പരസ്യപ്രസ്താവന പാടില്ലെന്ന കോടതി നിര്‍ദേശത്തിന് പുല്ലുവില കൊടുത്ത് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. സിപിഎമ്മിന്റെ പാര്‍ട്ടി ഓഫിസുകള്‍ അടച്ചുപൂട്ടാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും ഒരു ശക്തിയെയും അനുവദിക്കില്ലെന്ന വെല്ലുവിളിയും സി.വി. വര്‍ഗീസ് നടത്തി. ഇന്നലെ അടിമാലിയില്‍ നടന്ന പാര്‍ട്ടി യോഗത്തിലായിരുന്നു വര്‍ഗീസിന്റെ പ്രസംഗം. വര്‍ഗീസ് പറഞ്ഞത് ഇങ്ങനെ…നിയമപരമായ വ്യവസ്ഥതകള്‍ ഉപയോഗിച്ച് പാര്‍ട്ടി ഇക്കാര്യങ്ങളെ നേരിടും, ഞങ്ങള്‍ക്ക് ആശങ്കയില്ല. 1964ലെ ഭൂപതിവ് വിനയോഗം ചട്ടഭേദഗതി ബില്‍ ഈ മാസം 14ന് ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതോടെ ഇടുക്കിയിലെ നിര്‍മാണ നിരോധനം മാറും. ഇതോടെ ജില്ലയിലെ സിപിഎമ്മിന്റെ എല്ലാ പാര്‍ട്ടി ഓഫിസുകളും സൈ്വര്യമായി പ്രവര്‍ത്തിച്ചിരിക്കും. അന്‍പത് വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ശാന്തന്‍പാറ ഏരിയാ കമ്മിറ്റി ഓഫിസ് അനധികൃതമാണെന്നാണ് പറയുന്നത്. വീട്ടില്‍ പട്ടിണി കിടക്കുമ്പോളും അരിമേടിക്കാന്‍ വച്ച പൈസ നല്കി സഖാക്കള്‍ നിര്‍മിച്ച ഓഫിസുകളാണിത്. സി.വി.വര്‍ഗീസ് പറഞ്ഞു.
Read MoreTag: court
ഭാര്യയ്ക്ക് നല്കുന്ന ജീവനാംശത്തില്‍ നിന്ന് വളര്‍ത്തു നായ്ക്കളെ ഒഴിവാക്കാനാവില്ലെന്ന് ഭര്‍ത്താവിനോട് കോടതി
വേര്‍പിരിഞ്ഞു കഴിയുന്ന ഭാര്യയ്ക്ക് നല്കുന്ന ജീവനാംശത്തില്‍ നിന്ന് വളര്‍ത്തുനായ്ക്കളെ ഒഴിവാക്കാനാവില്ലെന്ന് കോടതി. ഭാര്യയ്ക്ക് നല്കുന്ന ജീവനാംശ തുകയില്‍ നിന്ന് വളര്‍ത്തുനായകളുടെ സംരക്ഷണത്തിലുള്ള തുക ഈടാക്കരുതെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ട് ബാന്ദ്ര മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇക്കാര്യം പറഞ്ഞത്. വളര്‍ത്തുമൃഗങ്ങളും മാന്യമായ ഒരു ജീവിതശൈലിയുടെ ഭാഗമാണെന്നും തകര്‍ന്ന ബന്ധങ്ങളുടെ ഫലമായി ഉണ്ടായ വൈകാരികമായ അസന്തുലിതാവസ്ഥ നികത്തി മനുഷ്യര്‍ക്ക് ആരോഗ്യകരമായ ജീവിതം നയിക്കാന്‍ അവ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. 1986 ല്‍ വിവാഹിതരായ ദമ്പതികള്‍ 2021 മുതല്‍ വേര് പിരിഞ്ഞാണ് താമസിക്കുന്നത്. രണ്ടു പെണ്‍മക്കളുണ്ടെങ്കിലും അവര്‍ വിദേശത്താണ്. ഗാര്‍ഹിക പീഡനം ആരോപിച്ച്, പ്രതിമാസം 70,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് 55കാരിയായ ഭാര്യ കോടതിയെ സമീപിച്ചത്. വരുമാനമില്ലെന്നും ആരോഗ്യനില മോശമാണെന്നതിനുമൊപ്പം മൂന്ന് റോട്ട് വീലര്‍ വളര്‍ത്തു നായ്ക്കളുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 50,000…
Read Moreപ്രവാസി വ്യവസായി സുഗതന്റെ ആത്മഹത്യ ! പ്രതികളായിരുന്ന സിപിഐ, എഐവൈഎഫ് നേതാക്കളെ വെറുതെവിട്ട് കോടതി
പുനലൂരിലെ പ്രവാസി വ്യവസായി സുഗതന് ആത്മഹത്യ ചെയ്ത കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട് കോടതി. പ്രതികളായിരുന്ന സിപിഐ, എഐവൈഎഫ് നേതാക്കളെയാണ് കൊല്ലം ജില്ലാ അഡിഷണല്‍ സെഷന്‍സ് കോടതി വെറുതെവിട്ടത്. 2018 ഫെബ്രുവരി 23നാണ് സുഗതന് ആത്മഹത്യ ചെയ്തത്. സിപിഐ ഇളമ്പല്‍ ലോക്കല്‍ കമ്മിറ്റി അംഗം ഇമേഷ്, എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് എംഎസ് ഗിരീഷ്, ഇളമ്പല്‍ വില്ലേജ് കമ്മിറ്റി വൈസ് പ്രസിഡന്റ് സതീഷ്, സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം അജികുമാര്‍, പാര്‍ട്ടി മെമ്പര്‍ ബിനീഷ് എന്നിവരെയാണ് വെറുതെവിട്ടത്. സംഭവം നടന്ന് അഞ്ചുവര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറഞ്ഞിരിക്കുന്നത്. പ്രവാസിയായിരുന്ന സുഗതന് നാട്ടിലെത്തിയ ശേഷം വര്‍ക് ഷോപ്പ് നിര്‍മ്മിക്കാനായി കൊല്ലം വിളക്കുടി പഞ്ചായത്തില്‍ സ്ഥലം വാടകയ്ക്കെടുത്ത് ഷെഡ് കെട്ടി. എന്നാല്‍ ഇത് വയല്‍ നികത്തിയ ഭൂമിയാണെന്ന് കാണിച്ച് എഐവൈഎഫ് കൊടികുത്തുകയായിരുന്നു. ഇതിന് പിന്നാലെ 2018 ഫെബ്രുവരി 23ന് സുഗതന് ഷെഡില്‍…
Read Moreസുമയ്യയ്ക്കും അഫീഫയ്ക്കും പോലീസ് സംരക്ഷണം നല്കാന് ഉത്തരവിട്ട് ഹൈക്കോടതി
ലിവ് ഇന്‍ റിലേഷനില്‍ കഴിയുന്നമലപ്പുറം സ്വദേശിനികളായ സുമയ്യ ഷെറിനും സി.എസ്.അഫീഫയ്ക്കും പോലീസ് സംരക്ഷണം നല്കാന് ഇടക്കാല ഉത്തരവിട്ട് ഹൈക്കോടതി. പോലീസ് സംരക്ഷണം തേടി ഇരുവരും നല്കിയ ഹര്‍ജിയിലാണു ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന് ഉത്തരവിട്ടത്. അഫീഫയുടെ മാതാപിതാക്കളില്‍ നിന്നും കൂട്ടാളികളില്‍ നിന്നും പോലീസ് സംരക്ഷണം തേടിയാണ് ഹര്‍ജി. പുത്തന്‍കുരിശ് സ്റ്റേഷന് ഹൗസ് ഓഫിസര്‍, കൊണ്ടോട്ടി സ്റ്റേഷന് ഹൗസ് ഓഫിസര്‍ എന്നിവര്‍ക്കാണു കോടതി നിര്‍ദേശം നല്‍കിയത്. നേരത്തേ അഫീഫയെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ചു സുമയ്യ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തനിക്കു വീട്ടുകാരോടൊപ്പം പോകാനാണ് താല്പര്യം എന്ന് അഫീഫ അറിയിച്ചതിനെ തുടര്‍ന്നു ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. എന്നാല്‍ ഇതിന് ശേഷം പോലീസിന്റെയും സ്ത്രീ സംരക്ഷണ സെല്ലിന്റെയും സഹായത്തോടെ വീണ്ടും ഒരുമിച്ച് താമസിക്കാന്‍ തുടങ്ങിയ ഇരുവരും പോലീസ് സംരക്ഷണം തേടി ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു. അഫീഫയെ വീട്ടുകാര്‍ വീണ്ടും തട്ടിക്കൊണ്ടുപോകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read Moreപ്രണയം നടിച്ച് പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു ! ഇരുപത്തിമൂന്നുകാരന് 27 വര്‍ഷം കഠിന തടവ് വിധിച്ച് കോടതി
പതിനാറുകാരിയെ പ്രണയം നടിച്ച് ലൈംഗികചൂഷണത്തിനിരയാക്കിയ കേസില്‍ യുവാവിന് കഠിന തടവ് വിധിച്ച് കോടതി. പാലക്കാട് തെങ്കര സ്വദേശിയായ വിപിനെയാണ് പട്ടാമ്പി പോക്സോ കോടതി ശിക്ഷിച്ചത്. പെണ്‍കുട്ടിയോടു പ്രണയം നടിച്ച് ബന്ധം സ്ഥാപിച്ചശേഷം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി വിപിന്‍ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. ഇരുപത്തിമൂന്നുകാരനായ വിപിനെ 27 വര്‍ഷം കഠിന തടവിനാണ് കോടതി ശിക്ഷിച്ചത്. 1,10,000 രൂപ പിഴയും വിധിച്ചു. പിഴത്തുക അതിജീവിതയ്ക്കു നല്‍കാനും കോടതി നിര്‍ദേശിച്ചു. മണ്ണാര്‍ക്കാട് എസ്ഐ സുരേഷ് ബാബു, അജിത്കുമാര്‍ എന്നിവരാണ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡ്വ. നിഷ വിജയകുമാര്‍ ഹാജരായി.
Read Moreഎട്ടു വയസ്സുകാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് കടുത്ത ശിക്ഷ വിധിച്ച് കോടതി…
എട്ടു വയസുകാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ തടവുശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി. ഇതിനു പുറമെ 1,20,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലം പരവൂര്‍ ചിറക്കത്തഴം കാറോട്ട് വീട്ടില്‍ അനില്‍കുമാറിനെയാണ് (55) ജഡ്ജി കെ. സോമന് ശിക്ഷിച്ചത്. 2019 ഫെബ്രുവരിയിലാണ് സംഭവം. പ്രതി സെക്യൂരിറ്റിക്കാരനായി ജോലി ചെയ്തിരുന്ന ഫ്ളാറ്റില്‍ വാടകയ്ക്ക് താമസിച്ചിരുന്നതാണ് കുട്ടി. സംഭവത്തെ തുടര്‍ന്ന് ഭയന്നുപോയ പെണ്‍കുട്ടി അമ്മയോട് വിവരം പറഞ്ഞു. കുട്ടിയുടെ മൊഴിയില്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു. ഫ്ളാറ്റില്‍ താമസിക്കുന്നവരുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതലയുള്ള പ്രതി ഇത്തരം ക്രൂരകൃത്യം എട്ടുവയസ്സുകാരിയോട് കാണിച്ചതിനാല്‍ ഒരു ദയയും അര്‍ഹിക്കുന്നില്ലെന്ന് വിലയിരുത്തിയാണ് കനത്ത ശിക്ഷ നല്‍കുന്നതെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. മരണം വരെ കഠിന തടവ് കൂടാതെ മറ്റു…
Read Moreപതിനേഴുകാരിയുമായുള്ള ലൈംഗിക ബന്ധം ! പോക്സോ കേസില്‍ യുവാവിനെ വെറുതെവിട്ട് കോടതി…
പതിനേഴുകാരിയുമായുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവാവിനെ കുറ്റവിമുക്തനാക്കി കോടതി. നവി മുംബൈയിലെ ഇരുപത്തിനാലുകാരനെ വെറുതെ വിട്ടുകൊണ്ട് താനെ സ്പെഷല്‍ പോക്സോ കോടതിയാണ് വിധി പറഞ്ഞത്. അയല്‍വീട്ടിലെ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുമായി ഒളിച്ചോടിയ യുവാവ് വിവാഹ വാഗ്ദാനം നല്കി ബലാത്സംഗം ചെയ്തെന്നാണ് കേസ്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടക്കുന്ന സമയത്ത് കുട്ടിക്കു പതിനേഴു വര്‍ഷവും ആറു മാസവും എന്നാണ് രേഖകളിലുള്ളത്. എന്നാല്‍ പ്രായം തെളിയിക്കാന്‍ പ്രോസിക്യൂഷനായിട്ടില്ലെന്നും ഇരുവരും തമ്മിലുള്ളത് ഉഭയസമ്മതത്തോടെയുള്ള ബന്ധമാണെന്നും കോടതി വിലയിരുത്തി. പതിനേഴര വയസ്സാണെങ്കില്‍ തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാവുന്ന പ്രായമാണെന്ന് കോടതി അഭിപ്രായപ്പെട്ടു.
Read Moreപ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കി ! യുവതിയ്ക്ക് 25000 രൂപ പിഴയും തടവും വിധിച്ച് കോടതി…
പ്രായപൂര്‍ത്തിയാകാത്ത സഹോദരന് സ്കൂട്ടര്‍ ഓടിക്കാന്‍ നല്‍കിയതിന് യുവതിയ്ക്ക് പിഴയും തടവും വിധിച്ച് കോടതി. മഞ്ചേരി കരുവമ്പ്രം മംഗലശ്ശേരി മുസ്ല്യാരകത്ത് മുജീബ് റഹ്മാന്റെ മകള്‍ ലിയാന മഖ്ദൂമയെയാണ്(20) മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്. യുവതി 25,250 രൂപ പിഴയും കോടതി പിരിയുംവരെ തടവും അനുഭവിക്കണമെന്നാണ് കോടതി വിധിച്ചത്. 2022 നവംബര്‍ 10നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. വാഹന പരിശോധന നടത്തുന്നതിനിടെ മഞ്ചേരി എസ്.ഐ ഖമറുസ്സമാനും സംഘവുമാണ് വിദ്യാര്‍ഥിയെ പിടികൂടിയത്. സ്കൂള്‍ വിദ്യാര്‍ഥിയാണ് സ്കൂട്ടര്‍ ഓടിച്ചതെന്ന് ബോധ്യമായതിനെത്തുടര്‍ന്ന് സ്കൂട്ടറിന്റെ ഉടമയായ യുവതിക്കെതിരേ പോലീസ് കേസെടുക്കുകയായിരുന്നു. കേസ് പരിഗണിച്ച മഞ്ചേരി ജെ.എഫ്.സി.എം കോടതി ഡിസംബര്‍ ഏഴിന് ലിയാനക്ക് ജാമ്യം നല്‍കിയിരുന്നു. 50,000 ബോണ്ടിന്മേലുള്ള രണ്ടാള് ജാമ്യമടക്കമുള്ള ഉപാധികളിലായിരുന്നു ജാമ്യം. തുടര്‍ന്ന് വാദം പൂര്‍ത്തിയായ കേസില്‍ വ്യാഴാഴ്ച കോടതി വിധി പറയുകയായിരുന്നു.
Read Moreതന്നെ പ്രസവിക്കാന്‍ അമ്മയെ അനുവദിച്ചതിന് ഡോക്ടറെ കോടതി കയറ്റി യുവതി ! കോടികളുടെ നഷ്ടപരിഹാരം വിധിച്ച് കോടതി…
തനിക്ക് ജന്മംനല്കാന് അമ്മയെ അനുവദിച്ചതിന് അമ്മയുടെ ഡോക്ടറെ കോടതികയറ്റി യുവതി. യു.കെയിലാണ് സംഭവം. നട്ടെല്ലിനെ ഗുരുതരമായി ബാധിക്കുന്ന ‘സ്പൈന ബിഫിഡ’ എന്ന ആരോഗ്യ പ്രശ്നമുള്ള 20 വയസ്സുകാരി എവി ടൂംബ്സാണ് അമ്മയുടെ ഡോക്ടറെ കോടതി കയറ്റിയത്. ‘ശരീരത്തില്‍ ട്യൂബുകള്‍ ഘടിപ്പിച്ചാണ് യുവതി ജീവിക്കുന്നത്. തന്റെ അമ്മയ്ക്ക് അവരുടെ ഡോക്ടര്‍ ശരിയായ ഉപദേശം നല്കിയിരുന്നെങ്കില് താന്‍ ജനിക്കില്ലായിരുന്നുവെന്നും ഇത്തരമൊരു ജീവിതം ജീവിക്കേണ്ടി വരില്ലായിരുന്നുവെന്നും എവി ടൂംബ്സ് പറയുന്നു. തനിക്ക് ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ കഴിക്കേണ്ട ആവശ്യമില്ലെന്നും മറ്റു പ്രശ്നങ്ങളൊന്നും ഗര്‍ഭധാരണത്തില്‍ ഉണ്ടാകില്ലെന്നും ഡോക്ടര്‍ പറഞ്ഞതായി എവിയുടെ വാദത്തെ പിന്തുണച്ച് എവിയുടെ അമ്മ കോടതിയെ അറിയിച്ചു. എവിയുടെ വാദത്തെ ലണ്ടന്‍ ഹൈക്കോടതിയിലെ ജഡ്ജി റോസലിന്‍ഡ് കോ ക്യുസി പിന്തുണച്ചു. അമ്മയെ ഡോക്ടര്‍ ശരിയായി ഉപദേശിച്ചിരുന്നെങ്കില്‍ ഗര്‍ഭധാരണം വൈകുമായിരുന്നുവെന്ന് ജഡ്ജി വിധിച്ചു. ‘സാഹചര്യങ്ങള്‍ പരിശോധിക്കുമ്പോള്‍ വൈകിയുള്ള ഒരു ഗര്‍ഭധാരണം ഉണ്ടാകുമായിരുന്നുവെന്നാണ് മനസിലാകുന്നത്.അങ്ങനെ…
Read Moreവിവാഹമോചനക്കേസിന്റെ നടപടികള്‍ക്കായി എത്തിയ യുവതിയെ വെട്ടിവീഴ്ത്തി മുന്‍ ഭര്‍ത്താവ് ! പ്രതി കസ്റ്റഡിയില്‍…
വിവാഹമോചന നടപടികള്‍ക്കായി ഒറ്റപ്പാലം കുടുംബക്കോടതിയിലെത്തിയ യുവതിക്കു വെട്ടേറ്റു. മനിശേരി സ്വദേശിനി സുബിതയ്ക്കാണ് വെട്ടേറ്റത്. മുന്‍ ഭര്‍ത്താവ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച രാവിലെ പതിനൊന്നോടെ കോടതിക്കു സമീപമായിരുന്നു ആക്രമണം. കൈകളില്‍ ഗുരുതരമായി പരുക്കേറ്റ സുബിതയെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സ നല്‍കിയശേഷം തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി.
Read More