തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ ആരാധകരുള്ള നടിയാണ് ഹണി റോസ്. ഹണിയുടെ ഡ്രസ് സെന്‍സിനെ എപ്പോഴും ആരാധകര്‍ പുകഴ്ത്താറുണ്ട്. തിരക്കിട്ട് സിനിമകള്‍ ചെയ്യാറില്ലെങ്കിലും ദശലക്ഷക്കണക്കിന് ആരാധകരാണ് താരത്തിന് സോഷ്യല്‍ മീഡിയയിലുള്ളത്. പക്ഷേ, ഹണിക്ക് തീരെ ഇഷ്ടമില്ലാത്ത വേഷങ്ങള്‍ ഇടേണ്ടിവന്ന സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്. സിനിമയുടെ ഭാഗമാകുമ്പോള്‍ ഇഷ്ടപ്പെടുന്ന വസ്ത്രങ്ങള്‍ തന്നെയാവണം ഇടേണ്ടത് എന്ന് നിര്‍ബന്ധം പിടിക്കാനും സാധിക്കില്ലല്ലോ. ഒരു അഭിമുഖത്തില്‍ അത്തരമൊരു സംഭവത്തെക്കുറിച്ച് ഹണി തുറന്നു പറഞ്ഞിരുന്നു. ഒറ്റനോട്ടത്തില്‍ പച്ച നിറത്തിലെ തത്തയാണോ എന്ന് തോന്നിപ്പിക്കുമാറ് ഒരു വേഷം ധരിച്ച് ഹണി നില്ക്കുന്ന ചിത്രം കാട്ടിയാണ് അവതാരക ചോദ്യം ചോദിച്ചത്. ഈ വേഷം ധരിച്ച ചിത്രത്തിന്റെ പേര് പോലും ഹണി ഇന്ന് ഓര്‍ക്കുന്നില്ല. അത്രയേറെ വിഷമം തോന്നിയ നിമിഷമായിരുന്നു അത് ആദ്യ തമിഴ് സിനിമയോ മറ്റോ ആണ് എന്ന് ഹണി ഓര്‍ക്കുന്നു. ബിഹൈന്‍ഡ് വുഡ്സിനു നല്കിയ അഭിമുഖത്തിലാണ് ഹണി അക്കാര്യം…
Read MoreTag: costume
കുറുമ്പ് ലേശം കൂടുന്നുണ്ട് ! മുതലയുടെ വേഷം കെട്ടി യഥാര്‍ഥ മുതലയെ ശല്യപ്പെടുത്തി; വീഡിയോ വൈറല്‍…
മനുഷ്യരും മൃഗങ്ങളുമായുള്ള ഇടപെടലുകള്‍ പലപ്പോഴും കൗതുകം സൃഷ്ടിക്കാറുണ്ട്. മൃഗങ്ങളുടെ വേഷം കെട്ടി അവരോടിടപഴകുന്ന മനുഷ്യരുടെ വീഡിയോകള്‍ ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ ഒരു മനുഷ്യന് മുതലയുടെ വേഷം കെട്ടി ജീവനുള്ള മറ്റൊരു മുതലയുടെ അടുത്ത് ചെന്ന് അതിനെ ശല്യപ്പെടുത്തുന്നതിന്റെ വീഡിയോ ആണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. നരേന്ദ്ര സിംഗ് എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. കരയിലായി വെള്ളത്തിലേക്ക് നോക്കി കിടക്കുന്ന ഒരു മുതലയും സമീപത്തായി മുതലയുടെ വേഷം കെട്ടിയ ഒരാളുമാണ് വീഡിയോയുടെ ഉള്ളടക്കം. മുതല പ്രത്യേകിച്ച് ഭാവമാറ്റമൊന്നുമില്ലാതെ വെള്ളത്തിലേക്ക് നോക്കി കിടക്കുകയാണ്. എന്നാല്‍ മുതലയുടെ വേഷം കെട്ടിയ മനുഷ്യന് അതിനരികില്‍ കിടന്നുകൊണ്ട് മുതലയുടെ പിന്‍കാലുകളിലൊന്നില്‍ പിടിച്ചു വലിക്കുകയും അതിന്റെ ശരീരത്തില്‍ തന്റെ കൈകൊണ്ട് തലോടുകയും ചെയ്തു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ മുതല അതേപടി കിടന്നു. അപകടകാരികളായ ജീവികളാണ് മുതലകള്‍. മുതലയുടെ അരികില്‍ വേഷം കെട്ടി കിടന്ന് അതിനെ…
Read More‘റാണി’ തട്ടിപ്പിന്റെ ‘മഹാറാണി’ ! ചുറ്റിക്കറക്കുന്നത് ആഡംബര ബൈക്കില്‍; മദ്യപാനവും പുകവലിയും സന്തതസഹചാരികള്‍; ആണ്‍വേഷത്തിലെത്തി പെണ്‍കുട്ടിയെ വിവാഹം കഴിച്ചു പറ്റിച്ച ശ്രീറാം എന്ന റാണിയെക്കുറിച്ച് പുറത്തുവരുന്ന കഥകള്‍ ഞെട്ടിക്കുന്നത്
തിരുവനന്തപുരം: ആണ്‍വേഷം കെട്ടി പോത്തന്‍കോട് സ്വദേശിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചു പറ്റിച്ച കൊല്ലം തെക്കേകച്ചേരി നട ശ്രീറാം എന്ന റാണി വന്‍ തട്ടിപ്പുകാരിയെന്ന് വിവരം. സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പെടെ നിരവധി തട്ടിപ്പുകള്‍ ഇവര്‍ മുമ്പ് നടത്തിയിട്ടുണ്ട്. എട്ടു വര്‍ഷം മുമ്പ് ഒരു കടയില്‍ നിന്ന് മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് ചമഞ്ഞ് 3.75ലക്ഷം തട്ടിയെടുത്ത കേസില്‍ ഇവര്‍ അകത്തു പോയിരുന്നു. തുടര്‍ന്ന് ജാമ്യത്തിലിറങ്ങിയ ഇവര്‍ കഴിഞ്ഞ ഏഴു വര്‍ഷമായി പോത്തന്‍കോട് സ്വദേശിയായ നിര്‍ധന കുടുംബത്തിലെ യുവതിയുമായി പ്രണയത്തിലായിരുന്നു. തുടര്‍ന്നു വിവാഹ ശേഷം ആദ്യ രാത്രിയിലാണ് താന്‍ ചതിക്കപ്പെട്ടു എന്ന വിവരം പെണ്‍കുട്ടി തിരിച്ചറിയുന്നത്. ഏഴു വര്‍ഷം നീണ്ട പ്രണയ കാലയളവില്‍ യാതൊരു സംശയത്തിനും ഇടകൊടുക്കാതെയായിരുന്നു ഇയാളുടെ പെരുമാറ്റം. പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതു വഴി ലഭിക്കുന്ന സ്വര്‍ണ്ണവും പണം തട്ടിയെടുക്കാനായിരുന്നു റാണിയുടെ ഉദ്ദേശം എന്നു പോലീസ് സംശയിക്കുന്നു. റാണി തെക്കന്‍ ജില്ലകളില്‍…
Read More