്‍ തന്നെയാണ്. രോഗബാധ സ്ഥിരീകരിച്ചതോടെ ഇയാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും നീരീക്ഷിച്ചുവരുന്നതായും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി.വൈറസ് ബാധയുള്ള മിലാനിലെ ജീവനക്കാരോട് വീടുകളില്‍ തന്നെ കഴിയാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും കമ്പനി വ്യക്തമാക്കി.
Read More