കണ്ണൂർ: സി.ഒ.ടി.നസീർ വധശ്രമക്കേസുമായി ബന്ധപ്പെട്ട് തലശേരി എംഎൽഎ എ.എൻ.ഷംസീർ ഉപയോഗിച്ചിരുന്ന ഇന്നോവ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഷംസീറിന്റെ സഹോദരന്റെ എ.എൻ.ഷാഹിറിന്റെ പേരിൽ എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്തിരുന്ന KL 07 CD 6887 നന്പറിലുള്ള കാറാണിത്. നസീറിനെ വധിക്കാൻ ഗൂഢാലോചന നടന്നത് ഈ കാറിലാണെന്ന് അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഷംസീർ കാലങ്ങളോളം ഉപയോഗിച്ച വാഹനമാണിത്. നസീർ വധശ്രമക്കേസിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്നതിന് ശേഷവും കണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാൻ ഷംസീർ ഈ കാറിൽ എത്തിയിട്ടുണ്ട്. ഇത് വാർത്തയായതോടെ ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം മറ്റൊരു വാഹനത്തിലാണ് എംഎൽഎ മടങ്ങിയത്. ദീർഘകാലം എംഎൽഎ ബോർഡ് വച്ച് ഓടിയ കാറാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തന്നെ വധിക്കാൻ ഗൂഢാലോചന നടത്തിയ ഷംസീർ എംഎൽഎയാണെന്ന് നസീർ മൂന്ന് തവണ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. എന്നാൽ അന്വേഷണ സംഘം എംഎൽഎയുടെ…
Read MoreTag: cot nazeer
നിയമസഭ സമ്മേളനം കഴിഞ്ഞാലുടൻ..! സിഒടി നസീർ വധശ്രമ കേസ്; എ.എൻ. ഷംസീർ എംഎൽഎയെ ചോദ്യം ചെയ്യും
തലശേരി: വടകര പാർലമെന്റ് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച മുൻ സിപിഎം നേതാവ് സി.ഒ.ടി നസീറിനെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ എ.എൻ.ഷംസീർ എംഎൽഎ യെ പോലീസ് ചോദ്യം ചെയ്യും. നിയമസഭ സമ്മേളനം കഴിഞ്ഞാലുടൻ എംഎൽഎയെ ചോദ്യം ചെയ്യുമെന്ന് തലശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാൽ രാഷട്രദീപികയോട് പറഞ്ഞു. സി.ഒ.ടി നസീറിന്റെ മൊഴിയിൽ എംഎൽഎയുടെ പേര് പരാമർശിക്കുന്ന സാഹചര്യത്തിലാണ് എ.എൻ.ഷംസീറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളതെന്നും ഇതിന് മുന്നോടിയായി നസീറിൽ നിന്ന് ഒരിക്കൽ കൂടി മൊഴി രേഖപ്പെടുത്തുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി. ഇതിനിടയിൽ സംഭവത്തിൽ ഗൂഢാലോചന നടന്നത് എംഎൽഎ യുടെ സഹോദരൻ എ.എൻ.ഷഹീറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറിൽ വച്ചാണെന്നും പോലീസ് അന്വാഷണത്തിൽ കണ്ടെത്തി. എം എൽഎയുടെ പാറാലിലെ ആമിനാസ് എന്ന വിലാസം തന്നെയാണ് എറണാകുളം രജിസ്ട്രേഷനുള്ള ആർ.സി ബുക്കിലുള്ളത്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് എംഎൽഎയെ ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുള്ളത്. മേയ് 18നാണ്…
Read Moreവെട്ടി വീഴ്ത്തിയ നസീറിന്റെ മേല്‍ ബൈക്ക് കയറ്റിയ ശേഷം തലങ്ങനെയും വിലങ്ങനെയും വെട്ടി ! സി.ഒ.ടി നസീറിനെതിരായ ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്നു തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്…
കണ്ണൂര്‍: വടകര ലോക്സഭാ മണ്ഡലത്തില്‍ പി. ജയരാജനെതിരേ മത്സരിച്ച സിപിഎം വിമതന് സി.ഒ.ടി. നസീറിനെതിരായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആക്രമണം ആസൂത്രണം ചെയ്തു നടപ്പാക്കിയതാണെന്നു സൂചിപ്പിക്കുന്ന തരത്തില്‍, വീണു കിടക്കുന്ന നസീറിന്റെ ദേഹത്ത് െബെക്ക് കയറ്റുന്നതും തുടരെ വെട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മേയ് 18-ന് രാത്രി തലശേരി കയ്യാത്ത് റോഡില്‍വച്ചാണ് നസീര്‍ ആക്രമിക്കപ്പെട്ടത്. അക്രമികള്‍ ആയുധങ്ങളുമായി വഴിയില്‍ കാത്തു നില്ക്കുന്നതു മുതലുള്ള ദൃശ്യങ്ങളാണു പുറത്തുവന്നത്. കൂടുതല്‍ വാഹനങ്ങള്‍ എത്തുമ്പോള്‍ അക്രമികള്‍ മൂന്നുപേര്‍ ഒരു െബെക്കില്‍ കയറി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. അതേസമയം, എ.എന്‍. ഷംസീര്‍ എം.എല്‍.എക്കെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നു നസീര്‍ വ്യക്തമാക്കി. തന്നെ ഓഫീസില്‍ വിളിച്ചു വരുത്തി എം.എല്‍.എ. ഭീഷണിപ്പെടുത്തി. കേസ് മരവിപ്പിക്കാനുള്ള നീക്കത്തിനെതിരേ നിയമപോരാട്ടം ശക്തമാക്കുമെന്നും നസീര്‍ പറഞ്ഞു. ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്ത കൊളശേരി സ്വദേശി റോഷന്, വേറ്റുമ്മല്‍ സ്വദേശി ശ്രീജന് എന്നിവര്‍ കഴിഞ്ഞ ദിവസം തലശേരി…
Read Moreമാറ്റിക്കുത്തിയാല്‍ മാറ്റം കാണാമെന്ന മുദ്രാവാക്യവുമായി കളത്തിലിറങ്ങി ! ടിപി മോഡലില്‍ വെട്ടിയും കുത്തിയും മരണാസന്നനാക്കി പാര്ട്ടിക്കാര്;സിപിഎം വിമതന് സിഒടി നസീറിന്റെ നില അതീവ ഗുരുതരം…
വടകര: വടകര ലോക്സഭാ മണ്ഡലത്തില്‍ പി. ജയരാജനെതിരേ മത്സരിച്ച സിപിഎം വിമത സ്ഥാനാര്‍ഥി സിഒടി നസീറില്‍ പാര്‍ട്ടി കണ്ടത് മറ്റൊരു ടിപി ചന്ദ്രശേഖരനെ. മറ്റൊരു ഒഞ്ചിയം ആവര്‍ത്തിക്കുമെന്ന ഭയം ഉണ്ടായതോടെ ടിപിയോടു ചെയ്തതിനു സമാനമായി നസീറിനെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. തലയ്ക്കും വയറിനും കൈകാലുകള്‍ക്കും മാരകമായി പരിക്കേറ്റ നസീറിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. സ്കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോള്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം സ്കൂട്ടര്‍ ഇടിച്ചിട്ടു വെട്ടിപരുക്കേല്‍പിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ബെക്കിലെത്തിയ സംഘം വെട്ടിയപ്പോള്‍ തടുക്കുമ്പോഴാണ് പരിക്കേറ്റത്. ശനിയാഴ്ച സന്ധ്യയോടെ തലശ്ശേരി പുതിയ സ്റ്റാന്റ് പരിസരത്തെ കായ്യത്ത് റോഡില്‍ വച്ചാണ് സംഭവം. സിപിഎം ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന സിഒടി നസീര്‍ ഏതാനും വര്‍ഷം മുമ്പാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോയത്. പി.ജയരാജനെതിരെ മത്സരരംഗത്ത് വന്നപ്പോള്‍’ ‘മാറ്റി കുത്തിയാല്‍ മാറ്റം കാണാം…
Read More