25 കൊല്ലത്തിനു മുമ്പ് നല്‍കിയ വാക്കിന് ചൈന കല്‍പ്പിച്ചത് പുല്ലുവില; ഇനി ആണി തറച്ച തടിക്കഷണങ്ങളുമായി ചൈനീസ് പട്ടാളത്തെ കണ്ടുപോയാല്‍ വെടിവെച്ചു പുകയ്ക്കാന്‍ ഓര്‍ഡര്‍ ; ചൈനയെ നേരിടാന്‍ ഇന്‍സാസ് റൈഫിള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഉപയോഗിക്കാന്‍ കമാണ്ടര്‍മാര്‍ക്ക് അനുമതി…

ക്ഷമയുടെ നെല്ലിപ്പലക കണ്ട ഇന്ത്യന്‍ സൈന്യം ശാന്തസ്വഭാവം കൈവിടുന്നു. അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ വെടിനിര്‍ത്തലിന് ഇന്ത്യയും ചൈനയും ഉണ്ടാക്കിയ പ്രധാന ഉപാധിയായിരുന്നു തോക്കുപയോഗിക്കാതെയുള്ള പെട്രോളിങ്. എന്നാല്‍ ഗല്‍വാനില്‍ ചൈനീസ് സൈന്യം കാണിച്ച നെറികേട് ഇന്ത്യയെ മാറ്റിചിന്തിപ്പിക്കുകയാണ്. ആണി തറച്ച തടിക്കഷണങ്ങളുമായി ഇനി ചൈനീസ് പട്ടാളം ഇറങ്ങിയാല്‍ വെടിവെച്ചു പുകയ്ക്കാനാണ് ഓര്‍ഡര്‍. അതിര്‍ത്തിയില്‍ ചൈനീസ് അതിക്രമം ഉണ്ടായാല്‍ ഇന്‍സാസ് യന്ത്രത്തോക്കുകള്‍ ഉള്‍പ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും നേരിടാനുള്ള അനുമതി കമാന്‍ഡര്‍മാര്‍ക്കു കരസേന നല്‍കി. അതിര്‍ത്തിയില്‍ വെടിവെയ്പ്പ് പാടില്ലെന്ന 1996ലെ ഇന്ത്യ ചൈന കരാറില്‍ നിന്നാണ് ഇന്ത്യ പിന്മാറുന്നത്. ലഡാക്കില്‍ ചൈനീസ് സേന കഴിഞ്ഞയാഴ്ച നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണിത്. കടന്നുകയറ്റ നീക്കങ്ങളില്‍ നിന്നു ചൈന പിന്മാറും വരെ ഈ നയം തുടരും. സമാധാനം പുനഃസ്ഥാപിച്ചാല്‍ മുന്‍ രീതിയിലേക്കു മടങ്ങും. ഇതിനിടെ ഗാല്‍വാനില്‍ ഏതാനും ചൈനീസ് പട്ടാളക്കാരെ ഇന്ത്യ പിടികൂടിയ ശേഷം…

Read More

ഇന്ത്യന്‍ പോര്‍വിമാനങ്ങളിലെ വജ്രായുധം ! മണിക്കൂറില്‍ 2336 കിലോമീറ്റര്‍വരെ വേഗം; ആണവ പോര്‍മുനകള്‍ വഹിക്കുവാന്‍ ശേഷി; ജയ്‌ഷെ മുഹമ്മദിന്റെ ഭീകരത്താവളങ്ങളെ തകര്‍ത്തു തരിപ്പണമാക്കിയ ഫ്രഞ്ചുനിര്‍മിത യുദ്ധവിമാനം മിറാഷ് ‘കൊടുംഭീകരന്‍’

പുല്‍വാമയില്‍ 40ലധികം ഇന്ത്യന്‍ ജവാന്മാരുടെ ജീവനെടുത്ത ജെയ്‌ഷെ ഭീകരര്‍ക്ക് 12 ദിവസത്തിനു ശേഷം ഇന്ത്യന്‍ സൈന്യം ശക്തമായ മറുപടി നല്‍കിയപ്പോള്‍ ശ്രദ്ധാകേന്ദ്രമായത് ഇന്ത്യന്‍ യുദ്ധവിമാനങ്ങളിലെ വജ്രായുധം എന്നറിയപ്പെടുന്ന മിറാഷ് വിമാനവും.ഇന്ന് പുലര്‍ച്ചെയാണ് പാക് അധീന കശ്മീരിലെ ഭീകരതാവളം ആക്രമിച്ച് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയത്. പുലര്‍ച്ചെ മൂന്നരയ്ക്ക് ഇന്ത്യന്‍ വ്യോമസേനയാണ് ആക്രമണം നടത്തിയത്. ഭീകരതാവളം പൂര്‍ണമായി തകര്‍ത്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.  ആക്രമിച്ചതില്‍ ബാലാകോട്ടിലെ ജയ്‌ഷെ മുഹമ്മദ് താവളവുമുണ്ടെന്നാണ് സൂചനകള്‍. ആയിരം കിലോ സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചായിരുന്നു വ്യോമസേനയുടെ മിന്നലാക്രമണം. ആക്രമണം നടത്താന്‍ ഉപയോഗിച്ച മിറാഷ്-2000 ചില്ലറക്കാരനല്ല. ഇന്ത്യന്‍ പോര്‍വിമാനങ്ങളിലെ വജ്രായുധമെന്നാണ് മിറാഷിനെ വിശേഷിപ്പിക്കുന്നത്. വജ്ര എന്നാണ് വ്യോമസേന നല്‍കിയിരിക്കുന്ന നാമകരണം. ഫ്രഞ്ച് നിര്‍മ്മിത പോര്‍വിമാനമാണ് മിറാഷ് 2000. ഡാസോ ഏവിയേഷന്‍ കമ്പനിയാണ് ഈ വിമാനം നിര്‍മിക്കുന്നത്. നാലാം തലമുറയില്‍ പെട്ട യുദ്ധവിമാനമായാണ് ഇത് കണക്കാക്കുന്നത്. 1965ല്‍ ബ്രിട്ടന്റെയും…

Read More