ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകമെങ്ങും വ്യാപിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ഇതുവരെ 400നടുത്ത് ആളുകള്‍ക്കാണ് ജീവന് നഷ്ടമായിരിക്കുന്നത്. ചൈനയ്ക്ക് പുറമെ ഇന്ത്യ, യുഎസ്, യുകെ ഉള്‍പ്പെടെ 24 രാജ്യങ്ങളിലേയ്ക്കും പടര്‍ന്നു പിടിച്ചുകഴിഞ്ഞു. ഒരേ രോഗലക്ഷണങ്ങളുമായി ഒന്നിനു പുറകെ ഒന്നായി രോഗികള്‍ എത്തിയതോടെ ‘ഇതുവരെ ഇല്ലാത്ത’ വൈറസിനെ തിരിച്ചറിഞ്ഞത് ചൈനയിലെ ഒരു വനിതാ ഡോക്ടറാണ്. വുഹാനിലെ റെസ്പിറേറ്ററി ആന്‍ഡ് ക്രിട്ടിക്കല്‍ കെയര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടറായ ഡോ. സാങ് ജിക്സിയാന് ആണ് ലോകത്തിനു മുന്നില്‍ ഹീറോ ആയി മാറുന്നത്. ആദ്യ ഏഴ് കൊറോണ ബാധിതരെ ചികിത്സിച്ചതും 54 കാരിയായ ഡോ. സാങ് ആണ്. പുതിയ തരം പനി എന്ന നിലയിലാണ് ഡിസംബര്‍ 26ന് വുഹാനിലുള്ള നാലുപേരെ ഡോ.സാങ് പരിശോധിക്കുന്നത്. ഒരു കുടുംബത്തില്‍ നിന്നുള്ള മൂന്നു പേര് കടുത്ത ശ്വാസ തടസ്സവുമായാണ് സാങ്ങിനെ കാണാനെത്തിയത്. എക്സറേയില്‍ കടുത്ത ന്യൂമോണിയ ബാധിച്ചതായി…
Read MoreTag: corona
കൊറോണ വൈറസിനെ നേരിടാൻ ഒമ്പതു ദിവസംകൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിർമിച്ച് ചൈന; വൈറസ് ബാധയിൽ മരണം 361 കടന്നു
ബെയ്ജിംഗ്: കൊറോണ വൈറസ് ബാധയേറ്റ രോഗികളെ ചികിത്സിക്കുന്നതിനായി ഒന്‍പതു ദിവസം കൊണ്ട് 1000 കിടക്കകളുള്ള ആശുപത്രി നിര്‍മിച്ച് ചൈന. വുഹാന്‍ തലസ്ഥാനമായ ഹ്യുബയില് ജനുവരി 23ന് നിര്‍മാണമാരംഭിച്ച ആശുപത്രിയുടെ പണി ഞായറാഴ്ചയോടെ പൂർത്തിയായി. ആശുപത്രിയില്‍ 419 വാര്‍ഡുകളും 30 തീവ്രപരിചരണ വിഭാഗങ്ങളുമുണ്ട്. 25,000 ചതുരശ്രമീറ്റര്‍ ചുറ്റളവിലാണ് ആശുപത്രി നിര്‍മിച്ചിരിക്കുന്നത്. ജോലിക്കാരും സന്നദ്ധപ്രവര്‍ത്തകരും പോലീസുകാരുമുള്‍പ്പെടെ നിരവധി ആളുകളുടെ സഹായത്തോടെയാണ് അടിയന്തരമായി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചത്. വുഹാന്‍ നഗരത്തില്‍ നിന്നാണ് കൊറോണ വൈറസ് ആദ്യമായി പൊട്ടിപ്പുറപ്പെട്ടത്. അതേസമയം, കൊറോണ വൈറസ് ബാധയെത്തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 361 ആയി. ചൈനീസ് ദേശീയ ആരോഗ്യ കമ്മീഷനാണ് ഇത് സംബന്ധിച്ച കണക്ക് പുറത്തുവിട്ടത്.
Read Moreചൈനയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കണം എന്ന ആവശ്യം തള്ളി പാക്കിസ്ഥാന് ! ഇന്ത്യയെ കണ്ടു പഠിക്കൂ എന്ന് വുഹാനിലെ പാക് വിദ്യാര്‍ഥികള്‍…
ചൈനയിലെ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രണ്ട് എയര്‍ഇന്ത്യ വിമാനങ്ങളിലായി ദില്ലിയില്‍ എത്തിച്ചിരുന്നു. ഇന്ത്യ തങ്ങളുടെ പൗരന്മാരെ രക്ഷിക്കാന്‍ തുടങ്ങിയതോടെ ചൈനയില്‍ നിന്നും രക്ഷിക്കാന്‍ കരഞ്ഞ് അപേക്ഷിക്കുകയാണ് പാക് വിദ്യാര്‍ത്ഥികള്‍. നേരത്തെ ചൈനയില്‍ പഠിക്കാന്‍ പോയ വിദ്യാര്‍ത്ഥികളെ തിരികെ നാട്ടില്‍ എത്തിക്കണം എന്ന ആവശ്യം പാക് ഭരണകൂടം തള്ളിയിരുന്നു. കൊറോണ വൈറസ് വ്യാപകമായ വുഹാന്‍ നഗരത്തില്‍ നിന്നും പാക് പൗരന്മാരെ ഒഴിപ്പിക്കരുതെന്ന പാക്കിസ്താന് നിലപാട് സഖ്യകക്ഷിയായ ചൈനയുമായുള്ള ഐക്യദാര്‍ഢ്യത്തിന്റെ ഭാഗമാണ് എന്നാണ് പാക് ഭരണകൂടത്തിന്റെ വിശദീകരണം. എന്നാല്‍ ഈ നിലപാട് പാകിസ്ഥാനിലും വുഹാനില്‍ അകപ്പെട്ട പാക് നിവാസികള്‍ക്കിടയിലും കടുത്ത പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയാണ്. സ്വന്തം നാട്ടുകാരെ രക്ഷിക്കാന്‍ ഇന്ത്യന്‍ ഗവണ്മെന്റ് എടുത്ത നടപടികള്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനും മാതൃകയാക്കണം എന്നാണ് വുഹാനിലെ പാക് വിദ്യാര്‍ത്ഥികളുടേത് എന്ന് പറഞ്ഞു ട്വിറ്ററില്‍ വൈറലാകുന്ന വീഡിയോകളില്‍ പറയുന്നത്. പാക് ഭരണകൂടത്തിന്റെ നിലപാട് വിമര്‍ശിക്കുന്ന നിരവധി…
Read Moreപുര കത്തുമ്പോള്‍ വാഴ വെട്ടാന്‍ സൈബര്‍ ക്രിമിനലുകള്‍ ! കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള സുരക്ഷാ ടിപ്സ് എന്ന വ്യാജേന പടച്ചു വിടുന്നത് ഒന്നാന്തരം മാല്‍വെയറുകള്‍; സൈബര്‍ സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്…
ലോകം കൊറോണ പേടിയില്‍ ഞെട്ടി വിറച്ചിരിക്കുമ്പോള്‍ കിട്ടിയ അവസരം മുതലെടുക്കാന്‍ സൈബര്‍ ക്രിമിനലുകള്‍. ഇതിനായി കൊറോണ മാല്‍വെയറുകളാണ് ഇത്തരക്കാര്‍ പടച്ചു വിട്ടിരിക്കുന്നത്. കൊറോണ വൈറസിനെക്കുറിച്ചുള്ള വിവരങ്ങളും ഇവയെ പ്രതിരോധിക്കാനുള്ള ടിപ്സുകളും എന്ന ലേബലിലാണ് മാല്‍വെയര്‍ ഫയലുകള്‍ പരത്തുന്നത്. ഇത് സംബന്ധിച്ച് സൈബര്‍ സുരക്ഷാ ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അന്തര്‍ദേശിയ മാധ്യമങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കൊറോണ വൈറസിനെക്കുറിച്ചുള്ള പിഡിഎഫ്, എംപി 4, ഡോക്സ് ഫയലുകള്‍ എന്നിവയുടെ മറവില്‍ ഇത്തരം മാല്‍വെയറുകള്‍ വ്യാപകമായി പരത്തുന്നതായാണ് സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പെര്‍സ്കിയിലെ ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. കൊറോണ വൈറസില്‍ നിന്ന് എങ്ങനെ പരിരക്ഷിക്കപ്പെടാം എന്നതിനെക്കുറിച്ചുള്ള വിഡിയോ നിര്‍ദ്ദേശങ്ങള്‍, ഭീഷണിയെക്കുറിച്ചുള്ള അപ്ഡേറ്റുകള്, വൈറസ് കണ്ടെത്തല്‍ നടപടിക്രമങ്ങള്‍ എന്നീ പേരുകളിലാണ് ഫയലുകള്‍ പ്രചരിക്കുന്നത്. ഇത് ഓണ്‍ലൈന്‍ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അധികൃതര്‍ നല്കുന്ന വിവരം. ആദ്യത്തെ മാല്‍വെയര്‍ കണ്ടെത്തിയത് ഐബിഎം എക്സ്-ഫോഴ്സ്…
Read Moreകൊറോണ വൈറസ്; തൃശൂർ മെഡിക്കൽ കോളജിൽ കഴിയുന്ന രോഗബാധിതയുടെ നില കൂടുതൽ മെച്ചപ്പെട്ടു
സ്വന്തം ലേഖകൻ തൃശൂർ: കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന തൃശൂർ സ്വദേശിനിയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ഇവരുടെ സ്രവത്തിന്റെ പുതിയ സാന്പിളുകൾ പൂനെയിലെ ലാബിലേക്ക് അയച്ചിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ച തൃശൂർ ജില്ലയിൽ 125 പേർ നിരീക്ഷണത്തിലാണ്. ഇതിൽ 15 പേർ ആശുപത്രിയിലും 110 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. 10 പേർക്കാണ് രോഗലക്ഷണങ്ങൾ ഉളളത്. അഞ്ചു പേരെ മുൻകരുതൽ എന്ന നിലയിൽ നിരീക്ഷണത്തിൽ വച്ചിരിക്കുന്നത്. പോസിറ്റീവ് ആയ കുട്ടിയോടൊപ്പം വിമാനയാത്ര ചെയ്തവരടക്കം 58 പേരെ കണ്ടെത്തിയിട്ടുണ്ട്. ഇവർ നിരീക്ഷണത്തിലാണ്. എല്ലാം ക്ലിയർ ആയാൽ മാത്രം ആശുപത്രി വിടാം കൊറോണ വൈറസ് സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് വൈറസ് ബാധമൂലമുണ്ടാകുന്ന എല്ലാ രോഗങ്ങളും പൂർണമായി മാറിയാൽ മാത്രമേ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് അനുവദിക്കൂ. പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന എന്നീ…
Read Moreകൊറോണ; വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ രണ്ടു പേർ നിരീക്ഷണത്തിൽ
അന്പലപ്പുഴ: കൊറോണ വൈറസ് ബാധയുടെ സാഹചര്യം കണക്കിലെടുത്ത് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡ് സജ്ജമാക്കിയെന്ന് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി. രാംലാൽ. നാല് കിടക്ക സൗകര്യത്തോടെയുള്ള വാർഡാണ് സജ്ജമാക്കിയത്. ഇതിനു പുറമെ 10 പേർക്കു കൂടി കിടക്ക സൗകര്യം ഒരുക്കിയിട്ടുണ്ട്. രോഗലക്ഷണവുമായി കൂടുതൽ പേർ എത്തിയാലുള്ള സാഹചര്യം നേരിടുന്നതിന്റെ ഭാഗമായാണ് ഈ മുൻകരുതൽ നടപടി കൈക്കൊണ്ടത്. നിലവിൽ രണ്ടു പേർ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലുണ്ട്. വ്യാഴാഴ്ചയാണ് ഇവരെ പ്രവേശിപ്പിച്ചത്. ഇവരുടെ സാന്പിളുകൾ പരിശോധനക്കയച്ചു. പരിശോധനാ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയ തൃശൂർ സ്വദേശിക്കൊപ്പം ചൈനയിൽ നിന്നെത്തിയവരാണ് ഇപ്പോൾ വണ്ടാനത്ത് നിരീക്ഷണത്തിലുള്ളത്. രോഗബാധിതനെന്ന് സംശയിക്കുന്നയാൾക്കൊപ്പം വിമാന മാർഗം എത്തിയതിനാലാണ് ഇരുവരേയും ഐസൊലേഷനിൽ പ്രവേശിപ്പിച്ചത്. ഇവർക്കൊപ്പം പരിചാരകരെ അനുവദിച്ചിട്ടില്ല. പ്രത്യേക പരിശീലനം നേടിയ ആശുപത്രി ജീവനക്കാർ തന്നെയാണ് പരിചാരകരായി ഉള്ളത്. ആശുപത്രിയിലെ ഓരോ യൂണിറ്റിലേയും ഡോക്ടർമാർ, നോഡൽ ഓഫീസർ,…
Read Moreവൈറസ് ബാധ സ്ഥിരീകരിച്ച തൃശൂരിലെ വിദ്യാർഥിനിയുടെ നില തൃപ്തികരം
തൃശൂർ: രോഗ ഭീഷണിയെ നേരിടാൻ അർധരാത്രി മണിക്കൂറുകൾ നീണ്ട ചർച്ച. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയുടെ നേതൃത്വത്തിൽ മന്ത്രിമാരും എംഎൽഎമാരും മെഡിക്കൽ കോളജിലെ ഡോക്ടർമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം പുലർച്ചെ രണ്ടുമണിയോടെയാണ് അവസാനിച്ചത്. തൃശൂർ ഗവണ്മെന്റ് മെഡിക്കൽ കോളജിലായിരുന്നു യോഗം. നോവൽ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർഥിനിയെ ഇന്നു രാവിലെയോടെയാണ് തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രത്യേകം സജ്ജമാക്കിയ ഐസൊലേഷൻ വാർഡിലേക്കു മാറ്റിയത്. രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ചൈനയിലെ വുഹാനിലുള്ള മെഡിക്കൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിനിയായ രോഗി ഇക്കഴിഞ്ഞ 27 നാണു തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ചികിൽസ തേടി എത്തിയത്. വുഹാനിൽനിന്നു മടങ്ങിയെത്തിയ രോഗലക്ഷണങ്ങളുള്ള മൂന്നു പേർ ഇന്ന് എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. രോഗമുണ്ടെന്നു സംശയമുണ്ടായിരുന്നതിനാൽ ആശുപത്രി അധികൃതർ വളരെ കരുതലോടെയാണ്…
Read Moreഎന്തും നേരിടാൻ സജ്ജം ! വിദഗ്ധരായ അഞ്ചു ഡോക്ടർമാർ, മുപ്പതോളം ജീവനക്കാർ; മെഡിക്കൽ കോളജ് മുഴുവൻ കൊറോണ പ്രതിരോധത്തിന് തയാർ; വ്യാജസന്ദേശം പ്രചരിപ്പിച്ചാൽ കർശന നടപടി
തൃശൂർ: കൊറോണ വൈറസ് ബാധ തൃശൂരിൽ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ ഏത് അടിയന്തിര സാഹചര്യം നേരിടാനും തൃശൂർ മെഡിക്കൽ കോളജ് സജ്ജമായി. വിദഗ്ധരായ അഞ്ചു ഡോക്ടർമാരുടെ നേതൃത്വത്തിൽ മുപ്പതോളം പേരടങ്ങുന്ന സ്പെഷ്യൽ ടീം കൊറോണ ചികിത്സക്ക് മാത്രമായി മെഡിക്കൽ കോളജിലുണ്ട്. മെഡിക്കൽ കോളജ് ആശുപത്രിയിലെ മുഴുവൻ ജീവനക്കാരും ഡോക്ടർമാരും കൊറോണ വൈറസ് ബാധയെ നേരിടാനുള്ള പരിശീലനം നേടിക്കഴിഞ്ഞു. ആശുപത്രിയിലെ നൂറു കണക്കിന് ജീവനക്കാർക്ക് ഇന്നുരാവിലെ ആരോഗ്യവകുപ്പ് സെക്രട്ടറിയുടേയും മെഡിക്കൽ കോളജ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തിൽ പ്രത്യേക സ്യൂട്ട് ധരിക്കേണ്ടതിനെപറ്റിയും അത് എങ്ങിനെ അഴിച്ചുമാറ്റണമെന്നതിനെക്കുറിച്ചും മാസ്ക് എങ്ങിനെ ധരിക്കണമെന്നതിനെക്കുറിച്ചുമെല്ലാം പരിശീലനം നൽകി. കമ്യൂണിറ്റി മെഡിസിന്റെ ആഭിമുഖ്യത്തിൽ ഡോ.സൂര്യകല, ഡോ.അലോക്, ഡോ.സിതാര എന്നിവർ ജീവനക്കാർക്ക് പരിശീലനത്തിന് നേതൃത്വം നൽകി. ആരോഗ്യവകുപ്പിന്റെ ജീവനക്കാർ മുഴുവൻ സമയവും മെഡിക്കൽ ടീമിനൊപ്പമുണ്ട്. മെഡിക്കൽ കോളജിൽ പേ വാർഡിലുള്ളവരെ ഒഴിപ്പിച്ചാണ് ഐസൊലേഷൻ വാർഡ് സജ്ജീകരിച്ചത്. ഇരുപത് മുറികളാണ് ഐസൊലേഷൻ…
Read Moreകൊറോണ വൈറസ് ; കോട്ടയത്ത് 32 പേർ നിരീക്ഷണത്തിൽ; ഇവരിൽ മുപ്പത് പേർ മെഡിക്കൽ വിദ്യാർഥികൾ
കോട്ടയം: കൊറോണ വൈറസ് കേരളത്തിൽ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിൽ 32പേർ നിരീക്ഷണത്തിൽ. ചൈന, കോങ് എന്നിവിടങ്ങളിൽ നിന്നെത്തിയ ഇവരിൽ ആർക്കും പനി ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ ഒന്നുമില്ലെങ്കിലും എല്ലാവരും വീടുകളിൽ നിരീക്ഷണത്തിലാണെന്ന് ഡി.എം.ഒ. ഡോ. ജേക്കബ് വർഗീസ് പറഞ്ഞു. ചൈനയിലെ വുഹാനിൽ നിന്നെത്തിയ ചേർത്തല സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിയെ പനി ബാധയെത്തുടർന്നു മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും പുനെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവ് എന്നു കണ്ടതിനെത്തുടർന്ന് വിട്ടയച്ചിരുന്നു. ജില്ലയിൽ 32 പേരാണ് നിരീക്ഷണത്തിലുള്ളത്. അവരിൽ മൂന്നു പേരൊഴികെയുള്ളവർ 30 വയസിൽ താഴെയുള്ളവരാണ്. നിരീക്ഷണത്തിലുള്ളവരിൽ ഭൂരിഭാഗവും വുഹാൻ കേന്ദ്രീകരിച്ചുള്ള മെഡിക്കൽ കോളജുകളിലെ വിദ്യാർഥികളും. ഒപ്പം ചൈനയിലും ഹോംകോങ്ങിലും ജോലി ചെയ്യുന്നവരും നിരീക്ഷണത്തിലുണ്ട്. നിലവിൽ, ഇവരിലാർക്കും രോഗലക്ഷണങ്ങളൊന്നുമില്ല. നാലാഴ്ച പൂർണമായും ഇവർ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലായിരിക്കും. അതേസമയം, ഇന്നലെ രോഗം സ്ഥിരീകരിച്ചതു കോട്ടയം സ്വദേശിക്കാണെന്ന അഭ്യൂഹം…
Read Moreആശങ്ക വേണ്ട, ജാഗ്രത മതി; കൊറോണയ്ക്കെതിരേ തണ്ണീര്‍മുക്കത്ത് തൂവാല വിപ്ലവം
ചേര്‍ത്തല: സംസ്ഥാനത്ത് സ്ഥിരീകരിച്ച അപകടകാരിയായ കൊറോണയ്ക്കെതിരേ തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ തൂവാല വിപ്ലവം സംഘടിപ്പിച്ചു. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തും, സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായാണ് തൂവാല വിപ്ലവം ഒരുക്കിയത്. ആശങ്ക വേണ്ട ജാഗ്രത മതി എന്ന സന്ദേശം ഉയര്‍ത്തികൊണ്ടാണ് കൊറോണ വൈറസിനും മറ്റ് പകര്‍ച്ചവ്യാധി കള്‍ക്കുമെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചത്. മരുത്തോര്‍വട്ടം ഗവ.എല്‍ പി സ്കൂളില്‍ ആരംഭിച്ച ആരോഗ്യ പ്രതിരോധ ക്യാമ്പയിന് അഡ്വ.എ.എം.ആരിഫ് എംപി ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ തൂവാല ഉപയോഗത്തിന്റെ ശീലം വളര്‍ത്തുക എന്നതാണ് ലക്ഷ്യം. തൂവാല ഉപയോഗത്തോടൊപ്പം സോപ്പും, വെളളവും ഉപയോഗിച്ച് കൈകള്‍ ഇടയ്ക്കിടെ കഴുകുക, ഇരുപത് സെക്കന്റോളം കൈകള്‍ കഴുകുക തുടങ്ങിയ സന്ദേശമാണ് കുട്ടികൾക്ക് നൽകുന്നത്. മതിലകംസേക്രട്ട് ഹേര്‍ട്ട് ഹോസ്പിറ്റ്ല്‍ സോപ്പുകള്‍ കൂടി നല്കിയപ്പോള് തൂവാലവിപ്ലവം നാടിന് പുതിയ അനുഭവമായി. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ച് പിടിക്കുന്നത് ശീലമാക്കുക, കഴുകാത്ത കൈകള്‍…
Read More