പയ്യന്നൂര്‍: പയ്യന്നൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തില്‍ ഏഴിമല നാവിക അക്കാദമിയിലെ ക്യാപ്റ്റനെ കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കുന്ന സൈനിക നടപടി തുടരുന്നു. നാവിക അക്കാദമിയിലെ അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടര്‍ ക്യാപ്റ്റന്‍ കെ.പി.സി. റെഡിയേയാണ് കോര്‍ട്ട് മാര്‍ഷലിന് വിധേയനാക്കുന്നത്. ഏഴിമല നാവിക അക്കാദമിയില്‍ ആദ്യമായാണ് അത്യപൂര്‍വമായ കോര്‍ട്ട് മാര്‍ഷല്‍ എന്ന സൈനിക നടപടി നടക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. അശ്രദ്ധമായി കാറോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയെന്നാണ് ക്യാപ്റ്റന്‍ റെഡിക്കെതിരേയുള്ള കേസ്. അപകടത്തെത്തുടര്‍ന്ന് ഇദ്ദേഹത്തിനെതിരെ പയ്യന്നൂര്‍ പോലീസും കേസെടുത്തിരുന്നു. ഈ സംഭവത്തിലാണ് കോര്‍ട്ട് മാര്‍ഷല്‍ നടക്കുന്നത്. ചരിത്രത്തിലാദ്യംഡ്യൂട്ടിക്കിടെ കുറ്റകൃത്യത്തിലുള്പ്പെടുന്ന പ്രതിരോധ വകുപ്പിലെ സേനാംഗങ്ങളെ വിചാരണ ചെയ്യുന്നതിനായി നടത്തുന്ന കോര്‍ട്ട് മാര്‍ഷല്‍ മറ്റു സൈനിക കേന്ദ്രങ്ങളില്‍ നടന്നിട്ടുണ്ടെങ്കിലും ഏഴിമല നാവിക അക്കാദമിയുടെ ചരിത്രത്തിലാദ്യമായാണ്. കോര്‍ട്ട് മാര്‍ഷലിലൂടെ കുറ്റകൃത്യം തെളിഞ്ഞുകഴിഞ്ഞാല് മൂന്നുവര്‍ഷംവരെ തടവും പിഴയും ലഭിച്ചേക്കാം. നടപടികൾ ഇങ്ങനെട്രിബ്യൂണലിന്റെ പ്രസിഡന്റും കുറ്റവിചാരണ നടത്തുന്നതിനായി നിയോഗിക്കപ്പെട്ട വാദിഭാഗത്തും…
Read More