കുമരകം: അറുപറയിൽ നിന്നും കാണാതായ ദന്പതികൾക്കു വേണ്ടിയുള്ള തെരച്ചിൽ ഇന്നു രാവിലെ ആരംഭിച്ചു. മീനച്ചിലാറും കവണാറും കേന്ദ്രീകരിച്ചാണ് തെരച്ചിൽ നടത്തുന്നത്. കവണാറ്റിൻകരയിലും താഴത്തങ്ങാടിയിലും അണ്ടർ വാട്ടർ റോബർട്ട് എന്ന നവീന സംവിധാനം ഉപയോഗിച്ചാണ് സീഡാക്കിലെ വിദഗ്ധർ പരിശോധന നടത്തുന്നത്. കൈപ്പുഴയാറിൽ ഇന്നലെ നടത്തിയ പരിശോധന വിഫലമായിരുന്നു. വെള്ളത്തിനടിയിൽ നിന്നും കാമറയിൽ പകർത്തുന്ന ദൃശ്യങ്ങൾ വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്ന കണ്ട്രോൾ യൂണിറ്റിൽ ദർശിക്കാൻ കഴിയും. നല്ല തെളിഞ്ഞ വെള്ളമാണെങ്കിൽ മൂന്നു മീറ്ററിനുള്ളിലുള്ള ദൃശ്യങ്ങൾ വ്യക്തമായി ലഭിക്കുമെന്നതാണ് ഈ നൂതന സംവിധാനത്തിന്റെ നേട്ടം. പോലീസിന്റെ അന്വേഷണത്തിനുവേണ്ടി ഈ സംവിധാനം സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഉപയോഗിച്ചത്. അറുപറ പാലത്തിനു സമീപം ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവർ ഏപ്രിൽ ആറിനാണ് കാണാതായത്. ഹർത്താൽ ദിനമായ അന്ന് കോട്ടയം ടൗണിൽ നിന്നും ആഹാരം വാങ്ങി വരാമെന്ന് പറഞ്ഞ് കാറിൽ വീട്ടിൽ…
Read MoreTag: couple missing
ദുരൂഹത തുടരുന്നു..! അറുപറയിൽ നിന്ന് ദമ്പതികളെ കാണാതായ സംഭവം: 30 പേരടങ്ങുന്ന പോലീസ് സംഘം അന്വേഷിക്കുമെന്ന് വീട് സന്ദർശിച്ച ശേഷം ഡിജിപി സെൻകുമാർ
കോട്ടയം: അറുപറയിൽ നിന്നും ദന്പതികളെ കാണാതായ സംഭവം 30 പേരടങ്ങുന്ന പോലീസ് സംഘം അന്വേഷിക്കും. ഇന്നലെ പോലീസ് മേധാവി ടി.പി. സെൻകുമാർ കഴിഞ്ഞ മാസം ആറു മുതല്‍ കാണാതായ ദന്പതികളുടെ വീട്ടിലെത്തിയപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ദന്പതികളുടെ പിതാവ് അബ്ദുൽഖാദറിൽ നിന്നും ഡിജിപി നേരിട്ട് പരാതി സ്വീകരിച്ചു. നിലവിൽ അന്വേഷണം ഉൗർജിതമായിട്ടാണ് നടക്കുന്നതെന്നും ഉടൻ ദന്പതികളെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും ഡിജിപി പറഞ്ഞു. കഴിഞ്ഞ മാസം ആറിന് രാത്രി 9.30നാണ് അറുപുറ ഒറ്റക്കണ്ടത്തിൽ ഹാഷീം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതായത്. പുറത്തു നിന്നും ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും കോട്ടയം നഗരത്തിലേക്ക് പുറപ്പെട്ട ദന്പതികൾ പിന്നീട് തിരിച്ചു വന്നില്ല. ഇതേ തുടർന്ന് ബന്ധുക്കൾ കുമരകം പോലീസിൽ പരാതി നൽകുകയായിരുന്നു. വീടിനു തൊട്ടുചേർന്ന് ഒറ്റക്കണ്ടത്തിൽ സ്റ്റോഴ്സ് എന്ന പേരിൽ പലചരക്കുകട നടത്തി വരുകയായിരുന്നു ഹാഷിം. ഒരുമാസം മുന്‍പ്…
Read Moreകുമരകത്ത് നിന്ന് കാണാതായ ദമ്പതികൾക്കു വേണ്ടി മീനച്ചിലാറ്റിൽ നേവിയുടെ തെരച്ചിൽ തുടരുന്നു; ഇവരെ കാണാതായിട്ട് 28 ദിവസം പിന്നിട്ടു
കോട്ടയം: കുമരകം അറുപറയിൽ നിന്നു കാണാതായ ദമ്പതികൾക്കു വേണ്ടി മീനച്ചിലാറ്റിൽ നേവിയുടെ മുങ്ങൽ വിദഗ്ധർ നടത്തുന്ന തെരച്ചിൽ ഇന്നും തുടരുകയാണ്. ഇന്നലെ നടത്തിയ തെരച്ചിൽ വിഫലമായി. ഇന്നലെ ഉച്ചകഴിഞ്ഞു 2.30നാണു സംഘം തെരച്ചിൽ ആരംഭിച്ചത്. വൈകുന്നേരം വരെ തെരച്ചിൽ നടത്തിയിട്ടും സൂചനയൊന്നും ലഭിച്ചിട്ടില്ല. ഇന്ന് താഴത്തങ്ങാടി തടയണയുടെ കിഴക്കോട്ടുള്ള ഭാഗങ്ങളിലാണ് തെരച്ചിൽ നടത്തുക. ദന്പതികൾ സഞ്ചരിച്ച കാർ കോട്ടയത്തിനു പുറത്തേക്ക് പോയതിന്റെ തെളിവൊന്നും ലഭിക്കാത്തതിനാലാണ് ആറ്റിലും മറ്റും തെരച്ചിൽ ശക്തമാക്കിയത്. കുമരകം അറുപറ പാലത്തിനുസമീപം ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കഴിഞ്ഞ ആറിനു രാത്രി ഒന്‍പതു മുതലാണു കാണാതായത്. ദന്പതികൾ കാറിൽ സഞ്ചരിച്ചിരുന്ന റോഡിനു സമീപമുള്ള ആറിന്റെ അടിത്തട്ട് ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിളി(എയുവി)ന്റെ സഹായത്തോടെയാണ് പരിശോധിച്ചത്. കുമരകം സ്റ്റേഷനിൽ നേവി സംഘം പോലീസുമായി ചർച്ച നടത്തിയശേഷം ആറിന്റെ താഴത്തങ്ങാടി ഭാഗമാണ് പരിശോധിച്ചത്.…
Read Moreകണ്ടാൽ അറിയിക്കണം..! ദമ്പതികളുടെ തിരോധാനം ; ഹാഷിമിനെ പീരുമേട്ടിൽ കണ്ടെന്ന സൂചനയിൽ പോലീസ് ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഹെലികാം ഉപയോയിച്ച് പരിശോധന നടത്തി
കോട്ടയം: തുന്പൊന്നും ലഭിക്കാതെ താഴത്തങ്ങാടി ദന്പതികളുടെ തിരോധാന അന്വേഷണം. കാണാതായിട്ട് 20 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിനു വലിയ പുരോഗതി ലഭിക്കാത്തത് പോലീസ് അന്വേഷണ ഉദ്യോഗസ്ഥരെ അസ്വസ്ഥരാക്കുന്നു. കഴിഞ്ഞ ആറിനാണു താഴത്തങ്ങാടി അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെ കാണാതാകുന്നത്. ഇരുവരെയും കാണാതായ കഴിഞ്ഞ ആറിനു രാവിലെ 9.30നു ഹാഷിം പീരുമേട്ടിൽ എത്തിയതായി പോലീസിനു സൂചന ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ പീരുമേട്, പരുന്തുംപാറ, വാഗമണ്‍, തങ്ങൾപാറ ഉൾപ്പെടെയുള്ള സ്ഥലങ്ങൾ ഹെലികാം ഉപയോഗിച്ച് ഇന്നലെ പോലീസ് തെരച്ചിൽ നടത്തി. 10 പേർ അടങ്ങുന്ന സ്പെഷൽ ടീമാണു പരിശോധനകൾ നടത്തുന്നത്. പ്രദേശത്തെ പാറക്കെട്ടുകൾ, കൊക്കകൾ എന്നിവിടങ്ങളിലാണു ഹെലികാം ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നത്. ആറിനു രാവിലെ 9.30നു ഹാഷിം ഒറ്റയ്ക്കു തന്റെ പുതിയ കാറിൽ പീരുമേട്ടിൽ എത്തിയതിന്റെ ദൃശ്യമാണു തെളിവായി ലഭിച്ചിരിക്കുന്നത്. ഇരുവരെയും കാണാതായതിനു പിന്നിൽ പീരുമേടുമായി ബന്ധമുണ്ടെയെന്നാണു…
Read Moreകുമരകത്തെ ദമ്പതികളുടെ തിരോധാനം: മാണിക്കുന്നത്തെ ഒരുവിട്ടിലെ സിസിടിവി കാമറയിൽ നിന്ന് ഇവരുടെ കാർ പോകുന്ന ദൃശ്യം കിട്ടി; ആറ്റിലെ തിരച്ചിലും തുടരുന്നു
കുമരകം: ഒരാഴ്ച മുൻപ് കാണാതായ അറുപറ ഒറ്റക്കണ്ടത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവർ സഞ്ചരിച്ച വഴികളെക്കുറിച്ച് ഏകദേശ സൂചന പോലീസിനു ലഭിച്ചു. ഇവർ കോട്ടയത്തേക്ക് വന്നത് മാണിക്കുന്നം -തിരുവാതുക്കൽ വഴിയാണെന്നതിന് സൂചനയായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു. മാണിക്കുന്നത്തിനു സമീപത്തെ ഒരു വീട്ടിലെ സിസിടിവിയിലെ ദൃശ്യങ്ങളാണ് ദന്പതികളെക്കുറിച്ച് ഇതുവരെ ലഭിച്ച ഏക തെളിവ്. ദന്പതികൾ സഞ്ചരിച്ച വാഗണ്‍ ആർ കാറിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. കിട്ടിയ ദൃശ്യത്തിലും നന്പർ പ്ലേറ്റ് വ്യക്തമല്ല. എന്നാൽ കാറിലിരിക്കുന്നവരെ കണ്ടാണ് ഇത് കാണാതായവരാണെന്നു വ്യക്തമായത്. ഇനി തിരുവാതുക്കൽ മുതൽ കോട്ടയം ടൗണ്‍ വരെയുള്ള സിസിടിവി കാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ച് ഇതേ കാർ കടന്നു പോയിട്ടുണ്ടോ എന്നറിയാനുള്ള പരിശോധന നടന്നു വരുന്നു. ദന്പതികളെ കാണാതായി ഒരാഴ്ചക്കുള്ളിൽ ആദ്യം ലഭിക്കുന്ന തെളിവാണ് സിസിടിവി ദൃശ്യങ്ങൾ. കോട്ടയം ടൗണിലേക്ക് ഭക്ഷണം വാങ്ങാൻ പോകുന്നുവെന്നു…
Read Moreദമ്പതികളെ കാണാതായ സംഭവത്തിൽ അന്വേഷണ ചുമതല വെസ്റ്റ് സിഐ യ്ക്ക്; ഇരുവരും മാനസിക അസ്വസ്ഥതകൾ ക്കു ചികിത്സയിലായിരുന്നുവെന്നു പോലീസ്
കുമരകം: ദമ്പതികളെ കാണാതായ കേസിന്റെ അന്വേഷണ ചുമതല വെസ്റ്റ് സിഐയ്ക്ക് കൈമാറി. കേരളം, തമിഴ്നാട് അട ക്കുള്ള സ്ഥലങ്ങളിൽ വിപുലമായ അന്വേഷണമാണ് നടക്കുന്നത്. 20 പോലീസുകാർ നേരിട്ട് അന്വേഷണത്തിന് നേതൃത്വം നല്കുന്നു. ഇതിനു പുറമേ എസ്പി, സിഐ എന്നിവരുടെ സ്പെഷൽ സ്ക്വാ ഡിലെ അംഗങ്ങളും കേസ് അന്വേഷണത്തിലാണ്. പതിനായിര ത്തിലധികം വാഹനങ്ങൾ ഇതിനകം പരിശോധനയ്ക്കു വിധേയ മാക്കി. കേരളത്തിലെ മുഴുവൻ റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, പാർക്കിംഗ് ഏരിയകൾ തുടങ്ങിയ സ്ഥലങ്ങൾ പോലീസ് അരിച്ചുപെറുക്കി. കാറിന് പെട്രോൾ വാങ്ങാൻ എത്തി യിട്ടുണ്ടോ എന്നറിയുന്നതിന് കേരളത്തിലെ മുഴുവൻ പെട്രോൾ പന്പുകളിലും അന്വേഷണം നടത്തി. കഴിഞ്ഞ ആറിലെ ഹർത്താൽ ദിനത്തിൽ രാത്രി ഒന്പതിനു കാറിൽ ഭക്ഷണം വാങ്ങാൻ കോട്ടയം ടൗണിലേക്കു പോയ അറുപറ പാലത്തിനു സമീപം ഒറ്റക്കണ്ട ത്തിൽ ഹാഷിം (42), ഭാര്യ ഹബീബ (37) എന്നിവരെയാണു കാണാ തായത്.…
Read Moreഅമ്മയേയും കാത്ത് മക്കൾ..! ഹർത്താൽ ദിനത്തിൽ ദമ്പതികളെ കാണാതായ സംഭവം; തീർഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി
കുമരകം: ഹർത്താൽ ദിനത്തിൽ പുതിയ കാറിൽ ഭക്ഷണം വാങ്ങാൻ പോയ ദമ്പതികളെ കാണാതായ സംഭവത്തിൽ പോലീസ് അന്വേഷണം ഉൗർജിതം. അറുപറ പാലത്തിനു സമീപം ഒറ്റക്കണ്ടത്തിൽ ഹാഷിം(42), ഭാര്യ ഹബീബ(37) എന്നിവരെ കാണാതായതായാണ് ബന്ധു മുഹമ്മദ് അഷ്റഫ് കുമരകം പോലീസിൽ പരാതി നൽകിയത്. തീർഥാടന കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. ഇന്നലെ തമിഴ്നാട്ടിലെ ഏർവാടിയിൽ ദന്പതികളെ കണ്ടതായി മലയാളിയായ കാർ ഡ്രൈവർ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അറുപറയിൽ നിന്നും കാണാതായ ഹാഷിമും ഭാര്യ ഹബീബയുമല്ല അതെന്നും കണ്ടെത്തുകയായിരുന്നു. ഇടുക്കിയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളിൽ ഇന്നലെ ദമ്പതികൾക്കായി തെരച്ചിൽ നടത്തിയിരുന്നു. തിരുവനന്തപുരത്തെ ബീമാപള്ളി പരിസരത്തുവച്ച് ദമ്പതികളെ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർ്ട്ടുകളുണ്ടെന്നും കുമരകം എസ്ഐ ജി. രജൻ കുമാർ പറഞ്ഞു. വ്യാഴാഴ്ച രാത്രി ഒന്‍പതിന് ഹാഷിമിന്റെ 13-ഉം എട്ടും വയസുള്ള മക്കളോടും പിതാവിനോടും കോട്ടയത്തുനിന്നു ഭക്ഷണം വാങ്ങി…
Read Moreകോച്ചിംഗ് ക്ലാസിന് പോയ പ്ലസ്ടു വിദ്യാര്‍ഥിനിയെ 25 ദിവസങ്ങള്ക്കുശഷം കാമുകനായ കോളജ് വിദ്യാര്‍ഥിക്കൊപ്പം മുംബൈയില്‍ നിന്ന് കണ്ടെത്തി, ഒപ്പം മറ്റൊരു കമിതാക്കളും, ഇടുക്കി മുരിക്കാശേരിയില്‍ സംഭവിച്ചത്
ഇടുക്കി ജില്ലയിലെ മുരിക്കാശേരിയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയും കോളജ് വിദ്യാര്‍ഥിയായ കാമുകനും വീട്ടുകാരെയും പോലീസിനെയും തീതീറ്റിച്ചത് 25 ദിവസം. മുരിക്കാശേരിക്കടുത്ത പതിനാറാംകണ്ടത്തു നിന്നാണ് വിദ്യാര്‍ഥിനിയെ കാണാതാകുന്നത്. ഒടുവില്‍ മുംബൈ പോലീസാണ് ഇവരെ കണ്ടുപിടിക്കുന്നത്. അതും ഒരു ഫ്ളാറ്റില്‍നിന്ന്. ഇവര്‍ക്കൊപ്പം മറ്റൊരു പെണ്‍കുട്ടിയേയും യുവാവിനേയും പിടികൂടിയിട്ടുണ്ട്. പതിനാറാംകണ്ടം സ്വദേശിനിയാണ് കാണാതായ വിദ്യാര്‍ഥിനി. കട്ടപ്പനയിലെ ഒരു സ്ഥാപനത്തില്‍ പെണ്‍കുട്ടി കോച്ചിംഗിന് പോകാറുണ്ടായിരുന്നു. മാര്‍ച്ച് നാലിന് ക്ലാസിനു പോയ പെണ്‍കുട്ടിയെ കുറിച്ച് പിന്നീട് ഒരു വിവരവും ലഭിച്ചില്ല. രാവിലെ ഏഴരയ്ക്ക് കട്ടപ്പനയ്ക്കുള്ള സ്വകാര്യബസില്‍ പോയി െവെകുന്നേരം അഞ്ചരയോടെ മടങ്ങിയെത്തുകയായിരുന്നു പതിവ്. കാണാതായ ദിവസം കുട്ടി കോച്ചിങ് ക്ലാസില്‍ ചെന്നില്ലെന്ന് രക്ഷിതാക്കളുടെ അന്വേഷണത്തില്‍ അറിഞ്ഞു. ബന്ധുക്കളുടേയും കൂട്ടുകാരികളുടേയും വീടുകളിലും ചെന്നില്ല. കുട്ടിയുടെ വീടിന് ഒരു കിലോമീറ്റര്‍ അകലെ പിതാവിന്റെ സഹോദരന് താമസിക്കുന്നുണ്ട്. കാണാതായ ദിവസം രാവിലെ ഈ സഹോദരന്റെ വീട്ടില്‍ നിന്നാണ് കുട്ടി…
Read More