സൗജന്യകിറ്റ് വിതരണവുമായി ബന്ധപ്പെട്ട് തുണിസഞ്ചി വാങ്ങുന്നതില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം. കുടുംബശ്രീയില്‍ നിന്ന് തുണി സഞ്ചി വാങ്ങുന്ന ടെന്‍ഡറാണ് സപ്ലൈകോയെ വീണ്ടും സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്. ടെന്‍ഡര്‍ തുറക്കുന്നതിന്റെ തലേന്നു തന്നെ ഉയര്‍ന്ന വിലയ്ക്ക് സപ്ലൈകോ തുണിസഞ്ചിക്കായുള്ള പര്‍ച്ചേസ് ഓര്‍ഡര്‍ കുടുംബശ്രീക്കു നല്‍കി.മാത്രമല്ല ഇതിനോടകം കുടുംബശ്രീ വഴി വിതരണം ചെയ്ത തുണിസഞ്ചിയുടെ ഗുണനിലവാരത്തില്‍ മുമ്പേ തന്നെ സംശയമുള്ളപ്പോഴാണ് വീണ്ടും ഓര്‍ഡര്‍ നല്‍കിയത്. ഒരു കോടി സഞ്ചികള്‍ നല്‍കാനാണ് ഓര്‍ഡര്‍. മുന്‍പുള്ള മാസങ്ങളിലും കുടുംബശ്രീകളുടെ മറവില്‍ തമിഴ്നാട്ടില്‍ നിന്നുള്ള ഗുണമേന്മ വളരെക്കുറഞ്ഞ ബാഗ് വാങ്ങി പല കമ്പനികളും കോടികളുടെ അഴിമതി നടത്തിയിരുന്നു. സപ്ലൈകോ ഉന്നത ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട ഈ അഴിമതി പ്രമുഖ മാധ്യമത്തിലുടെ പുറത്ത് വരികയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കിറ്റ് വിതരണം വിവാദ രഹിതമാക്കാന്‍ സപ്ലൈകോ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു ഉത്തരവു നല്‍കിയ സമയത്തു തന്നെയാണ്…
Read MoreTag: corruption
അടി സക്കെ…വെറുതെ സര്‍ക്കാരിനെ സംശയിച്ചു ! സപ്ലൈകോയുടെ ഓണക്കിറ്റില്‍ വന്നത് വ്യാജവാറ്റിന് ഉപയോഗിക്കുന്ന യാതൊരു ഗുണനിലവാരവുമില്ലാത്ത ശര്‍ക്കര; അഴിമതിയ്ക്കു ചുക്കാന്‍ പിടിച്ചത് പ്രമുഖ നേതാവ്…
സപ്ലൈകോ ഓണക്കിറ്റിലെ ശര്‍ക്കരയുമായി ബന്ധപ്പെട്ട വിവാദം പുതിയ തലങ്ങളിലേക്ക്. ഓണക്കിറ്റിലെ ശര്‍ക്കര വ്യാജവാറ്റിന് ഉപയോഗിക്കുന്ന ശര്‍ക്കരയാണെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ചെന്നൈ ആസ്ഥാനമായ കമ്പനിയും ഈറോഡ് ആസ്ഥാനമായ മറ്റൊരു കമ്പനിയുമാണ് നിലവാരം തീരെക്കുറഞ്ഞ ഈ ശര്‍ക്കര ഓണക്കിറ്റിലേക്ക് നല്‍കിയത്. മഹാരാഷ്ട്രയിലും ഗുജറാത്തിലുമൊക്കെ വ്യാജവാറ്റിനായി ഉപയോഗിക്കുന്ന ശര്‍ക്കരയാണ് ഇത്. ഉപയോഗ ശൂന്യമായ പഞ്ചസാര പാവ് കാച്ചി മാരകമായ രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത് കപ്പുകളിലും മറ്റും നിറച്ചാണ് ഇത്തരത്തിലുള്ള ശര്‍ക്കര ഉല്പാദിപ്പിക്കുന്നത്. അതേസമയം ഓണക്കിറ്റില്‍ നിന്ന് ശര്‍ക്കരയും പപ്പടവും ഒഴിവാക്കണമെന്ന് സപ്ലൈകോ അറിയിച്ചിരുന്നു. എന്നാല്‍ ഉന്നതങ്ങളില്‍ നിന്നുള്ള ശക്തമായ സമ്മര്‍ദമാണ് ഇവ രണ്ടും കിറ്റില്‍ ഉള്‍പ്പെടുത്താന്‍ കാരണം. കോടികളുടെ അഴിമതിയായിരുന്നു സമ്മര്‍ദ്ദത്തിനു പിന്നില്‍. തൂക്കം വെട്ടിപ്പിലൂടെ മാത്രം തട്ടാനിരുന്നത് രണ്ടു കോടി 61 ലക്ഷം രൂപയായിരുന്നു. ഇതിനു പുറമേയാണ് ഗുണനിലവാരം തൊട്ടുതീണ്ടിയിട്ടിലാത്ത ശര്‍ക്കര വിതരണം ചെയ്തതും. വ്യാജവാറ്റിനു പുറമേ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കന്നുകാലികള്‍ക്ക്…
Read Moreനവകേരള ലോട്ടറിയില്‍ തട്ടിപ്പെന്ന് ആക്ഷേപം ! പ്രഖ്യാപിച്ചതിന്റെ പത്തിലൊന്നു സമ്മാനങ്ങള്‍ പോലും നല്‍കിയിട്ടില്ല; ലോട്ടറി ഓഫീസില്‍ വിളിച്ചവര്‍ക്ക് നേരിടേണ്ടി വന്നത് അധിക്ഷേപവും കേസുകൊടുക്കാന്‍ വെല്ലുവിളിയും…
കൊച്ചി:പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍സൃഷ്ടിക്കെന്ന പേരില്‍ കുറഞ്ഞ സമ്മാനത്തുകയില്‍ ഉയര്‍ന്ന വിലയില്‍ വിറ്റഴിച്ച നവകേരള ലോട്ടറിയില്‍ വന്‍തട്ടിപ്പെന്നു ആക്ഷേപം. സര്‍ക്കാര്‍ പ്രഖ്യാപിച്ചത്ര സമ്മാനം നല്‍കിയില്ലെന്നാണു പരാതി. പരാതി പറയാന്‍ ലോട്ടറി ഓഫിസില്‍ വിളിച്ചവരെ അധിക്ഷേപിച്ചതായും കേസുകൊടുക്കാന്‍ വെല്ലുവിളിച്ചതായും ലോട്ടറിയെടുത്ത കൊച്ചി സ്വദേശി പറയുന്നു. ഒരു ലക്ഷം രൂപ വീതം പരമാവധി 90 പേര്‍ക്കാണ് ഒന്നാം സമ്മാനം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. രണ്ടാം സമ്മാനമായി പരമാവധി 1,00,800 പേര്‍ക്ക് 5,000 രൂപ വീതവും നല്‍കുമെന്നു പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മൂന്നാം തീയതി നറുക്കെടുപ്പ് എന്നാണു പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇത് 10ന് നടത്തിയെന്നാണ് ലോട്ടറി ഓഫിസ് പറയുന്നത്. വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ളതു പ്രകാരം ഒക്ടോബര്‍ 15ന് തിരുവനന്തപുരം ബേക്കറി ജംക്ഷനു സമീപം റഷ്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ വച്ചാണ് നറുക്കെടുപ്പ് നടന്നത്. ടിക്കറ്റ് വാങ്ങിയവര്‍ ഫലം നോക്കുമ്പോള്‍ പറഞ്ഞത്ര ടിക്കറ്റുകള്‍ നറുക്കെടുത്തിട്ടില്ലെന്നു വ്യക്തമായതോടെയാണു പരാതിയുമായി ലോട്ടറി…
Read Moreമേലുദ്യോഗസ്ഥന്‍ അഴിമതിക്കാരനെന്ന് കീഴുദ്യോഗസ്ഥര്‍; കലികയറിയ മേലുദ്യോഗസ്ഥന്‍ അടിച്ചു പൂസായെത്തി വനം വകുപ്പ് ഓഫീസിന്റെ കതകുകള്‍ അടിച്ചു തകര്‍ത്തു;പാതിരാത്രിയില്‍ നടന്നത്…
ഇടുക്കി: വനംവകുപ്പ് ഓഫീസില്‍ മദ്യപിച്ചെത്തിയ മേലുദ്യോഗസ്ഥന്‍ കീഴുദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തു. ജില്ലയിലെ വിനോദസഞ്ചാര മേഖലയിലെ ഒരു വനംവകുപ്പ് ഓഫീസില്‍ വെള്ളിയാഴ്ച അര്‍ദ്ധരാത്രി രണ്ടിനാണു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മദ്യപിച്ചശേഷം കമ്പിവടിയുമായി ഫോറസ്റ്റ് സ്‌റ്റേഷനിലെത്തിയ ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇവര്‍ ഓടി ഓഫീസിലെ മുറിക്കുള്ളില്‍ കയറി കതകടച്ചാണ് ആക്രമണത്തില്‍നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഇയാള്‍ സ്‌റ്റേഷനിലെ വാതില്‍ അടിച്ചു തകര്‍ക്കാന്‍ ശ്രമിച്ചു. ഇതു സാധിക്കാതെ വന്നതോടെ ഓഫീസിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും കൊലവിളി നടത്തുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ നടത്തിയ അഴിമതികളും എണ്ണിപ്പറിഞ്ഞിരുന്നു. ഇതെല്ലാം ഫോണില്‍ റെക്കോര്‍ഡ് ചെയ്ത് ജീവനക്കാര്‍ ഇന്നലെ പോലീസിലും ഡി.എഫ്.ഒയ്ക്കും വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. നിരവധി അഴിമതി ആരോപണങ്ങള്‍ ആക്രമണത്തിനു നേതൃത്വം നല്‍കിയ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ക്കെതിരേ നിലവിലുണ്ട്. ആരോപണവിധേയനായ ഇദ്ദേഹം വിനോദ സഞ്ചാര മേഖലയിലെ ഒരു…
Read More