ചുമയുടെ മരുന്ന് അമിതമായി നല്‍കിയതിനെ തുടര്‍ന്ന് ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇതുമായി ബന്ധപ്പെട്ട് 30 വയസുള്ള അമ്മയെ അറസ്റ്റ് ചെയ്തു. മരിച്ചതിന് ശേഷം കുഞ്ഞിന്റെ മൃതദേഹം വെള്ളം നിറച്ച ഡ്രമ്മില്‍ തള്ളിയതായി പോലീസ് പറയുന്നു. താനെ മഹാത്മ ഫൂലെ ചേരിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കേസില്‍ ഞായറാഴ്ചയാണ് കുഞ്ഞിന്റെ അമ്മ ശാന്ത ചവാനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി ചുമയ്ക്കുന്നത് കണ്ട് കുഞ്ഞിന് ചുമയുടെ സിറപ്പ് അമിതമായി നല്‍കുകയായിരുന്നു. ഇതാകാം മരണത്തിലേക്ക് നയിച്ചതെന്ന് കരുതുന്നതായി പോലീസ് പറയുന്നു. കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് ഭയന്നുപോയ യുവതി മൃതദേഹം വെള്ളം നിറച്ചുവച്ചിരുന്ന ഡ്രമ്മില്‍ തള്ളുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ കാണാനില്ല എന്ന് കാണിച്ച് പോലീസില്‍ പരാതി നല്കി. തട്ടിക്കൊണ്ടുപോകല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുന്നതിനിടെയാണ് കേസ് തെളിഞ്ഞത്. ചേരിയ്ക്ക് ചുറ്റുമുള്ള സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംശയകരമായി…
Read MoreTag: cough syrup
ക്ലിനിക്കില്‍ നിന്ന് കുറിച്ചുനല്‍കിയ ചുമയുടെ സിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം ! ഞെട്ടിപ്പിക്കുന്ന സംഭവം…
ഡല്‍ഹി മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ കുറിച്ചു നല്കിയ ചുമയ്ക്കുള്ള സിറപ്പ് കഴിച്ച് മൂന്നുകുട്ടികള്‍ക്ക് ദാരുണാന്ത്യം. സിറപ്പ് കഴിച്ച് ഗുരുതരമായതിനെത്തുടര്‍ന്ന് കലാവതി സരണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ മൂന്നു ഡോക്ടര്‍മാരുടെ സേവനം റദ്ദാക്കാനും അന്വേഷണം നടത്താനും ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനം. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഉടന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ ഡല്‍ഹി മെഡിക്കല്‍ കൗണ്‍സിലിനോടു നിര്‍ദേശിച്ചതായും ഡല്‍ഹി ആരോഗ്യമന്ത്രി അറിയിച്ചു. മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിനും രാജിവെക്കണമെന്നും കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും ബിജെപിയും കോണ്‍ഗ്രസും ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള കലാവതി സരണ്‍ കുട്ടികളുടെ ആശുപത്രിയില്‍ ഡെക്സ്ട്രോമെത്തോര്‍ഫാന്‍ എന്ന മരുന്നു കഴിച്ചുള്ള വിഷബാധയേറ്റ് 16 കുട്ടികളെയാണ് പ്രവേശിപ്പിച്ചത്. ജൂണ്‍ 29നും നവംബര്‍ 21 നുമിടയിലാണ് ഒരുവയസിനും ആറ് വയസിനും ഇടയിലുള്ള ഇത്രയും കുട്ടികള്‍ ചികിത്സ തേടിയത്. ‘മിക്ക…
Read Moreരണ്ടുവയസുകാരന് തട്ടിത്തെറിപ്പിച്ച കഫ് സിറപ്പ് വീണ് അമ്മയുടെയും മകന്റെയും സ്വര്‍ണാഭരണങ്ങള്‍ ‘വെളുത്തു’; സമൂഹമാധ്യമങ്ങളില്‍ വിവരം പോസ്റ്റു ചെയ്തപ്പോള്‍ കമ്പനിയുടെ വക ഭീഷണിയും; ചുമയ്ക്കുള്ള മരുന്ന് വില്ലനായതിങ്ങനെ…
രണ്ടര വയസ്സുകാരനു ചുമയ്ക്കു നല്കിയ മരുന്നു വീണ് കുട്ടിയുടെയും അമ്മയുടെയും സ്വര്‍ണാഭരണത്തിന്റെ നിറം മങ്ങി വെളുത്തു. കുഞ്ഞ് തട്ടിത്തെറിപ്പിച്ച മരുന്നു തുള്ളി വീണ് കുഞ്ഞിന്റെ ബ്രേസ്ലറ്റ്, അമ്മയുടെ മാല എന്നിവയുടെ സ്വര്‍ണ നിറമാണു മണിക്കൂറുകള്‍ക്കുള്ളില്‍ വെള്ളി പോലായത്. ഊരുട്ടമ്പലം പ്ലാവിള സ്വദേശിയുടെ മകന് അദ്വൈതിന് തിരുവനന്തപുരം പി ആര് എസ് ആശുപത്രിയില്‍ നിന്നെഴുതി നല്കിയ മരുന്നാണ് വില്ലനായത്. മരുന്നുകഴിച്ചെങ്കിലും കുട്ടിക്ക് അസ്വസ്ഥതകളൊന്നുമില്ല. വിവരം അറിഞ്ഞ മരുന്നു കമ്പനിക്കാര് ആശുപത്രിയില്‍ കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു മരുന്നിന്റെ സാമ്പിള്‍ വാങ്ങി. സമൂഹ മാധ്യമത്തില്‍ ഈ വിവരം പോസ്റ്റ് ചെയ്തതിനു കാണിച്ചുതരാമെന്ന ഭീഷണിയും കമ്പനി പ്രതിനിധിയുടെ ഭാഗത്തുനിന്നുണ്ടായെന്നും, ഭീഷണി സംബന്ധിച്ചു പൊലീസില്‍ പരാതി നല്‍കുമെന്നും രക്ഷിതാക്കള്‍ അറിയിച്ചു. മരുന്നു വീണു സ്വര്‍ണം നിറം മാറിയതോടെ മരുന്നു കഴിച്ച കുഞ്ഞിന്റെ ആരോഗ്യത്തെപ്പറ്റി ഉത്ക്കണ്ഠാകുലരായ രക്ഷിതാക്കള്‍ വിവരം ആശുപത്രി അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്നു…
Read More