കുമരകം: അറുപറയിലെ ദന്പതികളെ കാണാതായി നാലു വർഷം പിന്നിടുന്പോഴും ദുരൂഹത ബാക്കി. 2017 ഏപ്രിൽ ആറാം തീയതി ഹർത്താൽ ദിനത്തിൽ വൈകുന്നേരം കോട്ടയം ടൗണിലേക്കു പുത്തൻ മാരുതി കാറിൽ ഭക്ഷണം വാങ്ങാൻ പുറപ്പെട്ട അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരാണ് ഇനിയും തിരിച്ചെത്താത്തത്. വൃദ്ധനായ പിതാവ് അബ്ദുൾ ഖാദറും രണ്ട് മക്കളും ഇവർ തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ നാലു വർഷം പിന്നിട്ടിട്ടും കാത്തിരിപ്പു തുടരുകയാണ്.അബ്ദുൾ ഖാദർ കുമരകം പോലീസിൽ നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ തിരുവാതുക്കൽ വഴിയാണു കാർ പോയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്നു വിവരം ലഭിച്ചിരുന്നു. തുടർന്ന് പോലീസ് അന്വേഷണം നടത്തിയെങ്കിലും കൂടുതൽ വിവരങ്ങൾ നാളിതുവരെ ലഭിച്ചില്ല.പോലീസിന്റെ അന്വേഷണം വിഫലമായെന്ന പിതാവിന്റെ പരാതിയെ തുടർന്നു മുഖ്യമന്ത്രി അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. തുടർന്ന് ജില്ലയുടെ വിവിധ മേഖലകളിൽ കരയിലും ജലത്തിലും തെരച്ചിൽ വ്യാപിപ്പിച്ചെങ്കിലും പ്രയോജനം…
Read MoreTag: couple missing
കോട്ടയം ജില്ലയിൽ കാണാതാവുന്നവരുടെ എണ്ണം വർധിക്കുന്നു; കാണാതാവുന്നവരിൽ അധികവും പെൺകുട്ടികൾ; ഇന്നലെ രണ്ടു പെണ്‍കുട്ടികളടക്കം നാലുപേരെ കാണാതായി പരാതി
കോട്ടയം: രണ്ടു പെണ്‍കുട്ടികൾ അടക്കം നാലുപേരെ ഇന്നലെ ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി കാണാതായെന്നു പരാതി. വെള്ളൂർ സ്വദേശിനിയായ പത്തൊൻപതുകാരിയെ കാണാതായതിന് വെള്ളൂർ പോലീസ് കേസെടുത്തു. ഇന്നലെ രാവിലെ ഒൻപതിന് വീട്ടിൽ നിന്ന് പുറത്തു പോയതാണ്. പിന്നീട് മടങ്ങി വന്നില്ല. കുമ്മണ്ണൂർ സ്വദേശിനിയായ പതിനെട്ടുകാരിയെ ഇന്നലെ രാവിലെ മുതൽ കാണാതായി എന്നാണ് വീട്ടുകാരുടെ പരാതി. കിടങ്ങൂർ പോലീസ് അന്വേഷണം ആരംഭിച്ചു. അകലക്കുന്നം സ്വദേശിയായ 54കാരനെ കാണാതായി എന്നു ബന്ധുക്കൾ പള്ളിക്കത്തോട് പോലീസിൽ പരാതി നല്കി. 24 മുതലാണ് കാണാതായത്. ചിറക്കടവ് സ്വദേശിയായ 49കാരനെ 24 മുതൽ കാണാതായി എന്നാണ് പൊൻകുന്നം പോലീസിൽ നല്കിയ പരാതിയിൽ പറയുന്നത്. സ്വകാര്യ ബസിൽ കയറി പോകുന്നതു കണ്ടവരുണ്ടെന്നും തിരികെ വീട്ടിലെത്തിയില്ലെന്നുമുള്ള പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ജില്ലയിൽ കാണാതാകുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു വരികയാണ്. ഒരാഴ്ചയിൽ ശരാശരി 30 പേരെയെങ്കിലും കാണാതായി…
Read Moreമുടി നീട്ടി വളർത്തിയവരും പാലക്കാട്ടുകാരുമാണോ?; ദുൽഖറിനൊപ്പം അഭിനയിക്കാം; കുറുപ്പിലേക്ക് പുതുമുഖങ്ങളെ തേടി അണിയറപ്രവർത്തകർ
ദുൽഖർ സൽമാനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രൻ ഒരുക്കുന്ന കുറുപ്പിലേക്ക് പുതുമുഖങ്ങളെ തേടി അണിയറപ്രവർത്തകർ. മുടി നീട്ടി വളർത്തിയവർക്കും പാലക്കാട്ടുകാർക്കുമാണ് മുൻഗണന. വിഖ്യാത കുറ്റവാളി സുകുമാരക്കുറുപ്പിന്റെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിൽ സുകുമാര കുറുപ്പിന്റെ കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിക്കുന്നത്. എണ്‍പതുകളിലെ ഗ്രാമാന്തരീക്ഷം പുനർസൃഷ്ടിച്ച് ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലുമായാണ് സിനിമ ചിത്രീകരിക്കുന്നത്. താത്പര്യമുള്ളവർ ഓഗസ്റ്റ് 10 ശനിയാഴ്ച്ച രാവിലെ 9:30 മുതൽ 4:30 വരെ ഷോർണൂർ കുളപ്പുള്ളി സമുദ്ര റീജൻസിയിൽ പങ്കെടുക്കാമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
Read Moreദമ്പതികളുടെ തിരോധാനത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല ; തിരുനക്കര മൈതാനത്ത് നാളെ പ്രതിഷേധ കൂട്ടായ്മ
കോട്ടയം: ഒരു വർഷമായിട്ടും അറുപറ സ്വദേശികളായ ദന്പതികളുടെ തിരോധാനത്തിന് തുന്പുണ്ടാക്കാൻ കഴിയാത്തതിൽ പ്രതിഷേധിച്ച് നാളെ ദന്പതികളുടെ വീട്ടുകാരും നാട്ടുകാരും വൈകുന്നേരം നാലിന് തിരുനക്കര മൈതാനത്ത് ഒത്തു ചേരും. ആക്ഷൻ കൗണ്‍സിലിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മയാണ് സംഘടിപ്പിക്കുന്നത്. ദന്പതികളായ അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കഴിഞ്ഞ ഏപ്രിൽ ആറിലെ ഹർത്താൽ ദിനത്തിലാണു കാണാതായത്. പോലീസിനും ക്രൈംബ്രാഞ്ചിനും കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ലോക്കൽ പോലീസ് അന്വേഷണത്തിൽ തുന്പൊന്നും കിട്ടാതായപ്പോഴാണു കേസ് ക്രൈംബ്രാഞ്ചിനു കൈമാറിയത്. ക്രൈംബ്രാഞ്ചിന്റെ ഇപ്പോഴത്തെ അന്വേഷണത്തിൽ ഹബീബയുടെ ബന്ധുക്കൾക്ക് പൂർണതൃപ്തിയുള്ളപ്പോഴാണു ഹാഷിമിന്റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഇപ്പോൾ ക്രൈംബ്രാഞ്ചാണ് അന്വേഷിക്കുന്നത്. ഇതിനിടെ വിവിധ സ്ഥലങ്ങളിൽ ഇരുവരെയും കണ്ടെന്ന അഭ്യുഹത്തെത്തുടർന്നു അന്വേഷണസംഘം വ്യാപകമായ തെരച്ചിൽ നടത്തിയിരുന്നു. അജ്മീരിലെ ദർഗയ്ക്കുസമീപമുള്ള മലയാളി ഹോട്ടലിലെ…
Read Moreദുരൂഹതയുടെ 10 മാസം പിന്നിടുന്പോൾ..! അറുപറയിലെ ദമ്പതികൾ അജ്മീരിൽ? ക്രൈംബ്രാഞ്ച് സംഘം രാജസ്ഥാനിലേക്ക്; 2017 ഏപ്രിൽ ആറിന് ഹർത്താൽ ദിനത്തിൽ കാണാതായ ദമ്പതികളെക്കുറിച്ചുള്ള അന്വേഷണ നാൾവഴികളിലൂടെ
കോട്ടയം: ഒരു വർഷം മുൻപ് കാണാതായ അറുപറയിലെ ദന്പതികളുടെ രൂപ സാദൃശ്യമുള്ളവരെ കണ്ടെന്ന വിവരത്തെ തുടർന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അടുത്ത ആഴ്ച രാജസ്ഥാനിലെ അജ്മീരിലേക്ക് പോകും. ദന്പതികൾ പോകാൻ സാധ്യതയുള്ള ഏർവാടി, മുത്തുപ്പേട്ട, ബീമാപള്ളി, ആറ്റാൻകര തുടങ്ങിയ ദർഗകൾ കേന്ദ്രീകരിച്ച് നേരേത്ത കേസ് അന്വേഷിച്ച പോലീസ് വിശദ അന്വേഷണം നടത്തിയിരുന്നു. അന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ചിത്രങ്ങളും വിവരങ്ങളും കൈമാറിയുള്ള അന്വേഷണത്തിൽ രൂപ സാദൃശ്യമുള്ള ചിലരെ കണ്ടുമുട്ടിയെന്ന തരത്തിലുള്ള ചില സന്ദേശങ്ങൾ പോലീസിന് ലഭിച്ചിരുന്നു. ഇക്കാര്യങ്ങളുടെ പരിശോധനയ്ക്കായിട്ടാണ് അന്വേഷണ സംഘത്തെ അയയ്ക്കുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സേവ്യർ സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘമാണ് പുതിയ അന്വേഷണവുമായി ബന്ധപ്പെട്ട് അജ്മീരിലേക്ക് യാത്ര തിരിക്കുന്നത്. ദുരൂഹതയുടെ 10 മാസം പിന്നിടുന്പോൾ കാണാതായ കുമ്മനം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കണ്ടെത്താൻ സഹായകരമായ രീതിയിൽ ചില…
Read Moreഅവർ കണ്ടെത്തുമോ? പോലീസ് അന്വേഷണത്തിൽ പുരോഗതിയില്ല; കുമരകത്ത് നിന്ന് കാണാതായ ദമ്പതികളുടെ തിരോധാനം അന്വേഷിക്കാൻ ക്രൈംബ്രാഞ്ച്
കോട്ടയം: കുമരകം അറുപറയിൽനിന്ന് കാണാതായ ദമ്പതികളുടെ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ഇതുസംബന്ധിച്ചു സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് കോട്ടയം ജില്ലാ പോലീസ് ചീഫ് വി.എം. റഫീക്കിനു ലഭിച്ചു. അന്വേഷണത്തിനു ക്രൈം ബ്രാഞ്ചിന്റെ ഏതു വിഭാഗം നേതൃത്വം നല്കുമെന്നു പിന്നീട് തീരുമാനിക്കും. കഴിഞ്ഞ ഏപ്രിൽ ആറിനാണ് അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിമി(42)നെയും ഭാര്യ ഹബീബ(37)യെയും കാണാതായത്. കുട്ടികൾക്ക് ഭക്ഷണം വാങ്ങാനായി വീട്ടിൽനിന്നും കോട്ടയം നഗരത്തിലേക്ക് സ്വന്തം കാറിൽ പുറപ്പെട്ട ഇരുവരും പിന്നീട് മടങ്ങിവന്നില്ല. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് ലോക്കൽ പോലീസ് അന്വേഷിച്ചെങ്കിലും ഇതുവരെ അന്വേഷണത്തിൽ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണു ക്രൈംബ്രാഞ്ചിനു കൈമാറിയത്.
Read Moreആദ്യം വ്യാപാരി പോയി, രണ്ടു മാസത്തിനു ശേഷം ജീവനക്കാരിയും; ഇരുവരുടെയും തിരോധാനത്തില്‍ ദുരൂഹതയേറുന്നു; തിരിച്ചു വരുകയാണെന്ന് ബന്ധുക്കള്‍ക്ക് ഫോണ്‍ ചെയ്ത ശേഷം അംജാദ് പോയതെങ്ങോട്ട്…?
കോഴിക്കോട്: ഒര്‍ക്കാട്ടേരിയിലെ വ്യാപാരിയുടെയും സ്ഥാപനത്തിലെ ജീവനക്കാരിയുടെയും തിരോധാനം ചര്‍ച്ചയാവുന്നു. വ്യാപാരിയെ കാണാതായി രണ്ടു മാസത്തിനു ശേഷമാണ് സ്ഥാപനത്തിലെ ജീവനക്കാരിയെ കാണാതായത്. സെപ്റ്റംബര്‍ 11നാണ് ഓര്‍ക്കാട്ടേരിയിലെ ഐഡിയ മൊബൈല്‍ ഔട്ട്ലെറ്റ് നടത്തുന്ന അംജാദ്(23)നെ കാണാവുന്നത്. ഇയാളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുന്നതിനിടെയാണ് കഴിഞ്ഞ തിങ്കളാഴ്ച ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരിയായ പ്രവീണ(32) അപ്രത്യക്ഷമാവുന്നത്. തിങ്കളാഴ്ചയും പതിവുപോലെ തന്റെ സ്കൂട്ടറില്‍ പ്രവീണ സ്ഥാപനത്തിലേക്ക് ജോലിക്ക് പോയിരുന്നു. വൈകിട്ട് സ്ഥാപനം അടച്ചതിന് ശേഷമാണ് പ്രവീണയെ കാണാതാവുന്നത്. രാത്രി ഏറെ വൈകിയും ഇവര്‍ വീട്ടിലെത്താഞ്ഞതിനാല്‍ ബന്ധുക്കള്‍ പല സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണുതാനും. പ്രവീണയുടെ അച്ഛന്റെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ സ്കൂട്ടര്‍ കണ്ടെത്തി. കടയുടമയായ അംജാദിനെ കാണാതായിട്ട് രണ്ടു മാസമായെങ്കിലും ഒരു തുമ്പുമില്ല. സ്ഥാപനത്തിലേക്കാവശ്യമായ സാധനങ്ങള്‍ വാങ്ങിക്കാനായി കോഴിക്കോടേക്ക് പോയതായിരുന്നു വൈക്കിലശ്ശേരി…
Read Moreഎത്തും പിടിയുമില്ലാതെ പോലീസ്..! കുമ്മനം അറുപറയിൽനിന്ന് ദമ്പതികളെ കാണാതായ സംഭവം; തെരച്ചിൽ തുടരുന്നു
കോട്ടയം: ദുരൂഹത ഒഴിയാതെ ദമ്പതികളുടെ തിരോധാനം. കുമ്മനം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിമും(42) ഭാര്യ ഹബീബയും (37) കാണാതായ സംഭവം ദുരൂഹതയിലേക്കു നീങ്ങുന്നു.അന്വേഷണത്തിൽ ദന്പതികളെപ്പറ്റി സൂചനയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ഇരുവരും മാറി നിൽക്കുന്നതാണോ വെള്ളത്തിൽ വീണു അപകടത്തിൽപ്പെട്ടതാണോയെന്നു സംഘം അന്വേഷിക്കുന്നതിനിടെ സമീപവാസികൾക്ക് അന്വേഷണത്തിൽ തൃപ്തിയില്ല. ഏതാനും പേരുടെ മൊഴിയിൽ വൈരുധ്യമുള്ളത് പോലീസ് അന്വേഷിക്കുന്നുണ്ട്. സമീപവാസികളിൽ ചിലർ ഇവരുടെ തിരോധാനത്തിൽ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. പുറത്തുനിന്നു ഭക്ഷണം വാങ്ങിവരാമെന്നു പറഞ്ഞു കഴിഞ്ഞ ഏപ്രിൽ ആറിന് രാത്രി ഒന്പതിനു വീട്ടിൽനിന്നു കാറിൽ പുറത്തേക്കുപോയ ദന്പതികൾ പിന്നീട് തിരിച്ചുവന്നില്ല. കോട്ടയം ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തിൽ നിരവധി അന്വേഷണങ്ങൾ നടത്തിയെങ്കിലും തുന്പൊന്നും ലഭിച്ചില്ല. തിരോധാനവും കേസ് അന്വേഷണവും ആറുമാസം പിന്നിട്ടിട്ടും തുന്പൊന്നും ലഭിക്കാത്തതിൽ അന്വേഷണ സംഘത്തിനൊപ്പം ബന്ധുക്കളും വലിയ നിരാശയിലാണ്. കേസ് അന്വേഷണത്തിന്റെ ഭാഗമായി താഴത്തങ്ങാടി ആറ്റിലും കൈ തോടുകളിലും നേവിയുടെ സംഘവും മുന്‍പു…
Read Moreകുമരകത്തുനിന്നും ദമ്പതികളെ കാണാതായ സംഭവം; ഒന്നുകൂടി ശ്രമിച്ച ശേഷം രക്ഷയില്ലെങ്കിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറാൻ ശിപാർശ ചെയ്യുമെന്ന് ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീഖ്
കോട്ടയം: ദന്പതികളുടെ തിരോധാനം സംബന്ധിച്ചു പ്രത്യേക സംഘങ്ങൾ അന്വേഷണം നടത്തി ഒരുമാസത്തിനുള്ളിൽ സൂചനയൊന്നും ലഭിച്ചില്ലെങ്കിൽ വിവരം ഡിജിപിയെ ധരിപ്പിച്ച് കേസ് ക്രൈംബ്രാഞ്ച് കൈമാറുന്നതിനു ശിപാർശ ചെയ്യുമെന്ന് കോട്ടയം ജില്ലാ പോലീസ് ചീഫ് വി.എം. മുഹമ്മദ് റഫീഖ്. കഴിഞ്ഞ ഏപ്രിൽ ആറിനു രാത്രിയാണു കുമ്മനം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിമിനെയും (42), ഭാര്യ ഹബീബയെയും (37) കാണാതാകുന്നത്. ഏപ്രിൽ ആറിലെ ഹർത്താൽ ദിനത്തിൽ പുതിയ ഗ്രേ കളർ മാരുതി വാഗണ്‍ ആർ കാറിൽ ഭക്ഷണംവാങ്ങാൻ വീട്ടിൽനിന്നും പുറപ്പെട്ട ദന്പതികളായ ഹാഷിമിനെയും ഭാര്യ ഹബീബയെയും പിന്നീടാരും കണ്ടിട്ടില്ല. ദന്പതികളെ കാണാതായിട്ട് ഇന്നു ആറുമാസം പിന്നിടുകയാണ്. ദന്പതികളുടെ തിരോധാനം ആദ്യം അന്വേഷിച്ച കോട്ടയം വെസ്റ്റ് സിഐ നിർമൽ ബോസിന്റെ സംഘത്തിനു പുറമേ പാന്പാടി സിഐ യു. ശ്രീജിത്ത്, കോട്ടയം ഈസ്റ്റ് സിഐ സാജു വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള രണ്ട് പ്രത്യേക സംഘവും കേസ്…
Read Moreആറുമാസം പിന്നിടുമ്പോൾ..! കുമരകത്തെ ദമ്പതികളുടെ തിരോധാനം സംബന്ധിച്ച അന്വേഷണസംഘത്തെ വിപുലീകരിക്കുന്നു ; ഹർത്താൽ ദിനത്തിൽ കാണാതായവരുടെ തിരോധാനം ഇതുവരെ…
കോട്ടയം: ദമ്പതികളുടെ തിരോധാനം അന്വേഷിക്കുന്ന സംഘത്തിൽ രണ്ടംഗങ്ങളെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കാൻ തീരുമാനം. ജില്ലാ പോലീസ് ചീഫ് മുഹമ്മദ് റെഫീഖിന്റെ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണു സംഘത്തെ വിപുലപ്പെടുത്തി അന്വേഷണം ഊർജിതമാക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ഏപ്രിൽ ആറിനു രാത്രിയാണു കുമ്മനം അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിമിനെയും (42), ഭാര്യ ഹബീബയെയും (37) കാണാതാകുന്നത്. നേരത്തെ കേസ് അന്വേഷിച്ചിരുന്ന രണ്ടുപേരെയാണ് പുതിയ അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അന്വേഷണത്തിന്റെ തുടക്കത്തിൽ ജില്ലാ പോലീസ് ചീഫിന്റെ നാലംഗ സ്ക്വാഡിൽനിന്ന് ഉൾപ്പെട്ട രണ്ടുപേരെ എആർ ക്യാന്പിലേക്കു മടക്കിവിളിച്ചിരുന്നു. ഇവരാണു വീണ്ടും ടീമിൽ ഇടം നേടിയിരിക്കുന്നത്. ഏപ്രിൽ ആറിലെ ഹർത്താൽ ദിനത്തിൽ പുതിയ ഗ്രേ കളർ മാരുതി വാഗണ്‍ ആർ കാറിൽ ഭക്ഷണംവാങ്ങാൻ വീട്ടിൽനിന്നും പുറപ്പെട്ട ദന്പതികളായ ഹാഷിമിനെയും ഭാര്യ ഹബീബയെയും പിന്നീടാരും കണ്ടിട്ടില്ല. കാണാതായ അന്നുമുതൽ കാർ കടന്നുപോയ 39 ഇടങ്ങളിൽനിന്നു പോലീസിന് ലഭിച്ച സിസിടിവി…
Read More